07 April 2009

അബുദാബിയില്‍ പാര്‍ക്കിംഗ് നിയന്ത്രണം

അബുദാബി : അബുദാബിയില്‍ ജൂണ്‍ മാസത്തോടെ പാര്‍ക്കിംഗ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നീക്കം. റോഡുകളില്‍ വാഹന ഗതാഗതം തടസപ്പെടുത്തും വിധമുള്ള പാര്‍ക്കിംഗ് അനുവദിക്കാ നാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
 
ജൂണില്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം അറിയിക്കുമെന്നാണ് ഗതാഗത വകുപ്പ് ചെയര്‍മാന്‍ റാശിദ് അല്‍ ഉതൈബ വ്യക്തമാക്കിയത്. അബുദാബി മുഴുക്കെ പാര്‍ക്കിംഗ് സംവിധാനം പരിഗണന യിലുണ്ടെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ മാത്രമാകും ആദ്യ ഘട്ടമെന്ന നിലയില്‍ ഇതു നടപ്പാക്കുക. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലും ക്യാപിറ്റല്‍ സിറ്റിയിലുമാണ് ട്രാഫിക് സംവിധാനം ആദ്യം നടപ്പാക്കുക. പാര്‍ക്കിംഗ് നിരക്ക് എത്രയായി രിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും. ഭാവിയില്‍ മെട്രോ ഉള്‍പ്പെടെ വന്‍ ഗതാഗത വികസന പദ്ധതികള്‍ യാഥാര്‍ഥ്യ മാകുന്നതോടെ ആളുകള്‍ക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തു പൊതു വാഹന സൌകര്യം ഉപയോഗിക്കാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും. പുതിയ വ്യവസായ സോണുകളില്‍ ചരക്കു കടത്ത് കൂടുതല്‍ സുഗമമാക്കാന്‍ ഭാവിയില്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തും.
 
യൂണിയന്‍ റെയില്‍വെ കമ്പനിക്കു കീഴിലായി മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ത്വരിത ഗതിയിലാ ക്കാനാണ് പരിപാടി.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്