24 November 2009

ഖത്തറിനും ബഹ്റിനും ഇടയില്‍ ക്രോസ് വേയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം

ഖത്തറിനും ബഹ്റിനും ഇടയില്‍ 40 കിലോമീറ്ററോളം ദൂരം വരുന്ന ക്രോസ് വേയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2015 ഓടെ ക്രോസ് വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രോസ് വേ നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങേണ്ടിയിരുന്നുവെങ്കിലും റെയില്‍പാത കൂടി അവസാന നിമിഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ നിര്‍മ്മാണം തുടങ്ങാന്‍ വൈകുകയായിരുന്നു. നാല് ബില്യണ്‍ ഡോളറാണ് പദ്ധതി ചെലവ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്