കവി പി.പി.രാമചന്ദ്രന്റെ മകള്‍ ആര്‍.ഹരിത തിരക്കഥയെഴുതി എടപ്പാള്‍ ബി.ആര്‍.സി കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച ഹ്രസ്വചിത്രത്തിന് കുട്ടികളുടെ സംസ്ഥാനതല ചലച്ചിത്രോത്സവത്തില്‍ രണ്ട് അവാര്‍ഡുകള്‍.
കൊല്ലത്ത് കഴിഞ്ഞ ആഴ്ച സമാപിച്ച മേളയില്‍ 'ഒളിച്ചുകളി' എന്ന ചിത്രത്തിന് തിരക്കഥയ്ക്ക് ഹരിതയ്ക്കും സംഗീത സംവിധാനത്തിന് പൊന്നാനിയിലെ ഷമേജ് ശ്രീധറിനും ആണ് അവാര്‍ഡുകള്‍ ലഭിച്ചത്.
നേരത്തെ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശന വിഭാഗത്തിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പൊന്നാനി എ.വി ഹൈസ്‌കൂളിലെ അധ്യാപകരായ വി.എന്‍.വികാസ് സംവിധാനവും ജോഷി കൂട്ടുങ്ങല്‍ കാമറയും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന് അവാര്‍ഡ് ലഭിച്ചത് സ്‌കൂളിനും അഭിമാനമായി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്