07 April 2009

മീലാദ്‌ കാമ്പയിന് പരിസമാപ്തി

ദുബായ് : "കാരുണ്യത്തിന്റെ പ്രവാചകന്‍ സഹിഷ്ണുതയുടെ സമൂഹം" എന്ന പ്രമേയവുമായി ഒരു മാസത്തോളം നീണ്ടു നിന്ന ദുബൈ സുന്നി സെന്റര്‍ മീലാദ്‌ (നബി ദിന) കാമ്പയിന്ന്‌, കഴിഞ്ഞ ദിവസം നടന്ന പൊതു സമ്മേളനത്തോടെ ആവേശോജ്ജ്വല പരിസമാപ്തിയായി.
 
ദേര ലാന്റ്‌ മാര്‍ക്ക്‌ ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ തിങ്ങി നിറഞ്ഞ പ്രവാചക പ്രേമികളാല്‍ നിബിഢമായി - പ്രൗഢോ ജ്ജ്വലമായി മാറിയ സമാപന മഹാ സമ്മേളനം ദൂബൈ ഔഖാഫ്‌ പ്രതിനിധി ശൈഖ്‌ ഖുതുബ്‌ അബ്ദുല്‍ ഹമീദ്‌ ഖുതുബ്‌ ഉദ്ഘാടനം ചെയ്തു. "തികച്ചും അധാര്‍മ്മിക - അനാശാസ പ്രവണതകളില്‍ മാത്രം മുഴുകിയിരുന്ന ഒരു ജന സമൂഹത്തില്‍ അവരുടെ വ്യക്തിത്യവും ഏക ദൈവത്തിന്റെ അസ്തിത്വവും ഊട്ടിയുറപ്പിച്ച്‌, അവരെ മാതൃകാ യോഗ്യരാക്കി തീര്‍ത്ത, തിരു നബി (സ) സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍ ലോക ചരിത്രത്തില്‍ അതുല്യമാണെന്നും, അത്തരം തിരു ചരിതങ്ങള്‍ സമൂഹത്തില്‍ പരിചയപ്പെടുത്താന്‍ കാമ്പയിനുകള്‍ ആചരിക്കുന്ന സുന്നി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
 
സുന്നി സെന്റര്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ "ത്വരീഖത്ത്‌: ആത്മ സംസ്കരണത്തിന്റെ പ്രവാചക വഴി" , "സാമ്പത്തിക മാന്ദ്യം: നബി പറഞ്ഞു തന്ന പാഠം" എന്നീ വിഷയങ്ങള്‍ യഥാക്രമം യുവ പണ്ഢിതരും പ്രമുഖ വാഗ്മികളുമായ അബ്ദുസ്സലാം ബാഖവി, ഫൈസല്‍ നിയാസ്‌ ഹുദവി എന്നിവര്‍ അവതരിപ്പിച്ചു. പാപ്പിനിശ്ശേരി അസ്‌അദിയ്യ: കോളേജ്‌ വിദ്യാര്‍ത്ഥി കൂട്ടായ്മയായ 'അസ്‌അദിയ്യ: ഫൗണ്ടേഷന്‍' ദുബൈ ചാപ്റ്റര്‍ അവതരിപ്പിച്ച 'ബുര്‍ദ്ദ : മജ്ലിസ്‌' എന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ്‌ ആസ്വാദകരുടെ മനം കവര്‍ന്നു.
 
കാമ്പയിന്റെ ഭാഗമായി യു. എ. ഇ. തലത്തില്‍ സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ വിജയികളായ അബ്ദുല്‍ ഹമീദ്‌ ഒഞ്ചിയം, ബഷീര്‍ റഹ്മാനി തൊട്ടില്‍ പാലം എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. സുന്നി സെന്റര്‍ ജന. സെക്രട്ടറി സിദ്ധീഖ്‌ നദ്‌ വി സ്വാഗതവും അബ്ദുല്‍ ഹഖീം റഹ്മാനി ഫൈസി, നന്ദിയും പറഞ്ഞു. കാമ്പയിന്‍ പരിപാടികള്‍ വന്‍ വിജയമാക്കാന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവന്‍ ആളുകള്‍ക്കും സെന്റര്‍ പ്രസി. സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ പ്രത്യേക നന്ദിയും അറിയിച്ചു.
 
- ഉബൈദ് റഹ്മാനി

Labels: ,

  - ജെ. എസ്.    

4അഭിപ്രായങ്ങള്‍ (+/-)

4 Comments:

ബുര്ദ് പാരായണം എന്നാല്‍ എന്താണ് ? അത് മത ഗ്രന്ടങ്ങളില്‍ പറഞ്ഞതാണോ ..? മതത്തിലെ പാരായണം ചെയ്യപ്പെദെന്ടദില് പെട്ടതാണോ..?
അതെ കുറിച്ച് ആരെങ്കിലും ഒരു വിശദീകരണം ദയവായി നല്‍കണമെന്ന് സവിനയം അപേക്ഷിക്കുന്നു

April 7, 2009 at 10:00 PM  

നബിദിന കാമ്പയിനുകള് അവസാനിക്കനുല്ലതാണോ..? തിരുനബിയുടെ madhu-പ്രകീര്തങ്ങള് പാടി പറയുക ennnallo സുന്നികള് ഇനാച്ജരിച്ചു വരുന്ന നബിടിനാഘോശങളിലുള്ളത്(!) . അങ്ങിനെയികില് അത് അവസനിക്കുന്നതെങ്ങിനെ? പ്രതേകിച്ചു, സ്വ ശരീരത്തേക്കാള് തന്നെ നാം സ്നേഹിക്കെനദ നമുക്ക് തീരാത്ത് കടപ്പാടുകള്‍ ഉള്ള തിരുനബിയുടെ madhukal ഇപ്പ്രകാരം ചില മാസങ്ങളിലായി ( കമ്പയിനുകളായി ) ചുരുക്കുന്നത് ശരിയാണൊ..? ഇതിലും നല്ലത് ഇത്തരം കാര്യങ്ങള്‍ bhida'ടി ആണെന്ന് പറയുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ മാര്‍ഗമല്ലേ ശരി?

April 7, 2009 at 11:22 PM  

ithu enthoru pottan varthamananu..Mujahidukaraa..sunni center thudangiyathu avasanippichu vennalle ulloo..?

April 15, 2009 at 11:04 PM  

ദുബായ് സുന്നി സെന്‍റിന്‍െ നബിദിന സമ്മേളന ന്യൂസ് വായിച്ചു പ്രതികരിച്ച Aneesh Chalakkudi യുടെ Comments കണ്ടു. എന്താണ് "ബുര്ദ" എന്നാണ് സുഹ്രത്തിന്റെ ചോദ്യം. വാസ്തവത്തില് "ബുര്ദ" യെ കുറിച്ചറിയാത്തവരായി ആരും ഉണ്ടാവില്ലെന്നതാണ് സത്യം, അത്രത്തോളം പ്രസിദ്ധ്മാന്നത്. ഹിജ്റ 608, ശവ്വാല് (1213 march 7 ),-ല് ഈജിപ്തീലെ دلاس (Dalas) എന്നറിയപ്പെടുന്ന സ്ഥലത്ത് ജനിച്ച് "ബൂസൂരി" എന്ന പേരില്‍ പ്രസിദ്ധനായഇമാം ഹസനുല് ബൂസൂരി എന്നാ മഹാനാണ്ഈ മദ്ഹു കീര്ത്തന സമാഹാരത്തിന്റെ നിര്മാതാവ്അദ്ധേഹത്തിന്നു പിടിപെട്ട ഒരു വാദ രോഗത്തില് നിന്നും ശിഫ ലഭിക്കാനായി അദ്ദേഹം രചിച്ചതാണിത്ഇതിനെ തവസ്സുലാക്കി പ്രാര്ത്ഥിച്ച അദ്ധേഹത്തെ തിരുനബി(സ) സ്വപ്നത്തിലൂടെ തടവി അതോടെ അസുഖം സുഖപ്പെട്ടുവെന്നാണ് ചരിത്രം
അത് കൊണ്ടാനിതിന്നു "برء الداء" (രോഗങ്ങളുടെ ശമനം) എന്നാ പേരുവന്നത്. الكواكب الدرية فى مدح خير البرية (Al kavakibu -ul-durriyya fe madhi khairil bariyya) എന്നാണിതിന്റെ മുഴുവന് പേര്.

പിന്നെ അത് പാരായണം ചെയ്യാന് മതാഹ്വാനമുണ്ടോവെന്നതാണ് മറ്റൊരു സംശയം. ധാരാളം പ്രവാചകന്മാരുടെയും മറ്റും മധ്ഹുകളും മറ്റു കാരിയങ്ങളും വിവരിച്ച വിശുദ്ധ ഖുര്ആനിലും , അവയുടെ പ്രായോഗിക രീതികള് നമുക്ക് കാണിച്ചു തന്ന തിരുസുന്നതുകളിലും പൂര്‍വികരുടെ ചെയ്തികളിലും അതിന്നു ഒത്തിരി തെളിവുകളുമുണ്ടല്ലോ ..

വിശദ വിവരങ്ങള്‍ വേണമെന്കില്‍ അടുത്ത Comment - സില്‍

April 15, 2009 at 11:15 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്