31 January 2010
ജിദ്ദയില്‍ നവോദയയുടെ ചിത്രരചനാ മത്സരം
ജിദ്ദയില്‍ നവോദയയുടെ ആഭിമുഖ്യത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സയ്യിദ് അഹ്മദ് ബാവ ഉദ്ഘാടനം ചെയ്തു. വിവിധ തലങ്ങളിലായി നടന്ന മത്സരത്തില്‍ ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നവോദയ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വിതരണം ചെയ്യും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സൗദി നാഷണല്‍ കൗണ്‍സില്‍ ഫെബ്രുവരി നാലിന്
ഇന്ത്യന്‍ മുസ്ലീം കള്‍ച്ചറല്‍ സെന്‍ററിന്‍റെ സൗദി നാഷണല്‍ കൗണ്‍സില്‍ ഫെബ്രുവരി നാലിന് റിയാദില്‍ ചേരും. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവിശ്യാ ഭാരവാഹികളാണ് കൗണ്‍സിലില്‍ പങ്കെടുക്കുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



തിരൂരങ്ങാടി പി.എസ്.എം.ഒ - ജിദ്ദയില്‍ കണ്‍വന്‍ഷന്‍
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംമ്നിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പ്രൊഫ. ഇസ്മായീല്‍ മരുതേരി, ഡോ. റംലാ നാസര്‍, ഡോ. ടി.പി നാസര്‍, ഡോ. അഷ്റഫലി തുടങ്ങിയവര്‍ ക്ലാസെടുത്തു. സമദ് കാരാടന്‍ അധ്യക്ഷനായിരുന്നു. മുഹമ്മദ് സീതി, കെ.സി അബ്ദുറഹ്മാന്‍, പി.എം.എ ജലീല്‍, സലാഹ് കാരാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പത്തനംതിട്ട ജില്ലാ സംഗമത്തി‍ന്‍റെ രണ്ടാം വാര്‍ഷികം
ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമത്തി‍ന്‍റെ രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സാമൂഹ്യ ക്ഷേമ വിഭാഗം കോണ്‍സുല്‍ കെ.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ സാമ്പത്തിക സുരക്ഷ എന്ന വിഷയത്തില്‍ ഫസല്‍ കൊച്ചി ക്ലാസെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേരി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



വിദേശകാര്യ മന്ത്രി എസ്.എം ക്യഷ്ണ ഗള്‍ഫ് സന്ദര്‍ശിക്കുന്നു
വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ഫെബ്രുവരി മൂന്നിന് കുവൈറ്റില്‍ എത്തുന്ന അദ്ദേഹം അവിടെ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തും. ഫെബ്രുവരി ആറിനാണ് എസ്.എം കൃഷ്ണ ഖത്തര്‍ സന്ദര്‍ശിക്കുക. ഇരു രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ലഹരി കള്ളക്കടത്ത്; ഖത്തറില്‍ 11 ഏഷ്യന്‍ വംശജര്‍ പിടിയില്‍
ലഹരിമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് പതിനൊന്ന് ഏഷ്യന്‍ വംശജരെ ഖത്തര്‍ പ്രിവന്‍റീവ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട് മെന്‍റ് പിടികൂടി. സംഘാംഗങ്ങളുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കള്‍ അടങ്ങിയ 876 പാക്കറ്റുകള്‍ കണ്ടെടുത്തു. ലഹരി മരുന്ന് ഉത്പാദിപ്പിക്കുന്നതോ വിറ്റഴിക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ 4471 444 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഡോ പുത്തൂര്‍ റഹ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ്
ഫുജൈറയിലെ 30,000 ത്തില്‍ അധികം വരുന്ന പ്രവാസി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. പുത്തൂര്‍ റഹ്മാനാണ് പ്രസിഡന്‍റ്. സന്തോഷ് കെ. മത്തായിയെ ജനറല്‍ സെക്രട്ടറിയായും ശങ്കര്‍ ഭരത് രാജിനെ ട്രഷററായും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ ഐക്യകണ്ഠേനയാണ് തെരഞ്ഞെടുപ്പ് നടന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പത്മശ്രീ സി.കെ.മേനോനെ ആദരിക്കും
നോര്‍ക്കയുടെ പ്രവാസി സുരക്ഷാ പദ്ധതിയില്‍ തങ്ങളുടെ എല്ലാ അംഗങ്ങളേയും പങ്കാളികളാക്കുമെന്ന് ഖത്തറിലെ കൊഡാക്ക പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി നാലിന് ദോഹ സിനിമയില്‍ നടക്കുന്ന ചടങ്ങില്‍ പത്മശ്രീ സി.കെ മേനോനെ ആദരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



വിന്‍റ്റ് മീറ്റ് 2010
പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 5 നു ദുബായ് റാഷിദിയയിലുള്ള മുഷരീഫ് പാര്ക്കില്‍ വെച്ച് വിവിധ കലാ - കായിക പരിപാടി കളോടെ വിന്‍റ്റ് മീറ്റ് 2010 സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ഈ ഒത്തു ചേരലില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്ര രചനാ മത്സരവും ക്വിസ് പ്രൊഗ്രാമും ഉണ്ടായിരിക്കും.
 
യു. എ. ഇ. യിലുള്ള എല്ല എം. ഇ. എസ്. പൊന്നാനി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സ്നേഹ സംഗമത്തില്‍ പങ്കെടുക്കാന്‍ രാവിലെ ഒമ്പതു മണിക്കു തന്നെ മുഷരിഫ് പാര്‍ക്കില്‍ എത്തി ച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : ഇക്ബാല്‍ മൂസ്സ (പ്രസിഡണ്ട്) - 050 4562123, അബുബക്കര്‍ (സിക്രട്ടറി) - 050 6501945

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



30 January 2010
ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍
ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സയ്യിദ് കിര്‍മാനി മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ, ഐ.സി.സി പ്രസിഡന്‍റ് കെ.എം വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഐ.സി.സി സ്മരണികയും പ്രകാശനം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കിംഗ്ഡം ഹോസ്പിറ്റല്‍ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി.
റിയാദ് കിംഗ്ഡം ആശുപത്രി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കിംഗ്ഡം ഹോസ്പിറ്റല്‍ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലില്‍ പ്രിന്‍സ് ഫൈസല്‍ മെഡിസിനല്‍ ഹോസ്പിറ്റല്‍ സ് പോര്‍ട്സിനെ നാല് വിക്കറ്റിനാണ് ഇവര്‍ തോല്‍പ്പിച്ചത്. മലയാളിയായ റിയാസ് ഖാന്‍ മാന്‍ ഓഫ് ദ മാച്ചും ചാമിന്ദ മാന്‍ ഓഫ് ദ സീരിസും നേടി. സമാപന സമ്മേളനത്തില്‍ ഡോ. അലാവുദ്ദീന്‍ അല്‍ അമ് രി, ഫറ അലവാനി അബ്ദുറഹീം, നാസര്‍ കാരന്തൂര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നു
ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യ സാംസ്കാരിക ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായി സൗദി വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. നടപ്പു വര്‍ഷം 700 കോടി ഡോളറിന്‍റെ വ്യാപാരം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മലയാളി ഗ്രോസറി ജീവനക്കാരനെ തലയ്ക്ക് അടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദുബായില്‍ മലയാളി ഗ്രോസറി ജീവനക്കാരനെ തലയ്ക്ക് അടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോര്‍ലന്‍സ് മനാമയിലെ റസാനത്ത് ഗ്രേസറി ജീവനക്കാരന്‍ കാസര്‍ക്കോട് മാണിക്കോത്ത് ഷിഹാബാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 24 വയസുള്ള ഇദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ഗ്രോസറിയിലെ ജീവനക്കാരനാണ്. എല്ലാദിവവും രാത്രി പന്ത്രണ്ടിന് ഗ്രോസറി അടച്ച് ഷിഹാബ് റൂമിലെത്താറുണ്ട്. എന്നാല്‍ ഇന്നലെ രാത്രി 12 കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതെന്ന് ഗ്രോസറി ഉടമസ്ഥനായ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ ബന്ധുകൂടിയാണ് ഷിഹാബ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ദര്‍ശന കുട്ടികള്‍ക്കായി കളിമണ്‍ പ്രതിമ നിര്‍മ്മാണ ചിത്ര രചനാ ക്യാമ്പ്‌ നടത്തി
sadasivan-ambalameduഷാര്‍ജ : എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്‌ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ കളിമണ്‍ പ്രതിമ നിര്‍മ്മാണ ക്യാമ്പ്‌ സംഘടിപ്പിച്ചു. ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ ഇന്നലെ (വെള്ളി) രാവിലെ 10:30 മുതല്‍ വൈകീട്ട് നാല് മണി വരെ ആയിരുന്നു ക്യാമ്പ്‌. അറിവ്‌, പഠനം, വിനോദം എന്നതായിരുന്നു ക്യാമ്പിന്റെ മുഖ്യ പ്രമേയം.
 
യു.എ.ഇ. യിലെ അറിയപ്പെടുന്ന ചിത്രകാരന്മാരായ പ്രമോദ്‌, ഹര്‍ഷന്‍ എന്നിവര്‍ രാവിലെ നടന്ന ചിത്ര രചനാ ശില്പശാലക്ക് നേതൃത്വം നല്‍കി. വാട്ടര്‍ കളര്‍ ഉപയോഗിക്കേണ്ട വിധം പ്രമോദ്‌ വിശദീകരിക്കുകയും കുട്ടികള്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് സ്വന്തമായി ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
പേസ്റ്റല്‍ കളര്‍ ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങള്‍ സങ്കലനം ചെയ്ത് ചിത്രങ്ങള്‍ വരയ്ക്കാന്‍ ഹര്‍ഷന്‍ കുട്ടികള്‍ക്ക്‌ കാണിച്ചു കൊടുക്കുകയും അത് പ്രകാരം കുട്ടികള്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ഉണ്ടായി.
 
ഉച്ചയ്ക്ക് ശേഷം പ്രശസ്ത ശില്‍പ്പി സദാശിവന്‍ അമ്പലമേട് കുട്ടികള്‍ക്ക്‌ കളിമണ്‍ പ്രതിമാ നിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്തത്‌ ഏറെ വിജ്ഞാന പ്രദവും രസകരവുമായി. കൈയ്യില്‍ മണ്ണ് ആയാല്‍ കൈ സോപ്പിട്ടോ ഹാന്‍ഡ്‌ ക്ലീനര്‍ ഉപയോഗിച്ചോ കഴുകണം എന്ന കര്‍ശന നിര്‍ദ്ദേശം ഉള്ള ഗള്‍ഫിലെ കുട്ടികള്‍ക്ക്‌ കളിമണ്‍ കൈ കൊണ്ട് കുഴക്കുവാനും, മണ്ണ് കൊണ്ട് രൂപങ്ങള്‍ നിര്‍മ്മിക്കുവാനും ലഭിച്ച അസുലഭ അവസരം അവര്‍ മതിയാവോളം ആസ്വദിച്ചു.
 
കുട്ടികള്‍ക്ക്‌ കളിമണ്‍ പ്രതിമകളുടെ ചരിത്ര പശ്ചാത്തലവും, ശാസ്ത്രീയ വശങ്ങളും അവരുടെതായ ഭാഷയില്‍ വിശദീകരിച്ചു കൊടുത്ത് കൊണ്ട് സദാശിവന്‍ അമ്പലമേട് കളിമണ്ണില്‍ ഒരു ആള്‍ രൂപം നിര്‍മ്മിച്ചു കാണിച്ചു. തങ്ങള്‍ക്കാവും വിധം കുട്ടികള്‍ കളിമണ്ണില്‍ പല രൂപങ്ങളും നിര്‍മ്മിക്കുകയും ചെയ്തു.
 
ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക്‌ പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.
 
ചിത്രകാരന്മാരായ ഹര്‍ഷന്‍, പ്രമോദ്‌ എന്നിവര്‍ക്കും ശില്പിയായ സദാശിവന്‍ അമ്പലമേടിനും ദര്‍ശന യു.എ.ഇ. ചാപ്റ്ററിന്റെ സ്നേഹോപഹാരം സമ്മാനിച്ചു.
 
കുട്ടികള്‍ ശില്പിയുമായി ഏര്‍പ്പെട്ട സൌഹൃദ സംവാദം പ്രശസ്ത പ്രവാസി എഴുത്തുകാരനും കാഥികനും, ദര്‍ശന അംഗവുമായ പി. മണികണ്ഠന്‍ നിയന്ത്രിച്ചു. ക്യാമ്പില്‍ പങ്കെടുത്തത് കൊണ്ട് തങ്ങള്‍ക്ക് ലഭിച്ച പുതിയ അറിവുകളും പുതിയ കാഴ്ചപ്പാടും കുട്ടികള്‍ സംവാദത്തിനിടയില്‍ സദസ്സുമായി പങ്കു വെച്ചു.
 
ദര്‍ശന യു.എ.ഇ. കണ്‍വീനര്‍ ദിനേശ്‌ ഐ. യുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ക്യാമ്പിന് ദര്‍ശന എക്സിക്യൂട്ടിവ്‌ മെമ്പര്‍മാരായ പ്രകാശ്‌ ആലോക്കന്‍, മനു രവീന്ദ്രന്‍, കൃഷ്ണ കുമാര്‍, രാജീവ്‌ ടി.പി. എന്നിവര്‍ നേതൃത്വം നല്‍കി.

Labels: , ,

  - ജെ. എസ്.    

4അഭിപ്രായങ്ങള്‍ (+/-)

4 Comments:

e pathram varthakku nandi, keep it up.

January 31, 2010 at 10:35 AM  

it is realy a good event in gulf,thanks to sadasivan and e pathram
madhu kanayi

February 2, 2010 at 2:48 PM  

excellent....

February 2, 2010 at 2:49 PM  

yethra nalloru vaarthayanu e pathrathiloode nammilethikkunnathu.
sayooj

February 2, 2010 at 3:26 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്