31 December 2009
പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
christmas-carol-abudhabiഅബുദാബി : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡറല്‍ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍ ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സാഹോദ ര്യത്തിന്റെയും സമാധാന ത്തിന്റെയും സന്ദേശവുമായി വന്നു ചേര്‍ന്ന തിരുപ്പിറവി ദിനത്തില്‍, ക്രിസ്തുമസ് സന്ദേശവുമായി പുറപ്പെട്ട കരോള്‍ ഗ്രൂപ്പിന് ഇതര മത വിഭാഗങ്ങളുടെ വിശിഷ്യാ അറബ് വംശജരുടെ സാന്നിധ്യവും പ്രോത്സാഹനവും ഉണ്ടായിരുന്നു.
 
എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈ മാറി, സ്വന്തം കൂടുകളിലേ ക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍.
 

christmas-carol-abubhabi


 
കത്തീഡറലിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ നടത്തിയ ഭവന സന്ദര്‍ശനവും തൊഴിലാളി ക്യാമ്പുകളെ കേന്ദ്രീകരിച്ചു നടത്തിയ കരോളും ഏറെ പ്രശംസ പിടിച്ചു പറ്റി. ഇട വക വികാരി ഫാദര്‍ ജോണ്സണ്‍ ദാനിയേലിന്റെ സാന്നിധ്യം, യുവ ജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു നല്‍കി.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



നര്‍മ്മ സന്ധ്യ ദുബായില്‍
ദുബായ് : അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം യു.എ.ഇ. ചാപ്റ്ററിന്റെയും കോഴിക്കോട് സഹൃദയ വേദിയുടെയും ആഭിമുഖ്യത്തില്‍ ദുബായില്‍ നര്‍മ്മ സന്ധ്യ സംഘടിപ്പിക്കുന്നു. “സദസ്യരാണ് താരം” എന്ന ഈ പരിപാടിക്ക് കോഴിക്കോട് റാഫി ഫൌണ്ടേഷന്‍ സെക്രട്ടറി നാസര്‍ പരദേശി നേതൃത്വം നല്‍കും. ഡിസംബര്‍ 31ന് ദെയ്‌റ മലബാര്‍ റെസ്റ്റോറന്റ് ഹാളില്‍ ദുബായ് ഇന്‍ഡ്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് ഇ. എം. അഷ്‌റഫ് ഉല്‍ഘാടനം ചെയ്യുന്ന ഈ നര്‍മ്മ വിരുന്നില്‍ മൂപ്പന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. സെയ്ദ് മുഖ്യാതിഥി ആയിരിക്കും.
 
ദുബായിലെ അറിയപ്പെടുന്ന സമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും, എഴുത്തുകാരനുമായ ബഷീര്‍ തിക്കോടിയേയും, കഥാകാരന്‍ പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീനെയും സംഗമത്തില്‍ ആദരിക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
ea-rajendranഅബുദാബി : സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരന്റെ പ്രത്യേക താല്പര്യ പ്രകാരം പ്രവാസി മലയാളികളുടെ സഹകരണത്തോടു കൂടി കൃഷി വകുപ്പ് ഒരുക്കുന്ന പുതിയ പദ്ധതികള്‍, ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. എ. രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പഴം, പച്ചക്കറി ഉല്‍പാദന - വിപണന രംഗത്തെ ഇട നിലക്കാരന്റെ ചൂഷണങ്ങള്‍ ഒഴിവാക്കി, കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിച്ചു കൊണ്ടിരിക്കുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ വിപണിയിലെ ഇടപെടലുകള്‍ മൂലം കാര്‍ഷിക രംഗത്തെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഗ്രാമ പഞ്ചായ ത്തുകളുമായി സഹകരിച്ച് ഹോര്‍ട്ടി കോര്‍പ്പ് ആരംഭിക്കാന്‍ പോകുന്ന '100 മിനി സൂപ്പര്‍ മാര്‍ക്കറ്റു' കളുടെ 25% ഫ്രാഞ്ചെസികള്‍ പ്രവാസി മലയാളികള്‍ക്ക് നല്‍കുമെന്ന് ശ്രീ. ഇ. എ. രാജേന്ദ്രന്‍ പറഞ്ഞു .
 
കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്ന 'ആയിരം പച്ചക്കറി ഗ്രാമങ്ങള്‍ ' എന്ന പദ്ധതി മുഖേന പഴം, പച്ചക്കറി ഉത്പാദനം 40 % മുതല്‍ 50 % വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നു.
 
ഇന്ത്യയിലെ ഏറ്റവും വലിയ തേന്‍ സംസ്കരണ ശാല 2010 ഫെബ്രുവരിയില്‍, കൊല്ലം ജില്ലയിലെ ചടയ മംഗലത്ത് ആരംഭിക്കാന്‍ പോവുകയാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്, യു. എ. ഇ യിലെ വ്യാപാര പ്രമുഖരുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു.
 
വില കുറച്ചും ഗുണ നിലവാരം ഉയര്‍ത്തിയും പത്തു തരം തേനുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. പ്രവാസി കുടുംബങ്ങള്‍ക്കും, തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും തേന്‍ സംസ്കരണത്തില്‍ പരിശീലനം നല്‍കുകയും, ഉല്‍പാദനത്തിന് ആവശ്യമായ ഉപകരണ ങ്ങള്‍ക്ക് 50% സബ്സിഡിയും നല്‍കുവാന്‍ തീരുമാന മായിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ച് വിപണിയില്‍ എത്തിക്കും. പ്രവാസികള്‍ക്ക് അവരുടേതായ കര്‍ഷക സം ഘങ്ങള്‍ എല്ലാ ജില്ലകളിലും രൂപീകരിക്കുവാനും അതു വഴി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലും വിദേശ നാടുകളിലും വിപണനം നടത്തുവാനും പദ്ധതിയുണ്ട്.
 
ബസുമതി ഒഴിച്ചുള്ള അരി കയറ്റു മതിയില്‍ കേന്ദ്ര സര്‍ക്കരിന്റെ ചില നിയന്ത്ര ണങ്ങള്‍ ഉള്ളതു കൊണ്ട് മന്ത്രി തല സമ്മര്‍ദ്ദം ചെലുത്തി, കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഒരു 'എക്സിറ്റ് പെര്‍മിറ്റ്' സംഘടി പ്പിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.
 
ഹോര്‍ട്ടി കോര്‍പ്പിന്റെ ഈ സംരംഭവുമായി സഹകരിക്കുവാന്‍ താല്പര്യമുള്ള പ്രവാസി കള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെയുള്ള ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെ ടാവുന്നതാണ് .(earajendran@hotmail.com)
 
അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എം. സുനീര്‍ , പി. സുബൈര്‍, കെ. വി. പ്രേം ലാല്‍, ടി. എ. സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
indian-islahi-centre-uaeദുബായ് : യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍ഖൂസ് അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറി യത്തില്‍ ഇന്ന് (വ്യാഴം) രാത്രി 8.30 ന് സംഘടി പ്പിക്കുന്ന പൊതു പരിപാടിയില്‍ പ്രമുഖ പണ്ഡിതനും കെ. എന്‍. എം. സംസ്ഥാന സെക്രട്ടറിയും, എടവണ്ണ ജാമിഅ: നദ്വിയ്യ: ഡയറക്ടറുമായ അബ്ദു റഹ്മാന്‍ സലഫി പ്രഭാഷണം നടത്തും. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഏര്‍പ്പെടു ത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 04 3394464.
 
ജനുവരി 21, 22, 23, 24 തിയ്യതികളില്‍ നടക്കുന്ന എടവണ്ണ ജാമിഅ: നദ്വിയ്യയുടെ 45-‏ാം വാര്‍ഷിക സമ്മേളത്തിലേക്ക് അതിഥികളെ ക്ഷണിക്കു ന്നതിനു വേണ്ടിയാണ് അദ്ദേഹം യു. എ. ഇ. യില്‍ എത്തിയത്. സമ്മേളനത്തില്‍ ലോക പ്രശസ്ത പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
 
- സക്കറിയ്യ മൊഹമ്മദ് അബ്ദു‌റഹിമാന്‍, ദുബായ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
indo-arab-art-festivalഷാര്‍ജ : ഷാര്‍ജാ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കു വേണ്ടി ഷാര്‍ജയിലെ റോളയില്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ (ടുറാത്ത്) 28 ഡിസംബര്‍ 2009 മുതല്‍ 4 ജനുവരി 2010 വരെ ചിത്ര കലാ ക്യാമ്പും മത്സരങ്ങളും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28ന് പ്രശസ്ത അറബ് ചിത്രകാരന്‍ അബ്ദുള്‍ റഹീം സാലെഹ് ക്യാമ്പിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 - 8906031 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.
 
- പകല്‍കിനാവന്‍, ഷാര്‍ജ
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



29 December 2009
അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
suveeranഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ന്റെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച രണ്ടാമത്തെ നാടകം : അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച, സതീഷ്‌ കെ. സതീഷ്‌ രചനയും സംവിധാനവും നിര്‍വഹിച്ച ‘അവള്‍’.
 
മികച്ച നടി : അവള്‍ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ തിളങ്ങിയ അനന്ത ലക്ഷ്മി.
 
മികച്ച നടന്‍ : അബുദാബി ശക്തി തിയ്യറ്റെഴ്സിന്റെ പുലി ജന്മം എന്ന നാടകത്തിലെ കാരി ഗുരിക്കളെ മികവുറ്റതാക്കിയ പ്രകാശ്.
 
മികച്ച രണ്ടാമത്തെ നടനായി കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകത്തിലെ പ്രകടനത്തി ലൂടെ പവിത്രന്‍ കാവുങ്കല്‍ തെരഞ്ഞെടു ക്കപ്പെട്ടപ്പോള്‍, മികച്ച രണ്ടാമത്തെ നടിയായി സ്മിത ബാബു (കൃഷ്ണനാട്ടം) തെരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച ബാല താരമായി ഐശ്വര്യ ഗൌരീ നാരായണന്‍ അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരിപ്പിച്ച തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച ഭാവി വാഗ്ദാനമായി കണ്ടെത്തിയത് ഷദാ ഗഫൂര്‍ (അവളിലെ റോസ് മേരിയെ ഹൃദയത്തില്‍ തട്ടും വിധം അവതരിപ്പി ച്ചതിനാണ് ഈ അവാര്‍ഡ്)
 
ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡ്, ശക്തിയുടെ പുലി ജന്മം സംവിധാനം ചെയ്ത സ്റ്റാന്‍ലി സ്വന്തമാക്കി.
 
മറ്റ് അവാര്‍ഡുകള്‍ :
 
സംഗീത നിയന്ത്രണം : ടി. കെ. ജലീല്‍ / മുഹമ്മദാലി (പുലി ജന്മം)
ചമയം : ധനരാജ് / രാജേഷ് (പുലി ജന്മം)
രംഗ സജ്ജീകരണം : ശശി വള്ളിക്കോത്ത് (യെര്‍മ)
ദീപ വിതാനം : മനോജ് പട്ടേന (യെര്‍മ)
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
നാടകങ്ങളുടെ ഫോട്ടോ: വികാസ് അടിയോടി

 
കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തിലെ ആകാംക്ഷാ ഭരിതരായ സദസ്സിനു മുമ്പാകെ, നാടക മല്‍സരത്തിന്റെ വിധി കര്‍ത്താവ് ശ്രീമതി സന്ധ്യാ രാജേന്ദ്രന്‍, ഓരോ നാടകങ്ങളിലെയും നടീ നടന്‍ മാരുടെ പ്രകടനങ്ങളെ ക്കുറിച്ചും അവതരണങ്ങളിലെ മികവുകളും പോരായ്മകളും വിശദമായി വിശദീകരിച്ചു.
 
മുഖ്യാതിഥി യായി എത്തിയ പ്രമുഖ നാടക പ്രവര്‍ത്തകനും ടെലി വിഷന്‍ - സിനിമാ അഭിനേതാവും ഹോള്‍ട്ടി കള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഇ. എ. രാജേന്ദ്രന്‍ തന്റെ നാടക അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. പരിപാടിയുടെ മുഖ്യ പ്രായോജകരായ അഹല്യ എക്സ്ചേഞ്ച് ബ്യൂറൊ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, ഇ. പി. മജീദ് തിരുവത്ര, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഓരോ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുമ്പോഴും കരഘോഷം മുഴക്കി കാണികള്‍ അതംഗീകരി ക്കുകയായിരുന്നു.
 
അവതരിപ്പിക്കപ്പെട്ട ഏഴു നാടകങ്ങളുടെയും പിന്നണി പ്രവര്‍ത്തകര്‍ ക്കുള്ള ഷീല്‍ഡുകളും വിതരണം ചെയ്തു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജന.സിക്രട്ടറി ലായിനാ മുഹമ്മദ്, സാഹിത്യ വിഭാഗം സിക്രട്ടറി മാമ്മന്‍ കെ. രാജന്‍, കലാ വിഭാഗം സിക്രട്ടറിമാരായ റ്റി. എം. സലീം, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
sunrise-school-abudhabiഅബുദാബി : മുസ്സഫയിലെ സണ്‍‌റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ 21-‍ാം വാര്‍ഷിക ദിനം ആഘോഷിച്ചു. അബുദാബി വിദ്യാഭ്യാസ മേഖലാ മേധാവി മൊഹമ്മദ് സാലെം അല്‍ ദാഹിരി ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി. ഇന്ത്യന്‍ എംബസിയിലെ സെക്കണ്ട് സെക്രട്ടറി സുമതി വാസുദേവ്, സ്ക്കൂള്‍ ചെയര്‍മാന്‍ സയീദ് ഒമീര്‍ ബിന്‍ യൂസഫ് എന്നിവര്‍ വിശിഷ്ടാ തിഥിക ളായിരുന്നു.
 

sunrise-english-private-school


 
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഒന്നാമതായ കുട്ടികള്‍ക്കും പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച മറ്റ് കുട്ടികള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി. ഇന്റര്‍ സ്ക്കൂള്‍ പരിസ്ഥിതി ചോദ്യോത്തരി മത്സരത്തില്‍ വിജയികളാ യവര്‍ക്ക് ട്രോഫി സമ്മാനിച്ചു. തുടര്‍ന്ന് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. സ്ക്കൂള്‍ പ്രധാന അധ്യാപകന്‍ സി. ഇന്‍‌ബനാതന്‍ അതിഥികള്‍ക്ക് സ്നേഹോ പഹാരങ്ങളും ബൊക്കെകളും നല്‍കി ആദരിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



26 December 2009
മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
swaruma-logoദുബായ് : പ്രവാസിക ള്‍ക്കിടയില്‍ നല്ല കഥകളും, കലാകാരന്മാരും ഉണ്ടായിട്ടും കലാ മൂല്യമുള്ള സിനിമകള്‍ പിറവി യെടുക്കു ന്നില്ലെന്ന് പ്രസിദ്ധ നര്‍ത്തകിയും, കോണ്ടാക്ട് 2009 പുരസ്കാര ജേതാവുമായ ആശാ ശരത് ചൂണ്ടിക്കാട്ടി. സ്വരുമ വിഷന്റെ മൂന്നാമത് ടെലി ഫിലിമായ “വേനല്‍ പക്ഷികളുടെ” ഭദ്ര ദീപം തെളിയിച്ച് സംസാരി ക്കുകയായി രുന്നു അവര്‍.
 
ദെയ്‌റ ഫ്ലോറ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ റേഡിയോ, ടി. വി. അവതാരകന്‍ റെജി മണ്ണേല്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. സക്കീര്‍ ഒതളൂര്‍ അദ്ധ്യക്ഷത വഹിച്ചു. റെജി മണ്ണേല്‍, രവി മേനോന്‍, ലത്തീഫ് തണ്ടലം, സലാം കോട്ടക്കല്‍, അനില്‍ വടക്കേക്കര, റയീസ് ചൊക്ലി, മുഷ്താഖ് കരിയാട്, ലൈലാ അബൂബക്കര്‍, സുബൈര്‍ വെള്ളിയോട് എന്നിവര്‍ സംസാരിച്ചു.
 

asha-sharath-reji-mannel


 
ഹുസൈനാര്‍ പി. എടച്ചാക്കരൈ സ്വാഗതവും, റീനാ സലീം നന്ദിയും പറഞ്ഞു. ശേഷം “മഞ്ഞ് പെയ്യുന്ന സന്ധ്യയില്‍” എന്ന ടെലി ഫിലിമിന്റെ പ്രദര്‍ശനവും നടന്നു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
health-seminarദുബായ് : ഐ. എം. ബി. യു. എ. ഇ. ചാപ്റ്ററിന്റെയും എ. കെ. എം. ജി. യുടെയും സഹകരണത്തോടു കൂടി അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ യു. എ. ഇ. ദേശീയ ദിന ത്തോടനു ബന്ധിച്ച് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു.
 
ആരോഗ്യ സെമിനാര്‍ എ. കെ. എം. ജി. യു. എ. ഇ. മുന്‍ പ്രസിഡണ്ട് ഡോ. എം. കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ഹൃദ്രോഗവും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. ബഷീര്‍, എച്ച്1എന്‍1 ആശങ്കയും മുന്‍കരുതലും എന്ന വിഷയത്തില്‍ ഡോ. ഹനീഷ് ബാബു എന്നിവര്‍ ക്ലാസെടുത്തു. സെമിനാറിന്റെ ഭാഗമായി ബി. പി., ബ്ളഡ് ഷുഗര്‍ എന്നിവയുടെ സൌജന്യ പരിശോധനയും നടത്തി.
 

health-seminar

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
പ്രോഗ്രാം ചെയര്‍മാന്‍ കെ. എ. ജബ്ബാരി സ്വാഗതവും, കണ്‍വീനര്‍ ബഷീര്‍ പി. കെ. എം. നന്ദിയും പറഞ്ഞു.
 
- സക്കറിയ മൊഹമ്മദ് അബ്ദുറഹിമാന്‍
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
റിയാദ് : ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃതം നല്കിയ വരാണെന്നു നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക്‌ ശേഷം ലിബര്‍ഹാന്‍ കമ്മീഷന്‍ പുറത്ത് കൊണ്ട് വന്ന മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും മസ്ജിദ് യഥാ സ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കണമെന്നും സുന്നി യുവ ജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ബാബറി മസ്‌ജിദ്‌ തകര്‍ത്തതിലൂടെ മതേതര ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമമാണ്‌ സംഘ പരിവാര്‍ ശക്തികള്‍ നടത്തിയതെന്നും, ഇന്ത്യന്‍ മുസ്‌ലിങ്ങളെ ഭയ വിഹ്വലരാക്കി ആജ്ഞാനു വര്‍ത്തികളാക്കാം എന്നാണ്‌ സംഘ പരിവാറിന്റെ വ്യാമോഹമെങ്കില്‍ അത്‌ വില പ്പോകില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബഹു: ലിയാഉദ്ദീന്‍ ഫൈസി പറഞ്ഞു. യോഗത്തില്‍ സൈദലവി ഫൈസി പനങ്ങാങ്ങര, മൊയ്ദീന്‍ കുട്ടി തെന്നല, മുഹമ്മദാലി ഫൈസി മോളൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില എന്നിവര്‍ സംസാരിച്ചു. അബ്ദുല്ലഹ് ഫൈസി കണ്ണൂര്‍ അദ്ധ്യക്ഷം വഹിച്ചു, നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും ഷാഫി ഹാജി ഓമചപ്പുഴ നന്ദിയും പറഞ്ഞു.
 
- നൌഷാദ് അന്‍വരി മോളൂര്‍, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
tn-prathapanസൌദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏറണാകുളത്തെ ട്രാവല്‍ ഏജന്‍സിയുടെ ലൈസന്‍സ് ഉടന്‍ മരവിപ്പിക്കുകയും അവര്‍ നടത്തുന്ന റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയും ചെയ്യണമെന്ന് സൌദിയില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. ടി. എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. സൌദിയിലെ ന്യൂ സനയയിലെ ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
 
ഒന്‍പതു മാസം മുന്‍പു വരെ എത്തിയ പലര്‍ക്കും ഇനിയും “ഇക്കാമ” എന്ന തൊഴില്‍ രേഖ ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം കണ്ടെത്തി. ഇക്കാമ ഇല്ലാതെ ഇവര്‍ക്ക് താമസ സ്ഥലത്തു നിന്നും വീട്ടിലേക്ക് പണമയക്കാന്‍ പോലും സാധിക്കില്ല എന്നതിനാല്‍ ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ തങ്ങളുടെ ക്യാമ്പുകളില്‍ തടവില്‍ കഴിയുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി പലര്‍ക്കും ശമ്പളവും ലഭിച്ചിട്ടില്ല. മാത്രമല്ല, ഇക്കാമ ലഭിച്ച് പലരുടേയും ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നല്‍കിയിട്ടുമില്ല. ഇവര്‍ക്ക് ഇതു മൂലം വീട്ടില്‍ എന്തെങ്കിലും അത്യാഹിതം നടന്നാല്‍ പോലും നാട്ടില്‍ പോകാനും കഴിയില്ല.
 
ഈ കാര്യത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെടുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിയ്ക്കും, വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനും, കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയ്ക്കും കത്തെഴുതുകയും ചെയ്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
thrissur-jilla-pravasiറിയാദ് : ഇന്ത്യന്‍ എംബസി ഹാളില്‍ ഡിസംബര്‍ 12ന് സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയുടെ ഈദ് സംഗമം നാട്ടിക എം. എല്‍. എ. ടി. എന്‍. പ്രതാപന്‍ ഉല്‍ഘാടനം ചെയ്തു. നാട്ടില്‍ ദിനം തോറും ഉടലെടുക്കുന്ന വൃദ്ധ സദനങ്ങള്‍ നമുക്ക് വലിയ സന്ദേശമാണ് നല്‍കുന്നത് എന്ന് ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മക്കളുടെ സ്നേഹവും ശ്രുശ്രൂഷയും ലഭിക്കാതെ മാതാ പിതാക്കളെ ഇത്തരം വൃദ്ധ സദനങ്ങളിലേക്ക് അയക്കുന്നത് ഒരു അര്‍ബുദം പോലെ കേരള സംസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്നു. നമ്മിലുള്ള സ്നേഹവും നന്മയും വറ്റി വരളുന്നതിന്റെ ലക്ഷണമാണ് ഇത്. അവസാന കാലത്ത്, തന്റെ മാതാ പിതാക്കള്‍ക്ക് താങ്ങും തണലുമാകാനും അവരുടെ അരക്ഷിതാവസ്ഥ അകറ്റാനും മക്കള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
ഇന്ന് സമൂഹത്തിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദവും തീവ്ര വാദവും കേരളത്തിലേക്കും പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തൃശ്ശൂര്‍ ജില്ലാ കൂട്ടായ്മകള്‍ പോലുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള പ്രമേയം ശ്രീ രാധാകൃഷ്ണന്‍ കളവൂര്‍ അവതരിപ്പിച്ചു.
 

tn-prathapan

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
നാട്ടില്‍ ലീവിനു പോയി അവിടെ വെച്ച് മരണമടഞ്ഞ കൂട്ടായ്മ അംഗം സന്തോഷിന്റെ കുടുംബത്തിനുള്ള മരണ സഹായ ഫണ്ട് ജീവ കാരുണ്യ സെന്‍‌ട്രല്‍ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍ ടി. എന്‍. പ്രതാപനു കൈമാറി.
 
സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡണ്ട് ജമാല്‍ കൊടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിക്കുകയും, ജന. സെക്രട്ടറി ലിനോ മുട്ടത്ത് സ്വാഗതവും, സുനില്‍ മേനോന്‍ നന്ദിയും പറഞ്ഞു.
 
തുടര്‍ന്ന് നടന്ന കലാ വിരുന്നിന് ജയനാരായണന്‍, പ്രേമന്‍, സംസ് ഗഫൂര്‍, മുരളി രാമ വര്‍മ്മ പുരം, ബാദുഷ അകലാട്, ഷാജി ചേറ്റുവ എന്നിവര്‍ നേതൃത്വം കൊടുത്തു. പ്രമുഖ വ്യവ്ായിയായ ജോയ് പോള്‍ ആശംസ നേര്‍ന്നു. കലാ വിരുന്നിന് റസാക്ക് ചാവക്കാട് നന്ദി പറഞ്ഞു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
dubai-kmcc-malabar-goldദുബായ് കെ. എം. സി. സി. യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പ്രമുഖ സ്വര്‍ണ വ്യാപാര ശൃഖലയായ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പും ആതുര സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നു. പ്രവാസികളുടെ വൈദ്യ സഹായ സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നതിന്റെ പദ്ധതി രേഖ മെഡിക്കല്‍ സെല്‍ കോര്‍ഡിനേറ്റര്‍ അബ്ദു റഹിമാന്‍ കമ്മനു കൈമാറി കൊണ്ട് മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് എം. ഡി. എം. പി. ഷാം‌ലാല്‍ നിര്‍വ്വഹിച്ചു. യാഹ്യ തളങ്ങര, പി. എ. ഇബ്രാഹിം ഹാജി, ഇബ്രാഹിം മുറിച്ചണ്ടി തുടങ്ങിയവരും ഉല്‍ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 

dubai-kmcc-malabar-gold

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
sys-riyadhറിയാദ് : കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്ത നങ്ങള്‍ നടത്തു ന്നുണ്ടെന്ന ആരോപണത്തെ പോലീസ് മന:പൂര്‍വ്വം കെട്ടിച്ചമച്ച കേസാണെന്നും, ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കാണിച്ചു സംസ്ഥാനത്ത് മത പരിവര്‍ത്തനം നടക്കുന്നതു സംബന്ധിച്ച കേസിന്റെ അന്വേഷണം സ്‌റ്റേ ചെയ്തു കൊണ്ടുള്ള ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വഗതാ ര്‍ഹാമാ ണെന്ന് എസ്. വൈ. എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
 
എന്നാല്‍ നീതി പീഠത്തി ലിരുന്ന് ചില ജസ്റ്റിസുമാര്‍ സംഘ് പരിവാര്‍ ഭാഷ്യത്തില്‍ സംസാരിക്കുന്നത് നീതി ന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് നിരക്കാത്തതും ഖേദകരവുമാണ്. പ്രണയം നടിച്ച് മത പരിവര്‍ത്തനം നടത്തുന്നത് എതിര്‍ക്കേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു സംഘടനയുടെ വ്യത്യസ്ത പേരുകള്‍ നിരത്തി, മുസ്‍ലിം സമുദായത്തില്‍ വ്യാപകമായ ഇത്തരം പ്രവണത കളുണ്ടെന്ന് വരുത്തി ത്തീര്‍ക്കുന്നത് അപകട കരമാണെന്നും, മത സ്പര്‍ദ്ധ യുണ്ടാക്കുവാനേ ഇത്തരം പ്രവണതകള്‍ ഉപകരി ക്കുകയുള്ളൂ എന്നും യോഗം വിലയിരുത്തി.
 
യോഗത്തില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സൈതലവി ഫൈസി പനങ്ങാങ്ങര, അബ്ബാസ്‌ ഫൈസി ഓമചപ്പുഴ, അബൂബക്കര്‍ ഫൈസി വെള്ളില, അബ്ദുല്ലഹ് ഫൈസി കണ്ണൂര്‍, ഷാഫി ഹാജി ഓമചപ്പുഴ, എന്നിവര്‍ സംസാരിച്ചു. കരീം ഫൈസി ചേരൂര്‍ അദ്ധ്യക്ഷം വഹിച്ചു, നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും മൊയ്ദീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.
 
- നൌഷാദ് അന്‍വരി മോളൂര്‍, റിയാദ്‍‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



25 December 2009
കഴിമ്പ്രം വിജയന്റെ 'ചരിത്രം അറിയാത്ത ചരിത്രം' ഇന്ന് നാടകോ ത്സവത്തില്‍
charithramഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല വീഴുന്നു. സമാപന ദിവസമായ ഇന്ന്, (ഡിസംബര്‍ 25 വെള്ളി) കഴിമ്പ്രം വിജയന്‍ രചിച്ച് സംസ്കാര ദുബായ് അവതരിപ്പിക്കുന്ന 'ചരിത്രം അറിയാത്ത ചരിത്രം' എന്ന നാടകം അരങ്ങിലെത്തുന്നു. സംവിധാനം സലിം ചേറ്റുവ.
 

drama-charitram


 
ഓരോ കാല ഘട്ടങ്ങളിലൂടെ അടക്കി ഭരിച്ചിരുന്ന ഭരണ സാരഥികളുടെ താല്‍‌പര്യത്തിന് അനുസരിച്ച് രൂപപ്പെടുത്തിയ ശില്‍‌പങ്ങളാണ് നമ്മള്‍ ആസ്വദിക്കുന്നത്, അല്ലെങ്കില്‍ അനുഭവിക്കുന്നത്. എഴുതാതെ പോയ പിഴവുകള്‍ അറിയാതെ വന്നതല്ല, സത്യം വളച്ച് ഒടിച്ചില്ലെങ്കില്‍ ചരിത്രത്തിന്റെ മുഖം തനിക്ക് അനുകൂലമാവില്ലെന്ന ഭയം കൊണ്ട് ഒരുക്കി വെച്ച കല്‍‌പനകള്‍ ആണ് നമ്മള്‍ പഠിക്കേണ്ടി വന്നത്. നാടിനെ സ്നേഹിച്ചവര്‍ രാജ്യ ദ്രോഹികളായി മുദ്രയടിക്കപ്പെട്ടു. ചരിത്രത്തില്‍ മറപ്പുര കെട്ടി ഒളിച്ചു വെച്ചിരുന്ന സത്യങ്ങ ളിലേക്ക്‌ ഒരെത്തി നോട്ടമാണ് 'ചരിത്രം അറിയാത്ത ചരിത്രം'
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



24 December 2009
പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
pravasi-awardപ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ 2008 - 2009 ലെ “പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍ക്ക് പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, ഡോ. സുധാകരന്‍, ശ്രീ. ജോര്‍ജ്ജ് കെ. ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു. ഡിസംബര്‍ 26ന് തിരുവനന്ത പുരം ടാഗോര്‍ തിയേറ്ററില്‍ വെച്ച് നടക്കുന്ന പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്ര - സംസ്ഥാന മന്ത്രിമാരുടെയും, സാമൂഹിക - സാംസ്കാരിക - വ്യാവസായിക പ്രമുഖരുടെയും വമ്പിച്ച ജനാവലിയുടെയും സാന്നിധ്യത്തില്‍ ഫലകവും, പ്രശസ്തി പത്രവും നല്‍കി ഈ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നതാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീ വെള്ളായണി ശ്രീകുമാര്‍ അറിയിച്ചു.
 

br-shetty-dr-sudhakaran-george-k-john


 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



23 December 2009
“സൈകത ഭൂവിലെ സൌമ്യ സപര്യ” - പുസ്തക പ്രകാശനം
jabbarika-bookയു.എ.ഇ. യിലെ മുതിര്‍ന്ന സാംസ്കാരിക മാധ്യമ പ്രവര്‍ത്തകനും, സലഫി ടൈംസ് എഡിറ്ററുമായ കെ. എ. ജബ്ബാരിയെ അടുത്തറിഞ്ഞ ഒരു കൂട്ടം ലേഖകര്‍ തങ്ങള്‍ അറിഞ്ഞ ജബ്ബാരിയെ പറ്റി എഴുതിയ അനുഭവ സാക്ഷ്യങ്ങളുടെ ശേഖരമാണ് “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന പുസ്തകം.
 
ലാളിത്യത്തിന്റെ ഊര്‍ജ്ജത്തോടെ നിസ്വാര്‍ത്ഥനായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ തന്റെ പ്രവാസ ജീവിതം സമൂഹ നന്മയ്ക്കായി അര്‍പ്പിച്ച കര്‍മ്മ നിരതനായ പത്ര പ്രവര്‍ത്തകനായ ജബ്ബാരിയെ പോലെ ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നത് അടയാളപ്പെടുത്തുകയും, വരും തലമുറയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പുസ്തകത്തിന്റെ ദൌത്യം.
 

jabbari-ka-book

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ബഷീര്‍ തിക്കൊടിയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. കെ. പി. കെ. വെങ്ങര, കെ. കെ. മൊയ്തീന്‍ കോയ, ഇസ്മായില്‍ മേലടി, ഇ. എം. അഷ്‌റഫ്, സബാ ജോസഫ് എന്നിങ്ങനെ യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ ഒട്ടേറെ പ്രഗല്‍ഭര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഈ പുസ്തകം യു.എ.ഇ. യിലെ മലയാളി സമൂഹത്തിന്റെ 30 വര്‍ഷത്തെ ഒരു പരിച്ഛേദം തന്നെ വായനക്കാരന് നല്‍കുന്നു.
 
ഡിസംബര്‍ 24 വ്യാഴാഴ്‌ച്ച രാത്രി 07:30ന് ദുബായിലെ ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ യു.എ.ഇ. യിലെ മാധ്യമ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



22 December 2009
നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ 'അവള്‍'
satheesh-k-satheesh-avalസതീഷ്‌ കെ. സതീഷ്‌ രചനയും സംവിധാനവും നിര്‍വഹിച്ച 'അവള്‍ ' എന്ന നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ബുധനാഴ്ച രാത്രി 8:30ന് അബുദാബി നാടക സൌഹൃദം അവതരിപ്പിക്കും. ഭോഗാസക്തമായ ഈ സമൂഹം സ്ത്രീയെ എക്കാലവും പ്രദര്‍ശിപ്പിച്ചും, വിറ്റും കാശാക്കി കൊണ്ടേയിരിക്കും. ആനുഭവം കൊണ്ട് ചതഞ്ഞരയുന്ന സ്ത്രീ മനസ്സുകളുടെ പിടച്ചിലു കളിലേക്കുള്ള ഒരന്വേഷണമാണ് 'അവള്‍'.
 

satheesh-k-satheesh-aval


 
സ്ത്രീയുടെ തീരാ ക്കണ്ണീരില്‍ നിന്ന്, ഒടുങ്ങാത്ത നിലവിളി കളില്‍ നിന്ന്, അതി സഹനങ്ങളില്‍ നിന്ന്, എങ്ങിനെ തിരിച്ചറി യണമെന്നും, എങ്ങിനെ ചെറുത്തു നില്‍ക്കണ മെന്നുമുള്ള ഒരന്വേഷണം. സ്ത്രീ യുടെ വിവിധ മുഖങ്ങള്‍ അനാവരണം ചെയ്യുന്നു ഈ നാടകത്തിലൂടെ.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
yousufaliഅബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പത്മശ്രീ എം.എ. യൂസഫലിക്ക് ഉജ്ജ്വല വിജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്ക പ്പെടുന്നത്. മത്സരിച്ച വിദേശികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് (2256 ) നേടിയാണ്‌ ഇദ്ദേഹം വിജയിച്ചത്.
 
അബുദാബി ഫസ്റ്റ് എന്ന പാനലിലെ മറ്റൊരു വിദേശി സ്ഥാനാര്‍ ത്ഥിയായ ഡോ. കാസിം അലി യാണു തിരഞ്ഞെടുക്കപ്പെട്ട രണ്ടാമന്‍. ഇദ്ദേഹത്തിനു 1715 വോട്ട് ലഭിച്ചു.
 

ma-yousufali-adcci-election


 
തന്റെ വിജയം യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാര മാണെന്നും ഇന്ത്യാ - യു. എ. ഇ. വാണിജ്യ സഹകരണം കൂടുതല്‍ ശക്തമാക്കാനും, ഇവിടെ കൂടുതല്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ ആരംഭിച്ച് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമന്നും പത്മശ്രീ യൂസുഫ് അലി പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



Padmasree M.A. Yousufali wins election to the Abu Dhabi Chamber of Commerce and Industry - ADCCI



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം
Isaac-John-Pattaniparambilഇന്ത്യന്‍ വംശജരുടെ ആഗോള സംഘടനയായ “ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പ്‌ള്‍ ഓഫ് ഇന്‍ഡ്യന്‍ ഒറിജിന്‍” (Global Organization of People of Indian Origin - GOPIO) ഏര്‍പ്പെടുത്തിയ മീഡിയ കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് 2009ന് യു.എ.ഇ. യിലെ ഖലീജ് ടൈംസ് ഡെപ്യൂട്ടി ബിസിനസ് എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അര്‍ഹനായി. ജനുവരി 6ന് ദില്ലിയിലെ അശോക ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പുരസ്കാര ദാനം നിര്‍വ്വഹിക്കും.
 
ഗള്‍ഫിലെ പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്നങ്ങളില്‍ തന്റേതായ പ്രവര്‍ത്തന മേഖലയില്‍ നിന്നു കൊണ്ട് ഇടപെടുന്ന ഐസക് ജോണ്‍, പ്രവാസി സമൂഹത്തിനോട് കാണിക്കുന്ന പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവും, ഇന്ത്യന്‍ മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുവാന്‍ പുരസ്കാര നിര്‍ണ്ണയ സമിതി തീരുമാനിച്ചത് എന്ന് ന്യൂ യോര്‍ക്ക് ആസ്ഥാനമായുള്ള ഗോപിയോ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഇന്ദര്‍ സിംഗ് അറിയിച്ചു.
 
മുപ്പത് വര്‍ഷത്തോളം യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക വൃത്തങ്ങളില്‍ സജീവ സാന്നിധ്യമായ ഐസക് ജോണിനെ അനേകം ബഹുമതികള്‍ തേടിയെത്തിയിട്ടുണ്ട്. ഗള്‍ഫ് ആര്‍ട്ട്സ് ആന്‍ഡ് ലിറ്റററി അക്കാദമി ചെയര്‍മാനായ അദ്ദേഹം ഓള്‍ കേരള കോളജസ് ആലുംനി ഫോറത്തിന്റെ മുന്‍ പ്രസിഡണ്ടും ആണ്. ഇന്ത്യന്‍ കലയും സംസ്കാരവും വിദേശത്ത് പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കലാഭവന്‍ ഗ്ലോബല്‍ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് കൂടിയാണ് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍.
 
യു.എ.ഇ. യിലെ പ്രമുഖ വ്യവസായിയും എന്‍. എം. സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ബി. ആര്‍. ഷെട്ടിക്ക് ഗോപിയോ പുരസ്കാരം 2006ല്‍ ലഭിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

Abhinandhanangal...(K.Kumar)

December 22, 2009 at 3:12 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



പെരിങ്ങോട്ടുകര അസോസിയേഷന്‍ വാര്‍ഷിക സംഗമവും സംഗീത നിശയും
peringottukaraതാന്ന്യം ഗ്രാമ പഞ്ചായത്ത് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മയായ താന്ന്യം ഗ്രാമ പഞ്ചായത്ത് പെരിങ്ങോട്ടുകര അസോസിയേഷന്‍ യു. എ. ഇ. ചാപ്റ്റര്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തി വരുന്ന വാര്‍ഷിക സംഗമം ഈ തവണയും വളരെ വിപുലമായി നടത്തും. സംഗമത്തോ ടനുബന്ധിച്ച് ജനുവരി ഒന്നിന് ദുബായിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന സംഗീത നിശ 2010ല്‍ പ്രശസ്ത ഗായകരായ അഫ്സല്‍, റിമി ടോമി, ജ്യോത്സ്‌ന, നാദിര്‍ഷ, അന്‍സാര്‍, പ്രദീപ് ബാബു എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ടിനു ടോം, ഷൈജു അടിമാലി എന്നിവര്‍ പങ്കെടുക്കുന്ന കോമഡി സ്കിറ്റ് അരങ്ങേറും. ഓഷ്യന്‍ കിഡ്സ് അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും ഉണ്ടാവും. ചടങ്ങില്‍ പ്രമുഖ സിനിമാ താരങ്ങളും പങ്കെടുക്കും എന്ന് ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
 

peringottukara-association

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
മത മൈത്രിക്ക് പേര്‍ കേട്ട താന്ന്യം ഗ്രാമ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ പെരിങ്ങോട്ടുകര അസോസിയേഷന്‍ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് നാലു വര്‍ഷം കോണ്ടു നടത്തിയതായി അസോസിയേഷന്‍ ജന. സെക്രട്ടറി ഷജില്‍ ഷൌക്കത്ത് വിശദീകരിച്ചു. ജൂലൈ മാസത്തില്‍ ദുബായിലും നാട്ടിലും സമ്പൂര്‍ണ്ണ ആരോഗ്യ ക്യാമ്പ് നടത്തി. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്, അഹല്യ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ 2010ല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സൌജന്യ ക്യാന്‍സര്‍, കിഡ്നി, ഹൃദയ രോഗ നിര്‍ണ്ണയ ക്യാമ്പ്, പഞ്ചായത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി നടത്തുവാന്‍ പദ്ധതിയുണ്ട്. വര്‍ദ്ധിച്ചു വരുന്ന കിഡ്നി രോഗികള്‍ക്കു വേണ്ടി ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനും ആഗ്രഹിക്കുന്നു. ഈ ഡയാലിസിസ് കേന്ദ്രത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് സൌജന്യമായി തന്നെ ഡയാലിസിസ് ചെയ്യുവാനുള്ള സൌകര്യം ഉണ്ടായിരിക്കും എന്നും ഷൌക്കത്ത് അറിയിച്ചു.

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ee programme Abu dhabiyil undaavumo..?( by-K.Kumar)

December 22, 2009 at 3:11 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



21 December 2009
ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010
ishal-marhabaപുതു വര്‍ഷത്തെ വരവേ ല്‍ക്കാനായി തേന്‍ ഇശലുകളുടെ താള മേളവുമായി “ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010” അരങ്ങേറുന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ സിദ്ദിഖും, സുരാജ് വെഞ്ഞാറമൂടും നയിക്കുന്ന ഈ നൃത്ത സംഗീത ഹാസ്യ മേളയില്‍ സിനിമാ - ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയരായ കലാകാര ന്മാരുടെ മികവുറ്റ പ്രകടനങ്ങള്‍ ഒരുക്കുന്നത് അബുദാബിയിലെ ഫാര്‍ എവേ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് & റിയല്‍ എസ്റേറ്റ് എന്ന സ്ഥാപനമാണ്‌. നിരവധി കലാ പരിപാടികളും, ടെലിവിഷന്‍ ദ്യശ്യാ വിഷ്കാരങ്ങളും വിജയ കരമായി അവതരി പ്പിച്ചിട്ടുള്ള മജീദ്‌ എടക്കഴിയൂര്‍, റസാഖ് ചാവക്കാട് ടീം ഒരുക്കുന്ന ഈ സ്റ്റേജ് ഷോ, നവവത്സ രാഘോഷ ങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് വെള്ളിയാഴ്ച അബുദാബി നാഷണല്‍ തിയേറ്ററിലും, ജനുവരി രണ്ടിന് ശനിയാഴ്ച ദുബായ് അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലും രാത്രി 7 മണിക്ക് ആരംഭിക്കും.
 
പ്രശസ്ത ഗായകരായ രഹ്‌ന, സുമി, അഷറഫ് പയ്യന്നൂര്‍, സലിം കോടത്തൂര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട് എന്നിവര്‍ക്കൊപ്പം കൊച്ചിന്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സും, യു. എ. ഇ. യിലെ പ്രശസ്തരായ കോറിയോ ഗ്രാഫര്‍മാര്‍ ഒരുക്കുന്ന ഒപ്പനയും, നൃത്ത നൃത്യങ്ങളും അരങ്ങേറും. സുരാജ് വെഞ്ഞാറമൂട്, കിഷോര്‍ എന്നിവര്‍ ചേര്‍ന്ന വതരി പ്പിക്കുന്ന മിമിക്സ് പരേഡ്, സ്കിറ്റ് എന്നിവയും ഇശല്‍ മര്‍ഹബക്ക് മാറ്റു കൂട്ടും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

P.M, Ticket Evide Kittum...?
pls add details ( K.Kumar Abu Dhabi)

December 22, 2009 at 3:10 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



കല അബുദാബി യുടെ കൃഷ്ണനാട്ടം
krishnanaattamഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ തിങ്കളാഴ്ച രാത്രി 8:30ന് കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകം അരങ്ങേറും. രചന സി. എസ്. മുരളീ ബാബു. സംവിധാനം വിനോദ് പട്ടുവം. മലയാളിക്ക് അന്യമായി ക്കൊണ്ടിരിക്കുന്ന സംസ്കൃതിയെ, പൈതൃകത്തെ കാത്തിരിക്കുന്ന മനുഷ്യാത്മാക്കളുടെ നോവും നൊമ്പരവും വിഹ്വലതകളും കൃഷ്ണനാട്ടം എന്ന നാടകത്തില്‍ നമുക്ക് കാണാം.

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

Abu Dhabiyil Actors nu kuravundo ?
Double Roll System FLOP aayi(a humble request to kala committee, pls don't wast our time)by Krishna Kumar Abu Dhabi

December 22, 2009 at 3:07 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



19 December 2009
നാടകോത്സവ ത്തില്‍ ഇന്ന് 'പുലിജന്മം'
pulijanmamഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ഇന്ന് (ശനി) രാത്രി 8:30ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന 'പുലിജന്മം' അരങ്ങേറും. സര്‍ഗ്ഗ പരമായ എല്ലാ ഇടപെടലുകളും, വര്‍ഗ്ഗ സമരങ്ങളുടെ നാനാര്‍ത്ഥങ്ങളാണ് എന്നും, സമൂഹത്തോടുള്ള സമീപനം, ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ഭാവിയിലേയ്ക്കുള്ള ദിശാ സൂചികയാവണം എന്നും ഉല്‍ബോധിപ്പിച്ചു കൊണ്ടാണ് പുലി ജന്മവുമായി 'ശക്തി' വരുന്നത്.
 

pulijanmam-drama-festival


 
നര ജന്മത്തിലൊരു പുലി ജന്മത്തിന്റെ കഥ. ഒരു വടക്കന്‍ ഐതിഹ്യത്തിന്റെ നടന രൂപം. എത്രയോ തലമുറകള്‍ കൊട്ടിയാടിയ 'പുലി മറഞ്ഞ തൊണ്ടച്ഛന്‍' പുതിയ കാലത്തിന്റെ വിഹ്വലതകളെ നെഞ്ചിലേറ്റി 'കാരി ഗുരിക്കള്‍' കാലത്തിന്റെ കനലുമായി വീണ്ടും വരുന്നു എന്‍. പ്രഭാകരന്‍ രചിച്ച ഈ പ്രശസ്ത നാടകം സംവിധാനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ലി യാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

Drama should be Communicate witha Audiance...that means PULI JANMAM flop ! actor as KARI GURIKKAL super perfomance !(K.Kumar Abu Dhabi)

December 22, 2009 at 3:03 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



18 December 2009
ചേംബര്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് അഭിമാനമായി പത്മശ്രീ യൂസഫലി
yousufaliഅബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തെരഞ്ഞെടുപ്പില്‍ മലയാളികളുടെ അഭിമാനമായ യൂസഫലി ഇത്തവണയും മത്സരിക്കുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ചെയര്‍മാനും, ഗള്‍ഫ് രാജ്യങ്ങളില്‍ ഉടനീളവും, ഇന്ത്യയിലും ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുള്ള, അനേകായിരം മലയാളികള്‍ക്ക് തൊഴില്‍ നല്‍കിയ, എന്നും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നെഞ്ചോടേറ്റിയ യൂസഫലിയെ, രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. യു.എ.ഇ. യുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ചേംബറില്‍ അംഗമായ മലയാളിയായ യൂസഫലി, കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത് എങ്കില്‍ ഇത്തവണ കരുത്തുറ്റ അബുദാബി ഫസ്റ്റ് അലയന്‍സിന്റെ ബാനറിലാണ് മത്സരിക്കുന്നത്.
 
ആകെയുള്ള 15 സീറ്റുകളിലേക്ക് 85 മത്സരാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഇതില്‍ 70 മത്സരാര്‍ത്ഥികള്‍ സ്വദേശികളാണ്. ഇവര്‍ക്കായി 13 സീറ്റാണുള്ളത്. ബാക്കിയുള്ള 2 സീറ്റിലേയ്ക്ക് 15 പ്രവാസികള്‍ മത്സരിക്കുന്നു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ വേറെ 6 അംഗങ്ങളെ അബുദാബി സര്‍ക്കാര്‍ നേരിട്ട് തെരഞ്ഞെടുക്കും.
 
ഈ മാസം ഏഴിന് നടക്കാനിരുന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറവായിരു ന്നതിനാല്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 21ലേക്ക് നീക്കി വെയ്ക്കുകയുണ്ടായി. ഏഴാം തിയതി നടന്ന ഇലക്ഷനില്‍ വോട്ടു ചെയ്തവരും, ചെയ്യാത്തവരും നിശ്ചിത പോളിംഗ് സ്റ്റേഷനുകളില്‍ എത്തി വോട്ടുകള്‍ രേഖപ്പെടു ത്തേണ്ടതാണ് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളും അടക്കം മുപ്പതിനാ യിരത്തോളം കച്ചവട ക്കാരാണ് വോട്ടെടുപ്പിന് റെജിസ്ടര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇരുപത്തി അഞ്ചു ശതമാനം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തി ല്ലെങ്കില്‍ തെരഞ്ഞെടുപ്പ് അസാധുവായി കണക്കാക്കപ്പെടും എന്നാണ് ചട്ടം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കും.
 
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മലയാളികളായ നാല് സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ മലയാളി വോട്ടുകള്‍ ഭിന്നിച്ച് ഒരു മലയാളി എങ്കിലും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മങ്ങാതിരിക്കുവാന്‍ വേണ്ടി ഒരു മലയാളി സ്ഥാനാര്‍ത്ഥി കഴിഞ്ഞ ദിവസം മത്സരത്തില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചു. ഈ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.
 
കേവലം രണ്ടു സീറ്റുകള്‍ക്കായുള്ള മത്സര രംഗത്ത് ഇപ്പോള്‍ മൂന്ന് മലയാളികളും 11 മറുനാട്ടുകാരും ആണ് ഉള്ളത് എന്നിരിക്കെ മലയാളികള്‍ ഒറ്റക്കെട്ടായി നിന്ന് ഒരു മലയാളിയെ വിജയിപ്പിക്കുക എന്ന തന്ത്രം ഇത്തവണ ഫലപ്രദമാകില്ല. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും, മലയാളികള്‍ക്ക് എന്നും താങ്ങും തണലുമായി നിലപാടുകള്‍ എടുക്കുകയും ചെയ്ത യൂസഫലി തന്നെയാണ് മലയാളികളുടെ പ്രതീക്ഷയായി മുന്നിലുള്ളത്.
 
തനിക്ക് എതിര്‍ പാനലുകളില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നുവെങ്കിലും, അബുദാബി ഫസ്റ്റിനോടൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചത്, അബുദാബിയിലെ വ്യവസായികളുടെ ഉത്തമ താല്പര്യം മുന്‍‌നിര്‍ത്തിയാണ് എന്ന് യൂസഫലി അറിയിച്ചു. എമിറേറ്റിലെ ഏറ്റവും ശക്തരായ സാമ്പത്തിക മുന്നണിയാണ് അബുദാബി ഫസ്റ്റ് എന്നതിനു പുറമെ, ആധുനിക കാഴ്ച്ചപ്പാടുള്ള ഈ മുന്നണിക്ക്, വ്യവസായി സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാവും എന്ന് യൂസഫലി പറഞ്ഞു.
 
യൂസഫലിയെ തങ്ങളുടെ പാനലില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണ് എന്ന് അബുദാബി ഫസ്റ്റിന്റെ വക്താവും, എസ്കോര്‍പ്പ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ സയീദ് അല്‍ കാബി പറയുന്നു. അബുദാബിയിലെ വ്യവസായി സമൂഹത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണ് യൂസഫലിയുടേത്. ഗൌരവമേറിയ വീക്ഷണമുള്ള യൂസഫലിയ്ക്ക് ചേംബറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും, തദ്വാരാ വ്യവസായി സമൂഹത്തിന് ആകെ ഗുണകരമായി ചേംബറിന്റെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കാനും കഴിയും എന്ന് അദ്ദേഹം അറിയിച്ചു.
 



Padmasree M.A. Yousuf Ali to fight the election to the Abu Dhabi Chamber of Commerce and Industry (ADCCI) in the Abu Dhabi First alliance's banner



 
 
 
 

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

hnP-b³ ]-c-ky-§Ä-¡p sN-e-h-gn-¨ e-£-§Ä B-cp h-ln-¡pw?

December 21, 2009 at 11:49 PM  

CONGATS PADMASREE M.A. YOUSUF ALI
(e-pathram, pls note that comment in this page: which language is this..?)by Krishna Kumar-AbuDhabi

December 22, 2009 at 3:15 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു
ys-mens-club-new-dubaiന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കേരളത്തിലെ നിര്‍ധനരായ 40 കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കൊല്ലം തേവള്ളി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചു നടന്ന ചടങ്ങ് ഇടവക വികാരി റവ. ജോണ്‍സണ്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.
 
മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. രോഗികള്‍ക്ക് തിരുമേനി സാമ്പത്തിക സഹായവും, പാത്രങ്ങള്‍ അടങ്ങിയ കിറ്റും വിതരണം ചെയ്തു.
 
ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് സമൂഹത്തോടുള്ള തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നത് നമുക്കേവര്‍ക്കും മാതൃക യാകണമെന്ന് തന്റെ സന്ദേശത്തില്‍ ഉല്‍ബോധിപ്പിച്ചു.
 
വൈസ് മെന്‍സ് റീജനല്‍ ഡയറക്ടര്‍ സൂസി മാത്യു, മുന്‍ ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് വി. എസ്. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബിന്റെ വിദ്യാഭ്യാസ സാമ്പത്തിക സഹായത്തിന്റെ ഭാഗമായി സമര്‍ത്ഥനായ ഒരു എന്‍‌ജിനിയറിംഗ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി പഠനം പൂര്‍ത്തിയാക്കുന്നതു വരെ സഹായം ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തതായി പ്രസിഡണ്ട് ക്രിസ്റ്റി ജോണ്‍ സാമുവല്‍, കെ. റ്റി. അലക്സ്, ജോണ്‍ സി. അബ്രഹാം, വര്‍ഗ്ഗീസ് സാമുവല്‍ എന്നിവര്‍ ദുബായില്‍ അറിയിച്ചു. കൂടാതെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ലേബര്‍ ക്യാമ്പില്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും
 
- അഭിജിത്ത് പാറയില്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്