28 February 2009
മങ്കട - കോട്ടക്കല്‍ മണ്ഡലം യു. എ. ഇ. പ്രവാസി കൂട്ടായ്മ
പൊന്നാനി ലോക സഭാ മണ്ഡലത്തില്‍ ഇടതു പക്ഷ സ്ഥാനാര്‍ഥിയായി പൊതു സമ്മതനായ സ്വതന്ത്രനെ നിര്‍ത്തി മത്സരിപ്പിക്കണ മെന്ന് മങ്കട - കോട്ടക്കല്‍ മണ്ഡലം യു. എ. ഇ. പ്രവാസി കൂട്ടായ്മ സംയുക്ത മായി അവശ്യപ്പെട്ടു.

അബുദാബിയില്‍ ചേര്‍ന്ന സംയുക്ത കമ്മിറ്റി യോഗത്തില്‍, യു. എ. ഇ. മങ്കട മണ്ഡലം പ്രവാസി കൂട്ടായ്മ പ്രസിഡന്‍റ് അന്‍വര്‍ ബാബു വെങ്ങാട് അധ്യക്ഷത വഹിച്ചു.

അഡ്വ. നിസാമുദ്ദീന്‍, ഡോ. ഷാജി എന്നിവര്‍ പ്രസംഗിച്ചു. യു. എ. ഇ. യിലെ എല്ലാ മലയാളി പ്രവാസി കൂട്ടായ്മകളും ഒരേ കുട ക്കീഴില്‍ അണി നിരക്കണ മെന്നും, പ്രവാസികള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്ത നങ്ങള്‍ ക്കു വേണ്ടി ഒരു കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും യോഗം പ്രമേയം പാസ്സാക്കി.
കുഞ്ഞി മരക്കാര്‍ ഹാജി സ്വാഗതം പറഞ്ഞു.
ബിജു കൊളത്തൂര്‍ നന്ദിയും പറഞ്ഞു. (വിശദ വിവരങ്ങള്‍ക്ക്: അന്‍വര്‍ ബാബു വെങ്ങാട് 050 641 20 53)

Labels: , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍    

0അഭിപ്രായങ്ങള്‍ (+/-)



ആഗോള സൌഹൃദവും സാംസ്കാരിക ഉന്നമനവും
ഇന്തോ അറബ് സാംസ്കാരിക ഉത്സവം രണ്ടാം ദിവസം, “ആഗോള സൌഹൃദവും സാംസ്കാരിക ഉന്നമനവും” എന്ന വിഷയത്തെ അധികരിച്ച് സാഹിത്യ സെമിനാര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച കെ. എസ്. സി. മിനി ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ്റ് എ. കെ. ബീരാന്‍ കുട്ടി അധ്യക്ഷനായിരുന്നു. എഴുത്തുകാരന്‍ കൂടിയായ എ. എം. മുഹമ്മദ് മോഡറേറ്റ റായിരുന്നു.




പ്രശസ്ത നോവലിസ്റ്റ് സി . രാധാകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. സുരേഷ് പാടൂര്‍ സ്വാഗതവും ഇവന്റ് കോഡിനേറ്റര്‍ പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.




തുടര്‍ന്ന്‍ “ഖലീല്‍ ജിബ്രാന്‍ രചനകളിലെ ഇന്ത്യന്‍ സ്വാധീനം” എന്ന വിഷയത്തില്‍ പ്രശസ്ത ലബനീസ് എഴുത്തുകാരന്‍
പ്രൊഫസര്‍. മിത്രി ബൌലൂസ് പ്രബന്ധം അവതരിപ്പിച്ചു. ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി. എം. ഹമീദ് അലി മോഡറേറ്റര്‍ ആയിരുന്നു.




പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കൂടിയായ അബ്ദു ശിവപുരം പ്രബന്ധം അറബിയില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു.
മലയാളത്തിലും ഇംഗ്ളീഷിലുമായി ജിബ്രാന്റെ രചനകള്‍ അവതരിപ്പിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഇടതു പക്ഷ പ്രസക്തി വര്‍ദ്ധിക്കും - ഡി. രാജ
വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്സിനും, ബി. ജെ. പി. ക്കും ബദലായി ശക്തമായ മൂന്നാം ചേരി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുമെന്ന് സി. പി. ഐ. ദേശീയ സിക്രട്ടറിയും, പാര്‍ലിമെന്‍റ് മെംബറുമായ ഡി. രാജ പ്രസ്താവിച്ചു. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ മൂന്നാമതു ഇന്തോ അറബ് സാംസ്കാരികോത്സവ ത്തിനോടനു ബന്ധിച്ച് യുവ കലാ സാഹിതി സംഘടിപ്പിച്ച ‘ഇന്‍ഡ്യന്‍ രാഷ്ട്രീയവും പൊതു തിരഞ്ഞെടുപ്പും’ എന്ന സംവാദത്തില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.




ചരിത്ര ത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാ ത്തതാണ് കോണ്‍ഗ്രസ്സിന്‍റെ ശാപം. ബാങ്ക് ദേശസാല്‍കരണവും ചേരി ചേരാ നയവും ഉയര്‍ത്തി പ്പിടിച്ചവര്‍ ഇന്നു സാമ്രാജ്യത്വ നിയോലിബറല്‍ ദാസ്യ പ്രവര്‍ത്തിയാണ് നടത്തി ക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഒരു കോടി ആളുകള്‍ക്കാണ് ഇന്‍ഡ്യയില്‍ തൊഴില്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. കാര്‍ഷിക മേഖലക്ക് കൂടുതല്‍ സാമ്പത്തിക സഹായം ചെയ്തു കൊണ്ടും അടിസ്ഥാന മേഖലയെ വികസിപ്പിച്ചു കൊണ്ടും മാത്രമേ പുതിയ ലോക ക്രമത്തില്‍ രാജ്യത്തിനു മുന്നോട്ട് പോകുവാന്‍ സാധിക്കുകയുള്ളൂ.




എന്നാല്‍ ഈ മേഖലകളില്‍ എല്ലാം യു. പി. എ. ഗവണ്മെന്‍റ് പരാജയ പ്പെട്ടിരിക്കുന്നു. രാജ്യത്തെ ശിഥിലീക രണത്തിന്‍റേയും വിഭാഗീയതയുടേയും പാതയിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘ പരിവാറും ബി. ജെ. പി. യും നടത്തി ക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്‍റെ അടിസ്ഥാന ശിലയായ മതേ തരത്വത്തിനേയും ജനാധി പത്യത്തിനേയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി. ജെ. പി. മോഡലിനെ ജനങ്ങള്‍ തിരിച്ചറിയുകയും ശരിയായ മറുപടി നല്‍കുമെന്നും ഡി. രാജ പറഞ്ഞു.




വിവിധ സംസ്ഥാനങ്ങളില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി വിശാല സഖ്യം രൂപീകരി ക്കുവാ‍നുള്ള ശ്രമങ്ങള്‍ ഇടതു പക്ഷം നടത്തി ക്കൊണ്ടിരി ക്കുകയാണ്. പ്രവാസികളുടെ പിന്തുണയും ആ ശ്രമങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.




കെ. വി. പ്രേം ലാല്‍ അധ്യക്ഷ നായിരുന്നു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, എം. സുനീര്‍, മുഗള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. കെ. എം. എം. ഷറീഫ് സ്വാഗതവും ഹാഫിസ് ബാബു നന്ദിയും പറഞ്ഞു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



നബി ദിനാഘോഷം - സനാ ഇയ്യ:യില്‍
സനാ ഇയ്യ എസ്‌. വൈ. എസ്‌. കമ്മിറ്റി, അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫാ (സ) തങ്ങളുടെ 1483 ജന്മദിനം റഹ്‌ മത്തുന്‍ ലില്‍ ആലമീന്‍ അഥവാ ലോകാനുഗഹിയായ പ്രവാചകന്‍ (സ) എന്ന പ്രമേയവുമായി വിപുലമായും സമുചിതമായും ആഘോഷിച്ചു വരികയാണ്. അതിന്റെ ഭാഗമായി വിവിധ ആത്മീയ സദസ്സുകള്‍ ഒരുക്കുന്നു. പ്രമുഖരും പ്രശസ്തരുമായ വിവിധ പണ്ഡിതന്മാരുടെയും സാദാത്തീങ്ങളുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ ബുര്‍ ദ മജ്‌ ലിസുകള്‍, മൗലീദ്‌ സംഗമങ്ങള്‍, പ്രഭാഷണങ്ങള്‍, വിവിധ മത്സര പരിപാടികള്‍, അന്നദാനം തുടങ്ങിയവ നടക്കുന്നതായിരിക്കും.

പരിപാടികള്‍

ഫെബ്രുവരി 27 വെള്ളി
16 ലെ പള്ളിയില്‍ ഇശാക്ക്‌ ശേഷം
ബുര്‍ ദ മജ്‌ ലിസ്‌, പ്രഭാഷണം, അന്നദാനം




മാര്‍ച്ച്‌ 6 വെള്ളി
16 ല്‍ ഇശക്ക്‌ ശേഷം
മദ്‌ ഹ്‌ ഗാന മത്സരവും, ഖിറാ അത്ത്‌ മത്സരവും
മത്സരാര്‍ത്ഥികള്‍ മാര്‍ച്ച്‌ 1 നു മുന്നേ പേരു നല്‍കുക




മാര്‍ച്ച്‌ 9 തിങ്കള്‍
16 ലെ പള്ളിയില്‍ മ ഗ്‌ രിബി നു ശേഷം
മൗലിദ്‌ സംഗമം, പ്രഭാഷണം, അന്നദാനം




മാര്‍ച്ച്‌ 11 ബുധന്‍
10ലെ ലാല്‍ മാര്‍ക്കറ്റ്‌ പള്ളിയില്‍ ഇശാക്ക്‌ ശേഷം
മൗലിദ്‌ സംഗമം, പ്രഭാഷണം, അന്ന ദാനം




മാര്‍ച്ച്‌ 12 വ്യാഴം
icad city ചെറിയ പള്ളിയില്‍
ഇശാക്ക്‌ ശേഷം
മൗലിദ്‌ സംഗമം, പ്രഭാഷണം, അന്ന ദാനം




മാര്‍ച്ച്‌ 13 വെള്ളി
14 ലെ ഗോള്‍ഡന്‍ സപൈക്‌ ക്യാമ്പ്‌-
മഗ്‌ രിബിനു ശേഷം
ബുര്‍ ദ മജ്‌ ലിസ്‌ ,പ്രഭാഷണം , അന്നദാനം




മാര്‍ച്ച്‌ 15 ഞായര്‍
14 ലെ സനാ ഇയത്തു അറബ്‌ കമ്പനി പള്ളി
മഗ്‌ രിബിനു ശേഷം
മൗലിദ്‌ സംഗമം, പ്രഭാഷണം, ക്വിസ്‌ മത്സരം, അന്നദാനം




മാര്‍ച്ച്‌ 26 വ്യാഴം
അല്‍-ജാബര്‍ പ്രീ ഫാബ്‌ ക്യാമ്പ്‌
മൗലിദ്‌ സംഗമം, പ്രഭാഷണം, അന്നദാനം , സമാപനം




- ബഷീര്‍ വെള്ളറക്കാട്‌

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



26 February 2009
ഭീഷണി; അഞ്ചംഗ സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.
ഫേസ് ബുക്ക് നെറ്റ് വര്‍ക്കില്‍ മോശമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. 20-25 നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവര്‍. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ എടുത്ത് ഈ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് രക്ഷിതാക്കളില്‍ നിന്ന് പണം പിടുങ്ങി വരികയായിരുന്നു സംഘം. ഇത്തരം ദുരനുഭവങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഷാര്‍ജ പോലീസ് അഭ്യര്‍ത്ഥിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

one more hurting news..

February 28, 2009 at 4:37 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
നാളെ നടത്താനിരുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഷാര്‍ജ പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ഉമര്‍ അഹമ്മദിന്‍റെ ഉത്തരവ് പ്രകാരമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഷാരജയില്‍ പിന്നെയും മലയാളി തട്ടിപ്പ്
1,50,000 ദിര്‍ഹം പറ്റിച്ച് ഷാര്‍ജയില്‍ നിന്ന് മലയാളി മുങ്ങിയതായി പരാതി. കൊല്ലം സ്വദേശിയായ ഷിഹാബ് എന്ന സക്കീറിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.


കോഴിക്കോട് കിണാശേരി സ്വദേശിയും അല്‍ഫ ജനറല്‍ ട്രാന്‍സ് പോര്‍ട്ട് കമ്പനി ജീവനക്കാരനുമായ ഫിറോസ് ഖാനാണ് ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം സ്വദേശി ഷിഹാബ് എന്ന സക്കീര്‍ തന്നില്‍ നിന്ന് 1,50,000 ദിര്‍ഹം, ഏകദേശം 20 ലക്ഷത്തോളം രൂപ പറ്റിച്ചതായി ഇദ്ദേഹം പറയുന്നു.
ഷാര്‍ജയിലെ അല്‍ നാദ ജനറല്‍ ട്രേഡിംഗ് കമ്പനിയില്‍ സെയില്‍സ്മാനായ സക്കീറിന് 20,000 ഗാലന്‍ ഡീസല്‍ ഫിറോസ് സപ്ലൈ ചെയ്തിരുന്നു. ഇതിന്‍റെ തുകയായി നല്‍കിയ ചെക്കുകള്‍ മടങ്ങിയെന്ന് ഫിറോസ് പറഞ്ഞു.



ഷിഹാബ് എന്നാണ് ഇയാള്‍ പേര് പറഞ്ഞതെങ്കിലും ഇയാളുടെ പാസ് പോര്‍ട്ടിലെ പേര് സക്കീര്‍ എന്നാണെന്ന് തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യക്തമായതായി ഫിറോസ് പറഞ്ഞു. വയലില്‍ സക്കീര്‍ എന്ന പേരില്‍ ചെന്നൈയില്‍ നിന്നാണ് ഇയാള്‍ പാസ് പോര്‍ട്ട് എടുത്തിരിക്കുന്നത്. 462/2 , ഐ.സി.എഫ് സൗത്ത് കോളനി, ചെന്നൈ, തമിഴ്നാട് എന്ന അഡ്രസിലാണ് ജി 1050606 എന്ന നമ്പറിലുള്ള പാസ് പോര്‍ട്ട് ഉള്ളത്.
ഇയാള്‍ ഇത്തരത്തില്‍ മറ്റ് പലരേയും പറ്റിച്ചിട്ടുണ്ടെന്ന് സംശയമുള്ളതായി ഫിറോസ് പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



അജ്മാനില്‍ പരിശോധന
അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്ന് പോലീസ് സീല്‍ ചെയ്ത് പരിശോധന നടത്തി. അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തിയത്. അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കും പുറത്തേക്കുമുള്ള റോഡുകളെല്ലാം അടച്ച ശേഷമായിരുന്നു പരിശോധന. രാവിലെ ഏഴോടെയായിരുന്നു പരിശോധന ആരംഭിച്ചത്. വൈകുന്നേരം നാലര വരെ പരിശോധന തുടര്‍ന്നു. പട്ടാളവും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറ‍ഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പാസ്പോര്‍ട്ട് വിസ അപേക്ഷകള്‍ എം‌പോസ്റ്റ് കേന്ദ്രങ്ങളിലൂടെ
ഇന്ത്യന്‍ എംബസ്സി എം‌പോസ്റ്റുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് പാസ്പോര്‍ട്ട് വിസ അപേക്ഷകള്‍ എം‌പോസ്റ്റ് കേന്ദ്രങ്ങളിലൂടെയാവും ഇനി സമര്‍പ്പിക്കേണ്ടത് എന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു. ഇതിനായി വിവിധ എമിറേറ്റുകളിലായി 13 കേന്ദ്രങ്ങള്‍ ആണ് എമ്പോസ്റ്റ് തുറന്നിരിക്കുന്നത്. ഫെബ്രുവരി 22ന് തുറന്നു പ്രവര്‍ത്തനം ആരംഭിച്ച ഈ കേന്ദ്രങ്ങള്‍ പാസ്പോര്‍ട്ട് വിസ സംബന്ധമായ എല്ലാ അപേക്ഷകളും സ്വീകരിക്കും. കോണ്‍സുലേറ്റില്‍ അനുഭവപ്പെട്ടിരുന്ന വന്‍ തിരക്ക് ലഘൂകരിച്ച് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ഏര്‍പ്പാട് നടപ്പിലാക്കിയത്.




രാവിലെ ഏഴ് മണി മുതല്‍ രാത്രി പത്ത് മണി വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതിനാല്‍ ഇനി പ്രവാസികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി അവധി എടുക്കേണ്ടി വരില്ല എന്നത് ആശ്വാസകരമാണ്. വ്യത്യസ്ത ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ ഇവിടങ്ങളില്‍ നിയമിച്ചിട്ടുണ്ട് എന്ന് എം‌പോസ്റ്റ് അറിയിച്ചു. കൂടാതെ സമര്‍പ്പിച്ച അപേക്ഷയുടെ പുരോഗതി കണ്ടെത്താനുള്ള സംവിധാനവും കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 600522229 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഈമെയില്‍ വിലാസം : IPAVSC@empost.ae




കേന്ദ്രങ്ങളുടെ വിലാസം:




Abu Dhabi Office
2nd Floor, EMPOST Building ,
Madina Zayed, Abu Dhabi (UAE)




Al Ain Office
Indian Social Center,
Al Saroj District Al Ain (UAE)




Dubai Office - A
101, Al Owais building,
Behand Arabian Automobiles,
Deira, Dubai (UAE)




Dubai Office - B
(Passport Only)
No. 3 Karama Star Building ,
Karama, Dubai (UAE)




Dubai Office - C
(Visa Only)
Central Post Office
Karama, Dubai (UAE)




Sharjah Office
Empost
Al Wahda Street
Sharjah (UAE)




Ummul-Quwain Office
Empost
Ummul-Quwain(UAE)




Ajman Office
Indian Association Ajman
Opposite Lulu Hypermarket,
Al Ittihad Street , Al Sawan,
Ajman (UAE)




Ras Al Khaima Office
Empost
Ras Al Khaima (UAE)




Ras Al Khaima Office
Indian Association,
RAK Al Mamoyra, Muntazar Road
Near Old Mamoura Police Station
Ras Al Khaima(UAE)




Fujairah Office
Indian Social Club Fujairah (ISCF)
Al Fazil Road,Opp Hilton Hotel,
Fazeel Fujairah (UAE)




Khorfakan Office
Indian Social Club Khorfakan(ISCK)
Behind Indian School ,
Kabba, Khorfakan (UAE)




Kalba Office
Indian Social & Cultural Club
Kalba (KISCC)
Opp Kalba Police Station
Near Bin Moosa Pharmancy,
Kalba (UAE)

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മസ്കറ്റില്‍ സിനിമാ ശില്‍പ്പശാല
പ്രവാസത്തിന്റെ പരിമിതികളില്‍ മാഞ്ഞു പോകുന്ന സ്വപ്നമാവരുത്, ഒരാളുടെ സര്‍ഗാത്മകത. ശബ്ദവും ചലനവും നിറങ്ങളുമുള്ള സിനിമയുടെ ലോകം എന്നും കൌതുകത്തോടെ അത്ഭുതത്തോടെ മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ക്കായി ഒരു സിനിമ ശില്പശാ‍ല. മസ്കറ്റിലെ സിനിമ സ്നേഹികള്‍ക്ക് സിനിമയെ അറിയാന്‍ ഒരവസരം. പ്രശസ്തമായ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ അജിത്, റാസി, ജെയിന്‍ ജോസെഫ് എന്നിവരുടെ വിശദമായ ക്ലാസ്സുകളും, സിനിമയുടെ മുഴുവന്‍ ഊര്‍ജ്ജവും ഉള്‍ക്കൊള്ളുന്ന ഷൂട്ടിങ് സെഷനുകളുമടക്കം നാലു ദിവസത്തെ പരിശീലന പരിപാടികള്‍. മാര്‍ച്ച് 16 മുതല്‍ 20 വരെ ദിവസങ്ങളില്‍ മദിന കബൂസില്‍ വച്ച് നടത്തുന്നു.




കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കുക.


വിവരങ്ങള്‍ക്കും റെജിസ്റ്റ്രേഷനും :
ammukutty13@gmail.com
sanjayan 92203300,
sudha 92056530




- സപ്ന അനു ബി. ജോര്‍ജ്ജ്, മസ്കറ്റ്

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മീലാദ്‌ കാമ്പയിന്‍ വിളംബര സംഗമം മുസ്വഫയില്‍
റഹ്‌ മത്തുല്ലില്‍ ആലമീന്‍ അഥവാ ലോകാനുഗ്രഹിയായ പ്രവാചകന്‍ എന്ന പ്രമേയവുമായി മുസ്വഫ എസ്‌.വൈ.എസ്‌. ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ 3 വരെ നടത്തുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായി 27-02-2009 വെള്ളിയാഴ്ച മുസ്വഫ സനാ ഇയ്യ 16 ലെ മാര്‍ക്കറ്റിനു പിറക്‌ വശത്തുള്ള പള്ളിയില്‍ നടക്കുന്ന വിളംബര സംഗമത്തില്‍ കുണ്ടൂര്‍ ഉസ്താദ്‌ അനുസ്മരണവും ബുര്‍ ദ: മജ്‌ ലിസും സംഘടിപ്പിക്കുന്നു. നൗഷാദ്‌ അഹ്‌ സനി ഒതുക്കുങ്ങള്‍ മുഖ്യ പ്രഭഷണം നടത്തും. ബുര്‍ ദ മജ്‌ ലിസിനു മൂസ മുസ്‌ ലിയാര്‍ ആറളം നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 ,050-6720786 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.




- ബഷീര്‍ വെള്ളറക്കാട്

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



എ.സി. മിലാന്‍ ദോഹയില്‍
ദോഹ : ലോകത്തിലെ എട്ടു പ്രമുഖ ക്ലബുകളില്‍ ഒന്നായ എ. സി. മിലാന്‍ ദോഹയില്‍ ടെസ്റ്റിമോണിയല്‍ മാച്ചില്‍ കളിക്കുന്നു. അടുത്ത മാസം അല്‍സദ് സ്‌പോര്‍ട്‌സ് ക്ലബ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 2002 ഡിസംബറില്‍ എ. സി. മിലാന്‍ ഖത്തറില്‍ സെലക്ട് ടീമായ ഖത്തര്‍ ഇലവനുമായി സൗഹൃദ മത്സരത്തില്‍ കളിച്ചിരുന്നു. ഖത്തര്‍ മുന്‍ കളിക്കാരനും ഇപ്പോള്‍ അല്‍സദ് ക്ലബിലെ കളിക്കാരനുമായ ജഫാല്‍ റാഷിദിന്റെ ആദര സൂചകമായാണീ മത്സരം സംഘടിപ്പിക്കുന്നത്.




മാര്‍ച്ച് നാലിന് ജാസ്സിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഏഴു മണിക്കാണ് കിക്കോഫ് എന്ന് അല്‍സദ് ക്ലബ് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ റബാന്‍ പറഞ്ഞു. പ്രഗല്‍ഭ കളിക്കാരനായ ജഫാലിന്റെ ആദര പൂര്‍വകമായി എ. സി. മിലാനുമായി കളിക്കാന്‍ ലഭിക്കുന്ന ആദ്യത്തെ അവസരമാണി തെന്നദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച തന്നെ ടിക്കറ്റ് വില്പന തുടങ്ങും.




എ. സി. മിലാന്റെ കളിക്കാരെല്ലാം ദോഹയില്‍ എത്തി ക്കഴിഞ്ഞു. പോളോ മാല്‍ദിനി, കാക, റൊണാള്‍ഡീന്യോ, ഫിലിപ്പോ ഇന്‍ഷാഗി, ക്ലാരന്‍സ് സീഡോര്‍ഫ് എന്നിവരാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്. ഡേവിഡ് ബെക്കാമും കളിക്കാന്‍ എത്തും.




- മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



25 February 2009
ഷാര്‍ജയില്‍ ഏകത
ഷാര്‍ജയിലെ കലാസാംസ്കാരിക സംഘടനയായ ഏകതയുടെ ജനറല്‍ ബോഡി യോഗം ന്യൂ ഹൊറിസോണ്‍ സ്കൂളില്‍ ചേര്‍ന്നു. പ്രസിഡന്‍റ് ആര്‍.എസ് ശശി, രാമചന്ദ്ര മേനോന്‍, പുഷ്പരാജ്, താരാചന്ദ്ര മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടനയുടെ വിഷു ആഘോഷങ്ങള്‍ ഏപ്രീല്‍ 17 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയില്‍ നാളെ മാരാമണ്‍ കണ്‍വന്‍ഷന്‍
ഷാര്‍ജ മാര്‍ത്തോമാ പള്ളിയില്‍ ഈ വര്‍ഷത്തെ മാരാമണ്‍ കണ്‍വന്‍ഷന്‍ നാളെ നടക്കും. വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന പരിപാടിയില്‍ റവ. മാര്‍ട്ടിന്‍ ലുന്‍ഡ് മുഖ്യ പ്രഭാഷണം നടത്തും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാകണമെന്ന് ആവശ്യം
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാകണമെന്ന് ആവശ്യം ഉയരുന്നു. സഹായം തേടിയെത്തുന്ന പാവപ്പെട്ടവരെ സഹായിക്കാനുള്ള സന്നദ്ധത ഉദ്യോഗസ്ഥര്‍ കാണിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

മൂത്ത മകന് പാസ് പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ വിഷമിക്കുന്ന കൊല്ലം പരവൂര്‍ സ്വദേശി നാസിമുദ്ദീന്‍റേയും കുടുംബത്തിന്‍റേയും ദുരിതാവസ്ഥ കഴിഞ്ഞ ദിവസം ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപേക്ഷിക്കാന്‍ അഞ്ച് ദിവസം വൈകി എന്ന കാരണത്താലായിരുന്നു അധികൃതര്‍ പാസ് പോര്‍ട്ട് നിഷേധിച്ചത്.
ഈ കുടുംബത്തിന്‍റെ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് പരാതി നല്‍കിയതായി ഒ.ഐ.സി.സി പ്രസിഡന്‍റ് എം.ജി പുഷ്പന്‍ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സന്നദ്ധത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


അതേസമയം കോണ്‍സുലേറ്റിന്‍റെ ഭാഗത്ത് നിന്നുള്ള അനാസ്ഥകള്‍ക്ക് എതിരേ പ്രവാസികള്‍ക്കിടയില്‍ കാമ്പയിന്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് മറ്റൊരു സംഘടന.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഇന്തോ അറബ് സാംസ്കാരികോത്സവം
ഇന്ത്യാ അറബ് ബന്ധങ്ങളില്‍ പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്തു കൊണ്ട് ലോക മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഇന്തോ അറബ് സാംസ്കാരികോത്സവം മൂന്നാമദ്ധ്യായത്തിന് ഫെബ്രുവരി 26, വ്യാഴാഴ്ച തിരശ്ശീല ഉയരുകയായി. അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്തോ അറബ് സാംസ്കാരികോത്സവം, യു. എ. ഇ. യിലെയും ഭാരതത്തിലേയും സാംസ്കാരിക - സാഹിത്യ മണ്ഡലങ്ങളില്‍ ഇതിനകം ചര്‍ച്ചാ വിഷയമായി തീര്‍ന്നിട്ടുണ്ട്.




പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും, സി. പി. ഐ. ജന.സിക്രട്ടറിയുമായ ഡി.രാജാ (എം.പി), യു.എ.ഇ.യിലെ ഇന്‍ഡ്യന്‍ അംബാസ്സിഡര്‍ തല്‍മീസ് അഹമ്മദ്, ഫെഡറല്‍ നാഷ്ണല്‍ കൌണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അഹ് മദ് ഷബീബ് അല്‍ ദാഹിരി, എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്‍ ചെയര്‍മാന്‍ ഹാരെബ് അല്‍ ദാഹിരി, വിദേശ കാര്യ മന്ത്രാലയത്തിലെ മത്താര്‍ അലി അല്‍ മന്‍സൂരി, ലബനീസ് സ്കോളര്‍ പ്രൊഫസര്‍. മിത്രി ബൌലൂസ്, യു.എ.ഇ. യിലെ സിനിമാ സംവിധായകന്‍ ഫാദില്‍ സഈദ് അല്‍ മുഹൈരി, മലയാളത്തിലെ പ്രശസ്തരായ സി. രാധാകൃഷ്ണന്‍, കെ. അജിത, കാര്‍ട്ടൂണിസ്റ്റ് റ്റോംസ് തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.




തുടര്‍ന്ന് കലാ പരിപാടികളുടെ ഭാഗമായി ഈജിപ്റ്റിലെ പ്രശസ്തമായ ‘തനൌറ’ നൃത്തവും, രാജസ്ഥാനില്‍ നിന്നുള്ള ‘സത്യാനാ - രംഗീല’ എന്ന ഫോക്ക് സംഗീത നൃത്ത വിരുന്നും ഉണ്ടായിരിക്കും.




പത്ത് ദിവസങ്ങളിലായി മാര്‍ച്ച് 7 വരെ നീളുന്ന ‘ഇന്തോ അറബ് സാംസ്കാരികോത്സവ’ ത്തില്‍ സാഹിത്യ സെമിനാര്‍, സാമ്പത്തിക സെമിനാര്‍, വനിതാ സമ്മേളനം, സംവാദം, പുസ്തക പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം, ചലച്ചിത്ര മേള, കഥ - കവിയരങ്ങ്, ഫോട്ടോ ഗ്രാഫി മത്സരം ജുഗല്‍ ബന്ധി, കളരിപ്പയറ്റ്, നാടകം, ശാസ്ത്രീയ നൃത്തങ്ങള്‍, ഗാനമേള തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.




പത്മശ്രീ ജേതാവ് ഡോ. ബി. ആര്‍. ഷെട്ടി, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഗംഗാ രമണി, ഒസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എന്നിവരെ ഈ സാംസ്കാരികോത്സവ വേദിയില്‍ ആദരിക്കും. മുന്‍ ചീഫ് ജസ്റ്റിസ് എ. എം.അഹ് മദി, പ്രൊഫ. മധുസൂദനന്‍ നായര്‍, വി. എസ്. അനില്‍ കുമാര്‍, സുഭാഷ് ചന്ദ്രന്‍, എം. ജി. ശശി, ഡോ. കെ.എന്‍. ഹരിലാല്‍, പ്രൊഫ. സി.പി. ചന്ദ്രശേഖര്‍, ശ്രീമതി. ലാജോ ഗുപ്ത, ഡോ. ഷിഹാബ് അല്‍ ഘാനിം, ഖാലിദ് അല്‍ ബുദൂര്‍, മുഹമ്മദ് ഈദ്, അഹ് മദ് അദ്നാന്‍, ഉസ്താദ് റഫീഖ് ഖാന്‍, പണ്ഡിറ്റ് രാജേന്ദ്ര നകോഡ് എന്നീ കലാ സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളിലെ പ്രഗല്‍ഭര്‍ ഇന്തോ അറബ് സാംസ്കാരികോത്സവത്തിന്റെ ഭാഗഭാക്കാവുന്നു.

ഇന്തോ അറബ് സാംസ്കാരികോത്സവം വെബ് സൈറ്റ്




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - പി. എം. അബ്ദുള്‍ റഹിമാന്‍    

0അഭിപ്രായങ്ങള്‍ (+/-)



24 February 2009
ലോഗോ ക്ഷണിക്കുന്നു.
ബഹ്റിനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സൗഹൃദവേദിയുടെ മഹോത്സവത്തിലേക്ക് ലോഗോ ക്ഷണിക്കുന്നു. മെയ് 1 ന് ബഹ്റിന്‍ കേരളീയ സമാജത്തില്‍ നടത്തുന്ന വടകര മഹോത്സവത്തില്‍ സാംസ്കാരിക ഘോഷയാത്ര, കളരിപ്പയറ്റ്, ഗാനമേള, തിരുവാതിര, ഒപ്പന, കോല്‍ക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ ഉണ്ടാകും. വടകര മഹോത്സവത്തിന്‍റെ ലോഗോ തയ്യാറാക്കാന്‍ താല്‍പര്യമുള്ളവര്‍ vatakara.bahrain@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



അധിനിവേശത്തിന്‍റെ നഷ്ടപരിഹാരമായി കുവൈറ്റിന് 400 കോടി ദിനാര്‍
അധിനിവേശത്തിന്‍റെ നഷ്ടപരിഹാരമായി കുവൈറ്റിന് ഇറാഖില്‍ നിന്നും ഇതുവരെ ഏകദേശം 400 കോടി ദിനാര്‍ ലഭിച്ചതായി നഷ്ടപരിഹാര നിര്‍ണയ സമിതി അറിയിച്ചു. ഇറാഖ് അധിനിവേശത്തില്‍ നിന്നും മോചനം നേടിയ കുവൈറ്റിന് ഉദ്ദേശം 1500 കോടി ദിനാറിന്‍റെ നഷ്ടപരിഹാരമാണ് ഐക്യരാഷ്ട്ര സഭ അനുവദിച്ചത്. ഇറാഖിന്‍റെ എണ്ണ വരുമാനത്തില്‍ നിന്നും അഞ്ച് ശതമാനം നഷ്ടപരിഹാരത്തിനായി വകയിരുത്തിയാണ് ഇത് നല്‍കുന്നത്. നഷ്ടപരിഹാരം ഈടാക്കുന്നത് നിര്‍ത്തണമെന്ന ഇറാഖിന്‍റെ ആവശ്യം സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന കുവൈറ്റ് ഇതുവരെ പരിഗണിച്ചിട്ടില്ല.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റ് സ്വാതന്ത്ര ദിനം ആഘോഷിക്കുന്നു
കുവൈറ്റ് ഇന്ന് സ്വാതന്ത്ര ദിനം ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ കഴിഞ്ഞിരുന്ന കുവൈറ്റിന്‍റെ 48-ാം സ്വാതന്ത്ര ദിനമാണ് ഇന്ന്. നാളെ‍ രാജ്യം വിമോചന ദിനമായി ആഘോഷിക്കും. ഇറാഖ് അധിനിവേശത്തില്‍ നിന്നും 18 വര്‍ഷം മുമ്പാണ് കുവൈറ്റ് മോചനം നേടിയത്. ദേശീയ ദിനവും വിമോചന ദിനവും ആഘോഷിക്കുന്നതിന് കുവൈറ്റ് ഒരുങ്ങിക്കഴിഞ്ഞു. കെട്ടിടങ്ങളും തെരുവുകളും ദീപാലംകൃതമാണ്. കുവൈറ്റ് പതാകകള്‍ കൊണ്ട് അലങ്കരിച്ച കമാനങ്ങള്‍ പലയിടത്തും ഉയര്‍ന്നു കഴിഞ്ഞു. രാജ്യ സുരക്ഷയ്ക്കും നമ്മയ്ക്കുമായി സ്വയം സമര്‍പ്പിക്കണമെന്ന് കുവൈറ്റ് അമീര്‍ ശൈഖ് സബാ അഹ് മദ് അല്‍ സബാ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഗീതാ ഭാഷ്യവും സച്ചിദാനന്ദന്‍റെ കവിതകളും അറബി ഭാഷയില്‍
അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് അഥോറിറ്റിയുടെ പരിഭാഷാ സംരംഭമായ കലിമ, ഹൈന്ദവ വിശുദ്ധ ഗ്രന്ഥമായ ഭഗവദ് ഗീതയുടെ അറബി പരിഭാഷ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. മാര്‍ച്ച് മാസത്തില്‍ അബുദാബിയില്‍ സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ ബുക്ക് ഫെയര്‍ ഇതിന്‍റെ പ്രകാശന വേദിയായിരിക്കും. ഗീതയുടെ ദാര്‍ശനിക മാനങ്ങള്‍ തേടുന്നതില്‍ പ്രസിദ്ധനായ പാണ്ഡിതനും ഭാഷാ ശാസ്ത്രജ്ഞനുമായ ദാമോദര്‍ താക്കൂറിന്‍റെ ‘ഗീത - സോങ്ങ്സ് ഓഫ് എക്സ്ട്രാ ഓര്‍ഡിനറി’യുടെ പരിഭാഷയാണിത്.




കവി സച്ചിദാനന്ദന്‍റെ 51 കവിതാ സമാഹാരങ്ങളുടെ അറബി പരിഭാഷയും ഇതോടൊപ്പം പ്രകാശനം ചെയ്യും. പ്രശസ്ത അറബ് കവിയായ ഡോ. ഷിഹാബ് ഘാനിം പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി




Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



23 February 2009
വൈക്കം മുഹമ്മദ് ബഷീര്‍ ജന്മ ശതാബ്ദി
ഭാവനാ കാവ്യ സന്ധ്യയും പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമിനി വൈക്കം മുഹമ്മദ് ബഷീര്‍ ജന്മ ശതാബ്ദി പുരസ്കാര ദാനവും സംയുക്തമായി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ പ്രശസ്തരായ കവികളും സാം‌സ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്.




യു. എ. ഇ. യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥി കള്‍ക്കിടയിലെ മികച്ച കഥാ കൃത്തിനെ കണ്ടെത്താനായിട്ടാണ് എം. ഇ. എസ്‌. പൊന്നാനി കോളേജ്‌ അലുംമിനി യു. എ. ഇ. ചാപ്റ്റര്‍ ഈ മത്സരം സംഘടിപ്പിച്ചത്. നിരവധി ആളുകള്‍ പങ്കെടുത്ത വൈക്കം മുഹമ്മദ്‌ ബഷീര്‍ ജന്മ ശതാബ്ദി കഥാ പുരസ്കാര ജേതാക്കളെ മൂല്യ നിര്‍ണ്ണയം നടത്തി തിരഞ്ഞെടുത്തത് പ്രശസ്ത സാഹിത്യ കാരന്മാരായ പി. സുരേന്ദ്രനും ബഷിര്‍ മേച്ചേരിയും അടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് .




എം. എച്ച്‌. സഹീര്‍ (ടി. കെ. എം. കോളേജ്‌ കൊല്ലം) എഴുതിയ 'കാഴ്ചയില്‍ പതിയാതെ പോയത്‌ ' എന്ന കഥയാണ്‌ അവാര്‍ഡിന് അര്‍ഹമായത്‌.




കെ. എം. അബ്ബാസ്‌ (സര്‍ സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ്‌) എഴുതിയ 'ഒട്ടകം ', സാദിഖ്‌ കാവില്‍ (കാസര്‍കോട്‌ ഗവണ്മണ്ട്‌ കോളേജ്) എഴുതിയ 'ഗുമാമ' എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.




അവാര്‍ഡ്‌ ജേതാവിന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കും. 7001, 5001 രൂപയും പ്രശസ്തി പത്രവും ഒന്നും രണ്ടും സമ്മാനാ ര്‍ഹര്‍ക്ക്‌ ലഭിക്കുക. പ്രശസ്ത കഥാ കൃത്തുക്കളായ പി. സുരേന്ദ്രന്, ബഷീര്‍ മേച്ചേരി എന്നിവരാണ്‌ മൂല്യ നിര്‍ണ്ണയം നടത്തി പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞടുത്തത്‌.




എല്ലാ കലാ സ്നേഹികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. ബന്ധപ്പെടേ‍ണ്ട നമ്പര്‍ - 050 7641404




- നാരായണന്‍ വെളിയം‌കോട്

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും
വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും അബുദാബി രുചി റെസ്റ്റോറണ്ടില്‍ വെച്ചു നടന്നു. ചെയര്‍മാന്‍ ഹംസ അറക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, പ്രഗല്‍ഭ മത പണ്ഡിതനും ഗ്രന്ഥ കാരനും വാഗ്മിയുമായ കുഞ്ഞു മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.




ഇന്‍ഡ്യന്‍ ഇസ്ലാമിക് സെന്റര്‍ ജന. സിക്രട്ടറി റസാഖ് ഒരുമനയൂര്‍, എ. ബി. സി. ഗ്രൂപ്പ് ചെയര്‍മാന്‍, കെ. കെ. ഹംസകുട്ടി, സുബൈര്‍ തങ്ങള്‍, എ. പി. മുഹമ്മദ് ഷരീഫ് ബ്ലാങ്ങാട്, പി. കെ. ഇന്‍തിക്കാഫ്, ആര്‍. എന്‍. അബ്ദുല്‍ ഖാദര്‍ ഹാജി, എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ പി. കെ. ഹസ്സന്‍ മോന്‍, ട്രസ്റ്റിന്റെ നിക്ഷേപക സംരംഭത്തിന്റെ ഷയറുടമക ള്‍ക്കുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രതി, കെ. എം. ഷംസുദ്ദീന്‍ ഹാജിക്ക് നല്‍കി.




തുടര്‍ന്ന് കണക്കുകള്‍ അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ വി. പി. ഉമ്മര്‍ സ്വാഗതവും, ഡയറക്ടര്‍ എം. വി. അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന കലാ പരിപാടികള്‍ക്ക് അബ്ദുല്‍ റഹിമാന്‍ നേതൃത്വം നല്‍കി. സാലിഹ് വട്ടേക്കാട്, റസാഖ് എടക്കര, ഷെഫിന്‍, ഷംസീര്‍, റഹീസ് ബ്ലാങ്ങാട്, ഷിഹാജ് ഒരുമനയൂര്‍, യൂനുസ് എന്നിവരുടെ ഗാനങ്ങളും, കൊച്ചു കൂട്ടുകാരുടെ നൃത്തങ്ങളും, എം. കമറുദ്ദീന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനോദ മത്സരങ്ങളും കുടുംബ സംഗമത്തിനു കൊഴുപ്പേകി.




പാഠ്യ വിഷയങ്ങളിലും കലാ കായിക രംഗത്തും പ്രതിഭ തെളിയിക്കുകയും, ഉന്നത വിജയം നേടുകയും ചെയ്തിട്ടുള്ള കുട്ടികള്‍ക്ക് ട്രസ്റ്റിന്റെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



SKSSF കരിയര്‍ മേറ്റ് പദ്ധതി
ദുബായ് : സാമ്പത്തിക പ്രതിസന്ധി മൂലം യു. എ. ഇ. യില്‍ ജോലി സഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി SKSSF ദുബായ് കമ്മറ്റി പദ്ധതി ആവിഷ്കരിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെടുന്നവര്‍ക്കും പിരിച്ചു വിടല്‍ ഭീഷണിയുള്ളവര്‍ക്കും അവരുടെ പരിചയ സമ്പന്നതയും യോഗ്യതയും അനുസരിച്ചുള്ള മറ്റ് ജോലി ലഭിക്കുവാന്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ സേവനം തികച്ചും സൌജന്യം ആയിരിക്കും. പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ആയി ഷക്കീര്‍ കോളയാടിനേയും സമിതി അംഗങ്ങളായി വാജിദ് റഹ്മാനി, അബ്ദുല്ല റഹ്മാനി, ഉബൈദ് റഹ്മാനി എന്നിവരേയും തിരഞ്ഞെടുത്തു. ഈ പദ്ധതിയുടെ സഹായം ആഗ്രഹിക്കുന്നവര്‍ അവരുടെ ബയോ ഡാറ്റയും യു. എ. ഇ. യിലും നാട്ടിലും ഉള്ള ഫോണ്‍ നമ്പര്‍ സഹിതം dubaiskssf@yahoo.com എന്ന ഇ മെയില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7396263, 050 3403906 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Labels: ,

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

SKSSF nnu valareyadikam nanniyundu, mattu sangadanakalum ethupoleulla janagalkku upakaramulla karyagal cheyyananu shramikkendathu...
Thanks
For e-pathram & SKSSF Bearers

March 4, 2009 at 9:34 PM  

naattil leagum sk ssf um koodi pirichu vitta paavappetta madrassa techers nte kaaryam koodi pariganikkan nokkoo

March 21, 2009 at 4:12 PM  

പാവം, അസൂയക്ക് കയ്യും കാലും വെച്ചാല് അത് താങ്കളെ പോലിരിക്കും അല്ലെ..
കാരണം മദ്രസ്സകളും മുഅല്ലിമുകളും ബഹു ഭൂരിപക്ഷവും SKSSF നെ പ്രദ്ധിനിധീകരിക്കുന്ന ഔധൊകിക സമസ്തക്കനള്ളൂ.. എന്ത് ചെയ്യാം ഒരേ ഒരു AP ക്കുംകുഞ്ഞാടുകള്‍ക്കും സാധിക്കാത്ത വന് ജന പിന്തുനയൂടയുള്ള വിപ്ലവമല്ലേ അവര് നടത്തുന്നത്
അവരിപ്പോള് മുഅല്ലിമ്കല്ക്കു അത്യാവശ്യ പെന്ഷനും ക്ഷേമാനിധിയുമൊക്കെ നല്കുന്നുടല്ലോ..അതിലൊന്നും അസൂയപ്പെടാതെ സമുദായതിന്നു വല്ലതും ചെയ്തു കൊടുക്കാന് നോക്കൂ..

April 6, 2009 at 11:06 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



22 February 2009
ബജറ്റ്: ഖത്തറില്‍ സമ്മിശ്ര പ്രതികരണം
ദോഹ: സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെ ക്കുറിച്ച് ഖത്തറില്‍ സമ്മിശ്ര പ്രതികരണം. സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളായി മാറി ക്കൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും പുനരധിവാസത്തിനും പ്രത്യേക തുക നീക്കി വെച്ച കേരള സര്‍ക്കാരിനെ പ്രതീക്ഷയോടെയാണ് നോക്കി ക്കാണുന്നതെന്ന് സര്‍ക്കാറിനോട് ചായ്‌വുള്ള സംഘടനയിലെ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്കായി പദ്ധതിയെന്ന പ്രഖ്യാപനം ശ്ലാഘനീയമെങ്കിലും പ്രയോഗ വല്‍കരണം സംശയാ സ്പദമാണെന്നും, കെ എഫ് സി വഴി വായ്പ എന്നത് ആര്‍ക്കും എപ്പോഴും ലഭിക്കുന്ന സംവിധാനമാണെന്നും, പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കുന്ന ഒരു നിര്‍ദേശവും ബജറ്റില്‍ ഇല്ലെന്നും പ്രതിപക്ഷ സംഘടനയിലെ അംഗങ്ങള്‍ കുറ്റപ്പെടുത്തി.




- മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മലങ്കര ഗ്ലോബല്‍ ഫോറം സുഹൃദ് സംഗമം
മലങ്കര മാര്‍ത്തോമ്മ സഭയുടെ ചൈതന്യമായി മാറിയ നവീകരണ പൈതൃകം ലോകമെമ്പാടും എത്തിക്കുവാന്‍ മലങ്കര ഗ്ലോബല്‍ പ്രവാസി ഫോറത്തിനു കഴിയണം എന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ പറഞ്ഞു. മലങ്കര ഗ്ലോബല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഉള്ള സുഹൃദ് സംഗമം ഹെര്‍മിറ്റേജ് സെന്ററില്‍ ഉല്‍ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. സഭയുടെ വിശ്വാസ പൈതൃകം നെഞ്ചില്‍ ഏറ്റി ചിതറി പാര്‍ക്കുന്ന വിശ്വാസി സമൂഹത്തിന് ആത്മ ധൈര്യം നല്‍കി സുവിശേഷ ജ്യോതി കെടാതെ സൂക്ഷിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഭാരതത്തിലും വിദേശത്തും പ്രസിദ്ധീകരിക്കുന്ന മലങ്കര ജ്യോതിയുടെ പ്രകാശനം വികാരി ജനറല്‍ റവ. ജോര്‍ജ്ജ് സഖറിയക്ക് നല്‍കി മെത്രാപ്പൊലീത്താ നിര്‍വഹിച്ചു.




സഭാ സെക്രട്ടറി റവ. കെ. എസ്. മാത്യു, റവ. ജോസ് പുനമഠം (മാനേജിങ് എഡിറ്റര്‍), ജോബി ജോഷ്വ (ചീഫ് എഡിറ്റര്‍), റോയ് നെല്ലിക്കാല (ഗ്ലോബല്‍ ഫോറം ദേശീയ കോര്‍ഡിനേറ്റര്‍), എബ്രഹാം വര്‍ഗീസ് (സാജന്‍), ജോജി എബ്രഹാം, കെ. വര്‍ഗീസ്, വിക്ടര്‍ ടി. തോമസ്, അഡ്വ. പ്രകാശ് പി. തോമസ്, അജി കരികുറ്റിയില്‍, ഷാബു വര്‍ഗീസ്, വര്‍ഗീസ് റ്റി. മാങ്ങാട്, രാജു മാത്യു വെട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.




- അഭിജിത് പാറയില്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഇന്‍ഡോ അറബ് സാംസ്കാരിക ഉത്സവം
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്തോ അറബ് സാംസ്കാരി കോത്സവ ത്തിനോട നുബന്ധിച്ച് കഥ, കവിത, ലേഖന മത്സരം ഒരുക്കുന്നു. " ഇന്തോ അറബ് സാംസ്കാരിക സമന്വയത്തിന്റെ പ്രസക്തി" എന്നതാണ് ലേഖന വിഷയം. കഥ, കവിത എന്നിവക്ക് പ്രത്യേക വിഷയമില്ല. കഥ 2 ഫുള്‍സ്കാപ്പ് പേജിലും, കവിത 40 വരികളിലും കൂടാന്‍ പാടില്ല. സൃഷ്ടികള്‍ ഫെബ്രുവരി 28ന് മുന്‍പ്, 02 63144 57 എന്ന ഫാക്സ് നമ്പറില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 31 60 452 എന്ന നമ്പറില്‍ വിളിക്കുക.




P. M. Abdul Rahiman,
Event co ordinator,
Kerala Social Centre,
Abudhabi.
050 73 22 932

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



21 February 2009
മാപ്പിളപ്പാട്ട് മത്സരം
ജനകീയ വല്‍കരിക്ക പ്പെട്ടതോടൊപ്പം തെറ്റിദ്ധരിക്ക പ്പെടുകയും കൂടി ചെയ്തിട്ടുള്ള മാപ്പിള പ്പാട്ടിന്‍റെ തനിമയും പാരമ്പര്യവും സാധാരണ ക്കാരായ ആസ്വാദകരിലേക്ക് എത്തിക്കുവാനായി യു. എ. ഇ. തലത്തില്‍ മാപ്പിള പ്പാട്ട് മത്സരവും സമ്മാനാര്‍ഹരെ ഉള്‍പ്പെടുത്തി ഗാന മേളയും സംഘടി പ്പിക്കുവാന്‍ കേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്ററിന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തീരുമാനിച്ചു. മെംബര്‍മാരുടെ രചനകള്‍ക്ക് പ്രാമുഖ്യം നല്‍കി മാഗസിന്‍ പ്രസിദ്ധീക രിക്കുമെന്നും, മാപ്പിള കലകളെ പ്രോത്സാഹി പ്പിക്കാന്‍ ഉതകുന്ന സജീ‍വ പ്രവര്‍ത്തന ങ്ങളുമായി അക്കാദമി, അബുദാബിയിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു എന്നും പ്രസിഡന്റ് കോയമോന്‍ വെളിമുക്ക് അറിയിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. എച്ച്. അബ്ദുള്ള മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം പുന:സംഘടിപ്പിച്ച പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. ബീരാന്‍ ബാപ്പു, ഫൈസല്‍, മുഹമ്മദുണ്ണി കാളത്ത്(വൈസ് പ്രസിഡന്റ്) ബി. കെ. ജാഫര്‍, ഖമറുദ്ദീന്‍, ഷഫീഖ് ഷാലിമാര്‍ (ജോയിന്റ് സിക്രട്ടറി) എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങള്‍. ജനറല്‍ സിക്രട്ടറി വടുതല അബ്ദുല്‍ ഖാദര്‍ സ്വാഗതവും, ട്രഷറര്‍ ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക് : mappilakala dot uae at gmail dot com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



20 February 2009
ദുര്‍ബലരെയും അശരണരെയും സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ ബാധ്യത : ഖലീല്‍ തങ്ങള്‍
സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്ന അശരണരെയും ദുര്‍ബലരെയും സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ ബാധ്യതയാണെന്ന് സയ്യിദ്‌ ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ഏപ്രില്‍ 9 മുതല്‍ 12 വരെ മലപ്പുറം സ്വലാത്ത്‌ നഗറില്‍ നടക്കുന്ന എന്‍ കൗമിയം സമ്മേളനത്തിന്റെ പ്രചരണ സമ്മേളനം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനടുത്തുള്ള പള്ളിയില്‍ ഉത്ഘാടനം ചെയ്ത്‌ സംസാരിക്കു കയായിരുന്നു അദ്ദേഹം.




സമൂഹത്തിലെ എല്ലാ മേഖലയിലും സ്വാര്‍ത്ഥതയും ചൂഷണവും അരങ്ങു വാഴുകയാണ്. അപകട മരണങ്ങളും ദാരുണ ദൃശ്യങ്ങളും വരെ മൊബൈലില്‍ പകര്‍ത്തി കച്ചവടം ചെയ്യുന്ന തലത്തിലേക്ക്‌ ജനങ്ങള്‍ അധപതിച്ച കാലമാണ്‌. കുടുംബ ബന്ധവും അയല്‍ ബന്ധവും പുലര്‍ത്തുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ സംരക്ഷണമുണ്ടാവും. അത്തരം മൂല്യങ്ങ ളിലേക്കുള്ള തിരിച്ചു പോക്കിനു യുവാക്കള്‍ തയ്യാറാവണമെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.




ഒ. ഹൈദര്‍ മുസ്ലിയാര്‍, മുസ്തഫ ദാരിമി, അബ്‌ദുള്‍ ഹമീദ്‌ സ അ ദി, അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ, അബ്‌ ദുല്‍ ഹമീദ്‌ ഈശ്വര മംഗലം തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.




- ബഷീര്‍ വെള്ളറക്കാട്

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടിയെ ആദരിക്കുന്നു
കല അബുദാബി പത്മ ശ്രീ ജേതാവ് ഡോ. ബി. ആര്‍. ഷെട്ടി യെ ആദരിക്കുവാനായി സംഘടിപ്പിക്കുന്ന കേരളീയം 2009 അബുദാബി ഇന്‍ഡ്യ സോഷ്യല്‍ സെന്ററില്‍ ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് അരങ്ങേറും. ചടങ്ങില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കേരളത്തിന്റെ പാരമ്പര്യ കലകളെ പ്രോത്സാഹി പ്പിക്കുന്നതിന്റെ ഭാഗമായി ദുര്യോധന വധം കഥകളി അവതരിപ്പിക്കും. കല അബുദാബി നിര്‍മ്മിച്ച “ചരടുകള്‍” എന്ന ഹൃസ്വ ചലച്ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മലങ്കര ജ്യോതി പ്രകാശനം
ലോകമെങ്ങും ചിതറി പാര്‍ക്കുന്ന പ്രവാസി മാര്‍ത്തോമ്മ കൂട്ടായ്മക്ക് നവ ദര്‍ശനം നല്‍കുന്നതിനായി രൂപം കൊണ്ട മലങ്കര ഗ്ലോബല്‍ ഫോറത്തിന്റെ പ്രഥമ സംരംഭം ആയ “മലങ്കര ജ്യോതി” മാരാമണ്‍ കണ്‍‌വന്‍ഷന്‍ വിശേഷാല്‍ പതിപ്പ് ഫെബ്രുവരി 20 ന് മാരാമണ്‍ കണ്‍‌വന്‍ഷന്‍ നഗറില്‍ വെച്ച് സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മാര്‍ത്തോമ്മ സഭ സീനിയര്‍ വികാരി ജനറല്‍ വെരി. റവ. ജോര്‍ജ്ജ് സഖറിയക്ക് നല്‍കി പ്രകാശനം ചെയ്യും. സഭയിലെ അഭിവന്ദ്യ. തിരുമേനിമാര്‍, വിവിധ സഭ മേലധ്യക്ഷന്മാര്‍, പട്ടക്കാര്‍, സാമൂഹ്യ - സാംസ്ക്കാരിക നേതാക്കന്മാര്‍ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുക്കും എന്ന് മലങ്കര ഗ്ലോബല്‍ ഫോറം ചീഫ് എഡിറ്റര്‍ ജോബി ജോഷുവ അറിയിച്ചു.




- അഭിജിത് പാറയില്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



18 February 2009
വട്ടേക്കാട് പ്രവാസി വെല്‍ഫയര്‍ ട്രസ്റ്റ് വാര്‍ഷികം
അബുദാബി: വട്ടേക്കാട് പ്രവാസി വെല്‍ഫയര്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും ഫെബ്രുവരി 20 വെള്ളിയാഴ്ച, അബുദാബി രുചി റസ്റ്റോറണ്ടിലെ പാര്‍ട്ടി ഹാളില്‍ രാവിലെ 9:30 മുതല്‍ നടക്കും. മൂന്നാം ഘട്ട ധന സമാഹരണം മാര്‍ച്ച് മുപ്പത്തി ഒന്നിന് അവസാനി ക്കുന്നതിനാല്‍, താഴ്ന്ന വരുമാനക്കാരായ, സാധാരണക്കാരായ പ്രവാസികള്‍ക്കു വേണ്ടി ആരംഭിച്ച ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ ബന്ധപ്പെടുക: അറക്കല്‍ ഹംസ 050 57 10 679, 050 41 71 847

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പരിഷത്ത് പ്രവര്‍ത്തക ക്യാമ്പ്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തക ക്യാമ്പ് ഫെബ്രുവരി 20 വെള്ളിയാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. അബുദാബി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ഏകദിന ക്യാമ്പില്‍ യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെയാണ് ക്യാമ്പ്.




സംഘടനാ പ്രവര്‍ത്ത കര്‍ക്കായി രാവിലെ നടക്കുന്ന വിഭാഗത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ഒരു പഠന ക്ലാസ്സും, വൈകീട്ട് നടക്കുന്ന വിഭാഗത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം കമ്പ്യൂട്ടിംഗിനേയും പരിചയപ്പെടുത്തുന്ന ക്ലാസ്സും, വര്‍ത്തമാന കാലത്തെ ഡാര്‍വിന്റെ പ്രസക്തി എന്ന വിഷയത്തിലും ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. വൈകീട്ട് 2 മുതല്‍ 4 വരെ നടക്കുന്ന ഈ വിഭാഗം എല്ലാവര്‍ക്കു മായുമാണ് സജ്ജമാക്കി യിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിക്കുന്നു.




വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായും ബന്ധപ്പെടുക :
സുനില്‍ 050 58 10 907, ലക്ഷ്മണന്‍ 050 78 25 809




‌- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ബഹറൈനില്‍ പണിമുടക്ക്
ബഹറൈനില്‍ മത്സ്യ തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങി. മലയാളികള്‍ അടക്കം 1700 ഓളം വരുന്ന മത്സ്യ തൊഴിലാളികളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് സമരം നടത്തുന്നത്. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ ഫീസ് പിന്‍വലിക്കുക, നഷ്ട പരിഹാരം നല്‍കുക, സ്ഥലം ഏറ്റെടുക്കല്‍ നടപിട പുനഃ പരിശോധിക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ബഹ്റിനിലെ പ്രധാന മത്സ്യ വിപണന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചിട്ടിരി ക്കുകയാണിപ്പോള്‍. ബഹ്റിന്‍ ഫിഷര്‍ മെന്‍ സൊസൈറ്റി മറ്റ് അയല്‍ രാജ്യങ്ങളോട് മത്സ്യ കയറ്റുമതി നിര്‍ത്തലാക്കി പണിമുടക്കിനോട് സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഈ പ്രശ്നം പരിഹരിക്കാത്ത പക്ഷം ബഹ്റിനില്‍ മത്സ്യ ക്ഷാമം വര്‍ധിക്കും. പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പ്രശ്നത്തില്‍ ഇടപെട്ട് വിശദ പഠനത്തിന് നിര്‍ദേശം നല്‍കി.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



17 February 2009
ജനങ്ങളുടെ കണ്ണീരൊപ്പുക - മുല്ലക്കര രത്നാകരന്‍
കറുത്തവര്‍ കെട്ടി പ്പടുത്ത വെള്ള ക്കൊട്ടാരത്തില്‍, ആദ്യമായി ഒരു കറുത്തവന്‍ കയറി യിരുന്നത്, ലോകത്തിന്‍റെ മുഴുവന്‍ പിന്തുണ യോടെയാണ്. യുദ്ധ ക്കൊതിയ ന്‍മാരായ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ തൊട്ടിട്ടുള്ള ബൈബിളില്‍ തൊട്ടല്ലാ ഒബാമ പ്രതിജ്ഞ എടുത്തത്, എബ്രഹം ലിങ്കണ്‍ തൊട്ട വിശുദ്ധ തയിലാണ് സ്പര്‍ശിച്ചത് എന്നത് ആശ്വാസ കരമാണ്. അധികാര ത്തിന്‍റെ മുഷ്ടി ചുരുട്ടിയല്ലാ, നിവര്‍ത്തിയ കയ്യുമായാണ് ലോകത്തെയും പശ്ചിമേഷ്യന്‍ പ്രശ്നങ്ങളേയും ഒബാമ അഭിമുഖീകരിച്ചത്. ജനങ്ങളുടെ കണ്ണീരൊ പ്പുകയാണ് ഓരോ ഭരണാധി കാരിയുടേയും കര്‍ത്തവ്യം. സംസ്ഥാന ക്യഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകരന്‍റെ താണ് ഈ വാക്കുകള്‍.




അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തിലെ നിറഞ്ഞു കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി, യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ വാര്‍ഷികാ ഘോഷം 'യുവ കലാ സന്ധ്യ' ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ബാബു വടകര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എ. കെ. ബീരാന്‍ കുട്ടി, ബാവാ ഹാജി, പള്ളിക്കല്‍ ഷുജാഹി, കെ. കെ. മൊയ്തീന്‍ കോയ, ജീവന്‍ നായര്‍, ജമിനി ബാബു, ചിറയിന്‍കീഴ് അന്‍സാര്‍, അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, യു. അബ്ദുല്ല ഫാറൂഖി, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു.




സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് യുവ കലാ സാഹിതി യുടെ 'കാമ്പിശ്ശേരി അവാര്‍ഡ്' സുപ്രസിദ്ധ പിന്നണി ഗായകന്‍ വി. ടി. മുരളിക്ക് പ്രഖ്യാപിച്ചു. 'വയലാര്‍ ബാലവേദി' യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര രചനാ മത്സര ത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോഷി സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു.







തുടര്‍ന്ന് നാടക സൌഹ്യദത്തിനു വേണ്ടി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത മുരുകന്‍ കാട്ടാക്കടയുടെ 'രക്തസാക്ഷി' കവിതാ വിഷ്ക്‍ാരവും, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ്ഗാ വിശ്വനാഥ്, പാര്‍വ്വതി, ഹിഷാം അബ്ദുല്‍ വഹാബ് എന്നിവരുടെ നേത്യത്വത്തില്‍ ഗാന മേളയും, വിവിധങ്ങളായ നൃത്തങ്ങളും അരങ്ങേറി.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അബുദാബി ബസ്സ് യാത്ര ഇനി മുതല്‍ ടിക്കറ്റെടുത്ത്
അബുദാബി ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, കഴിഞ്ഞ ജൂലായ് മുതല്‍ നഗര വാസികള്‍ക്ക് നല്‍കി വന്നിരുന്ന സൌജന്യ ബസ്സ് യാത്രാ സൌകര്യം പതിനഞ്ചാം തിയ്യതിയോടെ നിര്‍ത്തലാക്കി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ഓരോ യാത്രക്കും ഒരു ദിര്‍ഹം വീതം ഈടാക്കി തുടങ്ങി. സ്ഥിരം യാത്രക്കായി 40 ദിര്‍ഹം വിലയുള്ള 'ഒജ്റ' സീസണ്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഒരു മാസം യാത്ര ചെയ്യാവുന്ന ഈ ടിക്കറ്റ് നഗരത്തിലെ പ്രമുഖ ഷോപ്പിങ്ങ് മാളുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഒജ്റ കിയോസ്കുകളിലും കിട്ടുന്നുണ്ട്. ഇതു കൂടാതെ ഒരു ദിവസത്തെ യാത്രക്കായി മൂന്ന് ദിര്‍ഹം വിലയുള്ള ടിക്കറ്റുകളും ലഭിക്കുന്നുണ്ട്. മുതിര്‍ന്ന പൌരന്‍മാര്‍ക്കും വികലാംഗര്‍ക്കും ഫ്രീ പാസ്സ് ലഭിക്കും എന്നറിയുന്നു. ഇപ്പോള്‍ നിലവിലുള്ള റൂട്ടുകള്‍ കൂടാതെ ഉടനെ തന്നെ പുതിയ ബസ്സുകള്‍ സര്‍വ്വീസ് തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



15 February 2009
മലയാളി അര ലക്ഷം ദിര്‍ഹം തട്ടി എടുത്തതായി പരാതി
ദുബായില്‍ ഫ്ലാറ്റ് വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മലയാളി 48,000 ദിര്‍ഹം (ഏകദേശം 6,25,000 രൂപ) തട്ടി എടുത്തതായി പരാതി. തൂശൂര്‍ പള്ളിപ്പുറത്ത് ഇടവിലങ്ങില്‍ ലത്തീഫാണ് ഇത്രയും തുക തട്ടിയെടുത്തത്. ബര്‍ദുബായില്‍ വണ്‍ ബെഡ് റൂം ഫ്ലാറ്റ് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ച് ദുബായിലെ ഒരു കമ്പനിയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി സ്വദേശി ഒടിയംവള്ളി മീത്തല്‍ ഷമീറില്‍ നിന്നാണ് ഇത്രയും തുക ഇയാള്‍ തട്ടിയത്. ഇത് സംബന്ധിച്ച് ബര്‍ദുബായ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ലത്തീഫിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വ്യാജ പാസ് പോര്‍ട്ടില്‍ യു. എ. ഇ. വിട്ട ഇയാളെ തിരുവനന്തപുരം വിമാന ത്താവളത്തില്‍ കഴിഞ്ഞ ദിവസം പിടി കൂടി. ദുബായില്‍ നിന്ന് മസ്ക്കറ്റ് വഴി ജെറ്റ് എയര്‍ വേയ്സിലാണ് ഇയാള്‍ തിരുവനന്തപുര ത്തെത്തിയത്.

ചെറൂര്‍ വടക്കേതില്‍ വളത്താങ്കല്‍ മുഹമ്മദ് ഇസ്മായില്‍ രാജു എന്ന പേരില്‍ വ്യാജ പാസ് പോര്‍ട്ടിലായിരുന്നു ഇയാള്‍ തിരുവനന്തപുരത്ത് വന്നിറങ്ങിയത്. ഇത് സംബന്ധിച്ച് ദുബായ് പോലീസിനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷര്‍ക്കും പരാതി നല്‍കുമെന്ന് ഷമീര്‍ പറഞ്ഞു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മലയാളിക്ക് സൗദിയില്‍ 15 വര്‍ഷം തടവ്
മയക്കു മരുന്ന് കടത്തു കേസില്‍ പെട്ട് മലയാളിക്ക് സൗദിയില്‍ 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയിലെ പടപ്പറമ്പ് സ്വദേശി തൊട്ടിയില്‍ മൊയ്തീനാണ് 15 വര്‍ഷത്തെ തടവും 500 ചാട്ടവാറടിയും 10,000 റിയാല്‍ പിഴയും ജിദ്ദയിലെ കോടതി ശിക്ഷ വിധിച്ചത്. നാട്ടില്‍ നിന്നും വരുമ്പോള്‍ 2007 മാര്‍ച്ച് 19 നാണ് ഇയാള്‍ 1200 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ജിദ്ദയില്‍ പിടിയിലാകുന്നത്. സംശയത്തിന്‍റെ ബലത്തിലാണ് ഇയാള്‍ വധ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കോടതി പരിഭാഷകനായ എ. ഫാറൂഖ് പറഞ്ഞു. 57 കാരനായ മൊയ്തിന് ഭാര്യയും അഞ്ച് കുട്ടികളുമുണ്ട്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മീലാദ്‌ കാമ്പയിന്‍ 2009 മുന്നൊരുക്ക സംഗമം
മുസ്വഫ എസ്‌. വൈ. എസ്‌. ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ 3 വരെ റഹ്‌ മത്തുല്ലില്‍ ആലമിന്‍ അഥവാ ലോകാനു ഗ്രഹിയായ പ്രവാചകന്‍ (സ) എന്ന പ്രമേയവുമായി നടത്തുന്ന മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച മുന്നൊരുക്ക സംഗമത്തില്‍ കെ. കെ. എം. സ അദി പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി.




ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ നടന്ന സംഗമത്തില്‍ ബനിയാസ്‌ സ്പൈക്‌ എം. ഡി. കുറ്റൂര്‍ അബ്‌ദു റഹ്‌മാന്‍ ഹാജി മുഖ്യ അതിഥി ആയിരുന്നു. മുസ്തഫ ദാരിമി, അബ്‌ദുല്‍ ഹമീദ്‌ സഅദി, അബ്‌ദുല്ല കുട്ടി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. മുസ്വഫയില്‍ നിന്നും അബുദാബിയില്‍ നിന്നുമുള്ള നിരവധി പേര്‍ പങ്കെടുത്ത പരിപാടി അവിസ്മര ണീയമായ വേദിയായി മാറി. റഹ്‌ മത്തുല്ലില്‍ ആലമീന്‍ എന്ന പ്രമേയ വിശദീകരണ പ്രഭാഷണ ത്തിന്റെ വി. സി. ഡി. കള്‍ അടുത്ത ദിവസം പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.




മീലാദ്‌ കാമ്പയിന്റെ ഭാഗമായി നടന്ന നബി ദിനാ ഘോഷം പ്രമാണങ്ങളിലൂടെ എന്ന ക്ലിപുകള്‍ സഹിതമുള്ള കെ. കെ. എം. സ അദി യുടെ പ്രഭാഷണത്തിന്റെ വി. സി. ഡി. പ്രകാശനം കുറ്റൂര്‍ അബ്‌ദു റഹ്‌മാന്‍ ഹാജിക്ക്‌ ആദ്യ കോപ്പി നല്‍കി മുസ്വഫ എസ്‌. വൈ. എസ്‌. വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി നിര്‍വഹിച്ചു.




കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 055- 9134144




- ബഷീര്‍ വെള്ളറക്കാട്

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



13 February 2009
ഫാര്‍മ മീറ്റ് 2009
അബുദാബി എമിറേറ്റില്‍ ജോലി ചെയ്യുന്നവരും, കേരളാ സ്റ്റേറ്റ് ഫാര്‍മസി കൌണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള വരുമായ ഫാര്‍മ സിസ്റ്റുകളുടെ സംഗമ വേദിയായ "ഫോറം ഓഫ് എക്സ്പാ ട്രിയേറ്റ് ഫാര്‍മ സിസ്റ്റ്സ്" വാര്‍ഷിക യോഗവും കുടുംബ സംഗമവും ഫെബ്രുവരി 14 ശനിയാഴ്ച കേരളാ സോഷ്യല്‍ സെന്‍ററില്‍ ക്യഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



12 February 2009
അബുദാബിയില്‍ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിക്കുന്നു
ഞായറാഴ്ച മുതല്‍ അബുദാബിയില്‍ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിക്കും. മൊത്തം 30 ശതമാനം വര്‍ദ്ധനവുണ്ടാകും. പകല്‍ സമയത്ത് യാത്ര തുടങ്ങുന്നത് 2.60 ദിര്‍ഹം ആയിരുന്നത് 3 ദിര്‍ഹമായി വര്‍ദ്ധിക്കും. ഓരോ കിലോമീറ്ററിനും 1 ദിര്‍ഹവുമാണ് ചാര്‍ജ്. നഗരത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ നല്‍കിയിരുന്ന ഇരട്ട ചാര്‍ജ് നിര്‍ത്തലാക്കി. പകരം 50 കിലോമീറ്ററില്‍ അധികം യാത്ര ചെയ്യുമ്പോള്‍ ഓരോ കിലോമീറ്ററിനും 1.50 ദിര്‍ഹം കൊടുക്കണം. രാത്രി 3.60 മിനിമം ചാര്‍ജില്‍ ഓടി തുടങ്ങുന്ന ടാക്സിക്ക് ഓരോ കിലോമീറ്ററിനും 1.20 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



17 ഷാമ്പൂകള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കി.
അര്‍ബുദത്തിന്‍ കാരണമാകുന്ന ഡയോക് സൈന്‍റെ അംശം കുടുതലായതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു കമ്പനിയുടേതടക്കം 17 ഷാമ്പൂകള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കി. ഡയോക് സൈന്‍ കുടൂതലുള്ള ബേബി ഷാംമ്പൂ, ഡാന്‍ഡ്രഫ് ഷാമ്പൂ, പ്രോട്ടീന്‍ ഷാമ്പൂ എന്നിവയ്ക്കാണ് നിരോധനം. ഈ മാസം ആദ്യത്തില്‍ തന്നെ അബുദാബി നഗര സഭ ഈ ഉത്പന്നങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇറാനില്‍ നിന്നും ചൈനയില്‍ നിന്നും വരുന്നതാണ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയ മറ്റ് ഷാമ്പൂകള്‍. ഇത് പോലെയുള്ള ഉത്പന്നങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് തടയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാസം ഡോട്ട് കോം കടമ്മനിട്ട അവാര്‍ഡ്
കുവൈറ്റിലെ പ്രവാസം ഡോട്ട് കോം കടമ്മനിട്ട രാമകൃഷ്ണന്‍രെ അനുസ്മരണാര്‍ത്ഥം അവാര്‍ഡ് ഏര്‍പ്പെടുത്തി. കേരളത്തിലെ കലാ സാംസ്കാരിക രംഗത്ത് വിശിഷ്ട സംഭാവന നല്‍കുന്നവര്‍ക്കായിരിക്കും അവാര്‍ഡ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കടമ്മനിട്ടയുടെ ഒന്നാം ചരമ വാര്‍ഷിക ദിനമായ മാര്‍ച്ച് 30 ന് അവാര്‍ഡ് പ്രഖ്യാപിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സാന്ത്വന സന്ധ്യ
ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായമെത്തിക്കുന്നതിനായി ദുബായ് വൈസ് മെന്‍ സാന്ത്വന സന്ധ്യ സംഘടിപ്പിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ. കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്യാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി ഗംഗാധരന്‍ ക്യാന്‍സറിനെക്കുറിച്ചും അതിന്‍റെ പ്രതിവിധിയെക്കുറിച്ചും സംസാരിച്ചു. ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.വ്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



രവി പിള്ളയുടെ 25-ാം വിവാഹ വാര്‍ഷികം
പ്രമുഖ വ്യവസായിയായ രവി പിള്ളയുടെ 25-ാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സ്ഥാപനങ്ങള്‍ ബഹ്റിനില്‍ സ്വീകരണം സംഘടിപ്പിച്ചു. ബഹ്റിന്‍ റീജന്‍സി ഹോട്ടലില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ അണ്ടര്‍ സെക്രട്ടറി ഇബ്രാഹിം അല്‍ ദോസരി, നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അജയ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഹൂജിന്‍ന്‍റാവോ സൗദിയില്‍ നിന്നും മാലിയിലേക്ക് പോയി
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൈനീസ് പ്രസിഡന്‍റ് ഹൂജിന്‍ന്‍റാവോ സൗദിയില്‍ നിന്നും മാലിയിലേക്ക് പോയി. റിയാദ് എയര്‍ ബേസില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചൈനീസ് പ്രസി‍ഡന്‍റിനെ യാത്രയാക്കി. ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ അതിയ്യയുമായി അദ്ദേഹം റിയാദില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായി ചൈനയ്ക്കുള്ള വ്യാപാര ബന്ധവും ഇറാഖ്, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. പലസ്തീന്‍ പ്രശ്നത്തില്‍ അറബ് രാജ്യങ്ങളെ പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെ അബ്ദുറഹ്മാന്‍ അതിയ്യ പ്രശംസിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



യുവ കലാ സന്ധ്യ 2009
അബുദാബി യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന യുവ കലാ സന്ധ്യ 2009, സംസ്ഥാന ക്യഷി വകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 13 വെള്ളിയാഴ്ച രാത്രി 8ന് കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍, സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് യുവ കലാ സാഹിതി യുടെ “കാമ്പിശ്ശേരി അവാര്‍ഡ്” പ്രഖ്യാപനവും നടക്കും.




യു. എ. ഇ. യിലെ കലാ സാംസ്കാരിക സമൂഹിക രംഗങ്ങളില്‍ കഴിഞ്ഞ നാലു വര്‍ഷ ക്കാലമായി സജീവ സാന്നിദ്ധ്യമായി നില്‍ക്കുന്ന യുവ കലാ സാഹിതി യുടെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളുടെ ഭാഗമായി, ഈ വര്‍ഷം കേരള സര്‍ക്കാറിന്റെ “ലക്ഷം വീട് പുനരുദ്ധാരണ” പദ്ധതിക്ക് സഹായം എത്തിക്കുവാനുള്ള സമ്പത്തിക സമാഹര ണത്തിന്റെ ഭാഗമായി സംഘടി പ്പിച്ചിട്ടുള്ള പരിപാടിയാണ് യുവ കലാ സന്ധ്യ 2009.




ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹ്യദയം കവര്‍ന്ന ദുര്‍ഗ്ഗാ വിശ്വനാഥ്, പാര്‍വ്വതി, ഹിഷാം അബ്ദുല്‍ വഹാബ് എന്നിവരുടെ സംഗീത വിരുന്നും, ആകര്‍ഷകങ്ങളായ നൃത്തങ്ങളും, ഗാന ശില്പവും, കവിതാ ആവിഷ്കാരവും അരങ്ങിലെത്തും.




യുവ കലാ സന്ധ്യ യുടെ മുന്നോടി ആയി ക്കൊണ്ട് അന്നേ ദിവസം ഉച്ചക്ക് 2:30ന് കുട്ടികള്‍ക്കായി “വയലാര്‍ ബാലവേദി” യുടെ ആഭിമുഖ്യത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 78 25 809




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



11 February 2009
ബോബനും മോളിയും അബുദാബിയില്‍
പ്രവാസി സമൂഹത്തിന് അഭിമാനമായി മാറിയ ഇന്തോ അറബ് സാംസ്കാരിക ഉത്സവത്തിന് വ്യാഴാഴ്ച അബുദാബിയില്‍ തിരി തെളിയും. അവതരണ ഭംഗി കൊണ്ടും, വിഷയത്തിലെ പ്രത്യേകത കൊണ്ടും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ശ്രദ്ധേയമായി തീര്‍ന്ന ഇന്തോ അറബ് സാംസ്കാരിക ഉത്സവം, ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ കരുത്തുറ്റ താക്കുവാനും ഇരു രാജ്യങ്ങളും ഒന്നിച്ചു ചിന്തിച്ച് മുന്നേറുവാനുമുള്ള പ്രചോദന മാകുമെന്നും കണക്കാ ക്കപ്പെടുന്നു.




അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഉത്സവത്തിന്‍റെ വിളംബരം ഫെബ്രുവരി 12 വൈകിട്ട് എട്ടു മണിക്ക് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് നിര്‍വഹിക്കും. ടോംസിനോടൊപ്പം ബോബനും മോളിയും മുഖ്യ അതിഥികള്‍ ആയിരിക്കും.




വൈകിട്ട് 5:30നു വിദ്യാര്‍ത്ഥി കള്‍ക്കായി 'തീവ്രവാദവും മാനവികതയും' എന്ന വിഷയത്തെ ആസ്പദമാക്കി കാര്‍ട്ടൂണ്‍ രചനാ മത്സരവും, മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാമിനെ കഥാ പാത്രമാക്കി കാരിക്കേച്ചര്‍ മത്സരവും കെ. എസ്. സി. യില്‍ നടക്കും.




വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന കാര്‍ട്ടൂണ്‍ ക്യാമ്പും , മലയാള കാര്‍ട്ടൂണുകളുടെ ചരിത്രത്തെ ആസ്പദമാ ക്കിയുള്ള സെമിനാറും ടോംസുമായുള്ള മുഖാമുഖവും ഉണ്ടായിരിക്കും.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



10 February 2009
ഏകദിന പഠന ക്യാമ്പ്
ബാബറി മസ്ജിദിന്റെ തകര്‍ച്ചയോട് കൂടി അരക്ഷിതരായ, വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ക്ക് ദിശാ ബോധം നല്‍കാന്‍ കഴിഞ്ഞു എന്നതാണ് സുലൈമാന്‍ സേട്ടു സാഹിബ് രൂ‍പം നല്കിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടം എന്ന് ഐ. എന്‍. എല്‍. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഹംസ ഹാജി പ്രസ്താവിച്ചു. അബുദാബി ഐ. എം. സി. സി. പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഏക ദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




വിവിധ മതങ്ങള്‍ തമ്മില്‍ സാഹോദര്യത്തോടെ കഴിയാനും പരസ്പരം ബഹുമാനിക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.




കേരള സോഷ്യല്‍ സെന്ററില്‍ മര്‍ഹൂം. പി. എം. അബ്ദുല്‍ മജീദ്‌ നഗറില്‍ നടന്ന ചടങ്ങില്‍ ബി. പി. ഉമ്മര്‍ (കണ്ണൂര്‍ സിറ്റി) അധ്യക്ഷത വഹിച്ചു.




ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി ജന. സിക്രട്ടറി എം. എ. ലതീഫ്, മനുഷ്യാവാകാശ കമ്മീഷന്‍ അംഗം ഡോ. മൂസ പാലക്കല്‍, മാധ്യമം ബ്യൂറോ ചീഫ് അബ്ദു ശിവപുരം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.




വിവിധ പരിപാടികളില്‍ പങ്കെടുത്ത് വിജയികള്‍ ആയവര്‍ക്ക് ഇ. കെ. മൊയ്തീന്‍ കുഞ്ഞി സമ്മാനങ്ങള്‍ വിതരണം ചെയ്തു. എന്‍. എസ്. ഹാഷിം (തിരുവനന്തപുരം) സ്വാഗതവും, റ്റി. എസ്. ഗഫൂര്‍ നന്ദിയും പറഞ്ഞു.




- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



07 February 2009
സാന്ത്വനത്തിന്റെ സ്നേഹ സ്പര്‍ശവുമായി ഐ.എം.ബി.
ദുബായ് : കേരളത്തില്‍ ആതുര ശ്രുശ്രൂഷാ രംഗത്ത് നിശബ്ദ സേവനം നടത്തി കൊണ്ടിരിക്കുന്ന ഐ. എം. ബി. യുടെ സാരഥികള്‍ ദുബായില്‍ എത്തി. ക്യാന്‍സര്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ വളരെ പ്രയാസം ഏറിയതും ഭാരിച്ച ചികിത്സാ ചെലവ് ഉള്ളതുമായ രോഗങ്ങള്‍ ബാധിച്ച നിര്‍ധനരായ രോഗികളെ കണ്ടെത്തി അവര്‍ക്ക് ചികിത്സ നല്‍കുക എന്നതാണ് ഐ. എം. ബി. യുടെ ലക്ഷ്യങ്ങളില്‍ പരമ പ്രധാനം. ഇതിനകം ലോക ആരോഗ്യ സംഘടനയുടേയും ഒട്ടേറെ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടേയും ശ്രദ്ധ പിടിച്ചു പറ്റിയ ഐ. എം. ബി. യുടെ പ്രവര്‍ത്തന പരിപാടികള്‍ ഗള്‍ഫ് മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗം ആയാണ് ഐ. എം. ബി. നേതാക്കള്‍ യു. എ. ഇ. യില്‍ എത്തിയിട്ടുള്ളത്. കേരള നദുവത്തുല്‍ മുജാഹിദീന്റെ പോഷക സംഘടന കൂടിയായ ഐ. എം. ബി. എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഇന്റര്‍ഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ് സംഘടനയുടെ ആസ്ഥാനം കോഴിക്കോടാണ്.




- അസ്‌ലം പട്ട്‌ല

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പുതിയ ഭാരവാഹികള്‍
പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രിംസണ്‍ കായംകുളമാണ് പ്രസിഡന്‍റ്. ജനറല്‍ സെക്രട്ടറിയായി അല്ക്സിനേയും ട്രഷററായി ബെന്നിയേയും തെരഞ്ഞെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഫിറ്റ്നസ് റിവലേഷന്‍സ് - പ്രകാശനം
കണ്ണൂര്‍ സ്വദേശി സൂര്യദയാല്‍ നെല്ലിയാട്ട് രചിച്ച ഫിറ്റ്നസ് റിവലേഷന്‍സ് എന്ന പുസ്തകം ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ ഹുസൈന്‍ നാസര്‍ ലൂത്ത പ്രകാശനം ചെയ്തു. ദുബായ് മുനിസിപ്പാലിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പത്ത് വര്‍ഷമായി ദുബായ് മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് ശാരിരികക്ഷമതാ പരിശീലനം നല്‍കുന്നത് സൂര്യദയാലാണ്. കുടവയറാണ് പ്രധാന പ്രശ്നമെന്ന് ഇദ്ദേഹം പറയുന്നു. താരതമ്യേന മലയാളികളിലാണ് ശാരീരികാ സാസ്ഥ്യങ്ങള്‍ കൂടുതലെന്നും ഭക്ഷണ രീതിയിലെ അശ്രദ്ധയാണ് ഇതിന് പ്രധാന കാരണമെന്നും സൂര്യദയാല്‍ വ്യക്തമാക്കുന്നു. വ്യായാമ മുറകളുടെ രേഖാചിത്രം ഉള്‍പ്പെടുത്തിയ പുസ്തകത്തൊടോപ്പം വീഡിയോ സിഡിയും ഉണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സാമ്പത്തിക മാന്ദ്യം നേരിടാന്‍ കുവൈറ്റ്
സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് തയ്യാറാക്കിയ സുരക്ഷാ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. രണ്ടുദിവസങ്ങളിലായി പ്രത്യേക യോഗം ചേര്‍ന്നാണ് സാമ്പത്തിക സുരക്ഷാ പദ്ധതി മന്ത്രിസഭ അംഗീകരിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് സാലെം അബ്ദുല്‍ അസീസ് അല്‍ സബായുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കുന്നതിന് മുന്‍ഗണന നല്‍കുന്ന പദ്ധതിക്കായി ഏകദേശം 500 കോടി ദിനാര്‍ വകയിരുത്തിയിട്ടുണ്ട്. ഉപപ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാ അല്‍ സലീം അള്‍ സബായാണ് യോഗ തീരുമാനങ്ങള്‍ അറിയിച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



06 February 2009
ആലൂരില്‍ തെരുവ്‌ വിളക്ക് സ്ഥാപിക്കണം : ദുബായ്‌ വികസന സമിതി
ദുബായ്‌: കാസര്‍കോട്‌ മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ ആലൂര്‍ ബസ് സ്റ്റോപ്പ്‌ പരിസരത്ത്‌ ജംഗ്ഷന്‍ ലൈറ്റും ബോവിക്കാനത്തെ മളിക്കാല്‍ മുതല്‍ ആലൂര്‍ വരെയുള്ള റോഡരകില്‍ തെരുവ്‌ വിളക്കുകളും സ്ഥാപിക്കണമെന്ന്‌ ആലൂര്‍ വികസന സമിതി ദുബായ്‌ ജനറല്‍ സിക്രട്ടരി ആലൂര്‍ ടി. എ. മഹമൂദ് ഹാജി അഭ്യര്‍ത്ഥിച്ചു.




മുളിയാര്‍ ഗ്രാമ പഞ്ചായത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മീത്തല്‍ ആലൂര്‍ പ്രദേശത്ത്‌ സ്ഥാപിച്ചിരുന്ന ട്യൂബ്‌ ലൈറ്റുകള്‍ പലതും മാസങ്ങളായി പ്രവര്‍ത്തന രഹിതമാണ്‌. ലൈറ്റുകള്‍ നന്നാക്കി പ്രവര്‍ത്തന ക്ഷമമാക്കണം. മീത്തല്‍ ആലൂര്‍ ബസ്സ്റ്റോപ്പ്‌ പരിസരത്ത്‌ ജംഗ്ഷന്‍ ലൈറ്റ്‌ ഇല്ലാത്തത്‌ കാരണം രാത്രിയില്‍ പള്ളിക്കും മറ്റും പോകുന്നവര്‍ നന്നേ പ്രയാസപ്പെടുന്നു. ഇവിടെ ജംഗ്ഷന്‍ ലൈറ്റ്‌ സ്ഥാപിക്കണമെന്നത്‌ നാട്ടുകാരുടെ നിരന്തര ആവശ്യവും പൊതു ജനത്തിന്‌ ഉപകാരപ്രദവുമാണ്‌.




ബോവിക്കാനത്തെ മളിക്കാല്‍ മുതല്‍ ആലൂര്‍ വരെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ ഇടയലൂടെയുള്ള പാത ആയതിനാല്‍ ജനങ്ങള്‍ക്ക്‌ ഇവിടെ രാത്രികളില്‍ കാല്‍ നട യാത്ര പോലും വളരെ ദുസ്സഹമാണെന്നും പൊതു ജന സഞ്ചാരത്തിന്‌ ഉപകാര പ്രദമായ തെരുവ്‌ വിളക്കുകള്‍ എത്രയും വേഗം സ്ഥാപിക്കണമെന്നും മുളിയാര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിനും സിക്രട്ടറിക്കും ദുബായില്‍ നിന്ന്‌ അയച്ച നിവേദനത്തില്‍ മഹമൂദ്‌ ഹാജി ചൂണ്ടി കാട്ടി.




- ആലൂര്‍ ടി. എ. മഹമൂദ് ഹാജി, സിക്രട്ടറി, ആലൂര്‍ വികസന സമിതി, ദുബായ്
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



05 February 2009
നബി ദിന ആഘോഷം പ്രമാണങ്ങളിലൂടെ
റഹ്‌ മത്തില്ലില്‍ ആലമീന്‍ അഥവാ ലോക അനുഗ്രഹിയായ പ്രവാചകന്‍ എന്ന പ്രമേയവുമായി മുസ്വഫ എസ്‌. വൈ. എസ്‌. ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ 3 വരെ രണ്ട്‌ മാസ കാലയളവില്‍ നടത്തുന്ന മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച വേദിയില്‍ പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ കെ. കെ. എം. സ അദി നബി ദിനാഘോഷം പ്രമാണങ്ങളിലൂടെ എന്ന വിഷയത്തിലു‍ള്ള പ്രഭാഷണം നടത്തി. ക്ലിപുകള്‍ സഹിതം പ്രസ്ഥുത പ്രഭാഷണത്തിന്റെ വീഡിയോ സി.ഡികള്‍ 13/02/09 നു ന്യൂ മുസ്വഫയില്‍ നടക്കുന്ന മുന്നൊരുക്ക സമ്മേളന വേദിയില്‍ പ്രകാശനം ചെയ്യുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Labels: ,

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

nabidhinaghoshattinnu evide pramanathil telive..?

February 18, 2009 at 6:22 PM  

you cant see any proof until you realize yourslef.. come up with your identity and ask scholars about it.. if you need the vcd ..they will arrange it for you free only if you want to know the truth

February 21, 2009 at 5:28 PM  

if anybody need this vcd ..just mail to prachaarakan@gmail.com with your details

February 21, 2009 at 5:29 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ഫീസ് വര്‍ദ്ധനക്ക് എതിരെ രക്ഷിതാക്കള്‍ രംഗത്ത്
ദുബായ് : സ്ക്കൂള്‍ ഫീസ് വര്‍ദ്ധനവിന് എതിരെ ദുബായില്‍ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. മലയാളി മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്ക്കൂള്‍ അധികൃതര്‍ക്ക് എതിരെയാണ് ദുബായില്‍ രക്ഷിതാക്കള്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ഇരുന്നൂറോളം രക്ഷിതാക്കള്‍ സ്കൂളിനു മുന്നില്‍ തടിച്ചു കൂടി പ്രതിഷേധം രേഖപ്പെടുത്തി. തൊണ്ണൂറ് ശതമാനം ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത് തങ്ങള്‍ക്ക് താങ്ങാന്‍ ആവുന്നതിലും ഏറെയാണ്. സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജുമൈറയില്‍ നിന്നും നാദ് അല്‍ ഷെബയിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗം ആയാണ് ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഉള്ളതിന്റെ നാലിരട്ടിയോളം സ്ഥല സൌകര്യം ഉള്ളതാണ് പുതിയ സ്ക്കൂള്‍. എന്നാല്‍ സാമ്പത്തിക മാന്ദ്യം മൂലം ഭാവി തന്നെ ആശങ്കയില്‍ ആയിരിക്കുന്ന പ്രവാസി സമൂഹത്തിനു മേല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ മനുഷ്യത്വ രഹിതമാണ് എന്നാണ് രക്ഷിതാക്കളുടെ പരാതി.

Labels: , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹ്റൈനില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
അറബ് രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ എണ്ണം ക്രമാനുഗതമായി കുറച്ചു കൊണ്ട് വരണമെന്ന് സാദി മുന്‍ ഇന്‍റലിജന്‍സ് മേധാവി ആവശ്യപ്പെട്ടു. ദശലക്ഷ ക്കണക്കിന്ന വിദേശികള്‍ അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ സ്വദേശികള്‍ തൊഴില്‍ രഹിതരായി നല്‍ക്കുകയാണെന്ന് അദ്ദേഹം പറ‍ഞ്ഞു.

അതേ സമയം ജി.സി.സി രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ ബഹ്റിനിലെ തൊഴില്‍ രംഗത്ത് 30 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വിദഗ്ധര്‍. ഇത് കൂടുതല്‍ ബാധിക്കുക നിര്‍മ്മാണ മേഖലയിലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതു കൊണ്ട് തന്നെ നിര്‍മ്മാണ മേഖലയിലെ 40 ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റ് സംഘര്‍ഷം; മലയാളികളെ വെറുതെ വിട്ടു
കുവൈറ്റിലെ അബ്ബാസിയയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്ന് മലയാളി യുവാക്കളെ വെറുതെവിട്ടു. അബ്ബാസിയയില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാനി സംഘത്തെ ചെറുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ 30 ഓളം കാറുകള്‍ തകര്‍ന്നിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യും
കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് നാസര്‍ മുഹമ്മദ് അല്‍ സബായെ പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യുന്നതിന് ഇസ്ലാമിസ്റ്റ് കോണ്‍സ്റ്റിറ്റ്യൂഷണല്‍ മൂവ് മെന്‍റില്‍ പെട്ട പാര്‍ലമെന്‍റ് അംഗങ്ങള്‍ തയ്യാറെടുക്കുന്നു. എണ്ണ വാതക മേഖലയില്‍ അമേരിക്കന്‍ കമ്പനിയായ ഡോ കെമിക്കല്‍സുമായി ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യം ചെയ്യല്‍. അഴിമതി ആറോപണങ്ങളെ തുടര്‍ന്ന് 600 കോടി ദിനാറിനുള്ള കരാര്‍ റദ്ദാക്കിയിരുന്നു. രണ്ട് ആഴ്ചയ്ക്കകം ചോദ്യം ചെയ്യാനായി പാര്‍ലമെന്‍റ് സ്പീക്കറെ സമീപിക്കുമെന്ന് എംപിമാര്‍ അറിയിച്ചു. രണ്ട് മാസം മുമ്പ് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പായതിനെ തുടര്‍ന്ന് കുവൈറ്റ് മന്ത്രി സഭ പിരിച്ചുവിട്ട് പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



04 February 2009
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കറിയാ തോമസാണ് പ്രസിഡന്‍റ്. സുലൈമാന്‍ ഷാ മുഹമ്മദിനെ സെക്രട്ടറിയായും പി.ജി പ്രേംകുമാറിനെ ട്രഷററായും തെരഞ്ഞെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഹ്യൂജിന്താവോ ഈ മാസം സൗദിയില്‍
ചൈനീസ് പ്രസിഡന്‍റ് ഹ്യൂജിന്താവോ ഈ മാസം സൗദിയില്‍ സന്ദര്‍ശനം നടത്തും. ഈ മാസം 10 നും 17 നും ഇടയിലാണ് സന്ദര്‍ശനം. സൗദിക്ക് പുറമേ മാലി, സിനഗല്‍, താന്‍സാനിയ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലും ഹ്യൂജിന്താവോ സന്ദര്‍ശനം നടത്തും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കണ്‍ട്രി ഓഫ് ഒറിജിന്‍ മുദ്രണം ചെയ്യണമെന്ന് സൗദി കസ്റ്റംസ് അഥോറിറ്റി
സൗദിയിലെക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന എല്ലാ ഉത്പന്നങ്ങളിലും അവ പായ്ക്കു ചെയ്യുന്ന പെട്ടികളിലും കണ്‍ട്രി ഓഫ് ഒറിജിന്‍ മുദ്രണം ചെയ്യണമെന്ന് സൗദി കസ്റ്റംസ് അഥോറിറ്റി ഉത്തരവിട്ടു. ഇത് ഉത്പന്നങ്ങളില്‍ നിന്നും ഒഴിവാക്കാവുന്ന രൂപത്തിലാകരുത്. പുതിയ നിര്‍ ദേശം പാലിക്കാതെ ഇറക്കുമതി ചെയ്യപ്പെടുന്ന സാധനങ്ങള്‍, ആരുടെ പേരിലാണോ സാധനം അയച്ചത് അവരുടെ ചെലവില്‍ തന്നെ തിരിച്ചയയ്ക്കും. കൂടാതെ ഇവരുടെ പേരില്‍ പിഴ ഉള്‍പ്പടെയുള്ള ശിക്ഷകളുമുണ്ടാകും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ട്രാഫിക് നിയമം ശക്തമാക്കി.
സൗദി അറേബ്യയില്‍ ട്രാഫിക് നിയമം ശക്തമാക്കി. ഇതിന്‍റെ ഭാഗമായി ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വാഹനാപകടങ്ങള്‍ പരമാവാധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സര്‍ഗ്ഗ സൌഹൃദ സംഗമം
അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന 'സര്‍ഗ്ഗ സൌഹ്യദ സംഗമം' കെ. എസ്. സി. മിനി ഹാളില്‍ ഫെബ്രുവരി 6 വെള്ളിയാഴ്ച രാത്രി 8:30ന് നടക്കും. കെ. എസ്. സി. യുടെ 'സാഹിത്യോത്സവ് 2009' സാഹിത്യ മത്സരങ്ങളില്‍ സമ്മാനം നേടിയ സൃഷ്ടികളുടെ അവതരണവും ചര്‍ച്ചയും, കഴിഞ്ഞ ദിവസം അവതരി പ്പിച്ചിരുന്ന മുച്ചീട്ടു കളിക്കാരന്റെ മകള്‍ എന്ന ബഷീര്‍ കൃതിയുടെ നാടകാ വിഷ്കാരത്തെ കുറിച്ച് ഒരു അവലോകനവും ചര്‍ച്ചയും നടക്കും.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വെണ്മ സംഗമം 2009
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മ 'വെണ്മ യു. എ. ഇ.' യുടെ ഒന്നാം വാര്‍ഷികം വിവിധ കലാ പരിപാടികളോടെ അഘോഷിക്കുന്നു. ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന 'വെണ്മ സംഗമ'ത്തില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം വെഞ്ഞാറമൂടിന്‍റെ അഭിമാന താരം സുരാജ് വെഞ്ഞാറമൂട് മുഖ്യ അതിഥിയായി പങ്കെടുക്കും.




വെണ്മ വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം 'വെണ്മ സംഗമ'ത്തില്‍ നടക്കും. സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന മിമിക്സ് പരേഡ്, രാജീവ് കോടമ്പള്ളി നയിക്കുന്ന ഗാന മേള, ആകര്‍ഷ കങ്ങളായ ന്യത്തങ്ങളും അടക്കം വിവിധ കലാ പരിപാടികള്‍ അരങ്ങേറും. (വിശദ വിവരങ്ങള്‍ക്ക് : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17)




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



03 February 2009
കെ.വി. അബ്ദുല്‍ ഖാദറിന് ഒരുമയുടെ സ്വീകരണം
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ ഗുരുവായൂര്‍ എം. എല്‍. എ. യും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദറിന് 'ഒരുമ ഒരുമനയൂര്‍' സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ദുബായ് കരാമയിലെ സൈവ് സ്റ്റാര്‍ റെസ്റ്റൊറന്‍റില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ പ്രസിഡന്‍റ് പി. പി. അന്‍വര്‍ അദ്ധ്യക്ഷനായിരുന്നു. വിശിഷ്ടാ തിഥിയായി എത്തിയിരുന്ന ഗുരുവായൂര്‍ ചേമ്പര്‍ പ്രസിഡന്‍റ് യാസീന്‍, റസ്സാഖ് ഒരുമനയൂര്‍, ഹംസു, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. ഒരുമയുടെ മൊമന്‍റൊ പ്രസിഡന്‍റ് അന്‍വര്‍ എം. എല്‍. എ. ക്ക് നല്‍കി.




ഒരുമനയൂര്‍ പഞ്ചായത്തിലെ പൊതുവായ പ്രശ്നങ്ങളോടൊപ്പം, ഒരുമ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയം, കനോലി കനാല്‍ ജല പാത വികസനം , നിയമ നടപടികളില്‍ നാട്ടിലെ സര്‍ക്കാ‍ര്‍ ഓഫീസുകളില്‍ പ്രവാസികള്‍ നേരിടുന്ന കാല വിളംബം തുടങ്ങിയ വിഷയങ്ങള്‍ എം. എല്‍. എ. യുടെ ശ്രദ്ധയില്‍ പ്പെടുത്തുകയും ഒരു നിവേദനം നല്‍കുകയും ചെയ്തു.




സെന്‍ട്രല്‍ കമ്മിറ്റി സിക്രട്ടറി ബീരാന്‍ കുട്ടി സ്വാഗതവും, വൈസ് പ്രസിഡന്‍റ് ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ശാസ്ത്രോത്സവം - സയന്‍സിന്റെ മായ കാഴ്ചകള്‍
കുവൈറ്റ് : പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിനായി “ശാസ്ത്ര മേള” സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ മൈദാന്‍ ഹവല്ലിയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആണ് ശാസ്ത്രോത്സവം നടക്കുന്നത്.




ഇതോടനുബന്ധിച്ച് കുവൈറ്റില്‍ ആദ്യമായി സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ടിന്റെ നേതൃത്വത്തില്‍ റോബോട്ടുകളുടെ പ്രദര്‍ശനം, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദം എടുത്ത ഡോ. ജെറോം കാലിസ്റ്ററിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത “3D ഇന്‍ഡ്യാന” എന്ന മെഡിക്കല്‍ - കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും. വൈദ്യ ശാസ്ത്ര രംഗത്ത് തികച്ചും നൂതനമായ “ത്രിമാന ഹ്യൂമന്‍ അനാട്ടമി” വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്ര പ്രേമികള്‍ക്കും ഒരു പുതിയ അനുഭവം ആയിരിക്കും.




ശാസ്ത്ര പ്രദര്‍ശന മത്സര വിഭാഗത്തില്‍ വിവിധ ഇന്ത്യന്‍ സ്കൂളുകളും കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറത്തിലെ എട്ട് എഞ്ചിനീയറിങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കുന്നു. കാണികള്‍ക്ക് കൌതുകം നല്‍കുന്ന നിരവധി ശാസ്ത്ര സിനിമകളും സ്റ്റാളുകളും മത്സരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രോത്സവത്തിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.




കൂടുതല്‍ വിവരങ്ങള്‍ക്ക് 66699504 / 99377238 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.




- അരവിന്ദന്‍ എടപ്പാള്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പ്രേരണ ഫോട്ടോഗ്രഫി മത്സരം
ബഹ്റിന്‍ പ്രേരണ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്കായി ഫോട്ടോഗ്രാഫി വര്‍ക്ക് ഷോപ്പും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വൈവിധ്യമേറിയ ഫോട്ടുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹ് റൈനില്‍ മോര്‍ച്ചറി നവീകരിക്കുന്നു
ബഹ്റിനിലെ സല്‍മാനിയ മോര്‍ച്ചറിയില്‍ 5 ലക്ഷം ദിനാറിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. നവീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം ഈ മോര്‍ച്ചറിയില്‍ ഉണ്ടാകും. പ്രത്യേക റിസപ്ക്ഷന്‍ ഏരിയയും നിര്‍മ്മിക്കുന്നുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ടെക്കയുടെ പുതിയ ഭാരവാഹികള്‍
തൃശൂര്‍ ഗവണ്‍ മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ബഹ്റിനിലെ കൂട്ടായ്മയായ ടെക്ക പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.സി ജോണ്‍സണ്‍ ആണ് പുതിയ പ്രസിഡന്‍റ്. ബഹ്റിനില്‍ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വിവിധ കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ജിദ്ദയില്‍ വ്യാഴാഴ്ച അസ്ലം നൈറ്റ്
കര്‍ണാടക എന്‍.ആര്‍.ഐ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ വ്യാഴാഴ്ച അസ്ലം നൈറ്റ് സംഘടിപ്പിക്കും. ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ബോയ്സ് സെക്ഷനില്‍ വൈകുന്നേരം 6.30 മുതലാണ് പരിപാടി. അസ്ലമിന് പുറമേ ജിദ്ദയിലെ പ്രമുഖ ഗായകരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബി.കെ ഷെട്ടി, മുഹമ്മദ് മന്‍സൂര്‍, ശ്രീകാന്ത് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



വിമാനത്തില്‍ പുകവലിച്ചതിന് ചാട്ടവാറടി
വിമാനത്തില്‍ പുകവലിച്ച കുറ്റത്തിന് സൗദിയില്‍ യാത്രക്കാരന് 30 ചാട്ടവാറടി ശിക്ഷ നല്‍കി. സൗദി അറേബ്യന്‍ വിമാനത്തിന്‍രെ ആഭ്യന്തര സര്‍വീസിലാണ് ഒരു സുഡാനി പൗരന്‍ പുകവലിച്ച് പിടിയിലായത്.

കൊറിയാത്തില്‍ നിന്നും ജിദ്ദയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഇയാള്‍ ജീവനക്കാരുടെ നിരന്തരമായ നിര്‍ദേശം തള്ളിയാണ് പുകവലിച്ചത്. സൗദിയില്‍ വിമാനത്തില്‍ പുകവലിച്ചതിന് ചാട്ടവാറടി ശിക്ഷ വിധിക്കുന്നത് ഇത് രണ്ടാം തവണയാണ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സൌദിയിലേക്ക് കൂടുതല്‍ ഡോക്ടര്‍മാര്‍
സൗദി ആരോഗ്യ മന്ത്രാലയം കൂടുതല്‍ വിദേശ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അയ്യായിരം ഡോക്ടര്‍മാരെയാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.

രാജ്യത്ത് പുതുതായി പണിയുന്നതും വികസിപ്പിക്കുന്നതുമായ 43 ആശുപത്രികളിലേക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കുമാണ് പുതിയ റിക്രൂട്ട് മെന്‍റ്. റിയാദ്, അസീര്‍, ജിസാന്‍, ഹായില്‍, തബൂക്, ഖസീം, ജൂഫ്, കൊറിയാത്ത്, മക്ക, മദീന, താഇഫ്, ഖുന്‍ഫുദ തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ ആശുപത്രികള്‍ വരുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ലൈസന്‍സ് ഉണ്ടെങ്കില്‍ ഒരു വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ ആകാം
പ്രത്യേക ലൈസന്‍സുള്ള വില്ലകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നതിന് വിലക്കില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി. ഒന്നിലധികം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ലൈസന്‍സുള്ള വില്ലകള്‍ക്കാണ് ഈ അനുമതി. ബില്‍ഡിംഗ് ഇന്‍സ് പെക്ഷന്‍ സെക്ഷന്‍ മേധാവി ഉമര്‍ അബ്ദുറഹ്മാന്‍ വ്യക്തമാക്കിയതാണിത്.

ഒരു വില്ല ഒരു കുടുംബം എന്ന നിയമം അധികൃതര്‍ നേരത്തെ നടപ്പാക്കിയിരുന്നു. എന്നാല്‍ ഈ നിയമത്തില്‍ മാറ്റമില്ലെന്ന് ഉമര്‍ വ്യക്തമാക്കി. നിയമത്തില്‍ ചില വിശദീകരണങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു. ദുബായില്‍ ചില പ്രദേശങ്ങളില്‍ മതിയായ സൗകര്യമുള്ള വില്ലകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഈ വില്ലകളെക്കുറിച്ചുള്ള വിശദീകരണമാണ് അധികൃതര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



02 February 2009
മാനു മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചനം
ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സിക്രട്ടറിയും മുശാവറ അംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്‍റ് സിക്രട്ടറിയുമായ പ്രമുഖ പണ്ഡിതന്‍ കെ. ടി. മാനു മുസ്ലിയാരുടെ നിര്യാണത്തില്‍ ദുബായ് ത്യശ്ശൂര്‍ ജില്ലാ കെ. എം. സി. സി. കമ്മിറ്റി അനുശോചനം അറിയിച്ചു.

കെ. എം. സി. സി. അടക്കമുള്ള പ്രവാസി സംഘടനകള്‍ക്ക് മാനു മുസ്ലിയാരുടെ വേര്‍പാട് തീരാ നഷ്ടമാണെന്നും പ്രവാസികളുടെ അത്മീയ സാമീപ്യമായിരുന്ന അദ്ദേഹം, ജീവിത സുരക്ഷക്കായി നല്‍കിയിരുന്ന ഉപദേശങ്ങള്‍ വിലപ്പെട്ടതാണെന്നും അനുശോചന സന്ദേശത്തില്‍ സംസ്ഥാന കെ. എം. സി. സി. നേതാക്കള്‍ അറിയിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - JS    

0അഭിപ്രായങ്ങള്‍ (+/-)



സ്ത്രീ വേഷക്കാരന്‍ പോലീസ് പിടിയില്‍
ദുബായ് : സ്ത്രീ വേഷത്തില്‍ ദുബായിലെ പ്രശസ്തമായ മാള്‍ ഓഫ് എമിറേറ്റ്സ് എന്ന ഷോപ്പിങ് സമുച്ചയത്തില്‍ വിലസിയ ഇന്ത്യാക്കാരനെ ദുബായ് പോലീസ് പിടി കൂടി. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ മാനേജറായ ഈ 45കാരന്‍ കണ്ണെഴുതു ന്നതിനിട യിലാണ് പിടിയില്‍ ആയത്. ഇയാള്‍ “സ്ത്രീകളെ പോലെ” തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബ്രാ ധരിച്ചിരുന്ന ഇയാള്‍ നല്ലവണ്ണം മേക്ക് അപ്പും അണിഞ്ഞിരുന്നു. സ്ത്രീകളുടെ വിഗ്ഗും സുഗന്ധവും പൂശിയി രുന്നതായും പോലീസ് അറിയിച്ചു. കോടതി ഇയാള്‍ക്ക് 10000 ദിര്‍ഹം പിഴയും ആറ് മാസം തടവും വിധിച്ചു. മൂന്ന് വര്‍ഷം ഈ കുറ്റം ആവര്‍ത്തിക്കാ തിരുന്നാല്‍ ഇയാളെ തടവില്‍ നിന്നും ഒഴിവാക്കും എന്നും കോടതി അറിയിച്ചു. എന്നാല്‍ ഇയാള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ ലഭിക്കണം എന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഇതിനായുള്ള ഹരജി അടുത്ത മാസം തന്നെ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കും. എന്നാല്‍ ഒരു ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ വേഷം ചെയ്യാന്‍ ഉള്ള പരിശീലന ത്തിലായിരുന്നു താന്‍ എന്നാണ് ഇയാളുടെ മൊഴി.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യാ ക്വിസ് ആരംഭിച്ചു
വിഷന്‍ ടുമാറോ കമ്യൂണിക്കേ ഷന്‍സിന്റെ ബാനറിലുള്ള ഇന്ത്യാ ക്വിസ് ഔദ്യോഗികമായി ആരംഭിച്ചു. അബുദാബി എമിറേറ്റ്സ് പാലസില്‍ നടന്ന ചടങ്ങില്‍ ഹസാം മൂസ ഹസാം ഗംസി, സുരേന്ദ്രന്‍, സുധീര്‍ കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യാ ക്വിസ് അടുത്ത മാസം മുതല്‍ യു. എ. ഇ., ഒമാന്‍, ഖത്തര്‍, കുവൈറ്റ്, സൗദി, ബഹ്റിന്‍ എന്നീ രാജ്യങ്ങളിലായി അരങ്ങേറും. 15 വയസിന് മുകളിലുള്ള ഏത് ഇന്ത്യക്കാരനും പരിപാടിയില്‍ പങ്കെടുക്കാം.





Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പി. എസ്. എം. ഒ. കോളജ് കുടുംബ സംഗമം
തിരൂരങ്ങാടി പി. എസ്. എം. ഒ. കോളജ് അലുംമ്നി അസോസിയേഷന്‍റെ കുടുംബ സംഗമം വ്യാഴാഴ്ച ജിദ്ദയില്‍ നടക്കും. രാത്രി എട്ടിന് റുവൈസിലെ ഹിബാ ക്ലിനിക്കിലാണ് പരിപാടി. കോളേജിലെ പൂര്‍വ അധ്യാപകരും പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ 300 ഓളം സ്ഥാപനങ്ങളുടെ അംഗീകാരം പിന് വലിക്കും
കൃത്രിമ രേഖകള്‍ ചമച്ചു ലൈസന്‍സ് കരസ്ഥമാക്കിയ 300 ഓളം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന അംഗീകാരം പിന്‍വലിക്കുമെന്ന് കുവൈറ്റ് വ്യാപാര വ്യവസായ മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങള്‍ തുടങ്ങുന്നവര്‍ നല്‍കിയ ബാങ്ക് ഗ്യാരണ്ടി രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. കൃത്രിമമായി രേഖകള്‍ ചമച്ചതില്‍ കുവൈറ്റിലെ ഒരു പ്രമുഖ ബാങ്കിനുള്ള പങ്കും അന്വേഷണ വിധേയമാക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ രേഖകള്‍ ശരിയാക്കാന്‍ ഏപ്രില്‍ 15 വരെ സമയം
കുവൈറ്റില്‍ ശരിയായ താമസ രേഖകള്‍ ഇല്ലാത്ത വിദേശികള്‍ക്ക് രേഖകള്‍ ശരിയാക്കുന്നതിന് ഏപ്രീല്‍ 15 വരെ സമയം അനുവദിച്ചു. അനധികൃതമായി കുവൈറ്റില്‍ താമസിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് അനുമതി നല്‍കും. താമസ രേഖകള്‍ ശരിയാക്കാത്ത വിദേശികളെ കണ്ടെത്തി നാടുകടത്തും. വിസ കച്ചവടത്തിന് മാത്രമായി സ്ഥാപനം നടത്തുന്ന സ്പോണ്‍സര്‍മാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ ഏകദേശം 50,000 ത്തോളം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



01 February 2009
ട്രെയ്സ് വാര്‍ഷികം അബുദാബിയില്‍
തൃശ്ശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ട്രെയ്സ് (TRACE) യു. എ. ഇ. ഘടകത്തിന്റെ വാര്‍ഷിക സംഗമം ഈ മാസം 6ന് അബുദാബിയില്‍ നടക്കും. അബുദാബി കോര്‍ണീഷ് ഷെറാട്ടണ്‍ ഹോട്ടലില്‍ രാവിലെ 9 മണിക്ക് വാര്‍ഷിക പരിപാടികള്‍ ആരംഭിക്കുമെന്ന് സെക്രട്ടറി പി. വി. ബാലമുരളി അറിയിച്ചു. ചലചിത്ര താരം ജഗദീഷ് മുഖ്യ അതിഥി ആയിരിക്കും.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ പാചക വാതക വില കുറച്ചു
എമിറേറ്റ്സ് ഗ്യാസ് ദുബായില്‍ പാചക വാതക വില കുറച്ചു. 22 കിലോഗ്രാം സിലിണ്ടറിന് 96 ദിര്‍ഹത്തില്‍ നിന്ന് 86 ദിര്‍ഹമായാണ് വില കുറച്ചിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് എമിറേറ്റ്സ് ഗ്യാസ് പാചക വാതകത്തിന്‍റെ വില കുറയ്ക്കുന്നത്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ പാക്കിസ്താനികളുടെ അക്രമം
കുവൈറ്റിലെ അബ്ബാസിയയില്‍ ആക്രമി സംഘം 20 ലേറെ കാറുകള്‍ അടിച്ചു തകര്‍ത്തു. മലയാളി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് എതിര്‍ത്ത സമീപ വാസികളോട് പക തീര്‍ക്കുന്നതിനാണ് പാക്കിസ്ഥാനികള്‍ അടങ്ങുന്ന സംഘം അക്രമം നടത്തിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്