30 April 2009
മൃദംഗ പഠന കളരി ഷാര്‍ജയില്‍
Vikraman-Namboodiriയുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മൃദംഗ പഠന കളരി സംഘടിപ്പിക്കുന്നു. മേയ്‌ രണ്ട്‌ ശനിയാഴ്ച്ച ഉച്ച തിരിഞ്ഞു 3 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടത്തുന്ന കളരിയില്‍ മൃദംഗ വിദ്വാന്‍ ശ്രീ. വിക്രമന്‍ നമ്പൂതിരി ക്ലാസ്സ്‌ എടുക്കും. തുടര്‍ന്ന് മൃദംഗ മേളയും നടക്കും. 5 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ പങ്കെടുക്കാ വുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050 - 4978520 എന്ന നമ്പറില്‍ ശ്രീ. സുനില്‍ രാജുമായി ബന്ധപ്പെടാ വുന്നതാണ്‌.
 
- വിനയ ചന്ദ്രന്‍ പി. എന്‍.
(പ്രസിഡന്റ്‌, യുവ കലാ സാഹിതി, ഷാര്‍ജ)
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ജനറല്‍ ബോ‍ഡി യോഗം
ഒരുമനയൂര്‍ തെക്കേ താലക്കല്‍ ജുമാ അത് പള്ളി ഖത്തര്‍ കമ്മിറ്റി ജനറല്‍ ബോ‍ഡി യോഗം മെയ് 1, 2009, വൈകീട്ട് 8 മണിക്ക് ദോഹയിലെ അബ്ദുള്ളാബിന്‍ താനി ബ്ലൂ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : ബക്കര്‍ ഒരുമനയൂര്‍ - 55196693
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാസികളുടെ സാമ്പത്തിക സുരക്ഷ : കെ. വി. ഷംസുദ്ദീന്‍
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ തങ്ങളുടെ സാമ്പത്തിക സുരക്ഷ സ്വയം ഉറപ്പു വരുത്താന്‍ ശ്രമിക്കണമെന്ന് ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് ഡയറക്ടറും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ. വി. ഷംസുദ്ദീന്‍ പറഞ്ഞു.
 
മൂവാറ്റുപുഴ - കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ ആശ്രയം - അബുദാബിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി മലയാളീ സമാജത്തില്‍ വച്ച് നടത്തിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മുഖ്യ പ്രായോജകരായ “പ്രവാസി സുരക്ഷാ ബോധവ ല്‍ക്കരണ” സെമിനാറില്‍ പങ്കെടുത്തു കൊണ്ട്‌ സംസാരിക്കു കയായിരുന്നു അദ്ദേഹം.
 
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി താന്‍ നടത്തി വരുന്ന സാമ്പത്തിക സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളില്‍ ആഗോള മാന്ദ്യത്തിനു കാരണമാ യേക്കുമെന്ന് സൂചിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായി പുലര്‍ന്നിരി ക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.
 
അമിത വ്യയ ശീലവും പലിശയില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയും പിശുക്കുമാണ് ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴി നടത്തിയ മുഖ്യ കാരണങ്ങള്‍.
 
പ്രകൃതി വിഭവങ്ങള്‍ ദൈവം മനുഷ്യ സമൂഹത്തിനു നല്‍കിയ അനുഗ്രഹമാണ്.
 
അത് ഏതെങ്കിലും ഒരു രാഷ്ട്രത്തിനോ വ്യക്തിക്കോ കയ്യടക്കി വച്ചു സുഖിച്ചു തീര്‍ക്കാനുള്ളതല്ല. പ്രകൃതിയുടെ താല്പര്യത്തിനു വിരുദ്ധമാണിത്‌. ലോകത്തെ സമ്പന്ന രാജ്യങ്ങളും വ്യക്തികളും ദരിദ്രര്‍ക്ക് സമ്പത്ത് ദാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇപ്പോള്‍ ആവിഷ്ക്കരിച്ച "ഫിലാന്ത്രോ ക്യാപ്പിറ്റല്‍" സിദ്ധാന്തം അതാണ്‌ വ്യക്തമാ ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ഊതി പ്പെരുപ്പിച്ച ഊഹ ക്കച്ചവടങ്ങ ളിലൂടെയും സഹായ വായ്പാ പദ്ധതിയെന്ന കട ക്കെണി കളിലൂടെയും സമര്‍ഥമായി പാവപ്പെ ട്ടവന്‍റെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടിരുന്ന മുതലാളിത്ത രാജ്യങ്ങളിലെ പലിശ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥക്ക് കിട്ടിയ ഇരുട്ടടിയാണ് ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം.
 
സാമ്പത്തിക സമത്വവും സാമൂഹ്യ നീതിയും ഉറപ്പാക്കുന്ന ഒരു വ്യവസ്ഥിതിക്കു മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുക യുള്ളുവെന്നും അദ്ദേഹം സദസ്സിനെ ഓര്‍മ്മപ്പെടുത്തി.
 
തന്‍റെ വരുമാനത്തില്‍ നിന്നും കൃത്യമായി എല്ലാ മാസവും സമ്പാദിക്കുമെന്നും ആ സമ്പാദ്യം തനിക്കും സമൂഹത്തിനും രാഷ്ട്രത്തിനും ഉപയുക്തമായ രീതിയില്‍ നിക്ഷേപിക്കുമെന്നും അതില്‍ നിന്നുള്ള ആദായത്തില്‍ നിന്നും അര്‍ഹരായവര്‍ക്ക് കൃത്യമായി ദാന ധര്‍മങ്ങള്‍ ചെയ്യുമെന്നും സദസ്സിലു ണ്ടായിരുന്ന നൂറു കണക്കിനാളുകള്‍ ഒരേ സ്വരത്തില്‍ ശപഥം ചെയ്തത് വേറിട്ടൊരു അനുഭവമായി.
 
ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങുന്ന നിര്‍ധനരായ പ്രവാസികളുടെ പുനരധി വാസത്തിന് അധികൃതര്‍ അടിയന്തിരമായി നടപടി കൈ ക്കൊള്ളണമെന്ന് ആശ്രയം അബുദാബി സെക്രട്ടറി കെ. കെ. ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടു.
 
കോടികള്‍ ധൂര്‍ത്തടിച്ച് നടത്തുന്ന തെരഞ്ഞടുപ്പ് പ്രചരണ മാമാങ്ക ങ്ങളിലൊന്നും തന്നെ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ വിദേശ നാണ്യം നേടി തന്നു കൊണ്ട്‌ മുഖ്യ പങ്കു വഹിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത് നിര്‍ഭാഗ്യകരമാണ്.
 
പ്രവാസികള്‍ക്ക് വോട്ട വകാശം നിഷേധിച്ചു കൊണ്ട് അധികൃതര്‍ തുടരുന്ന സമീപനം ജനാധിപത്യ വിരുദ്ധമാണ്. ഗള്‍ഫ് പ്രവാസികളോടും പാശ്ചാത്യ നാടുകളിലെ പ്രവാസികളോടും രണ്ടു തരത്തിലുള്ള സമീപനമാണ് ഇന്ത്യന്‍ ഭരണ കൂടം കൈ ക്കൊള്ളുന്നത്.
 
ഇന്ത്യയിലെ ചില തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവാഹം ഗണ്യമായി കുറഞ്ഞതോടെ പരിസര പ്രദേശങ്ങളിലെ മരങ്ങളില്‍ വസിച്ചിരുന്ന കുരങ്ങുകള്‍ ഭക്ഷണം കിട്ടാതെ ചത്തൊടുങ്ങി.
 
ഒരു പ്രത്യേക വിഭാഗത്തിന്‍റെ വോട്ടു ബാങ്ക് ലക്‌ഷ്യം വച്ചു കൊണ്ട് ഉടനടി ലക്ഷങ്ങള്‍ ചിലവാക്കാന്‍ ഉത്തരവിട്ട അധികൃതര്‍, ആ കുരങ്ങുകളോട് കാട്ടിയ ഉദാര മനസ്കത പോലും പ്രവാസികള്‍ക്ക് വേണ്ടി ചെയ്യാതിരിക്കുന്നത് അവര്‍ക്ക് വോട്ടവകാശം ഇല്ലാത്തതു കൊണ്ടാണെന്നും ആശ്രയം സെക്രട്ടറി പറഞ്ഞു.
 
പ്രവാസീ സുരക്ഷാ ബോധവല്‍ക്ക രണത്തിന്റെ ഭാഗമായി യു. എ. ഇ. യിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരെയും മാനസിക രോഗ വിദഗ്ധരെയും പങ്കെടുപ്പിച്ചു കൊണ്ട് അബുദാബിയിലെ മുസ്സഫ - മഫ്രക്ക് ലേബര്‍ ക്യാമ്പുകളില്‍ പരിപാടികള്‍ സംഘടിപ്പി ക്കുമെന്നു ആശ്രയം യു. എ. ഇ. പ്രസിഡന്റ് പ്രമോദ് നായര്‍ പറഞ്ഞു.
 
ആശ്രയത്തിനു വേണ്ടി വിഷയാവതരകന്‍ കെ. വി. ഷംസുദ്ദീന് സ്ഥാപക പ്രസിഡന്‍റ് പി. എ. സുബൈര്‍ ഉപഹാരം നല്‍കി.
 
ആശ്രയത്തിനു വേണ്ടി ലോഗോ രൂപ കല്‍പ്പന ചെയ്ത ഹാഷിം മുവാറ്റുപുഴയെ യോഗം ആദരിച്ചു.
 
വൈകിട്ട് ആശ്രയം കുടുംബാംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ നടന്നു. എം. കെ. മുഹമ്മദ് ഹംസയുടെ നേതൃത്വത്തില്‍ ''കണ്‍സര്‍ടോ ആശ്രയം" അവതരിപ്പിച്ച സംഗീത വിരുന്നു സദസ്സിനു അക്ഷരാ ര്‍ത്ഥത്തില്‍ പുത്തന്‍ ഉണര്‍വ് നല്‍കി.
 
കലാ പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ബിന്‍ അലി മെഡിക്കല്‍സിന്റെ പേരില്‍ പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കി.
 
പ്രസിഡന്‍റ് പ്രമോദ് നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. കെ. ഇബ്രാഹിം കുട്ടി സ്വാഗതവും എല്‍ദോസ് നന്ദിയും പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കാഴ്ച 2009
kadex uaeതൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ 'കാഡക്സ് യു. എ. ഇ.' യുടെ വാര്‍ഷിക പൊതു യോഗവും ജനറല്‍ ബോഡിയും മേയ്‌ ഒന്ന് വെള്ളിയാഴ്ച്ച രാവിലെ പത്ത് മണി മുതല്‍ ഷാര്‍ജ അബൂ ഷഗാര യിലെ സ്പൈസി ലാന്‍റ് ഹോട്ടല്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. 'കാഴ്ച 2009' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ കാഡക്സ് രണ്ടാം വാര്‍ഷികത്തോ ടനുബന്ധിച്ച് പുറത്തിറക്കുന്ന 'ജാലകം ' പ്രകാശനം ചെയ്യും.
 
ആഘോഷങ്ങളുടെ ഭാഗമായി, യു. എ. ഇ. യിലെ പ്രശസ്ത കലാകാരന്‍മാര്‍ അണി നിരക്കുന്ന ഗാനമേള, മിമിക്സ്‌ പരേഡ്‌ , മാജിക്‌ ഷോ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.
 
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: എം. എം. റഫീഖ് - 050 533 88 00, വിശ്വനാഥന്‍ 050 521 56 28)
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പന്നി പനിക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍
പന്നിയിറച്ചിയുടെ ഇറക്കുമതിയും വില്‍പ്പനയും യുഎഇ നിരോധിച്ചു. പന്നിപ്പനി മുന്‍കരുതല്‍ എന്ന രീതിയിലാണ് നടപടി. യുഎഇ പന്നിപ്പനി വിമുക്തമാണെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാലും മുന്‍കരുതല്‍ എന്ന രീതിയിലാണ് പുതിയ നടപടി. ജനറല്‍ സെക്രട്ടേറിയേറ്റ് ഓഫ് മുനിസിപ്പാ ലിറ്റീസാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി നേരത്തെ യുഎഇ യില്‍ നിരോധിച്ചിരുന്നു.
 
സൗദി അറേബ്യ പന്നിപ്പനി മുക്തമാണെന്ന് ആരോഗ്യ മന്ത്രി ഡോ.അബ്ദുല്ല റബി അറിയിച്ചു. സൗദി അറേബ്യയില്‍ എവിടേയും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രാജ്യം ഈ വൈറസ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
 
ഒമാനില്‍ പന്നിപ്പനി നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
 
 

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



29 April 2009
മെയ് ദിനത്തില്‍ ബഹ് റൈനില്‍ അവധി
മെയ് ദിനം പ്രമാണിച്ച് മെയ് ഒന്നിന് ബഹ്റിനിലെ മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ബഹ്റിന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സ്വദേശികളും വിദേശികളുമായ തൊഴിലാളികളുടെ സംഭവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മോഷണം; പാക്കിസ്താനിയും, യു.എ.ഇ സ്വദേശിയും അറസ്റ്റില്‍
57 മോഷണങ്ങള്‍ നടത്തിയ സംഘത്തെ റാസല്‍ ഖൈമയില്‍ പോലീസ് അറസ്റ്റ് ചെയ്തു. 22 വയസുള്ള ഒരു പാക്കിസ്ഥാനിയും 21 വയസുള്ള ഒരു യു.എ.ഇ പൗരനുമാണ് അറസ്റ്റിലായത്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് റാസല്‍ ഖൈമ പോലീസ് അറിയിച്ചു. പോലീസ് പട്രോളിംഗിനിടെയാണ് ഇവരെ പിടികൂടിയത്. ഈ സംഘം റാസല്‍ ഖൈമയില്‍ 26 മോഷണങ്ങളും ഫുജൈറയില്‍ 20 മോഷണങ്ങളും ഉമ്മുല്‍ഖുവൈനില്‍ ഏഴ് മോഷണങ്ങളും കല്‍ബയില്‍ രണ്ട് മോഷണങ്ങളും നടത്തിയതായി പോലീസ് അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



റാഷിദ് തുറുമുഖത്തെ ക്രൂയിസ് പോര്‍ട്ടില്‍ നിന്നുള്ള ടാക്സി നിരക്ക് വര്‍ധിപ്പിച്ചു
ദുബായ് റാഷിദ് തുറുമുഖത്തെ ക്രൂയിസ് പോര്‍ട്ടില്‍ നിന്നുള്ള ടാക്സി നിരക്ക് വര്‍ധിപ്പിച്ചു. 20 ദിര്‍ഹത്തിലായിരിക്കും ഇനി മുതല്‍ മീറ്റര്‍ റീഡിംഗ് ആരംഭിക്കുക. മേയ് ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. റാഷിദ് പോര്‍ട്ടിലെ അറൈവല്‍ ടെര്‍മിനലില്‍ വരുന്ന സഞ്ചാരികളുമായി പുറപ്പെടുന്ന ടാക്സികള്‍ക്ക് മാത്രമേ പുതിയ നിരക്ക് ബാധകമാവുകയുള്ളൂ. പോര്‍ട്ടിന്‍റെ ബൗണ്ടറിക്ക് പുറത്ത് നിന്നും ടാക്സികളില്‍ കയറി യാത്ര ചെയ്യുന്നവര്‍ക്ക് സാധാരണ നിരക്ക് നല്‍കിയാല്‍ മതി. ദുബായിലെ ടാക്സികളുടെ മിനിമം നിരക്ക് ആഴ്ചകള്‍ക്ക് മുമ്പ് 10 ദിര്‍ഹമാക്കി ഉയര്‍ത്തിയിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പി.എം.അബ്ദുല്‍ റഹിമാനെ ആദരിച്ചു
ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ ഒരുമ ഒരുമനയൂര്‍ എട്ടാം വാര്‍ഷിക ആഘോഷം, 'ഒരുമ സംഗമം 2009' ദുബായ് കറാമ സെന്‍റര്‍ ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, കേരള പ്രവാസി സംഘം പ്രസിഡണ്ടും മുന്‍ എം. എല്‍. എ. യുമായ പി. ടി. കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനത്തില്‍ മുഖ്യാതിഥികളായി ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക, എഡിറ്റര്‍ ഇന്‍ ചാര്‍ജ് ), കെ. എം. ബഷീര്‍ (മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സില്‍ പ്രസിഡന്ട്), ഷഫീര്‍ അലി (ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം പ്രസിഡന്ട്), സമീര്‍ സുലൈമാന്‍ (ഫാത്തിമ ഗ്രൂപ്പ്), ശങ്കര്‍, റസ്സാഖ് ഒരുമനയൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
 



 
പ്രവാസ ജീവിതത്തില്‍ മുപ്പതു വര്‍ഷം പൂര്‍ത്തി ആക്കിയ ഒരുമ മെമ്പര്‍മാരായ സി. ഓ. തോമസ്, പി. കെ. ജമാലുദ്ധീന്‍, വി. പി. അലി, കെ. എം. മൊയ്തീന്‍ കുട്ടി, വി. കെ. സൈനുല്‍ ആബ്ദീന്‍, പി. കെ. ബഷീര്‍, ടി. പി. അബ്ദുല്‍ കരീം, ആര്‍. വി. അബ്ദുല്‍ റഷീദ്, പി. കെ. അബുബക്കര്‍ എന്നിവര്‍ക്ക് വിശിഷ്ടാതിഥികള്‍ പൊന്നാട ചാര്‍ത്തി, ഒരുമ യുടെ സ്നേഹോപ ഹാരവും സമ്മാനിച്ചു.
 



 
കലാ സാംസ്കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരുമ ആദരിച്ചു.
 



 
ടെലി സിനിമകളിലെ ഗാന രചയിതാവും, സഹ സംവിധായ കനുമായ ഒരുമ കലാ വിഭാഗം സെക്രട്ടറി ഹാരിഫ് ഒരുമനയൂര്‍, അബുദാബിയിലെ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും നാടക പ്രവര്‍ത്തകനും പത്ര പ്രവര്‍ത്തകനുമായ (e പത്രം ഡോട്ട് കോം അബുദാബി കറസ്പോണ്‍ടന്‍റ്) ഒരുമ മെംബര്‍ പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ക്കും മൊമെന്‍റ്റോ നല്‍കി ആദരിച്ചു.
 
ഒരുമ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ്റ് പി. പി. അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബീരാന്‍ കുട്ടി സ്വാഗതവും, വൈസ് പ്രസി. വി. സി. ഷംസുദ്ധീന്‍ നന്ദിയും പറഞ്ഞു.
 
തുടര്‍ന്ന്, യു. എ. ഇ. യിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ അരങ്ങേറി. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഷമീര്‍, നൈസി ഖാദര്‍ ചാവക്കാട് എന്നിവര്‍ അവതരിപ്പിച്ച ഗാന മേളയും ശ്രദ്ധേയമായി.
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പന്നി പനിക്കെതിരെ യു. എ. ഇ. ജാഗ്രതയില്‍
വൈറസ് രോഗമായ പന്നി പനിയെ തടയാന്‍ യു.എ.ഇ. ജാഗ്രത പ്രഖ്യാപിച്ചു. രാജ്യം രോഗ മുക്തമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം മേഖലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ജി.സി.സി. ആരോഗ്യ മന്ത്രിമാരുടെ യോഗം ഖത്തറില്‍ ചേരും. മെക്സിക്കോയിലും അമേരിക്കയിലും വ്യാപകമായി പടര്‍ന്ന് പിടിച്ച് നിരവധി പേരെ കൊന്നൊടുക്കിയ വൈറസ് രോഗമായ പന്നി പനി തടയാന്‍ യു.എ.ഇ. ആരോഗ്യ മന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇ. രോഗ മുക്തമാണെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
 
പന്നി പനി കണ്ടെത്താനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് യു.എ.ഇ. ആരോഗ്യ മന്ത്രി ഹുമൈദ് മുഹമ്മദ് അല്‍ ഖാത് മി പറഞ്ഞു. മുന്‍കരുതലായി മതിയായ രീതിയില്‍ ആന്‍റി വൈറല്‍ മരുന്നുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ യു.എ.ഇ. പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
 
അതേസമയം മേഖലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ജി.സി.സി. ആരോഗ്യ മന്ത്രിമാരുടെ യോഗം ഖത്തറില്‍ ചേരും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അടുത്ത ശനിയാഴ്ചയാണ് ആരോഗ്യ മന്ത്രിമാര്‍ യോഗം ചേരുന്നത്. ഈ വൈറസ് രോഗത്തിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ ഈ യോഗത്തില്‍ തീരുമാനിക്കും. ടെക്നിക്കല്‍ കമ്മിറ്റിയും അധികം വൈകാതെ തന്നെ സൗദി അറേബ്യയിലെ റിയാദില്‍ യോഗം ചേരുമെന്ന് അറിയുന്നു.
 




 
 

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നത് ബഹ് റൈനില്‍ നിരോധിച്ചു.
മെയ് ഒന്ന് മുതല്‍ ഈ നിരോധനം നിലവില്‍ വരും.

തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ടു പോകുന്നത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. അടുത്ത മാസം ഒന്ന് മുതല്‍ ഈ നിരോധനം പൂര്‍ണമായും നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
തുറന്ന ട്രക്കുകളിലും ലോറികളും തൊഴിലാളികളെ കൊണ്ടുപോകുന്നത് മൂലം നിരവധി അപകടങ്ങളാണ് ബഹ്റിനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം അപകരടത്തില്‍ 2006 ല്‍ മൂന്ന് തൊഴിലാളികള്‍ മരിക്കുകയും 221 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2007 ലാവട്ടെ മൂന്ന് പേര്‍ മരിക്കുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പുതിയ നിയമം സംബന്ധിച്ച് കമ്പനികള്‍ക്കും മറ്റും നേരത്തെ തന്നെ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാതൊരു കാരണവശാലും സമയം ദീര്‍ഘിപ്പിച്ച് നല്‍കില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും ആറ് മാസം വരെ തടവും അനുഭവിക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തൊഴിലാളികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് തന്നെ ഈ നിയമം നടപ്പിലാക്കാന്‍ അധികൃതര്‍ ഉദ്ദേശിച്ചതും അതുകൊണ്ട് തന്നെ.
ബഹ്റിനില്‍ അഞ്ച് ലക്ഷത്തിലധികം പ്രവാസികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനവും നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളാണ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



28 April 2009
മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍
Rajan-Tharayasseryഅബുദാബിയിലെ 26 ക്രിസ്തീയ സഭാ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള ഐക്യ വേദിയാണ് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (M.C.C.). കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി അബുദാബിയില്‍ പ്രവര്‍ത്തിച്ചൂ വരുന്ന എം. സി. സി യുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പുതിയ ഭരണ സമിതി യെ തിരഞ്ഞെടുത്തു.
 
മറ്റു സംഘടനകളില്‍ നിന്നും വിഭിന്ന മായി സെക്രട്ടറി ക്കാണ് എം. സി. സി യില്‍ പരമോന്നത സ്ഥാനം. 29 എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങുന്ന ഭരണ സമിതിയില്‍ രാജന്‍ തറയശ്ശേരി യാണ് സെക്രട്ടറി.
 
നിരവധി വര്‍ഷങ്ങളായി സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജന്‍ തറയശ്ശേരി, ഗാന രചയിതാവും ഗായകനും കൂടിയാണ്. ‘ലിവിങ്ങ് മെലഡീസ് ’ എന്ന ബാനറില്‍ ഒട്ടനവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ കലാ കൈരളിക്കു സമ്മനിച്ച ഇദ്ദേഹം, ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ഇടയ രാഗം’ എന്ന വീഡിയോ ആല്‍ബത്തില്‍ പാടി അഭിനയിച്ചിരുന്നു.
 
‘മമ ഹൃദയം’ എന്ന ആല്‍ബം സംപ്രേഷണ ത്തിനു തയ്യാറായി ക്കഴിഞ്ഞു. വൈ. എം. സി. എ. അബു ദാബിയുടെ ജനറല്‍ സെക്രട്ടറി യായും പ്രവര്‍ത്തിച്ചിട്ടുണ്ട് രാജന്‍ തറയശ്ശേരി.
 
എം. സി. സി. യുടെ മറ്റു പ്രധാന ഭാരവാഹികള്‍ മാത്യു എബ്രഹാം (ട്രഷറര്‍), റജി എബ്രഹാം (ക്വയര്‍ ലീഡര്‍) എന്നിവരാണ്.
 
മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജാതി - മത വിത്യാസമില്ലാതെ തെരഞ്ഞെടുത്ത നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ത്തിലെ എല്ലാ ജില്ല കളിലുമായി കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷം രൂപ യോളം വിദ്യാഭ്യാസ ചെലവുകള്‍ ക്കായി സഹായം നല്‍കിയിരുന്നു.
 
എല്ലാ വെള്ളി യാഴ്ചകളിലും രാത്രി എട്ടു മണിക്ക്, അബുദാബി സെന്‍റ് ആന്‍ഡ്രൂ‍സ് ചര്‍ച്ച് സെന്‍ററില്‍ എം. സി. സി. യുടെ പൊതു യോഗം നടക്കുന്നു എന്നുള്ള വിവരവും സെക്രട്ടറി അറിയിച്ചു.
 
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: 050 41 166 53, ഇ മെയില്‍: mcc_abudhabi at hotmail dot com
 
രാജന്‍ തറയശ്ശേരി യുടെ പാട്ടുകള്‍ക്ക് ഇവിടെ സന്ദര്‍ശിക്കുക
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



27 April 2009
ജന വിധിയുടെ മാധ്യമ പക്ഷം
ഗള്‍ഫ് മാധ്യമം ജന വിധിയുടെ മാധ്യമ പക്ഷം എന്ന വിഷയത്തില്‍ ദുബായില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ദുബായ് റാഷിദ് ഓഡിറ്റോറി യത്തിലായിരുന്നു പരിപാടി. മാധ്യമം എഡിറ്റര്‍ ഒ. അബ്ദു റഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി. കെ. ഹംസ അബ്ബാസ്, സി. ആര്‍. നീലകണ്ഠന്‍, ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍, പ്രമോദ് രാമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ പുകവലിച്ച പോലീസുകാരന്റെ തൊപ്പി തെറിച്ചു
കുവൈറ്റില്‍ പോലീസ് സ്റ്റേഷനില്‍ പുകവലിച്ച പോലീസുകാരന് ഉദ്യോഗം നഷ്ടമായി. കുവൈറ്റ് ഫര്‍വാനിയ പോലീസ് സ്റ്റേഷനില്‍ പുകവലിച്ച പോലീസുകാരനെയാണ് മേലുദ്യോഗസ്ഥര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. രൊതു സ്ഥലത്ത് പുകവലിക്കുന്നതിന് നിരോധനം നിലവിലുള്ള രാജ്യമാണ് കുവൈറ്റ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



തന്റെ കുട്ടികള്‍ ഒളിമ്പിക്സ് മെഡലുകള്‍ നേടുമെന്ന് പി.ടി.ഉഷ
2012 ല്‍ നടക്കുന്ന ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി തന്‍റെ കായിക പരിശീലന കേന്ദ്രത്തിലെ കുട്ടികള്‍ മെഡല്‍ നേടുമെന്ന് പി.ടി ഉഷ കുവൈറ്റില്‍ പറഞ്ഞു. ഏഷ്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അതിഥിയായി കുവൈറ്റില്‍ എത്തിയാണ് ഇവര്‍. പി.ടി ഉഷ സ്കൂള്‍ ഓഫ് സ് പോര്‍ട്സില്‍ ഇപ്പോള്‍ ഉദാരമതികളുടെ സഹായത്തോടെ ലോകോത്തര നിലവാരമുള്ള പരിശീലന സൗകര്യങ്ങളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉഷ പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാസം ഡോട്ട് കോം കടമ്മനിട്ട അവാര്‍ഡ് 30 ന് സമ്മാനിക്കും
കുവൈറ്റ് പ്രവാസം ഡോട്ട് കോം സംഘടിപ്പിക്കുന്ന കലോത്സവത്തിലെ മത്സര ഇനങ്ങള്‍ അവസാനിച്ചു. ഈ മാസം 30 ന് ഖൈതാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ സമാപന സമ്മേളനം നടക്കും. സമാപന സമ്മേളനത്തില്‍ വച്ച് പ്രവാസം ഡോട്ട് കോം ഏര്‍പ്പെടുത്തിയ പ്രഥമ കടമ്മനിട്ട അവാര്‍ഡ് കവി സച്ചിതാനന്ദന് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



നാസര്‍ ബേപ്പൂരിന്റെ ഇശല്‍തേന്‍
നാസര്‍ ബേപ്പൂര്‍ രചിച്ച ഇശല്‍ തേന്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ദുബായില്‍ നടന്നു. ഫോക്ക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് വിദ്യാര്‍ത്ഥിയായ ജുബിന്‍ ജോബിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ചിരന്തന സാംസ്കാരിക വേദി തങ്ങളുടെ ഒന്‍പതാമത്തെ പുസ്തകമായാണ് ഇശല്‍ തേന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സി.ആര്‍.ജി നായര്‍, ഷീല പോള്‍, കെ.എം അബ്ബാസ്, കെ.എ ജബ്ബാരി, ഫസലുദ്ദീന്‍ ശൂരനാട്, സി.പി ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



26 April 2009
പ്രൊ. മുഹമ്മദ് അഹമ്മദിന് സ്വീകരണം
പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്ന് പ്രശസ്ത വാഗ്മിയും കേരള നാടന്‍ കലാ അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയവും സാംസ്കാരികവുമായി സമ്പന്നമായ പാരമ്പര്യമുള്ള പയ്യന്നൂരിന്‍റെ അതേ സ്വത്വം തന്നെയാണ് സൗഹൃദ വേദി പോലുള്ള പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോല്‍ക്കളി പോലെ പയ്യന്നൂരിന്‍റെ തനതു കലാ രൂപങ്ങളെ വിദേശ മണ്ണില്‍ പുനരാവി ഷ്കരിക്കാന്‍ മുന്നോട്ട് വന്ന വി. ടി. വി. ദാമോദരനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
 
പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍, കേരള സോഷ്യല്‍ സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു
പ്രൊഫ. മുഹമ്മദ് അഹമ്മദ്.
 
ചടങ്ങില്‍ സൗഹൃദ വേദി വൈസ് പ്രസിഡന്‍റ് ബി. ജ്യോതി ലാല്‍ അധ്യക്ഷനായി. ഡി. കെ. സുനില്‍ സ്വാഗതവും, യു. ദിനേശ് ബാബു നന്ദിയും പറഞ്ഞു. എന്‍. കുഞ്ഞബ്ദുള്ള ഉപഹാരം സമ്മാനിച്ചു.
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ബിദഈ യുക്തി വാദത്തിന്റെ വഴിയില്‍ : കെ. കെ. എം. സഅദി
kkm saadiആത്മീയതയെ പാടെ തള്ളി ക്കളയുന്ന ബിദഈ പ്രസ്ഥാനക്കാര്‍ യുക്തി വാദത്തിന്റെ വഴിയിലൂടെയാണ്‌ നീങ്ങുന്നതെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കെ. കെ. എം. സഅദി പറഞ്ഞു. മുസ്വഫ എസ്‌. വൈ. എസ്‌. സംഘടിപ്പിച്ച മുഹ്‌യിദ്ദിന്‍ മാല ആലാപന വേദിയില്‍ പ്രസ്തുത മാലയിലെ വ്യാപകമായി ദുര്‍ വ്യാഖ്യാനം ചെയ്യപ്പെടുന്ന വരികളുടെ ശരിയായ വ്യഖ്യാനം നിര്‍വ്വഹിച്ച്‌ സംസാരിക്കു കയായിരുന്നു അദ്ദേഹം.
 
മഹാന്മാരുടെ നന്മ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്‌ മുസ്ലിം ലോകത്ത്‌ നിരാക്ഷേപം നടന്നു കൊണ്ടിരുന്ന കാര്യമാണ്‌. അതിനെ എതിര്‍ക്കുന്നവര്‍ സ്വന്തം കഴിവും കഴിവു കേടും അനുസരിച്ച്‌ മഹാന്മാരെ തുലനം ചെയ്തതാണ്‌ കുഴപ്പങ്ങള്‍ക്ക്‌ കാരണം. സുന്നികള്‍ ആലാപനം ചെയ്യുന്ന മാലയും മൗലിദുകളും വിശുദ്ധ ഖുര്‍ ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഇസ്ലാമിക ആശയങ്ങള്‍ക്ക്‌ വിരുദ്ധമായി യാതൊന്നും ഇല്ലാത്തതാണെന്ന് തെളിയിക്കപ്പെട്ടതും ഇന്ന് അതിനെ എതിര്‍ക്കുന്നവരുടെ പഴയ കാല നേതാക്കള്‍ വാദ പ്രതിവാദ വേദിയില്‍ തന്നെ അക്കാര്യം സമ്മതിക്കേണ്ടി വന്നിട്ടുള്ളതും സഅദി അനുസ്‌മരിച്ചു.
 

mussafah sys

 
പി. പി. എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ മുഹ്‌യിദ്ദീന്‍ മാല ആലാപന വേദി നയിച്ചു. അബ്ദുല്‍ ഹമീദ്‌ സഅദി, അബ്‌ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ ചിയ്യൂര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
- ബഷീര്‍ വെള്ളറക്കാട്‌

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

എല്ലാ ഭീകരതയുടെയും ഉത്ഭവം വഹാബിസത്തിൽ നിന്ന് .ജാഗ്രത പാലിക്കുക നമ്മൾ

April 28, 2009 at 11:00 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



കടമ്മനിട്ട അവാര്‍ഡ് സച്ചിദാനന്ദന്
പ്രവാസം ഡോട്ട് കോം മിന്‍റെ ആഭിമുഖ്യത്തില്‍ കുവൈറ്റില്‍ നടന്ന് വരുന്ന കലോത്സവത്തില്‍ നൃത്തം, സംഗീതം എന്നീ ഇനങ്ങളിലെ മത്സരങ്ങള്‍ നടന്നു. ഖൈതാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ വച്ചായിരുന്നു മത്സരങ്ങള്‍. ഈ മാസം 30 ന് സമാപന സമ്മേളനം നടക്കും. ചടങ്ങില്‍ പ്രവാസം ഡോട്ട് കോം ഏര്‍പ്പെടുത്തിയ പ്രഥമ കടമ്മനിട്ട അവാര്‍ഡ് കവി സച്ചിദാനന്ദന് സമ്മാനിക്കും.

Labels: , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫ് രിസാല പ്രചാരണ കണ്‍വെന്‍ഷന്‍
റിയാദ് : രിസാല സ്റ്റഡി സര്‍ക്കിള്‍ ഉമ്മുല്‍ഹമാം രിസാല പ്രചാരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അണ്ടോണ ഹൌസില്‍ വെച്ചു നടന്ന പരിപാടിയില്‍ ദാവൂദ് ഷായില്‍ നിന്നും ആദ്യ വരി സംഖ്യ സ്വീകരിച്ചു കൊണ്ട് ഹനീഫ സഅദി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കര്‍മ്മ ശാസ്ത്രം എന്ന വിഷയത്തില്‍ ഹനീഫ സഅദി ക്ലാസെടുത്തു. ഹുമൈദ് മങ്ങാട് പരിപാടിയില്‍ സംബന്ധിച്ചു. അഷറഫ് ഓച്ചിറ സ്വാഗതവും അഷറഫ് അണ്ടോണ നന്ദിയും പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ബഹ്റിനില്‍ ഏകാംഗ നാടകം
ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ബഹ്റിനില്‍ ഏകാംഗ നാടകം നടത്തുന്നു. മുരളീ മേനോന്‍റെ ഓറാംഗുട്ടാന്‍ എന്ന നാടകം മെയ് 28 ന് ബഹ്റിന്‍ കേരളീയ സമാജത്തിലാണ് അരങ്ങേറുക. ഇത് സംബന്ധിച്ച് ചേര്‍ന്ന ആലോചനാ യോഗത്തില്‍ സബ് കമ്മിറ്റി രൂപീകരിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



വി. ഇ. മോയി‍ ഹാജിക്ക് റിയാദില്‍ സ്വീകരണം
ve-moyi-haji-mukkam-muslim-orphanageരണ്ട് തവണ ഏറ്റവും മികച്ച അനാഥ ശാലയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച മുക്കം അനാഥ ശാലയുടെ സാരഥി വി. ഇ. മോയി‍ ഹാജിക്ക് റിയാദില്‍ സ്വീകരണം നല്‍കി. മാസ് മുക്കമാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ഫോര്‍ക്ക ചെയര്‍മാന്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി, മൂസക്കുട്ടി, ഷൈജു എന്നിവര്‍ പ്രസംഗിച്ചു.

Labels: , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സൌജന്യ മെഡിക്കല്‍ ക്യാമ്പ്
റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് വിവിധ പോളി ക്ലിനിക്കുകളുടെ സഹകരണത്തോടെ ഹെല്‍ത്ത് കാര്‍ഡുകള്‍‍ വിതരണം ചെയ്യുമെന്നും റിയാദില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഐ. എം. എ. ഭാരവാഹികള്‍ പറഞ്ഞു. ഡോ. സെബാസ്റ്റ്യന്‍, ഡോ.സാസണ്‍, ഡോ. സുരേഷ്, ഡോ. ജോഷി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



24 April 2009
ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം - 2009
ദോഹ: ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സ് എഡുസില്‍ (ഇന്ത്യ) ലിമിറ്റഡ് ദോഹയില്‍ 'ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം - 2009' സംഘടിപ്പിക്കുന്നു. അഡ്‌വന്റ് വേള്‍ഡ് വൈഡിന്റെയും ബിര്‍ളാ പബ്ലിക് സ്‌കൂളിന്റെയും സഹകരണത്തോടെ ഏപ്രില്‍ 23 മുതല്‍ 25 വരെ ബിര്‍ളാ പബ്ലിക് സ്‌കൂളിലാണ് പ്രദര്‍ശനം.
 
ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളെ ക്കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രചാരണം നടത്താനുള്ള ലക്ഷ്യത്തോടെ ആണ് ഈ പ്രദര്‍ശനം എന്ന് ഇഡിസില്‍ ഇന്ത്യാ ലിമിറ്റഡ് ചെയര്‍ പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ അന്‍ജു ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 
വിദ്യാഭ്യാസ രംഗത്ത് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്താനും ചര്‍ച്ചകള്‍ നടന്നതായി അന്‍ജു ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഖത്തറില്‍ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രദര്‍ശനമാണിത്.
 
എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി, നഴ്‌സിങ്, കമ്പ്യൂട്ടേഴ്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, ബയോ ടെക്‌നോളജി തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യമുള്ള സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതെന്നും അന്‍ജു പറഞ്ഞു.
 



 
പത്ര സമ്മേളനത്തില്‍ ബിര്‍ളാ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. കെ. ശ്രീവാസ്തവ, സ്‌കൂള്‍ ഡയറക്ടര്‍ ആരതി ഒബറോയ്, ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് എന്നിവരും പങ്കെടുത്തു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ലീഗ്‌ ആക്രമണം: മുസ്വഫ എസ്‌.വൈ.എസ്‌. പ്രതിഷേധിച്ചു
ദേശീയ ഇസ്ലാമിക സമ്മേളനത്തിന്റെ ഭാഗമായി എസ്‌. വൈ. എസ്‌. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ജന മുന്നേറ്റ യാത്രയ്ക്ക്‌ നേരേ ഇരിക്കൂരില്‍ വെച്ച്‌ ലീഗ്‌ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും എസ്‌. എസ്‌. എഫ്‌. സംസ്ഥാന ജന. സെക്രട്ടറി ആര്‍. പി. ഹുസൈന്‍ മാസ്റ്ററെയും കണ്ണൂര്‍ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ സഅദ്‌ തങ്ങളെയും മര്‍ദ്ദിക്കുകയും ചെയ്ത തില്‍ മുസ്വഫ എസ്‌. വൈ. എസ്‌. സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനവും മാതൃകാ പരവുമായ നടപടികള്‍ കൈകൊള്ളുവാന്‍ യോഗം ആവശ്യപ്പെട്ടു.
 
പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
- ബഷീര്‍ വെള്ളറക്കാട്‌

Labels: ,

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

വെറുതെ leghine പഴി ചാരിയിട്ടു കാരിയമില്ല .. മത സംഘടനകള്‍ മതം paranjanl പോരായിരുന്നോ..വെറുതെ എന്തിനാ അവരെ pragopichu , ബഹുമാനപ്പെട്ട ശിഹാബ്‌ തങ്ങള്‍ വരെയുള്ളവരെ മത സംഘടനയുടെ ലേബലില്‍ നടത്തിയ റാലിയില്‍ പച്ചയായി ആക്ഷേപിച്ചത്,,? അത് എതിര്‍ രാഷ്ട്രീയക്കാരനെങ്കില്‍ സഹിഷ്ണുതയോടെ സഹിക്കാം..എന്നാല്‍ വെറുതെ അവയിലെക്കിരങ്ങുന്ന മാര്‍കിസ്റ്റു സിന്ങടിയായ കാന്തപുരം വിഭാഗത്തെ സഹിക്കാന്‍ പരിദിയില്ലെ..?
അതിനാല്‍ ലീഗുകാര്‍ അക്രമം നടത്തി എന്നല്ല, മറിച്ച്‌ മാര്‍കിസ്തുകാരെ കൂടെ കൂട്ടി അവരില്‍ നിന്നും അക്രമം ചോദിച്ചുവാങ്ങി എന്നാ പറയേണ്ടത്...

കണ്ടറിയാത്തവര്‍ കൊണ്ടറിയും ..പഴമൊഴി എത്ര സത്യം

April 29, 2009 at 10:55 AM  

അനോണി
ആരാണീ നുണ വീശ്വസിക്കുക.. ലീഗുകാരല്ലാതെ..
അക്രമം നടത്തുകയും അതിനെ ന്യായീകരിക്കൂകയും ചെയ്യുക എന്നത ലജ്ജാകരം തന്നെ

April 30, 2009 at 4:26 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



23 April 2009
സക്കറിയക്ക് സ്വീകരണം നല്‍കി
ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനത്തിനായി എത്തിയ സാഹിത്യകാരന്‍ സക്കറിയക്ക് സ്വീകരണം നല്‍കി. മലയാളം പാഠശാല, സാഹിത്യ വേദി, പ്രസംഗ കളരി, ജാലകം എന്നീ സബ് കമ്മിറ്റികളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ഇന്നാണ് നടക്കുക.

രാത്രി എട്ടിന് ബഹ്റിന്‍ കേരളീയ സമാജത്തിലാണ് പരിപാടി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



അമ്മ മെഡിക്കല്‍ ക്യാമ്പ്
അമ്മ കുവൈറ്റ്, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലാണ് പരിപാടി. ഇന്ത്യന്‍ ഡോക് ടേഴ്സ് ഫോറത്തിന്‍റെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പി.എസ്.എം.ഒ കോളേജ് മാപ്പിള കലാമേള
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംമ്നിയുടെ ജിദ്ദാ ചാപ്റ്റര്‍ മാപ്പിള കലാമേള സംഘടിപ്പിക്കുന്നു. ഈ മാസം 30 ന് വ്യാഴാഴ്ച വൈകുന്നേരം ആറിന് ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തിലാണ് പരിപാടി. കൊമേഴ്സ്യല്‍ കോണ്‍സുല്‍ സിറില്‍ ടിഗ്ഗ ഉദ്ഘാടനം ചെയ്യും. ദഫ്മുട്ട്, കോല്‍ക്കളി, ഒപ്പന, മാപ്പിളപ്പാട്ടുകള്‍ തുടങ്ങിയവയാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഹമ്മദ് സീതി, അഷ്റഫ് കുന്നത്ത്, സമദ് കാരാടന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



അക്കാഫിന്‍റെ ഫാമിലി കാര്‍ണിവല്‍
അക്കാഫിന്‍റെ ഫാമിലി കാര്‍ണിവല്‍ വെള്ളിയാഴ്ച ദുബായ് ഇത്തിസലാത്ത് അക്കാദമയില്‍ നടക്കും. വൈകുന്നേരം മൂന്ന് മുതല്‍ രാത്രി ഒന്‍പത് വരെ വിവിധ പരിപാടികളോടെയാണ് കാര്‍ണിവല്‍ ഒരുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഘോഷയാത്ര, സംഘഗാനം, സിനിമാറ്റിക് ഡാന്‍സ് എന്നിവയില്‍ മത്സരം, ഭക്ഷ്യമേള, കുടുംബ വിനോദപരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് സി.ആര്‍.ജി നായര്‍, ജനറല്‍ സെക്രട്ടറി പി. മധുസൂദനന്‍, ദീപു ചാള്‍സ്, ജെ.ജെ.ജലാല്‍, ഡോ.മുകുന്ദ് രാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ രാഷ്ട്രീയ രംഗം കലുഷിതമാകുന്നു
മെയ് 17 ന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുവൈറ്റില്‍ രാഷ്ട്രീയ രംഗം മുമ്പില്ലാത്ത വിധം കലുഷിതമാകുന്നു. രാജ കുടുംബാഗ ങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ മുന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ അടക്കം മൂന്ന് പ്രമുഖ ഇസ്ലാമിസ്റ്റ് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് പിന്തുണയുമായി മുന്‍ പാര്‍ലമെന്‍റ് അംഗം മുസല്ലം അല്‍ ബറാക്ക് രംഗത്ത് വന്നിരിക്കു കയാണിപ്പോള്‍. കുവൈറ്റ് ആഭ്യന്തര സുരക്ഷാ സേനയുടെ മുഖ്യ കാര്യാലയത്തിന് മുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കൂടാതെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെ വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍, രാഷ്ട്ര താല്‍പര്യം മുന്‍നിര്‍ത്തി അവസാനി പ്പിക്കണമെന്ന് മുന്‍ സ്പീക്കര്‍ ജാസിം ഖൊറാഫി ആവശ്യപ്പെട്ടു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



നാസര്‍ ബേപ്പൂര്‍ രചിച്ച ഇശല്‍ തേന്‍ പ്രകാശനം ഇന്ന്
നാസര്‍ ബേപ്പൂര്‍ രചിച്ച ഇശല്‍ തേന്‍ എന്ന പുസ്തകം ഇന്ന് ദുബായില്‍ പ്രകാശനം ചെയ്യും. രാത്രി ഏഴിന് ദേരദുബായിലെ ഫ്ലോറ ഹോട്ടലിലാണ് പ്രകാശന ചടങ്ങ്. ചിരന്തന സാംസ്കാരിക വേദിയുടെ ഒന്‍പതാമത്തെ പുസ്തകമാണ് ഇശല്‍ തേന്‍. പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിക്കും.
ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, കവി മധുസൂദനന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സ്ത്രീധന വിരുദ്ധ - സഹൃദയ പുരസ്ക്കാരങ്ങള്‍
പ്രവാസി വ്യവസായ പ്രമുഖനും എഴുത്തു കാരനും ആയിരുന്ന മുഹമ്മദലി പടിയത്തിന്റെ മഹദ് സേവന പ്രവര്‍ത്തന സ്മരണക്ക് “സലഫി ടൈംസ്” ഫ്രീ ജര്‍ണല്‍ രജത ജൂബിലിയോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ വായനാ പുരസ്ക്കാരങ്ങള്‍ നാട്ടിലും ഗള്‍ഫിലും മികവിന്റെ അടിസ്ഥാനത്തില്‍ അര്‍ഹര്‍ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
 
എന്‍‌ട്രികള്‍ 2009 മെയ് 10നകം വായനാ അവാര്‍ഡ് കമ്മറ്റി, റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍, പോസ് ബോക്സ് നമ്പര്‍ 78419, ദുബായ് എന്ന വിലാസത്തിലോ journalsalafi@gmail.com എന്ന വിലാസത്തിലോ ലഭിച്ചിരിക്കണം എന്ന് കേരള സ്ത്രീധന വിരുദ്ധ സമിതിക്ക് വേണ്ടി ജബ്ബാരി കെ.എ. അറിയിച്ചു.
 
വിവാഹ മാമൂലുകളും ധൂര്‍ത്തും, പീഡനം, സ്ത്രീധന ഭീകരത, തുടങ്ങിയ അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ ബോധ വല്‍ക്കരണം, മീഡിയ, വൈജ്ഞാനിക കൂട്ടായ്മകള്‍, വ്യക്തികള്‍, ജീവകാരുണ്യം, പൊതു പ്രവര്‍ത്തനം എന്നിങ്ങനെ വ്യത്യസ്ത തുറകളില്‍ നിന്നും താല്പര്യ പൂര്‍വ്വം നിരീക്ഷിക്കുന്ന സഹൃദയരും അഭിപ്രായം അറിയിക്കേണ്ടതാകുന്നു.
 
ഇത് സംബന്ധിച്ച് പുനഃസംഘടിപ്പിച്ച “ആള്‍ ഇന്ത്യ ആന്റി ഡവറി മൂവ്മെന്റ് യു.എ.ഇ. ചാപ്റ്റര്‍” സംഗമത്തില്‍ നിയുക്ത പ്രസിഡണ്ട് കെ.എ. ജബ്ബാരി അധ്യക്ഷന്‍ ആയിരുന്നു. ഷീലാ പോള്‍ കൌണ്‍സില്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ ത്രിനാഥ് കെ., റീന സലീം, മംഗളാ പിള്ള, സാലമ്മ പണിക്കര്‍, അബൂബക്കര്‍ കണ്ണോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

nalla പദ്ധതി, പക്ഷെ ഇതില്‍ അമുസ്ലിംസിനെയും സ്ത്രീകളെയും മാറ്റി (അവര്‍ക്ക് വെവ്വേറെ സംഘടന) ഒരു യഥാര്‍ത്ഥ മത കൂടായ്മ അല്ലെ ഉചിതം ....അവരുമായി ഒരുമിച്ചു koodumbol മത വിരുദ്ധമായ ഒരു കൂട്ടായ്മയായി മാറില്ലേ അത്..

മത കരിയങ്ങളില്‍ ഒട്ടും സൂഷമത പുലര്‍ത്താത്ത മുജാഹിദ്‌-ജമാതുകാര്‍ മാത്രമാനിതിലെന്കില്‍ വിനീതന്‍ ഇടപെടുന്നില്ല..

വിനീതനെ പോലുള്ള sthreedhana വിരുദ്ധ സുന്നികളുടെ കൂടി പങ്ങ്കളിതത്തിന്നു വേണ്ടിയാണിത് പറഞ്ഞത്..

April 29, 2009 at 11:06 AM  

pennillenkil pinne mujaahidukalkku enthu sangadana

April 30, 2009 at 4:29 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ഊര്‍ജ്ജം - പുതിയ സാദ്ധ്യതകള്‍
ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ് അബുദാബി ചാപ്ടര്‍ അഞ്ചാമത്‌ വാര്‍ഷിക സമ്മേളനം 24 - 4 - 2009 വെള്ളിയാഴ്ച്ച, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ചു നടക്കുന്നു. രാവിലെ 9:00 മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍, 'ഊര്‍ജ്ജം - പുതിയ സാദ്ധ്യതകള്‍' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു കൊണ്ട് വിജയ കുമാര്‍ ഉദ്ഘാടനം ചെയ്യും.
 
തുടര്‍ന്ന് ആഗോള താപനത്തെ ആസ്പദമാക്കി വേണു രാ‍മചന്ദ്രന്‍ നയിക്കുന്ന ക്ലാസ്സും വീഡിയോ പ്രദര്‍ശനവും ഉണ്ടായിരിക്കും
എന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായും ബന്ധപ്പെടുക : സുനില്‍ 050 58 10 907, ലക്ഷ്മണന്‍ 050 78 25 809
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



22 April 2009
കസവ് 2009
ജിദ്ദയില്‍ ഗ്രീന്‍ അറാബ്യയുടെ അഭിമുഖ്യത്തില്‍ കസവ് 2009 എന്ന പേരില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചു. അബ്ഹൂര്‍ പിങ്ക് കോമ്പൗണ്ടില്‍ നടന്ന പരിപാടി ജമാല്‍ മാലിക്ക് ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ കലാകാരന്‍മാര്‍ പങ്കെടുത്ത കലാപരിപാടികള്‍ക്ക് പുറമേ കുട്ടികള്‍ക്കായി വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഇന്ന് രാവിലെ ഒപ്പുവയ്ക്കും
ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഇന്ന് രാവിലെ ഒപ്പുവയ്ക്കും. ഇതിനായി വിദേശ കാര്യ സഹമന്ത്രി ഇ.അഹമ്മദ് കഴിഞ്ഞ ദിവസം സൗദിയിലെത്തി. ഇന്ത്യയ്ക്കുളഅള ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കുക, ഹാജിമാര്‍ക്ക് അന്താരാഷ്ട്ര പാര്‍സ്പോര്‍ട്ട് നിര്‍ബന്ധമാക്കണമെന്ന് നിബന്ധനയില്‍ ഇളവ് വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ മന്ത്രി സൗദി ഹജ്ജ് മന്ത്രാലയത്തോട് ആവശ്യപ്പെടും. ഇ.അഹമ്മദിനു പുറമേ സൗദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും സൗദി ഹജ്ജ് മന്ത്രാലയം പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹ് റൈനില്‍ ഏപ്രില്‍ 24ന് ഓപ്പണ്‍ ഹൗസ്
ബഹ്റൈനിലെ ഇന്ത്യന്‍ എംബസ്സി ഏപ്രില്‍ 24ന് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കും. രാവിലെ 9 മണിമുതല്‍ 11 വരെ എംബസിയില്‍ നടക്കുന്ന ഈ ഓപ്പണ്‍ ഹൗസില്‍ ഇന്ത്യന്‍ എംബസിയിലെ പ്രമുഖരും മറ്റ് സാമുഹ്യ പ്രവര്‍ത്തകരും പങ്കെടുക്കും.പരാതികള്‍ ഉള്ള ഇന്ത്യക്കാര്‍ എല്ലാ രേഖകളുമായി എംബസ്സിയില്‍ ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കുവേണ്ടി ബഹ്റൈനില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കുവേണ്ടിയാണ് മെഡിക്കല്‍ ക്യാമ്പ്. ബഹ്റൈനിലെ കേരളീയ സമാജത്തില്‍ രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മെഡിക്കല്‍ ക്യാമ്പ്. കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പില്‍ പത്തോളം വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ പരിശോധനകളും തുടര്‍ ചികിത്സകളും സൗജന്യമായി നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ഷൈനി കോശി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39338832 എന്ന നമ്പരില്‍ ബന്ധപ്പെടുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പയ്യന്നൂര്‍ സൌഹൃദ വേദി ജനറല്‍ ബോഡി
Payyanur Souhruda Vediകേരള സര്‍ക്കാരിന്റെ ജന മൈത്രീ പോലീസ് പദ്ധതിയുടെ പ്രാദേശിക സമിതികളില്‍ പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തിയാല്‍, പ്രവാസി കുടുംബങ്ങളുടെ സുരക്ഷയും മറ്റു പ്രശ്നങ്ങളും പരിഹരിക്കാന്‍ സഹായ കമായിരിക്കും എന്ന് പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബി ഘടകം വാര്‍ഷിക ജനറല്‍ ബോഡി യോഗം, കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
 
പയ്യന്നൂരിലെ നിര്‍ദ്ദിഷ്ട മിനി സിവില്‍ സ്റ്റേഷന്റെയും, റയില്‍വെ മേല്‍പ്പാലത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം എന്ന് ജനറല്‍ ബോഡി യോഗം കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
 
അറബ് ഉഡുപ്പി ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളായി ഇ. ദേവദാസ് (പ്രസി), ഡി. കെ. സുനില്‍(ജന. സിക്ര.), യു. ദിനേശ് ബാബു (ട്രഷറര്‍), എന്‍. കുഞ്ഞബ്ദുള്ള, ബി. ജ്യോതി ലാല്‍ ‍(വൈസ്. പ്രസി), സി. കെ. രാജേഷ്, കെ. കെ. അനില്‍ കുമാര്‍ (ജോ. സിക്ര.), ടി. പി. മുഹമ്മദ് സാഹിര്‍ (അസി. ട്രഷ.), പി. കെ. ഗോപാല കൃഷ്ണന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യ പ്രവര്‍ത്തനം), പി. പി. ദാമോദരന്‍ (കണ്‍വീനര്‍: 'പാവപ്പെട്ടവര്‍ക്ക് തല ചായ്ക്കാന്‍ ഒരിടം' പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാസി സുരക്ഷാ ബോധവല്‍ക്കരണം
മുവാറ്റുപുഴ കോതമംഗലം നിവാസികളുടെ പ്രവാസി കൂട്ടായ്മയായ 'ആശ്രയം അബുദാബി' യുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന "പ്രവാസി സുരക്ഷാ ബോധ വല്‍ക്കരണം" 24. 04. 2009 വെള്ളിയാഴ്ച വൈകീട്ട് 4:30ന് അബുദാബി മലയാളി സമാജത്തില്‍ വച്ച് നടക്കും.
 
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ രംഗ പ്രവേശം, ഗള്‍ഫിലെ പ്രവാസികളെ ആശങ്കയുടെയും ആപല്‍ ശങ്കയുടെയും ലോകത്തേക്ക് എടുത്തെ റിയപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍ സദാചാര നിബന്ധവും സാമ്പത്തിക അച്ചടക്കത്തില്‍ അധിഷ്ടിതവുമായ പ്രവാസ ജീവിതം കെട്ടിപ്പടു ക്കേണ്ടതിന്റെ ആവശ്യകത വസ്തു നിഷ്ടമായി പ്രതിപാദിച്ചു കൊണ്ടു, ബര്‍ജീല്‍ ജീയോജിത് സെക്യൂരിറ്റി ഡയരക്ടരും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനുമായ ശ്രീ കെ. വി. ശംസുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു. പ്രസ്തുത പരിപാടിയില്‍ മറ്റു സാമൂഹ്യ പ്രമുഖരും സംബന്ധിക്കുന്നു.
 
പ്രവാസി സുരക്ഷാ ബോധ വല്‍ക്കര ണത്തിന്റെ ഭാഗമായി യു. എ. ഇ. യിലെ പ്രഗല്‍ഭരായ സാമൂഹ്യ പ്രവര്‍ത്തകരെയും മാനസി കാരോഗ്യ വിദഗ്ധരെയും പങ്കെടുപ്പിച്ചു കൊണ്ട്‌ അബുദാബിയിലെ മുസ്സഫ - മഫ്രക് ലേബര്‍ ക്യാമ്പുകളില്‍ കൌണ്‍സിലിംഗ് നടത്തുവാനും “ആശ്രയം - അബുദാബി” എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ജന. സെക്രട്ടറി കെ. കെ. ഇബ്രാഹിം കുട്ടി പറഞ്ഞു. (വിവരങ്ങള്‍ക്ക് വിളിക്കുക : 050 54 62 951)
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഒരുമ സംഗമം 2009
ഒരുമനയൂര്‍ പ്രവാസി കൂട്ടായ്മ 'ഒരുമ ഒരുമനയൂര്‍' വാര്‍ഷിക ആഘോഷങ്ങള്‍ 'ഒരുമ സംഗമം 2009' ദുബായ് കരാമ സെന്‍റര്‍ ആഡിറ്റോറിയത്തില്‍ നടക്കും. ഏപ്രില്‍ 24 വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നര മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ ഒരുമ മെമ്പര്‍മാരുടെയും കുട്ടികളുടെയും കലാ പരിപാടികള്‍ അരങ്ങേറും.
 
വൈകീട്ട് 5 മണിക്ക് നടക്കുന്ന പൊതു യോഗത്തിലും സാംസ്കാരിക സമ്മേളനത്തിലും
യു. എ. ഇ. യിലെ കലാ - സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഒരുമയുടെ മെമ്പര്‍മാരെ ചടങ്ങില്‍ ആദരിക്കു ന്നതായിരിക്കും. ഏഴു മണി മുതല്‍ യു. എ. ഇ. യിലെ പ്രശസ്ത കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാ സന്ധ്യയും അരങ്ങേറും എന്ന് പ്രോഗ്രാം കണ്‍ വീനര്‍ ആര്‍. എം. കബീര്‍ , സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്ട് പി. പി. അന്‍വര്‍ എന്നിവര്‍ അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



21 April 2009
വി.സി.ഡി. പ്രകാശനം ചെയ്തു
മുസ്വഫ എസ്‌. വൈ. എസ്‌. മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളുടെയും അഡ്വ. ഇസ്മാഈല്‍ വഫയുടെ പ്രഭാഷണത്തിന്റെ യും വി.സി.ഡി. കള്‍ മുസ്വഫ പോലിസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ നടന്ന സ്വലാത്തുന്നാരിയ മജ്‌ലിസില്‍ പ്രകാശനം ചെയ്തു.
 
മുസ്വഫ എസ്‌.വൈ.എസ്‌. ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ അബ്‌ ദുല്ല കുട്ടി ഹാജിയില്‍ നിന്ന് ലുലു അല്‍ഫള സൂപ്പര്‍ മാര്‍ക്കറ്റ്‌ എം.ഡി. ഇബ്രാഹിം കാസര്‍ഗോഡ്‌ ആദ്യ കോപ്പികള്‍ സ്വീകരിച്ചു.
 
മുസ്തഫ ദാരിമി കടാങ്കോട്‌, അബ്‌ദുള്‍ ഹമീദ്‌ സഅദി പ്രസംഗിച്ചു.
 
- ബഷീര്‍ വെള്ളറക്കാട്‌

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാചക കാരുണ്യത്തെക്കുറിച്ച് മലയാളിയുടെ ഇംഗ്ലീഷ് കൃതി
പ്രവാചക കാരുണ്യത്തെക്കുറിച്ച് മലയാളിയുടെ ഇംഗ്ലീഷ് കൃതി- മെഴ്സി, പ്രൊഫറ്റ് മുഹമ്മദ്സ് ലെഗസി റ്റു ആള്‍ ക്രിയേഷന്‍സ്- ദുബായില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരനും പണ്ഡിതനുമായ ടി.കെ ഇബ്രാഹിം ടൊറണ്ടോ ആണ് രചയിതാവ്. ഫാമിലീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഇ. മുഹമ്മദ് സൂപ്പി പുസ്തകം ഏറ്റുവാങ്ങി. അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് പാര്‍ട്ട്ണര്‍ സി.എച്ച് അബൂബക്കര്‍ പരിപാടിയില്‍ സംബന്ധിച്ചു. കോഴിക്കോട് ജില്ലയിലെ ശിവപുരം സ്വദേശിയായ ടി.കെ ഇബ്രാഹിം കാനഡയിലെ ഇസ്ലാമിക് സെന്‍റര്‍ ഡയറക്ടറാണ്. ഈ പുസ്തകത്തിന്‍റെ മലയാളം വിവര്‍ത്തനം അധികം വൈകാതെ പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മലബാര്‍ പ്രവാസി എജ്യുക്കേഷണല്‍ സൊസൈറ്റി
മലബാറിന്‍റെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷമിട്ട് പ്രവാസികളേയും മുന്‍ പ്രവാസികളേയും വിദ്യാഭ്യാസ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി യു.എ.ഇയില്‍ സൊസൈറ്റി രൂപീകരിക്കുന്നു. മലബാറി പ്രവാസി സംഘടനയുടെ കൂട്ടായ്മയായ എം.പി.സി.സിയുടെ നേതൃത്വത്തില്‍ മലബാര്‍ പ്രവാസി എജ്യുക്കേഷണല്‍ സൊസൈറ്റി എന്ന പേരിലാണ് സൊസൈറ്റിയുടെ രൂപീകരണം. ഇതിന്‍റെ രൂപീകരണ യോഗം അടുത്ത വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഷാര്‍ജയിലെ അല്‍ദാന ബീച്ച് റിസോര്‍ട്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം.പി.സി.സി പ്രസിഡന്‍റ് കെ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, ഹാരിസ് പയ്യോളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മസ്ക്കറ്റില്‍ നൃത്ത സംഗീത സാഹാഹ്നം
സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയും ഒമാന്‍ യു.എ.ഇ എക്സ് ചേഞ്ചും സംയുക്തമായി ഇന്ന് മസ്ക്കറ്റില്‍ നൃത്ത സംഗീത സാഹാഹ്നം ഒരുക്കുന്നു. അല്‍ ഫലാജ് ഹോട്ടലിലെ ലെഗ്രാന്‍ഡ് ഹാളില്‍ വൈകീട്ട് ഏഴര മുതലാണ് പരിപാടി. ഷഹബാസ് അമന്‍ നയിക്കുന്ന ഗസല്‍ മേളയും പ്രിയദര്‍ശിനി ഗോവിന്ദ് അവതരിപ്പിക്കുന്ന ഭരതനാട്യവും ഉണ്ടായിരിക്കുമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി മസ്ക്കറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ടെലഫോണ്‍ ബില്ലുകള്‍ അടച്ചില്ലെങ്കില്‍ നടപടി
ടെലഫോണ്‍ ബില്ലുകള്‍ യഥാസമയം അടച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് കുവൈറ്റ് വാര്‍ത്താ വിനിമയ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കുടിശികയുള്ള ടെലഫോണ്‍ ബന്ധം വിഛേദിക്കുന്നതിന് കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുടിശികയുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും. ഇതിനായി വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കമ്പ്യൂട്ടര്‍ സംവിധാനം ആഭ്യന്തര മന്ത്രാലയത്തിന്‍റെ കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



അബുദാബിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകള്‍ക്ക് നിയമ ലംഘനം നടത്തിയതിന് ഹെല്‍ത്ത് അഥോറിറ്റിയുടെ താക്കീത്
അബുദാബിയിലെ ഇരുപതിലധികം വരുന്ന സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകള്‍ക്ക് നിയമ ലംഘനം നടത്തിയതിന് അബുദാബി ഹെല്‍ത്ത് അഥോറിറ്റി താക്കീത് നല്‍കി. യോഗ്യത ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുക, രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്യുക, അര്‍ഹതയില്ലാത്തവര്‍ക്ക് സിക്ക് ലീവ് കുറിച്ച് കൊടുക്കുക തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 1600 ലധികം സിക്ക് ലീവുകള്‍ നല്‍കിയ രണ്ട് ഡോക്ടര്‍മാരുടെ ലൈസന്‍സുകള്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. ഒരു മെഡിക്കല്‍ സെന്‍ററും ഫാര്‍മസിയും നിയമ ലംഘനത്തെ തുടര്‍ന്ന് അധികൃതര്‍ അടപ്പിച്ചു. മുന്നറിയിപ്പില്ലാതെ നടത്തുന്ന പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഹെല്‍ത്ത് അഥോറിറ്റി ചീഫ് എക്സികുട്ടീവ് ഓഫീസര്‍ സൈദ് അല്‍ സിക്സക് പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കെ. എം. സി. സി. ഭാരവാഹികള്‍
kmcc calicut elects new organizing committee membersഅബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലത്തീഫ് കടമേരിയെ ജനറല്‍ സിക്രട്ടറി ആയും എസ്. വി. റഷീദ് ഓര്‍ഗനൈസിംഗ് സിക്രട്ടറി ആയും ആണ് തെരഞ്ഞെ ടുത്തത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാസി സുരക്ഷാ പദ്ധതി
യു. എ. ഇ. യിലെ പ്രഥമ പ്രവാസി സുരക്ഷാ പദ്ധതി ആയ അല്‍ അന്‍സാര്‍ അസോസിയേഷന്‍ പതിനാലാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഐ. സി. സി. ഓഡിറ്റോറിയ ത്തില്‍ ചേര്‍ന്നു. അംഗങ്ങള്‍ ആയിരിക്കെ മരണ പ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 22,000 ദിര്‍ഹവും, അംഗങ്ങളുടെ ചികില്‍സ ചിലവുകള്‍ക്ക് 7000 ദിര്‍ഹവും, സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചു. അബ്ദുല്‍ അസീസ്‌ കൊല്ല റോത്ത് (പ്രസി), അബ്ദുല്‍ റഹിമാന്‍ അടിക്കൂല്‍ (ജന. സിക്ര), കുഞ്ഞഹമ്മദ്‌ ഹാജി നെല്ലിയുള്ളതില്‍ (ട്രഷ) എന്നിവര്‍ ഭാരവാഹി‌കള്‍ ആയി കമ്മിറ്റി പുനഃ സംഘടിപ്പിച്ചു.
 
ആയഞ്ചേരി, തിരുവള്ളൂര്‍, വേളം, വല്യാപ്പള്ളി പഞ്ചായത്തുകളില്‍ നിന്നുള്ള യു. എ. ഇ. യിലെ പ്രവാസികള്‍ക്ക് അംഗങ്ങള്‍ ആയി ചേരാവുന്ന താണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : അബ്ദുല്‍ ബാസിത് - 050 31 40 534.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



20 April 2009
റഫീഖ് ഹരീരിയുടെ കൊലപാതകി യു.എ.ഇ യില്‍ പിടിയില്‍
മുന്‍ ലബനന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയെ കൊലപ്പെടുത്തി എന്ന് കരുതുന്ന മുഖ്യ പ്രതിയെ യു.എ.ഇ അറസ്റ്റ് ചെയ്തതായി അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് സുഹൈര്‍ അല്‍ സിദ്ദീഖ് ആണ് ഷാര്‍ജ പോലീസ് പിടിയിലായത്. നാല് വര്‍ഷം മുമ്പ് ഈ കേസ് ഇപ്പോഴും ഹേഗ് അന്തര്‍ദേശീയ കോടതിയിലാണ്. 2005 ഫെബ്രുവരി 14 നാണ് ഹരീരി അടക്കം 22 പേര്‍ മരിച്ച കാര്‍ ബോംബ് സ്ഫോടനം നടന്നത്. സിറിയന്‍ മുന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായ സിദ്ദീഖ് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നന്ന് അപ്രത്യക്ഷനായശേഷം എവിടെയാണെന്ന് അറിയില്ലായിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഡി.ടി.എച്ച് ബോക്സുകള്‍ യു.എ.ഇയില്‍ വിതരണം ചെയ്യുന്നവരെ നിയമത്തില്‍ മുന്നില്‍ കൊണ്ടു വരും
ഇന്ത്യയില്‍ നിന്നുള്ള ഡി.ടി.എച്ച് ബോക്സുകള്‍ യു.എ.ഇയില്‍ വിതരണം ചെയ്യുന്നവരെ നിയമത്തില്‍ മുന്നില്‍ കൊണ്ടു വരുമെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. ദേശീയ പകര്‍പ്പവകാശ നിയമം അനുസരിച്ച് ഡിഷ് ടിവി, ടാറ്റാ സ്കൈ തുടങ്ങിയ ഇത്തരം ഉപകരണങ്ങള്‍ യു.എ.ഇയില്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. നിയമാനുസൃതമല്ലാതെയാണ് ഇന്ത്യയില്‍ നിന്ന് ഡിഷ് ബോക്സുകള്‍ ഇറക്കുമതി യു.എ.ഇയില്‍ വിതരണം ചെയ്യുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലുള്ള ഡിഷ് വിതരണക്കാരുടെ കേന്ദ്രങ്ങളില്‍ സാമ്പത്തിക മന്ത്രാലയം റെയ്ഡ് നടത്തി നിരവധി അനധികൃത ഡിഷ് ബോക്സുകള്‍ പിടിച്ചെടുത്തിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫിലെ കുട്ടികളുടെ മലയാ‍ള കവിതാ സമാഹാരം
ഗള്‍ഫിലെ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ മലയാള കവിതാ സമാഹാരം മസ്ക്കറ്റ് ഗുരുകുലവും തിരുവനന്തപുരം ചിന്ത പബ്ലിക്കേഷന്‍സും ചേര്‍ന്ന് പുറത്തിറക്കുന്നു. താല്‍പര്യമുള്ളവര്‍ സ്വന്തം കവിതകള്‍ മെയ് 15 നകം ഫോട്ടോയും ബയോഡാറ്റയും സഹിതം പോസ്റ്റ് ബോക്സ് 1751, പോസ്റ്റല്‍ കോഡ് 130, ഒമാന്‍ എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 00968 990 51902 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാസി അസോസിയേഷന്‍ ഓഫ് ചെങ്ങന്നൂരിന്‍റെ ഉദ്ഘാടനം
ചെങ്ങന്നൂര്‍ താലൂക്ക് നിവാസികളുടെ ബഹ്റിനിലെ കൂട്ടായ്മയായ പ്രവാസി അസോസിയേഷന്‍ ഓഫ് ചെങ്ങന്നൂരിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 30 ന് നടക്കും. ബഹ്റിന്‍ കേരളീയ സമാജത്തില്‍ രാത്രി എട്ട് മുതലാണ് പരിപാടി. ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയകുമാര്‍, ചെങ്ങുന്നൂര്‍ എം.എല്‍.എ പി.സി വിഷ്ണുനാഥ്, ശോഭനാ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹ് റൈനില്‍ സൌന്ദര്യമത്സരം
ബഹ്റിനിലെ ഇന്ത്യന്‍ ക്ലബ് സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ക്ലബ് മെയ് ക്വൂന്‍ ബോള്‍ 2009 എന്ന പേരിലുള്ള ഷോ മെയ് 21 ന് ഇന്ത്യന്‍ ക്ലബില്‍ നടക്കും. 15 നും 28 നും ഇടയില്‍ പ്രായമുള്ള എല്ലാ രാജ്യങ്ങളിലേയും സ്ത്രീകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് 1000 ഡോളര്‍ സമ്മാനം നല്‍കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. പി.കെ പോള്‍, കെ.എം ചെറിയാന്‍, രാധാകൃഷ്ണന്‍ തെരുവത്ത്, എം.ജെ ജോബ്, ടി.എസ് അശോക് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



18 April 2009
മാര്‍ത്തോമ്മാ വാര്‍ഷിക ആഘോഷങ്ങള്‍ സമാപിച്ചു
സമൂഹത്തില്‍ വെളിച്ചം പരത്തുന്ന കൂട്ടങ്ങളായി നാം മാറണമെന്ന് മാര്‍ത്തോമ്മാ സഭ കുന്നംകുളം - മലബാര്‍ ഭദ്രാസന അധിപന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് പറഞ്ഞു. ദുബായ് മാര്‍ത്തോമ്മാ ഇടവകയുടെ നല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം ഉല്‍ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. അശരണര്‍ക്കും ആലംബ ഹീനര്‍ക്കും അത്താണി ആകുന്ന ശ്രുശ്രൂഷകള്‍ കൂടുതലായി നാം ഏറ്റെടുക്കണം. സമൂഹത്തോടുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണം. വ്യക്തി ബന്ധങ്ങള്‍ ശക്തമാക്കി സാക്ഷ്യമുള്ള സമൂഹം ആയി നാം മാറണം. ഹൃദയ വിശുദ്ധി കാത്ത് സൂക്ഷിച്ച് ഉത്തമ പൌരന്മാരായി തീരാന്‍ നാം പരിശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.
 
ഇടവക വികാരി റവ. തോമസ് ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. റവ. ജോണ്‍ ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ട് കെ. വി. തോമസ്, സെക്രട്ടറി സാം ജേക്കബ്, കണ്‍‌വീനര്‍ സാജന്‍ വേളൂര്‍, ജോണ്‍ ഇ. ജോണ്‍, ജോണ്‍ ജോസഫ് നല്ലൂര്‍, റിബു ശമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. ദുബായ് ഇടവക ഉള്‍പ്പെടുന്ന കുന്നംകുളം മലബാര്‍ ഭദ്രാസനത്തിന്റെ ചുമതലയേല്‍ക്കുന്ന മാര്‍ ഫിലക്സിനോസിന് ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും നല്‍കി.
 
സമ്മേളനത്തോട് അനുബന്ധിച്ച് സണ്ടേ സ്കൂള്‍ കുട്ടികളും, ഗായക സംഘവും ജൂബിലി ഗാനങ്ങള്‍ ആലപിച്ചു. നാല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പ്രതിജ്ഞക്ക് ഭദ്രാസനാധിപന്‍ നേതൃത്വം നല്‍കി. പ്രത്യേക ആരാധനയും നടത്തി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കലാ സാഹിത്യ വേദിക്ക് പുതിയ ഭാരവാഹികള്‍
ദുബായ് കലാ സാഹിത്യ വേദിയുടെ 2009ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈപ്പന്‍ ചുനക്കരയെ പ്രസിഡണ്ട് ആയും, ഭാസ്കരന്‍ കൊട്ടമ്പള്ളില്‍ സെക്രട്ടറി, ശാരങ്ഗധരന്‍ മൊട്ടങ്ങ ട്രഷറര്‍, കെ. ഡി. രവി, ഷമീര്‍ പുതുശ്ശേരി എന്നിവരെ കമ്മറ്റി മെംബര്‍മാരായും ആണ് തെരഞ്ഞെടുത്തത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഡോ. സി.എം. കുട്ടി പുരസ്ക്കാരം
ജീവ കാരുണ്യ പ്രവര്‍ത്തന മികവിനുള്ള മുന്‍ എം. എല്‍. എ. യും എഴുത്തു കാരനും ആയ ഡോ. സി. എം. കുട്ടി യുടെ നാമധേയത്തില്‍ ഉള്ള “ഡോ. സി. എം. കുട്ടി പുരസ്ക്കാരം” ദുബായ് തൃശ്ശൂര്‍ ജില്ലാ “സര്‍ഗ്ഗ ധാര” സംഘടിപ്പിച്ച “സ്നേഹ സന്ധ്യ” സംഗമത്തില്‍ ആകാശവാണി മുന്‍ പ്രൊഡ്യൂസര്‍ എം. തങ്കമണി പുരസ്ക്കാര ജേതാവ് ശ്രീമതി ഏലിയാമ്മാ മാത്യുവിന് നല്‍കി.
 
ദുബായ് കെ. എം. സി. സി. യുടെ കലാ സാഹിത്യ വിഭാഗമായ “ദുബായ് സര്‍ഗ്ഗ ധാര” യുടെ ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ജമാല്‍ മനയത്ത്, ജന. സെക്രട്ടറി മൊഹമ്മദ് വെട്ടുകാട്, അഡ്വ. ഷെബിന്‍ ഉമര്‍, അഷ്‌റഫ് കിള്ളിമംഗലം, മാത്യു തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അബുദാബിയില്‍ എയര്‍ റേസ്
റെഡ്ബുള്‍ എയര്‍ റേസ് അബുദാബിയില്‍ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എയര്‍ റേസില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൈലറ്റുമാര്‍ പങ്കെടുക്കുന്നുണ്ട്.

അബുദാബി കോര്‍ണീഷിലാണ് വിമാനങ്ങളുടെ സാഹസികപ്പറക്കലുമായി റെഡ് ബുള്‍ എയര്‍ റേസ് ആരംഭിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈമാനികരാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. ചെറുവിമാനങ്ങള്‍ കൊണ്ട് 15 വൈമാനികരാണ് ഒന്നാം ദിവസം അഭ്യാസ പ്രകടനം നടത്തിയത്.


ഏറ്റവും വേഗത്തില്‍ റേസ് പൂര്‍ത്തിയാക്കുന്ന പൈലറ്റിനാണ്സമ്മാനം ലഭിക്കുക. വിമാനങ്ങളുടെ വിസ്മയപ്പറക്കല്‍ കാണാന്‍ ആയിരങ്ങളാണ് കോര്‍ണീഷില്‍ ഒത്തു കൂടിയത്.


രണ്ട് ദിവസങ്ങളിലായി നടക്കുന്ന എയര്‍ റേസ് കാണാന്‍ മൂന്നര ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



17 April 2009
അല്‍ ജസീറാ ചലച്ചിത്രോത്സവം തുടങ്ങി
ദോഹ: നാലു ദിവസം നീണ്ടു നില്‍ക്കുന്ന അല്‍ജസീറാ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്ര മേളയ്ക്ക് ദോഹാ ഷെറാട്ടണിലെ അല്‍മജ്‌ലിസ് ഹാളില്‍ തുടക്കമായി. ഖത്തര്‍ ടെലിവിഷന്‍ ആന്‍ഡ് റേഡിയോവിന്റെയും അല്‍ജസീറയുടെയും ചെയര്‍മാനായ ശൈഖ് ഹമദ് ബിന്‍ താമര്‍ അല്‍ത്താനിയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്.
 
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ സംവിധായകരും തിരക്കഥാ കൃത്തുക്കളും നടീ നടന്മാരുമടങ്ങുന്ന വന്‍ സദസ്സിന്റെ സാന്നിധ്യത്തിലാണ് പലസ്തീനികളുടെ കണ്ണീരിന്റെ കഥകള്‍ പറയുന്നതും മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരതകളുടെ കഥകള്‍ പറയുന്നതുമായ രണ്ട് ലഘു ചിത്രങ്ങളോടെ പരിപാടിക്ക് തിരശ്ശീല ഉയര്‍ന്നത്. അല്‍ ജസീറാ ചലച്ചിത്രോ ത്സവത്തിന്റെ ചരിത്രത്തി ലാദ്യമായി ഒരു മലയാളിയുടെ ഡോക്യുമെന്ററി പ്രദര്‍ശന ത്തിനെത്തിയത് ശ്രദ്ധേയമായി. ഷാജി പട്ടണത്തിന്റെ 'ദി ഹണ്ടഡ്' (വേട്ടയാട പ്പെടുന്നവന്‍) ആണ് പ്രദര്‍ശിപ്പിക്കപ്പെടുക.
 
നവാസ് കാര്‍ക്കാസ് എന്ന തുര്‍ക്കി സംവിധായകന്റെ 'ബിയര്‍ ഡ്രീംസ്' എന്ന കൊച്ചു ചിത്രമാണ് കരടികളോടും പരിസ്ഥിതി ക്കുമെതിരെയുള്ള ക്രൂരതകളുടെ നേര്‍ക്കാഴ്ചകള്‍ അഭ്ര പാളികളിലൂടെ അനാവരണം ചെയ്തത്. ഇന്ത്യ, പാകിസ്താന്‍, തുര്‍ക്കി, റഷ്യ, ചൈന എന്നിവിടങ്ങ ളില്‍നി ന്നാണീ രംഗങ്ങള്‍ പകര്‍ത്തിയത്. ലോകത്ത് പലയിടങ്ങളില്‍ മൃഗങ്ങ ള്‍ക്കെതിരെ മനുഷ്യര്‍ നടത്തുന്ന ക്രൂരതകളാണ് ചിത്രത്തിലെ പ്രധാന പ്രമേയം. ഇന്ത്യയിലെ സര്‍ക്കസ് കൂടാരങ്ങളിലെ മൃഗങ്ങ ളോടുള്ള ക്രൂരതക ള്‍പോലും ചിത്രത്തിലാ വിഷ്‌കരിച്ചിട്ടുണ്ട്.
 
ലോകത്തിലെ 39 രാഷ്ട്രങ്ങളി ല്‍നിന്നുള്ള ലഘു, മധ്യ, നീളന്‍ വിഭാഗങ്ങ ളിലായുള്ള 99 ഡോക്യുമെ ന്ററികളാണ് പ്രദര്‍ശനത്തി നെത്തിയത്.
 
അണ്‍നോണ്‍ സിങ്ങേഴ്‌സ് (അറിയപ്പെടാത്ത ഗായകര്‍) എന്ന ഡോക്യു മെന്ററിയിലൂടെ പലസ്തീനിന്റെ രണ്ടു ഭാഗങ്ങളിലുള്ള രണ്ട് ഗായകരുടെ കഥകളി ലൂടെയാണ് പലസ്തീന്റെ കഥകള്‍ ലോകത്തോടു പറയുന്നത്. അമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലൂടെ ഇസ്രായേലി അധിനിവേശം തങ്ങളിലെ സംഗീതത്തിനു പോലും വെളിച്ചം കാണാനുള്ള സാഹചര്യം നിഷേധിക്കപ്പെടുന്ന ദുഃഖത്തിന്റെ കഥകളാണ് പറയുന്നത്.
 
ചിത്രത്തിന്റെ അവസാനം സിനിമയിലെ ഗായകരുടെ വേഷമിട്ടവര്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട് ഗാനങ്ങളാലപിച്ച് ജനങ്ങളെ വിസ്മയ ഭരിതരാക്കി. മുത്തങ്ങ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജി പട്ടണം കേരളത്തിലെ ആദിവാസികളുടെ ദുരിത കഥകളാണ് ലോകത്തിനു മുമ്പിലവത രിപ്പിക്കുന്നത്.
 
മുത്തങ്ങ സംഭവം കഴിഞ്ഞിട്ടും ആദിവാസികളുടെ ദുരിതങ്ങ ള്‍ക്കറുതി വന്നിട്ടില്ല. 45, 29 മിനിറ്റുകളിലായി രണ്ട് പ്രമേയങ്ങളാണീ ചിത്രത്തിലൂടെ ഷാജി അവതരിപ്പിക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മാര്‍ത്തോമ്മാ ഇടവക വാര്‍ഷികം
ദുബായ് : മാര്‍ത്തോമ്മാ ഇടവകയുടെ 40ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനവും, കുന്നംകുളം - മലബാര്‍ ഭദ്രാസനത്തില്‍ പുതുതായ് ചുമതല ഏല്‍ക്കുന്ന ഡോ. ഐസക് മാല്‍ ഫിലക്സിനോസ് എപ്പിസ്കോപ്പായ്ക്കുള്ള സ്വീകരണവും ഏപ്രില്‍ 17ന് 10:45ന് ജബല്‍ അലി മാര്‍ത്തോമ്മാ പള്ളിയില്‍ വച്ചു നടക്കും. ഇടവക വികാരി റവ. തോമസ് ഡാനിയേല്‍ അധ്യക്ഷത വഹിക്കും. ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക് മാല്‍ ഫിലക്സിനോസ് സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യും. ഇടവകയിലെ മൂവായിരം കുടുംബങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന “കുടുംബ നവീകരണ” പ്രതിജ്ഞക്ക് റവ. ജോണ്‍ ജോര്‍ജ്ജ് നേതൃത്വം നല്‍കും. 40ാം വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി സാം ജേക്കബ് അവതരിപ്പിക്കും. സമ്മേളനത്തോട് അനുബന്ധിച്ച് പ്രത്യേക സ്ത്രോത്ര ശ്രുശ്രൂഷ, സണ്ടേ സ്കൂള്‍ കുട്ടികളുടേയും ഗായക സംഘത്തിന്റേയും പ്രത്യേക ഗാന ശ്രുശ്രൂഷയും ഉണ്ടായിരിക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



15 April 2009
മിസ്. കേരള യുടെ വിഷു കൈനീട്ടം
അബുദാബി: മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ മൂലം ജീവിതം ദുരിതമായി മാറിയ ഏതാനും മനുഷ്യ ജീവനുകള്‍ക്ക് ഗള്‍ഫില്‍ നിന്നും സഹായ ഹസ്തം. പയ്യന്നൂര്‍ സൗഹൃദ വേദി സ്ഥാപക പ്രസിഡന്റും ഗള്‍ഫിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ വി. ടി. വി. ദാമോദരന്‍റെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കം നാല്‍പ്പതോളം അന്തേവാസികളുള്ള പയ്യന്നൂര്‍ എരമത്തെ അഞ്ജലി ഹോം എന്ന ജീവ കാരുണ്യ സ്ഥാപനത്തിന് സഹായമെത്തിക്കുന്നത്.
 
മിസ് കേരളയായി തിരഞ്ഞെടു ക്കപ്പെട്ടിട്ടുള്ള ശ്രീതുളസി മോഹന്‍ ആദ്യ സംഭാവന നല്‍കി ഈ സദുദ്യമത്തിനു തുടക്കം കുറിച്ചു. വി. ടി. വി. ദാമോദരനും പ്രൊഫ: പി. വി. പദ്മനാഭനും ശ്രീതുളസിയില്‍ നിന്നും സംഭാവന ഏറ്റു വാങ്ങി.
 
പയ്യന്നൂരില്‍ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥനായ നാരായണന്‍ വെള്ളൊറയുമായി സഹകരിച്ചാണ് ഈ ജീവ കാരുണ്യ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്. വിഷു ദിനത്തില്‍ അഞ്ജലി ഹോമിലെ അന്തേവാസികള്‍ക്ക് പുതു വസ്ത്രങ്ങളും വിഷു സദ്യയും നല്‍കാന്‍ ആദ്യ സംഭാവന വിനിയോഗിക്കുമെന്നും കൂടുതല്‍ സഹായങ്ങള്‍ സൗഹൃദ വേദി വരും ദിവസങ്ങളില്‍ എത്തിക്കുമെന്നും വി. ടി. വി. ദാമോദരന്‍ പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



14 April 2009
ഗള്‍ഫിലെ വിഷു
അവധി ദിനം അല്ലെങ്കിലും ഗള്‍ഫ് നാടുകളിലും വളരെ ആഘോഷ പൂര്‍വം തന്നെയാണ് വിഷു ആഘോഷിക്കുന്നത്. നാട്ടിലെ പ്പോലെ തന്നെ വിഷു ക്കണി കണ്ടാണ് ഗള്‍ഫ് മലയാളികളും ഉണര്‍ന്നത്. കണി വെള്ളരിയും കൊന്നപ്പൂവും ചക്കയടക്കമുള്ള ഫലങ്ങളു മെല്ലാമായാണ് കടലിനി ക്കരെയാ ണെങ്കിലും മിക്കവരും കണി ഒരുക്കിയത്. കുടുംബങ്ങളായി താമസിക്കുന്ന നിരവധി പേര്‍ വിഷു ആഘോഷത്തിനായി അവധിയെടുത്തു. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തു ചേര്‍ന്നാണ് പലയിടത്തും ആഘോഷങ്ങള്‍.
 
പുതിയ വര്‍ഷാരംഭം കുട്ടികള്‍ക്കും ആഘോഷത്തിന്‍റേതു തന്നെ. എന്നാല്‍ നാട്ടിലെ പോലെ ആഘോഷത്തിന് പടക്കം പൊട്ടിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഖമാണ് പല കുട്ടികള്‍ക്കും.
 
ഗള്‍ഫില്‍ ആഘോഷം കെങ്കേമ മാണെങ്കിലും നാട്ടില്‍ വിഷു ആഘോഷിക്കുക എന്നത് വേറിട്ട അനുഭവം തന്നെയാണെന്ന് ചിലരെങ്കിലും പറയുന്നു.

Labels: , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറില്‍ വില വര്‍ധിപ്പിക്കണമെങ്കില്‍ മുന്‍ കൂര്‍ അനുമതി വേണം
ഖത്തറില്‍ അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിന് മുമ്പ് വാണിജ്യ മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങണമെന്ന നിയമം വരുന്നു. വാണിജ്യ വകുപ്പ് മന്ത്രി ശൈഖ് ഫഹദ് ബിന്‍ ജാസിം അല്‍താനി അറിയിച്ചതാണിത്. ഇതിന്‍റെ നടപടിക്രമങ്ങളെക്കുറിച്ച് ഗവണ്‍മെന്‍റ് ആലോചിച്ച് വരികയാണെന്നും ഇതുപ്രകാരം വില വര്‍ധിപ്പിക്കുന്നതിന് മുമ്പ് വിതരണക്കാര്‍ അതിന്‍റെ കാരണങ്ങളെക്കുറിച്ച് മന്ത്രാലയത്തെ ബോധ്യപ്പെടുത്തി അനുമതി വാങ്ങിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



13 April 2009
ഒരുമയുടെ രക്ത ദാന ക്യാമ്പ്
ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഏപ്രില്‍ 17 വെള്ളിയാഴ്ച കാലത്ത് 10 മണി മുതല്‍ ദുബായ് അല്‍‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്‍‌പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ - 050 4580757, ആരിഫ് - 050 6573413.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മികച്ച സേവനത്തിന് പുരസ്കാരം
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ മികച്ച സേവനത്തിനുള്ള പുരസ്കാരം മലയാളിക്ക് ലഭിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ വേണു കരുവത്തിനാണ് ഈ ബഹുമതി ലഭിച്ചത്. ഹബ്തൂര്‍ എഞ്ചിനിയറിങ്ങ് ലെയ്ടണ്‍ ഗ്രൂപ്പില്‍ ജീവനക്കാരനായ വേണുവിന് ഈ പുരസ്കാരം അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഖലാഫ് അല്‍ ഹബ്തൂര്‍ ദുബായില്‍ അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ സമ്മാനിക്കുകയുണ്ടായി.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ചിറകുള്ള ചങ്ങാതി ഒരുങ്ങുന്നു
പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി ദോഹയില്‍ ടെലി ഫിലിം ഒരുങ്ങുന്നു. ചിറകുള്ള ചങ്ങാതി എന്ന ടെലി ഫിലിമിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മുഹമ്മദ് ഷഫീക്കാണ്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറള്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. എം. വര്‍ഗീസ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ദോഹയിലെ സഹ് ല ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗിന്‍റെ ബാനറില്‍ ബിന്‍സ് കമ്യൂണിക്കേഷനാണ് ടെലി ഫിലിം നിര്‍മ്മിക്കുന്നത്

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



നിഷേധ വോട്ട് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു
ഇന്ത്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുവൈറ്റില്‍ പ്രതീകാത്മക വോട്ടെടുപ്പ് സംഘടിപ്പിച്ചു. യു.പി.എ, എന്‍.ഡി.എ, മൂന്നാം മുന്നണി എന്നിവയെ തോല്‍പ്പിച്ച് നിഷേധ വോട്ടാണ് ഭൂരിപക്ഷം നേടിയത്. പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മിക്കവരും നിഷേധ വോട്ട് രേഖപ്പെടുത്തിയത്. തനിമ കുവൈറ്റ് ആണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ മിനി ബസ് ലൈസന്‍സ് കര്‍ശനമാക്കും
ദുബായില്‍ മിനി ബസ് അപകടങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ മിനി ബസ് ലൈസന്‍സ് കര്‍ശനമാക്കാന്‍ ആലോചന. മൂന്ന് വര്‍ഷം ചെറു വാഹനങ്ങള്‍ ഓടിച്ച് പരിചയമുള്ളവര്‍ക്ക് മാത്രം മിനി ബസ് ലൈസന്‍സുകള്‍ അനുവദിക്കാനാണ് നീക്കം. എന്നാല്‍ മിനി ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ടെസ്റ്റ് ഉണ്ടാവില്ലെന്നാണ് അറിയുന്നത്. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി ഇത് സംബന്ധിച്ച് അധികം വൈകാതെ നിയമം കൊണ്ടു വരും. ദുബായില്‍ മിനി ബസ് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറില്‍ ക്വിസ് പ്രോഗ്രാം
കോട്ടയം ഡിസ്ട്രിക്റ്റ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഖത്തറില്‍ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഈ മാസം 23 ന് ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലാണ് പരിപാടി. ചങ്ങനാശേരി എസ്.ബി കോളേജ് അധ്യാപകന്‍ പ്രൊഫ. റൂബിള്‍ ക്വിസ് മത്സരം നയിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് പി.എ ജോസഫ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



റസൂല്‍ പൂക്കുട്ടി ഗള്‍ഫില്‍
ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ആദ്യത്തെ ഗള്‍ഫ് സന്ദര്‍ശന പരിപാടി ഈ മാസം 24 ന് തുടങ്ങും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് നൈറ്റില്‍ റസൂല്‍ പൂക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്വീകരണ പരിപാടികളില്‍ റസൂല്‍ പൂക്കൂട്ടി പങ്കെടുക്കും. അദ്ദേഹത്തെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് യു.എ.ഇ.യില്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Labels: , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



11 April 2009
സീതി സാഹിബ് സ്മാരക അവാര്‍ഡ്
ദുബായ് : കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനും മുസ്ലിം നവോത്ഥാന ശില്‍പ്പിയും കേരള നിയമ സഭ മുന്‍ സ്പീക്കറും ആയിരുന്ന കെ. എം. സീതി സാഹിബിന്റെ സ്മരണ നില നിര്‍ത്തുന്നതിന് രൂപം കൊണ്ട സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ സേവന പ്രതിബദ്ധതക്ക് നല്‍കുന്ന പ്രഥമ സംസ്ഥാന തല സീതി സാഹിബ് സ്മാരക അവാര്‍ഡിന് സാക്ഷരത - സാമൂഹ്യ പ്രവര്‍ത്തക തിരൂരങ്ങാടി സള്ളിലക്കാട് സ്വദേശിനി കെ. വി. റാബിയയും, രണ്ടാമത് പ്രവാസി അവാര്‍ഡിന് ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലും അര്‍ഹമായി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഞങ്ങള്‍ക്കും പറയാനുണ്ട്
പൊതു തിരഞ്ഞെടുപ്പി നോടനുബന്ധിച്ചു ജീവന്‍ ടി വി തയ്യാറാക്കി ഇന്ത്യയിലെയും കേരളത്തിലേയും രാഷ്ട്രീയ നേതൃത്ത്വത്തിനു മുന്‍പില്‍ സമര്‍പ്പിക്കുന്ന ഗള്‍ഫ് മാനിഫെസ്റ്റോയുടെ പ്രകാശനം ഇന്ന് ദുബായില്‍ നടക്കും. ഗിസൈസില്‍ ഇന്നു (ഏപ്രില്‍ 11 ശനി) രാവിലെ പതിനൊന്നിനു നടക്കുന്ന ചടങ്ങില്‍ പത്മശ്രീ എം എ യൂസഫലിയായിരിക്കും പ്രകാശനം നിര്‍വഹിക്കുക.
 
വോട്ടവകാശം നടപ്പാക്കണ മെന്നതുള്‍പ്പെടെ ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട നിരവധി ആവശ്യങ്ങള്‍ അടങ്ങുന്ന മാനിഫെസ്റ്റോ ഡി വി ഡി രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ജീവന്‍ ടി വി ചിത്രീകരിച്ച ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന ടോക് ഷോയില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങളാണ് ഗള്‍ഫ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായ ബിജു ആബേല്‍ ജേക്കബാണ് ഗള്‍ഫ് മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്റ്റാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും ഗള്‍ഫ് മാനിഫെസ്റ്റോ എത്തിച്ചു നല്‍കുമെന്നു ബിജു ആബേല്‍ ജേക്കബ് അറിയിച്ചു.

Labels: , , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



10 April 2009
ദീപ ഗോപാലന് അമീറിന്റെ ആശംസകള്‍
ദോഹ: ഖത്തറിലെ മലയാളിയായ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന്‍ വാദ്വ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയ്ക്ക് തന്റെ നിയമന ഉത്തരവ് കൈമാറി ചുമതലയേറ്റു. അമീറുമായി നടത്തിയ കൂടി ക്കാഴ്ചയില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ആശംസകള്‍ അംബാസിഡര്‍ അമീറിന് കൈമാറി. ലോകത്തെ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് ഖത്തര്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഈ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അമീര്‍ അംബാസിഡര്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു.
 
ചടങ്ങില്‍ ദീവാന്‍ അമീരി ഡയറക്ടര്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ സഊദ് ആല്‍താനി, അമിറിന്റെ ഓഫീസ് ഡയറക്ടര്‍ ശൈഖ ഹിന്ത് ബിന്‍ത് ഹമദ് ആല്‍താനി, അമീറിന്റെ ഫോളോവപ്പ് കാര്യ സെക്രട്ടറി സഅദ് മുഹമ്മദ് ആല്‍റുമേഹി, അസിസ്റ്റന്റ് വിദേശ കാര്യ മന്ത്രി സൈഫ് മുഖദ്ദം ആല്‍ബൂ ഐനൈന്‍, വിദേശ കാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ ആഫ്രിക്കന്‍ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ അബ്ദുല്ല ഹുസൈന്‍ ആല്‍ജാബിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
നേരത്തെ വിദേശ കാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍ ഡയറക്ടര്‍ മുഹമ്മദ് ഖാത്തര്‍ ആല്‍ഖാത്തറിന്റെ അകമ്പടിയോടെ ദീവാന്‍ അമീരിയിലെത്തിയ ഇന്ത്യന്‍ അംബാസിഡറെ ആചാര പരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



രിസാല സ്നേഹ സായാഹ്നം
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ ഉമ്മുല്‍ഹമാം സംഘടിപ്പിച്ച ‘സ്നേഹ സായാഹ്നം’ വൈവിധ്യങ്ങളായ കലാ സാംസ്കാരിക പരിപാടികളിലൂടെ ശ്രദ്ദേയമായി. നൂറു കണക്കിന് പ്രവാസി കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സ്നേഹ സായാഹ്നത്തിന് വിജ്ഞാനത്തോടൊപ്പം വിനോദവു മൊരുക്കിയതിനാല്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ സംഘാടകര്‍ക്കായി.
 
അല്‍ബുസ്താന്‍ ഇസ്തിറാഹയുടെ വിശാലമായ കോമ്പൌണ്ടില്‍ വെച്ചു നടന്ന പരിപാടികളുടെ ഫ്ലാഗ് ഓണ്‍ നിര്‍വ്വഹിച്ചത് സ്വാഗത സംഘം ചെയര്‍മാന്‍ ഹസ്സനലി കടലുണ്ടിയായിരുന്നു. വീറും വാശിയും നിറഞ്ഞ പുരുഷ വിഭാഗം കമ്പവലിയില്‍ ഫ്രണ്ട്സ് മാവൂര്‍ ഒന്നാം സ്ഥാനവും യൂത്ത് അണ്ടോണ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ മുഹമ്മദലി, ആരിഫ്, ഹസീന റഷീദ്, യുസൈറ മുഹമ്മദ് എന്നിവര്‍ വിജയികളായി.
 
മഖ്^രിബ് നമസ്കാരാനന്തരം നടന്ന ഉദ്ഘാടന സെഷന്‍ ആര്‍ എസ് സി റിയാദ് സോണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ബാരി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശരീഫ് സഖാഫി ചുങ്കത്തറ ആശംസ നേര്‍ന്നു. പെഴ്സണാലിറ്റി ഡവലപമെന്‍റ് എന്ന വിഷയത്തെ ആസ്പദമാക്കി നാസര്‍ മുഹമ്മദ് (ആങ്ലൊ ചസ്റ്റ്ലെ) ക്ലാസെടുത്തു. വെറും കാഴ്ചക്കാരാക്കാതെ പരസ്പര സംവേദനത്തിലൂടെ സദസ്സിനെ ഹരം കൊള്ളിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ അവതരണം. ആര്‍ എസ് സി ഉമ്മുല്‍ഹമാം ചെയര്‍മാന്‍ അബ്ദു റസാഖ് മാവൂര്‍ അദ്ധ്യക്ഷത വഹിച്ച സെഷനില്‍ അഷറഫ് ഓച്ചിറ സ്വാഗതം പറഞ്ഞു.
 
തുടര്‍ന്നു നടന്ന ആര്‍ എസ് സി പൂര്‍വ സംഗമം സംഘടനയിലെ മുന്‍കാല സാരഥികളുടെ നിറ സാന്നിദ്ധ്യമായിരുന്നു. നേതാക്കള്‍ അവരുടെ മുന്‍കാല അനുഭവങ്ങള്‍ പങ്കു വെക്കുകയും, ഇസ്ലാമിക പ്രബൊധന രംഗത്ത് സ്വീകരിക്കേണ്ട നൂതന മാര്‍ഗ്ഗങ്ങളെ കുറിച്ച് അബൂബക്കര്‍ അന്‍വരി, നിസാര്‍ കാട്ടില്‍, ബഷീര്‍ ബാഖവി, കുഞ്ഞബ്ദുല്ല പേരാമ്പ്ര, ഹുസൈന്‍ അലി കടലുണ്ടി, സലാം പാമ്പുരുത്തി തുടങ്ങി ഒട്ടേറെ പേര്‍ ഹൃസ്വമായി അവരുടെ ചിന്തകള്‍ പങ്കു വെച്ചു. അബ്ദു റസാഖ് മാവൂര്‍ മോഡറേറ്ററായിരുന്നു. പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ റഷീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ആര്‍ എസ് സി സോണല്‍ കണ്‍വീനര്‍ അബ്ദുല്‍ കരീം തിരൂര്‍ ആശംസയര്‍പ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഹസ്സനലി കടലുണ്ടി സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് ഒറാക്കിള്‍ നന്ദിയും പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ ലെമണ്‍ സ്പൂണ്‍, പാസിങ് പാര്‍സല്‍, ബര്‍സ്റ്റിങ് ബലൂണ്‍ തുടങ്ങിയ മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും നടന്നു. ദാവൂദ്ഷാ ചിന്നക്കല്‍, മേത്തി കോയ, അഷറഫ് അണ്ടോണ, ഷാഹുല്‍ ഹമീദ്, റഫീഖ്, അമീന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ജലീല്‍ അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനത്തോടെ പരിപാടികള്‍ സമാപിച്ചു.
 
- ദാവൂദ് ഷാ

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



09 April 2009
പ്രവാസിയുടെ നാട്ടിലെ വീടിന്റെ മതില്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചു
വെണ്മയുടെ മെംബറുടെ വെഞ്ഞാറമൂട്ടിലെ വീടിന്‍റെ മതില്‍, ജെ.സി.ബി. ഉപയോഗിച്ച് അര്‍ദ്ധ രാത്രിയില്‍ തകര്‍ത്തതില്‍ വെണ്മയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകകയും, പ്രസ്തുത വിഷയത്തില്‍ നിയമ നടപടികള്‍ കൈക്കൊള്ളു ന്നതിലേക്ക്, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും ഉന്നത പോലീസ് അധികാരികള്‍ക്കും നോര്‍ക്കയിലേക്കും പരാതി അയക്കുവാനും തീരുമാനിച്ചു.
 
വെഞ്ഞാറമൂട് പ്രദേശത്ത് ഈയിടെ സാമൂഹ്യ ദ്രോഹികളായ ഗുണ്ടകള്‍ അഴിഞ്ഞാടി, നാട്ടിലെ സ്വൈര്യ ജീവിതത്തിന് വിഘാതം ഉണ്ടാക്കുന്നതില്‍ വെണ്മ ജനറല്‍ ബോഡി ആശങ്ക പ്രകടിപ്പിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറിലേക്ക് വരുന്നവര്‍ ഇനി മുതല്‍ നാട്ടില്‍വച്ച് വൈദ്യ പരിശോധന നടത്തണം.
ഇന്ത്യയില്‍ നിന്നും തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവര്‍ ഇനി മുതല്‍ നാട്ടില്‍വച്ച് വൈദ്യ പരിശോധന നടത്തണം. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്‍റ് മിനിസ്റ്റര്‍ ഡോ. അഹമ്മദ് നാജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. ഇതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 72 അംഗീകൃത കേന്ദ്രങ്ങളില്‍ വൈദ്യ പരിശോധന നടത്താന്‍ സൗകര്യമുണ്ടായിരിക്കും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, മഞ്ചേരി, തിരൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി 16 അംഗീകൃത കേന്ദ്രങ്ങളില്‍ വൈദ്യ പരിശോധന നടത്താവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വൈദ്യ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ത്യയിലെ ഖത്തര്‍ കോണ്‍സുലേറ്റില്‍ നിന്നും സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഖത്തറിലെത്തിയാല്‍ നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റിയുടെ പതിവ് വൈദ്യ പരിശോധയും നടത്തണം. എന്നാല്‍ സന്ദര്‍ശക വിസയിലും ബിസിനസ് വിസയിലും വരുന്നവര്‍ക്ക് ഇത് ബാധകമല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി വൈദ്യ പരിശോധനയെ തുടര്‍ന്ന് തിരിച്ചയയ്ക്കേണ്ടി വരുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് പുതിയ നടപടി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



‘വെണ്മ’ പുതിയ ഭരണ സമിതി
വെഞ്ഞാറമൂട് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ ‘വെണ്മ’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം, ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ ചേര്‍ന്നു. ഡി. പ്രേം രാജ് (പ്രസിഡന്‍റ്), എം. ടി. ഷാജഹാന്‍ (ജന. സിക്രട്ടറി), സുദര്‍ശന്‍ (വൈസ്. പ്രസി), എസ്. ഷറഫ് (ട്രഷറര്‍) എന്നിവര്‍ അടക്കം 28 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
 
വെണ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരി ക്കുന്നതിനായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റുകളിലും സബ് കമ്മിറ്റികള്‍
രൂപീകരിക്കുവാനും ജനറല്‍ ബോഡി തീരുമാനിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറില്‍ സാധന വിലകള്‍ക്ക് നിയന്ത്രണം
ദോഹ: രാജ്യത്ത് ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തുന്ന തിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. യാതൊരു കാരണ വശാലും രാജ്യത്തെ വന്‍ ഷോപ്പിംഗ് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍ക്കുന്ന സാധനങ്ങളുടെ വില ഉയര്‍ത്തരുതെന്ന് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതു കാരണത്തിന്റെ പേരിലായാലും സാധനങ്ങളുടെ വില ഉയര്‍ത്തുവാന്‍ വിതരണക്കാര്‍ ശ്രമിക്കുക യാണെങ്കില്‍ അതിന് വഴങ്ങരുതെന്ന് ഈ മുന്നറിയിപ്പില്‍ പറയുന്നു.
 
ഇതു സംബന്ധിച്ച് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രത്യേക യോഗം വിളിച്ചിരുന്നു. രാജ്യത്ത് 104 ഉപഭോഗ വസ്തുക്കളുടെ വില സ്ഥിരത ഉറപ്പു വരുത്താന്‍ സമ്മതിച്ച 10 വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തിലാണ് ഇക്കാര്യം അവരെ അറിയിച്ചത്. വില ഉയര്‍ത്തുന്ന തിനെതിരെ വിതരണക്കാര്‍ക്കും അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വില ഉയര്‍ത്തുന്നതിന് മുമ്പായി വിതരണക്കാര്‍ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് വ്യക്തമായ കാരണം കാണിച്ച് അക്കാര്യം അറിയിക്കണം. ഇത് പരിശോധിച്ച് അനുവാദം ലഭിച്ചാല്‍ മാത്രമേ വില ഉയര്‍ത്താന്‍ അനുവദിക്കുകയുള്ളു. വന്‍ ഷോപ്പിംഗ് മാളുകളിലായും മറ്റു സൂപ്പര്‍ മാര്‍ക്കറ്റുക ളിലായാലും രാജ്യത്ത് വില്‍ക്കുന്ന ഏതെങ്കിലും ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തിയതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കാന്‍ പൊതു ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍മിറ, കാര്‍ഫോര്‍, ജയന്റ് സ്റ്റോര്‍, ലൂലു, ദസ്മാന്‍, മെഗാ മാര്‍ട്ട്, അല്‍ സഫീര്‍, സഫാരി, ദഹ്ല്‍, ഫാമിലി ഫുഡ് സെന്റര്‍ എന്നീ വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്.
 
രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസില്‍ വന്‍ തോതില്‍ ശംബളവും അലവന്‍സുകളും ഉയര്‍ത്തിയ പുതിയ മാനവ വിഭവ നിയമം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തി ലായതോടെ സാധനങ്ങളുടെ വില വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് കരുതപ്പെടുന്നത്. കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശമ്പള വര്‍ധന മൂലം ലഭിക്കുന്ന അധിക വരുമാനം വിലക്കയറ്റം അപഹരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ അറബി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മലയാള സാഹിത്യ വേദി ഭാരവാഹികളെ തെരഞ്ഞെടുത്തു
ദുബായ് : മലയാള സാഹിത്യ വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് കഥാകൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍, സെക്രട്ടറിയായി അശോകന്‍ മീങ്ങോത്തിനെ തെരഞ്ഞെടുത്തു. ട്രഷറര്‍ അഡ്വ. ഷബീല്‍ ഉമ്മര്‍. വൈസ് പ്രസിഡന്റ് ഏഴിയില്‍ അബ്ദുല്ല, ജോ. സെക്രട്ടറി ലിയാഖത്ത് പൊന്നമ്പത്ത്, എക്സിക്യൂട്ടിവ് അംഗങ്ങളായി നസീര്‍ കടിക്കാട്, കുട്ടി നടുവട്ടം, ഷീലാ പോള്‍, മുയ്യം രാജന്‍, കെ. എ. ജബ്ബാരി, മോഹനന്‍ ചാത്തപ്പാടി, റഫീഖ് മേമുണ്ട തുടങ്ങിയവരെ തെരഞ്ഞെടുത്തു.
 
മികച്ച ചെറുകഥക്കുള്ള അവാര്‍ഡ് നല്‍കുവാനും തീരുമാനിച്ചു. 2008 - 2009 കാലഘട്ടത്തില്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ കഥക്കാണ് അവാര്‍ഡ് നല്‍കുക. രചനകള്‍ ക്ഷണിച്ചു കൊണ്ടുള്ള വാര്‍ത്താ കുറിപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



07 April 2009
ഇടത് മുന്നണിയുടെ വിജയത്തിന് കമ്മറ്റി
ദുബായ് : ആസന്നമായ പതിനഞ്ചാം ലോക സഭ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പീപ്പ്‌ള്‍‌സ് കള്‍ച്ചറല്‍ ഫോറം (പി. സി. എഫ്.) ദുബായ് സ്റ്റേറ്റ് കമ്മറ്റി തീരുമാനിച്ചു. ഇതിന് വേണ്ടി ദുബായ് നഖീലില്‍ ഉള്ള കണ്ണൂര്‍ കൂള്‍ ലാന്‍ഡ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് 301 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
 
മുഹമ്മദ് മെഹറൂഫ് ചെയര്‍മാന്‍, ബഷീര്‍ പട്ടാമ്പി വൈസ് ചെയര്‍മാന്‍, മുഹമ്മദ് ബള്ളൂര്‍ ജനറല്‍ കണ്‍‌വീനര്‍, മുഹിനുദ്ദീന്‍ ചാവക്കാട് (തൃശ്ശൂര്‍), അബ്ദുള്ള പൊന്നാനി (മലപ്പുറം), ഇക്ബാല്‍ കഴക്കൂട്ടം, റഹീം അങ്കമാലി (എറണാകുളം), ഹസ്സന്‍ (കാസറഗോഡ്), റഫീഖ് തലശ്ശേരി (കണ്ണൂര്‍), ഹമിറുദ്ദീന്‍ ചടയമംഗലം, ഷമീര്‍ നല്ലായി (പാലക്കാട്), ഹക്കീം വഴക്കലയില്‍ (പത്തനംതിട്ട), അസീസ് ബാവ (തിരുവമ്പാടി), ഹാഷിം മതിലകം എന്നിവര്‍ ജോയന്റ് കണ്‍‌വീനര്‍മാരുമാണ്.
 
കമ്മിറ്റി രൂപീകരണ യോഗത്തില്‍ ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. അസീസ് ബാവ സ്വാഗതവും റഫീഖ് തലശ്ശേരി നന്ദിയും പറഞ്ഞു.

Labels: , ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ദിവസം മാറിവന്ന ഏപ്രില്‍ ഫൂള്‍. യൂ ഡി എഫ് കോടികള്‍ ചിലവാക്കി നെയ്തെടുത്ത പരസ്യമാണ് ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ


വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്‍ ഡി എഫിനെ പരാജയപ്പെടുത്താന്‍ പതിനെട്ട് അടവും പയറ്റിയിട്ടും യാതൊരു രക്ഷയുമില്ലെന്ന് മനസ്സിലായ യൂ ഡി എഫ് കോടികള്‍ ചിലവാക്കി നെയ്തെടുത്ത പരസ്യമ്മാണ് ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ്‌ 13 മുതൽ 15 സീറ്റ്‌ വരെ നേടിയേക്കും. എൽ.ഡി.എഫിന്‌ അഞ്ചു മുതൽ ഏഴ്‌ സീറ്റുവരെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന്‌ 36 ശതമാനവും മറ്റുള്ളവർക്ക്‌ 19 ശതമാനം വോട്ടും ലഭിക്കും.കേരളത്തിലെ സാമാന്യവിവരമുള്ളവര്‍ ആരെങ്കിലും ഇത് വിശ്വാസിക്കുമോ ഇത് ...?ഈ സര്‍‌വ്വേ നടത്തിയവരെങ്കുലും ഇത് വിശ്വാസിക്കാന്‍ തയ്യാറാക്കുമോ?
സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന്‌ 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്ത് തര്‍ക്കം..ഇത് ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങള്‍ പ്രചരിപ്പിക്കുന്നത് സര്‍വ്വേയാക്കിയാതാണെന്ന് മനസ്സിലാക്കാനുള്ള വിവരം ജനങള്‍ക്കുണ്ടെന്ന് എന്തുകൊണ്ട് ഈ പമ്പരവിഡ്ഡ്ികള്‍ മനസ്സിലാക്കുന്നില്ല ?
ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത്‌ കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.ക്രൈസ്തവ സമൂഹമെന്നത് യുഡീ എഫിന്റെ പണം പറ്റി അവര്‍ക്കുവേണ്ടി പ്രചരണം നടത്തുന്ന ചില മതമേലക്ഷ്യമാറാണെന്നാണോ ധരിച്ചിരിക്കുന്നത്?
സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന്‌ 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഇത് ജനങളെ പറ്റിക്കാനുള്ള നെറികെട്ട കള്ളപ്രചരണത്തിന്റെ ഭാഗമാണ്.
അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന്‌ 54 ശതമാനം പേരും ഗുണകരമാകുമെന്ന്‌ 19 ശതമാനവും അഭിപ്രായപ്പെട്ടു. എന്തൊരു നല്ല സര്‍‌വ്വേ....നുണകള്‍ പടച്ച് വിടുന്ന പരസ്യക്കാരെ മതതിവ്രവാദസംഘടനയായ എന്‍ ഡി എഫും യു ഡി എഫും കൂട്ടുചേര്‍ന്ന് വരുന്ന അസംബ്ലി തിരെഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തത് എത്രപേര്‍ അനുകൂലിച്ചു ?
മലപ്പുറത്ത് ആയിരക്കണത്തിന്ന് പാഠ പുസ്തകം കത്തിക്കാനും അധ്യാപകനെ തല്ലിക്കൊല്ലാനുംകൊടും ഭീകരരായ അണികളെ പറഞ്ഞുവിട്ട എ. അഹമ്മദിനെയും ഇ. ടി മുഹമ്മ്ദ് ബഷിറിനെയും എത്രപേര്‍ അനുകൂലിച്ചു. ഇന്ത്യയുടെ പരമാധികാരം അമേരിക്ക സാമ്രാജ്യത്തത്തിന്ന് പണയം വെച്ചതിനെ എത്രപേര്‍ അനുകൂലിച്ചു.ഇന്ത്യയുടെ വിദേശനയം അട്ടിമറിച്ചതിനെ ,പലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രേയലിനെ അനുകൂലിച്ച അഹമ്മദിനെ എത്രപേര്‍ അനുകൂലിച്ചു,
പതിനായിരം കോടി രൂപയുടേ ആയുധക്കച്ചവടത്തില്‍ നേരിട്ട് പങ്കുള്ള അഹമ്മദിനെ എത്ര പേര്‍ തള്ളിപ്പറഞ്ഞു.അറുന്നൂറ് മുതല്‍ തൊള്ളായിരം കോടി രൂപവരെ കിട്ടിയ കൈക്കൂലി ആര്‍ക്കൊക്കെ കൊടുത്തു. ഇന്നില്ലെങ്കില്‍ നാളെ ഇതിന്ന് ഉത്തരം പറയേണ്ടിവരും

April 12, 2009 at 2:22 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ഒരുമയുടെ അഭിനന്ദനങ്ങള്‍
അബുദാബിയിലെ സാംസ്കാരിക സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍, പത്മശ്രീ അവാര്‍ഡ് നേടിയ ഡോ. ബി. ആര്‍. ഷെട്ടി ക്ക് ‘ഒരുമ ഒരുമനയൂര്‍‘ കൂട്ടായ്മക്കു വേണ്ടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ മൊമന്‍റോ നല്‍കി. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഇന്ത്യന്‍ ലേഡീസ് അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിച്ച ഈ ചടങ്ങില്‍ ഇവിടുത്തെ പ്രമുഖ അമേച്വര്‍ സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും പങ്ക് ചേര്‍ന്നു. ഏപ്രില്‍ നാല് ശനിയാഴ്ച രാത്രി 7:30ന് അബുദാബി നാഷണല്‍ തിയ്യറ്ററിലാണ് ചടങ്ങ് നടന്നത്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



നാടക സൌഹൃദം അനുശോചിച്ചു
ബഹ്റൈനിലെ പ്രശസ്ത നാടക പ്രവര്‍ത്തകനും മേക്കപ്പ് മാനുമായ രാജന്‍ ബ്രോസിന്‍റെ നിര്യാണത്തില്‍ ‘അബുദാബി നാടക സൌഹൃദം‘ അനുശോചിച്ചു. ബഹ്റൈനില്‍ അദ്ദേഹവുമായി നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, നാടക സൌഹൃദത്തിന്‍റെ പ്രവര്‍ത്തകര്‍ റഹ്മത്ത് അലി കാതിക്കോടന്‍, ഫൈന്‍ ആര്‍ട്സ് ജോണി, ജാഫര്‍ കുറ്റിപ്പുറം എന്നിവര്‍ അദ്ദേഹത്തോ ടൊപ്പമുള്ള അനുഭവങ്ങള്‍ അനുസ്മരിച്ചു. നാടക സൌഹൃദം അവതരിപ്പിക്കുന്ന ‘ദുബായ് പുഴ’ എന്ന പുതിയ രംഗാവിഷ്കാര ത്തിന്‍റെ പണിപ്പുരയിലാണ് നാടക പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വിയോഗ വാര്‍ത്ത അറിഞ്ഞത്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന
ദോഹ: ഖത്തറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഈ വര്‍ഷത്തെ ബജറ്റില്‍ കൂടുതല്‍ സംഖ്യ വകയിരുത്തും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ വന്‍ വിലയിടിവ് കാരണം ചെറിയൊരു കമ്മി ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുക.
 
എണ്ണ വില ബാരലിന് 40 ഡോളര്‍ കണക്കാക്കിയാണ് ഈ വര്‍ഷത്തെ ബജറ്റ് തയ്യാറാക്കിയത്. വാതക സമ്പന്ന രാജ്യമായ ഖത്തര്‍ 2001നു ശേഷം ആദ്യമായിട്ടാണ് ചെറിയൊരു കമ്മി ബജറ്റ് അവതരിപ്പിക്കുന്നത്. എണ്ണ വിലയില്‍ വന്‍ തോതിലുണ്ടായ ഇടിവാണ് ഇതിനു കാരണം.
 
പുതിയ വര്‍ഷത്തിലെ ചെലവ് 94.5 ബില്യണ്‍ റിയാലായിരിക്കും. 2008 - 09 വര്‍ഷത്തെ ചെലവ് 95.9 ബില്യണ്‍ റിയാലായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യ ശക്തി വികസനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ തുക അനുവദിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് 37.5 ബില്യണ്‍ റിയാല്‍ അനുവദിച്ചു.
 
ധനകാര്യ, സാമ്പത്തിക മന്ത്രി യൂസുഫ് ഹുസൈന്‍ കമാലിനെ ഉദ്ധരിച്ചാണ് ഖത്തര്‍ ന്യൂസ് ഏജന്‍സി ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആഗോള സാമ്പത്തിക മാന്ദ്യം കാരണമാണ് എണ്ണ വിലയില്‍ ഇടിവുണ്ടായത്. അത് ബജറ്റിനെ ചെറിയ തോതിലെങ്കിലും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി ഹുസൈന്‍ കമാല്‍ സൂചിപ്പിച്ചു.
 
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കു ന്നതിന്നായി വന്‍കിട പദ്ധതികള്‍ക്കാണ് കൂടുതല്‍ തുകകള്‍ നീക്കി വെച്ചിട്ടുള്ളത്.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മീലാദ്‌ കാമ്പയിന് പരിസമാപ്തി
ദുബായ് : "കാരുണ്യത്തിന്റെ പ്രവാചകന്‍ സഹിഷ്ണുതയുടെ സമൂഹം" എന്ന പ്രമേയവുമായി ഒരു മാസത്തോളം നീണ്ടു നിന്ന ദുബൈ സുന്നി സെന്റര്‍ മീലാദ്‌ (നബി ദിന) കാമ്പയിന്ന്‌, കഴിഞ്ഞ ദിവസം നടന്ന പൊതു സമ്മേളനത്തോടെ ആവേശോജ്ജ്വല പരിസമാപ്തിയായി.
 
ദേര ലാന്റ്‌ മാര്‍ക്ക്‌ ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ തിങ്ങി നിറഞ്ഞ പ്രവാചക പ്രേമികളാല്‍ നിബിഢമായി - പ്രൗഢോ ജ്ജ്വലമായി മാറിയ സമാപന മഹാ സമ്മേളനം ദൂബൈ ഔഖാഫ്‌ പ്രതിനിധി ശൈഖ്‌ ഖുതുബ്‌ അബ്ദുല്‍ ഹമീദ്‌ ഖുതുബ്‌ ഉദ്ഘാടനം ചെയ്തു. "തികച്ചും അധാര്‍മ്മിക - അനാശാസ പ്രവണതകളില്‍ മാത്രം മുഴുകിയിരുന്ന ഒരു ജന സമൂഹത്തില്‍ അവരുടെ വ്യക്തിത്യവും ഏക ദൈവത്തിന്റെ അസ്തിത്വവും ഊട്ടിയുറപ്പിച്ച്‌, അവരെ മാതൃകാ യോഗ്യരാക്കി തീര്‍ത്ത, തിരു നബി (സ) സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ ലോക ചരിത്രത്തില്‍ അതുല്യമാണെന്നും, അത്തരം തിരു ചരിതങ്ങള്‍ സമൂഹത്തില്‍ പരിചയപ്പെടുത്താന്‍ കാമ്പയിനുകള്‍ ആചരിക്കുന്ന സുന്നി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
 
സുന്നി സെന്റര്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ "ത്വരീഖത്ത്‌: ആത്മ സംസ്കരണത്തിന്റെ പ്രവാചക വഴി" , "സാമ്പത്തിക മാന്ദ്യം: നബി പറഞ്ഞു തന്ന പാഠം" എന്നീ വിഷയങ്ങള്‍ യഥാക്രമം യുവ പണ്ഢിതരും പ്രമുഖ വാഗ്മികളുമായ അബ്ദുസ്സലാം ബാഖവി, ഫൈസല്‍ നിയാസ്‌ ഹുദവി എന്നിവര്‍ അവതരിപ്പിച്ചു. പാപ്പിനിശ്ശേരി അസ്‌അദിയ്യ: കോളേജ്‌ വിദ്യാര്‍ത്ഥി കൂട്ടായ്മയായ 'അസ്‌അദിയ്യ: ഫൗണ്ടേഷന്‍' ദുബൈ ചാപ്റ്റര്‍ അവതരിപ്പിച്ച 'ബുര്‍ദ്ദ : മജ്ലിസ്‌' എന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ്‌ ആസ്വാദകരുടെ മനം കവര്‍ന്നു.
 
കാമ്പയിന്റെ ഭാഗമായി യു. എ. ഇ. തലത്തില്‍ സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ വിജയികളായ അബ്ദുല്‍ ഹമീദ്‌ ഒഞ്ചിയം, ബഷീര്‍ റഹ്മാനി തൊട്ടില്‍ പാലം എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. സുന്നി സെന്റര്‍ ജന. സെക്രട്ടറി സിദ്ധീഖ്‌ നദ്‌ വി സ്വാഗതവും അബ്ദുല്‍ ഹഖീം റഹ്മാനി ഫൈസി, നന്ദിയും പറഞ്ഞു. കാമ്പയിന്‍ പരിപാടികള്‍ വന്‍ വിജയമാക്കാന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവന്‍ ആളുകള്‍ക്കും സെന്റര്‍ പ്രസി. സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ പ്രത്യേക നന്ദിയും അറിയിച്ചു.
 
- ഉബൈദ് റഹ്മാനി

Labels: ,

  - ജെ. എസ്.    

4അഭിപ്രായങ്ങള്‍ (+/-)

4 Comments:

ബുര്ദ് പാരായണം എന്നാല്‍ എന്താണ് ? അത് മത ഗ്രന്ടങ്ങളില്‍ പറഞ്ഞതാണോ ..? മതത്തിലെ പാരായണം ചെയ്യപ്പെദെന്ടദില് പെട്ടതാണോ..?
അതെ കുറിച്ച് ആരെങ്കിലും ഒരു വിശദീകരണം ദയവായി നല്‍കണമെന്ന് സവിനയം അപേക്ഷിക്കുന്നു

April 7, 2009 at 10:00 PM  

നബിദിന കാമ്പയിനുകള് അവസാനിക്കനുല്ലതാണോ..? തിരുനബിയുടെ madhu-പ്രകീര്തങ്ങള് പാടി പറയുക ennnallo സുന്നികള് ഇനാച്ജരിച്ചു വരുന്ന നബിടിനാഘോശങളിലുള്ളത്(!) . അങ്ങിനെയികില് അത് അവസനിക്കുന്നതെങ്ങിനെ? പ്രതേകിച്ചു, സ്വ ശരീരത്തേക്കാള് തന്നെ നാം സ്നേഹിക്കെനദ നമുക്ക് തീരാത്ത് കടപ്പാടുകള്‍ ഉള്ള തിരുനബിയുടെ madhukal ഇപ്പ്രകാരം ചില മാസങ്ങളിലായി ( കമ്പയിനുകളായി ) ചുരുക്കുന്നത് ശരിയാണൊ..? ഇതിലും നല്ലത് ഇത്തരം കാര്യങ്ങള്‍ bhida'ടി ആണെന്ന് പറയുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ മാര്‍ഗമല്ലേ ശരി?

April 7, 2009 at 11:22 PM  

ithu enthoru pottan varthamananu..Mujahidukaraa..sunni center thudangiyathu avasanippichu vennalle ulloo..?

April 15, 2009 at 11:04 PM  

ദുബായ് സുന്നി സെന്‍റിന്‍െ നബിദിന സമ്മേളന ന്യൂസ് വായിച്ചു പ്രതികരിച്ച Aneesh Chalakkudi യുടെ Comments കണ്ടു. എന്താണ് "ബുര്ദ" എന്നാണ് സുഹ്രത്തിന്റെ ചോദ്യം. വാസ്തവത്തില് "ബുര്ദ" യെ കുറിച്ചറിയാത്തവരായി ആരും ഉണ്ടാവില്ലെന്നതാണ് സത്യം, അത്രത്തോളം പ്രസിദ്ധ്മാന്നത്. ഹിജ്റ 608, ശവ്വാല് (1213 march 7 ),-ല് ഈജിപ്തീലെ دلاس (Dalas) എന്നറിയപ്പെടുന്ന സ്ഥലത്ത് ജനിച്ച് "ബൂസൂരി" എന്ന പേരില്‍ പ്രസിദ്ധനായഇമാം ഹസനുല് ബൂസൂരി എന്നാ മഹാനാണ്ഈ മദ്ഹു കീര്ത്തന സമാഹാരത്തിന്റെ നിര്മാതാവ്അദ്ധേഹത്തിന്നു പിടിപെട്ട ഒരു വാദ രോഗത്തില് നിന്നും ശിഫ ലഭിക്കാനായി അദ്ദേഹം രചിച്ചതാണിത്ഇതിനെ തവസ്സുലാക്കി പ്രാര്ത്ഥിച്ച അദ്ധേഹത്തെ തിരുനബി(സ) സ്വപ്നത്തിലൂടെ തടവി അതോടെ അസുഖം സുഖപ്പെട്ടുവെന്നാണ് ചരിത്രം
അത് കൊണ്ടാനിതിന്നു "برء الداء" (രോഗങ്ങളുടെ ശമനം) എന്നാ പേരുവന്നത്. الكواكب الدرية فى مدح خير البرية (Al kavakibu -ul-durriyya fe madhi khairil bariyya) എന്നാണിതിന്റെ മുഴുവന് പേര്.

പിന്നെ അത് പാരായണം ചെയ്യാന് മതാഹ്വാനമുണ്ടോവെന്നതാണ് മറ്റൊരു സംശയം. ധാരാളം പ്രവാചകന്മാരുടെയും മറ്റും മധ്ഹുകളും മറ്റു കാരിയങ്ങളും വിവരിച്ച വിശുദ്ധ ഖുര്ആനിലും , അവയുടെ പ്രായോഗിക രീതികള് നമുക്ക് കാണിച്ചു തന്ന തിരുസുന്നതുകളിലും പൂര്‍വികരുടെ ചെയ്തികളിലും അതിന്നു ഒത്തിരി തെളിവുകളുമുണ്ടല്ലോ ..

വിശദ വിവരങ്ങള്‍ വേണമെന്കില്‍ അടുത്ത Comment - സില്‍

April 15, 2009 at 11:15 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



അല്‍ ജസീറ ഫിലിം ഫെസ്റ്റിവല്‍
ദോഹ: അഞ്ചാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിന് ഏപ്രില്‍ 13 ന് തുടക്കമാവും. ഏപ്രില്‍ 16 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ ദോഹ ഷെറാട്ടണിലാണ് നടക്കുന്നത്. ഫെസ്റ്റിവല്‍ അല്‍ജസീറ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ ആല്‍താനിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രമുഖ സംവിധായകരും മാധ്യമ പ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. അല്‍ജസീറ ഉപഗ്രഹ ചാനല്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ മദ്ധ്യ പൌരസ്ത്യ നാടുകളിലെ സുപ്രധാന ടെലിവിഷന്‍ ഫിലിം ഫെസ്റ്റുകളി ലൊന്നാണ്. ഫെസ്റ്റിവലി നോടനുബന്ധിച്ച് ചിത്ര നിര്‍മ്മാണത്തെ കുറിച്ചും പ്രമുഖ സംവിധായകരുടെ സംഭാവനകളെ കുറിച്ചും മാധ്യമ രംഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രത്യേക ചര്‍ച്ചകളുണ്ടാവും. വിവിധ സ്ഥാപനങ്ങളുടേയും ടെലിവിഷന്‍ കമ്പനികളുടേയും സ്റ്റാളുകളും പുസ്തക ഫോട്ടോ പ്രദര്‍ശനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
 
ലോകത്തെ വിവിധ ടെലിവിഷന്‍ ചാനലുകളും ടെലിഫിലിം നിര്‍മ്മാതാക്കളും സാംസ്കാരിക സംഘടനകളും വ്യക്തികളും നിര്‍മ്മിച്ച ചിത്രങ്ങള്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ അന്താരാഷ്ട്ര ഫെസ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
 
ഒരു മണിക്കൂറി ലധികമുളള ദീര്‍ഘ ചിത്രങ്ങള്‍, അര മണിക്കൂറിനും ഒരു മണിക്കൂറിനു മിടയില്‍ ദൈര്‍ഘ്യമുളള ഇടത്തരം ചിത്രങ്ങള്‍, അര മണിക്കൂറില്‍ താഴെയുളള ഹൃസ്വ ചിത്രങ്ങള്‍ തുടങ്ങി മൂന്നു വിഭാഗങ്ങളിലാണ് മേളയില്‍ ചിത്രങ്ങള്‍ മത്സരിക്കാ നെത്തുന്നത്. കൂടാതെ 'ന്യൂ ഹൊറൈസണ്‍' എന്ന വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടേയും തുടക്കക്കാരുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ മൂന്നു വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
 
മൂന്നു വിഭാങ്ങളിലായി മത്സരിക്കുന്ന ചിത്രങ്ങള്‍ക്ക് അല്‍ജസീറ ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കുന്നതാണ്. ദീര്‍ഘ ചിത്രങ്ങള്‍ക്ക് അമ്പതിനായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് നാല്‍പതിനായിരം റിയാലും ഹൃസ്വ ചിത്രങ്ങള്‍ക്ക് മുപ്പതിനായിരം റിയാലുമാണ് അവാര്‍ഡായി നല്‍കുന്നത്. ഇതിനു പുറമേ പ്രത്യേക ജൂറി അവാര്‍ഡ് നേടുന്ന ദീര്‍ഘ ചിത്രങ്ങള്‍ക്ക് ഇരുപത്തി അയ്യായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് ഇരുപതിനായിരം റിയാലും ഹൃസ്വ ചിത്രങ്ങള്‍ക്ക് പതിനയ്യായിരം റിയാലും സമ്മാനം ലഭിക്കും.വിദ്യാര്‍ത്ഥികളുടെയും കൌമാരക്കാരുടേയും ചിത്രങ്ങള്‍ മത്സരിക്കുന്ന 'ന്യൂ ഹൊറൈസണ്‍' വിഭാഗത്തില്‍ ഒന്നാമതെത്തുന്ന ചിത്രത്തിന് പതിനയ്യായിരം റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് പതിനായിരം റിയാലും സമ്മാനമായി ലഭിക്കും. ഇതു കൂടാതെ കുടുംബത്തേയും കുട്ടികളേയും കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ക്ക് രണ്ട് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ജസീറയുടെ കുട്ടികളുടെ ചാനലാണ് ഈ അവാര്‍ഡിന്റെ പ്രായോജകര്‍.
 
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തര്‍ ഗ്യാസ് 2 രാജ്യത്തിനു സമര്‍പ്പിച്ചു
ദോഹ: ലോകത്തെ ഏറ്റവും വലിയ ആദ്യത്തെ സമഗ്രമായ ദ്രവീകൃത പ്രകൃതി വാതക പദ്ധതിയായ ഖത്തര്‍ ഗ്യാസ് 2 അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയും പത്നി ശൈഖ മൌസ ബിന്‍ത് നാസര്‍ ആല്‍മിസ്നദും രാഷ്ട്രത്തിന് സമര്‍പ്പിച്ചു. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇന്ന് നടന്ന പ്രൌഢമായ ഉദ്ഘാടന ചടങ്ങില്‍ ഒട്ടേറെ വിശിഷ്ടാതിഥികള്‍ സംബന്ധിച്ചു. 13.2 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്.
 
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദന ട്രെയിന്‍, ടെര്‍മിനല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം 7.8 ദശലക്ഷം ടണ്‍ പ്രകൃതി വാതകം ഉത്പാദിപ്പിക്കും. ഇതോടെ ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി ക്കാരെന്ന സ്ഥാനം ഖത്തര്‍ ഒന്നു കൂടി ഉറപ്പിക്കും. ഇവിടെ നിന്ന് പ്രകൃതി വാതകം ബ്രിട്ടണിലെ വെയില്‍സിലെ മില്‍ഫോര്‍ഡ് ഹാവെന്‍ തുറമുഖത്തെ സൌത്ത് ഹുക്ക് വാതക ടെര്‍മിന ലിലേക്കാണ് കയറ്റു മതി ചെയ്യുക.
 
ബ്രിട്ടന്റെ പ്രകൃതി വാതകാ വശ്യത്തിന്റെ 20 ശതമാനം ഈ ബൃഹദ് പദ്ധതിയലൂടെ ലഭ്യമാകും. സൌത്ത് ഹുക്ക് ടെര്‍മിനലിന്റെ ഔപചാരിക ഉദ്ഘാടനം അടുത്ത മാസം അവസാനം അമീറും എലിസബത്ത് രാജ്ഞിയുടെ നിര്‍വ്വഹിക്കും.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



‘രാത്രി കാലം’ അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു
അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘രാത്രി കാലം’ എന്ന ചിത്രം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച രാത്രി 8:30ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കുകയും ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകരെ അനുമോദിക്കുകയും ചെയ്യുന്നതോടൊപ്പം ‘രാത്രി കാലം’ പ്രദര്‍ശിപ്പിക്കുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അബുദാബിയില്‍ പാര്‍ക്കിംഗ് നിയന്ത്രണം
അബുദാബി : അബുദാബിയില്‍ ജൂണ്‍ മാസത്തോടെ പാര്‍ക്കിംഗ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നീക്കം. റോഡുകളില്‍ വാഹന ഗതാഗതം തടസപ്പെടുത്തും വിധമുള്ള പാര്‍ക്കിംഗ് അനുവദിക്കാ നാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
 
ജൂണില്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം അറിയിക്കുമെന്നാണ് ഗതാഗത വകുപ്പ് ചെയര്‍മാന്‍ റാശിദ് അല്‍ ഉതൈബ വ്യക്തമാക്കിയത്. അബുദാബി മുഴുക്കെ പാര്‍ക്കിംഗ് സംവിധാനം പരിഗണന യിലുണ്ടെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ മാത്രമാകും ആദ്യ ഘട്ടമെന്ന നിലയില്‍ ഇതു നടപ്പാക്കുക. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലും ക്യാപിറ്റല്‍ സിറ്റിയിലുമാണ് ട്രാഫിക് സംവിധാനം ആദ്യം നടപ്പാക്കുക. പാര്‍ക്കിംഗ് നിരക്ക് എത്രയായി രിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും. ഭാവിയില്‍ മെട്രോ ഉള്‍പ്പെടെ വന്‍ ഗതാഗത വികസന പദ്ധതികള്‍ യാഥാര്‍ഥ്യ മാകുന്നതോടെ ആളുകള്‍ക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തു പൊതു വാഹന സൌകര്യം ഉപയോഗിക്കാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും. പുതിയ വ്യവസായ സോണുകളില്‍ ചരക്കു കടത്ത് കൂടുതല്‍ സുഗമമാക്കാന്‍ ഭാവിയില്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തും.
 
യൂണിയന്‍ റെയില്‍വെ കമ്പനിക്കു കീഴിലായി മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ത്വരിത ഗതിയിലാ ക്കാനാണ് പരിപാടി.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



06 April 2009
കേരള സോഷ്യല്‍ സെന്‍റര്‍ ഭരണ സമിതി
അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതി ചുമതലയേറ്റു. കെ. ബി. മുരളി (പ്രസിഡന്‍റ്), ലൈനാ മുഹമ്മദ് (ജന.സിക്രട്ടറി), ബാബു വടകര (വൈസ്. പ്രസി), അബ്ദുല്‍ അജീബ് (ട്രഷറര്‍), സഫറുള്ള പാലപ്പെട്ടി (ജോയിന്‍റ് സിക്ര), നൌഷാദ് (അസി. ട്രഷറര്‍),
മാമ്മന്‍. കെ. രാജന്‍ (സാഹിത്യ വിഭാഗം സിക്രട്ടറി), ടി. എം. സലീം, സിയാദ് കൊടുങ്ങല്ലൂര്‍ (കലാ വിഭാഗം), എസ്. എ. കാളിദാസന്‍, പി. പി. റജീദ് (കായിക വിഭാഗം), മധു പരവൂര് ‍(ഇവെന്‍റ് കോഡിനേറ്റര്‍), ബിജിത് കുമാര്‍ (ലൈബ്രറി), പി. എ. മോഹന്‍ദാസ് (ജീവ കാരുണ്യം), ഗോവിന്ദന്‍ നമ്പൂതിരി (ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
 
അബുദാബി ശക്തി തിയ്യറ്റേഴ്സില്‍ നില നിന്നിരുന്ന വിഭാഗീയതകള്‍ മാറി രണ്ടു വിഭാഗവും ഒന്നിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്രാവശ്യം വോട്ടെടുപ്പില്ലാതെ, ഐക്യ കണ്ഠേന മാനേജിങ്ങ് കമ്മിറ്റി തിരഞ്ഞെടുത്തത്. ഈ കമ്മിറ്റിയില്‍ ശക്തിയെ ക്കൂടാതെ, യുവ കലാ സാഹിതി, മാക് അബുദാബി, കല അബുദാബി എന്നീ അമേച്വര്‍ സംഘടനകള്‍ക്കും പ്രാതിനിധ്യമുണ്ട്.
 
കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍, എന്‍. വി. മോഹനന്‍, എം. യു. വാസു, മുഗള്‍ ഗഫൂര്‍, ഇ. പി. സുനില്‍, ജയരാജ്, മുസമ്മില്‍, ഡോ. മൂസ പാലക്കല്‍, പി. എം. ഇബ്രാഹിം കുട്ടി, വനജ വിമല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
 
- പി. എം.അബ്ദുല്‍ റഹിമാന്‍, അബു ദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം സ്നേഹമില്ലായ്മ : അഡ്വ. ഇസ്‌ മയില്‍ വഫ
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം പരസ്പരം സ്നേഹമില്ലാ യ്മയാണെന്ന് പ്രശസ്ത സൈക്കോളജിസ്റ്റും പരിശീലകനുമായ അഡ്വ. ഇസ്മ യില്‍ വഫ അഭിപ്രായപ്പെട്ടു. അബു ദാബി സുഡാനി സെന്ററില്‍ എസ്‌.വൈ.എസ്‌. അബു ദാബി സെന്‍ ട്രല്‍ കമ്മിറ്റിയുടെ മീലാദ്‌ പരിപാടികളുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
 
ഒരു വിഭാഗത്തിനോടുള്ള വെറുപ്പില്‍ നിന്നാണ്‌ ലോകം അഭിമുഖീകരിക്കുന്ന ഭീകരവാദവും തീവ്രവാദവും ഉടലെടുക്കുന്നത്‌. മറ്റുള്ളവരോടുള്ള സ്നേഹമില്ലായ്മ മനസ്സില്‍ വെറുപ്പ്‌ നിറക്കുന്നു. ദാരിദ്യവും പട്ടിണിയും അപ്രകാരം തന്നെ. സഹ ജീവികളോടുള്ള സ്നേഹ മില്ലായ്മയാണ്‌ രാജ്യത്ത്‌ ദാരിദ്യവും പട്ടിണിയും ഉണ്ടാക്കുന്നത്‌. പണക്കാരന്‍ പാവപ്പെട്ടവനോട്‌ കരുണയും സ്നേഹവു മില്ലാത്തവരായി തീര്‍ന്നതും സ്നേഹത്തിന്റെ അഭാവം കൊണ്ട്‌ തന്നെ. വഫ വിശദീകരിച്ചു. ഭൗതിക വിദ്യഭ്യാസം നേടുന്നതിനൊപ്പം ആത്മീയ വിദ്യ കരസ്ഥമാ ക്കേണ്ടതിന്റെ ആവശ്യകത എല്ലാ രക്ഷിതാക്കളും മനസ്സിലാക്കുകയും അതിനു സമയം കണ്ടെത്തുകയും വേണം. ഇസ്മയില്‍ വഫ പറഞ്ഞു.
 



 
സമാപനത്തോ ടനുബന്ധിച്ച്‌ മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ബുത്തീനിലെ അറബി ബുര്‍ ദ സംഘത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദ്ദ ആലാപനവും ഉണ്ടായിരുന്നു. ശൈഖ്‌ ഹുസ്സൈന്‍ അസ്സഖാഫ്‌, മുസ്തഫ ദാരിമി, കെ.കെ.എം. സ അ ദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Labels: ,

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

wafa sahibindey abiprayam sathiyamanu muhammed nabi(S) udey sandeshamgal padikkanum pagarthuvanum samooham mumbottu varanmennabiyarthiikkunnu e papper shilphikkalkku snehashamsagal

RAFEEQUE ERIYAD ABUDHABI

April 6, 2009 at 2:37 PM  

സ്നേഹം വളരട്ടെ.. സ്നേഹമില്ലായ്മ തളരരട്ടെ

April 28, 2009 at 10:58 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ഹമീദ് അന്‍സാരി കുവൈറ്റ് സന്ദര്‍ശിക്കും
ഇന്ത്യന്‍ ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കുവൈറ്റ് സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര അറിയിച്ചു. ഏപ്രില്‍ ആറു മുതല്‍ എട്ടു വരെയാണ് ഉപ രാഷ്ട്രപതിയുടെ കുവൈറ്റ് സന്ദര്‍ശനം. 1965 നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ഉപ രാഷ്ട്രപതി കുവൈറ്റ് സന്ദര്‍ശിക്കുന്നത്. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബയുടെ ക്ഷണ പ്രകാരം എത്തുന്ന ഉപ രാഷ്ട്രപതിക്കൊപ്പം കേന്ദ്ര സഹ മന്ത്രി ജി. കെ. വാസന്‍ പ്രവാസി കാര്യ വകുപ്പു സെക്രട്ടറി രവി എന്നിവര്‍ അടങ്ങുന്ന ഉന്നത തല സംഘവും എത്തുന്നുണ്ട്.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്