31 March 2009
ഒരുമ സംഗമം 2009
ഒരുമനയൂര്‍ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ വാര്‍ഷിക ആഘോഷങ്ങള്‍ ‘ഒരുമ സംഗമം 2009’ ഒരുക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. ആര്‍. എം. കബീര്‍ (കണ്‍വീനര്‍), പി. കെ. ഷഹീന്‍, പി. സി. മുഹമ്മദ് ഷമീര്‍ (ജോയിന്‍റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
 
ഏപ്രില്‍ 24ന് ദുബായ് കരാമ സെന്‍റര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ഒരുമ സംഗമത്തില്‍ കലാ - സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. മെംബര്‍മാരുടേയും കുടുംബാംഗ ങ്ങളുടേയും വിവിധ കലാ പരിപാടികളും യു. എ. ഇ. യിലെ പ്രശസ്ത കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാ സന്ധ്യയും അരങ്ങേറും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വെണ്മ ജനറല്‍ ബോഡി
വെഞ്ഞാറമൂട് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച ഉച്ചക്ക് 1:30ന് ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ ചേരുന്നു. യു. എ. ഇ. യിലെ വെഞ്ഞാറമൂട് നിവാസികള്‍ എല്ലാവരും ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ കൃത്യ സമയത്ത് എത്തി ച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. (വിശദ വിവരങ്ങള്‍ക്ക് ജനറല്‍ സിക്രട്ടറിയുമായി 050 54 59 641
എന്ന നമ്പരില്‍ ബന്ധപ്പെടുക)
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയി
ഖത്തറില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ നിന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയി. ലിബിയന്‍ നേതാവ് ഗദ്ദാഫിയുടെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് അബ്ദുല്ല രാജാവ് ഇറങ്ങിപ്പോയത്. സമ്മേളനത്തില്‍ നിന്ന് ഗദ്ദാഫിയും പിന്നീട് ഇറങ്ങി പ്പോയി. എന്നാല്‍ ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ മധ്യസ്ഥതയില്‍ പിന്നീട് നടന്ന ചര്‍ച്ചയില്‍ അബ്ദുല്ല രാജാവും ഗദ്ദാഫിയും പങ്കെടുത്തു. സൌദി അറേബ്യയുമായി ആറ് വര്‍ഷമായി നില നില്‍ക്കുന്ന വഷളായ ബന്ധം ഉള്ള ലിബിയന്‍ നേതാവ് താന്‍ അബ്ദുള്ള രാജാവിന് തന്റെ സന്ദേശം എത്തിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത് എന്ന് ചര്‍ച്ചയില്‍ അറിയിച്ചു. അറബ് രാജ്യങ്ങള്‍ തമ്മില്‍ നില നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഈ ഉച്ചകോടി ഒരു വേദിയാവും എന്ന ശുഭ പ്രതീക്ഷ ഇതോടെ വീണ്ടും സജീവമായിട്ടുണ്ട്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ പുതിയ അധ്യയന വര്‍ഷം റമസാന് ശേഷം
ഈ വര്‍ഷം റമസാന് ശേഷമായിരിക്കും കുവൈറ്റിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക. സെപ്റ്റംബര്‍ 27 ന് ഈദ് അവധി കഴിഞ്ഞ ശേഷമായിരിക്കും സ്കൂളുകള്‍ തുറക്കുകയെന്ന് 2009-2010 അക്കാദമിക് കലണ്ടര്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം റമസാന്‍ കാലത്ത് സ്കൂളുകള്‍ക്ക് അവധി നല്‍കാകത്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ജ്വാല മെയ് 15 ന് അരങ്ങേറും.
കുവൈറ്റിലെ കേരള ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സാസ്കാരികോത്സവമായ ജ്വാല മെയ് 15 ന് അരങ്ങേറും. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിപുലമായ കലാ സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മാതൃഭാഷ പഠനകളരിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനവും ഇതേ വേദിയില്‍ നടക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത
ഒമാനിലെ ബാത്ന പ്രവിശ്യയിലും മസ്ക്കറ്റ് ഗവര്‍ണറേറ്റിലും അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. യാത്രകള്‍ ഒഴിവാക്കുവാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒമാനിലെ ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഇന്ത്യന്‍ വിദ്യാലയങ്ങള്‍ക്കും നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. ഈ കാലാവസ്ഥ വ്യതിയാനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



വികലാംഗന്‍റെ വീട് കത്തി നശിച്ചു
ചാ‍വക്കാട്: അയല്‍വാസിയുടെ വെപ്പു പുരയില്‍ നിന്ന് തീ പടര്‍ന്ന് വികലാംഗ യുവാവിന്‍റെ വീട് പൂര്‍ണമായും കത്തി നശിച്ചു. ഒരുമനയുര്‍ തൈക്കടവില്‍ വലിയകത്ത് അഷറഫിന്‍റെ വീടാണ് ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് കത്തി നശിച്ചത്. വീട്ടിനകത്തെ മുഴുവന്‍ സാധനങ്ങളും കത്തിപ്പോയി. അയല്‍വാസിയായ ചെമ്പിട്ടയില്‍ അഷറഫിന്‍റെ വെപ്പു പുരയില്‍ നിന്നാണ് തീ പടര്‍ന്നത്. നാട്ടുകാര്‍ ഓടിയെത്തി തീയണക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും വീട് പൂര്‍ണമായും കത്തി ചാമ്പലായി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമസ്ഥന്‍ പറഞ്ഞു. ഒരുമനയൂര്‍ ഇല്ലത്തെ പള്ളിക്കടുത്ത് നിന്ന് പടിഞ്ഞാറോട്ട് പോകുന്ന റോഡിന്‍റെ അറ്റത്തുള്ള അഷറഫിന്‍റെ വീടു വരെ വാഹനം പോകാത്തതിനാല്‍ 200 മീറ്ററോളം പൈപ്പിട്ടാ‍ണ് ഫയര്‍ ഫോഴ്സ് തീയണക്കാന്‍ ശ്രമം നടത്തിയത്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കേളിപ്പെരുമ പ്രദര്‍ശനം അബുദാബിയില്‍
അബുദാബി : പയ്യന്നൂരിന്റെ പൈതൃക ചിഹ്നമായ പയ്യന്നൂര്‍ കൊല്‍ക്കളിയെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മാര്‍ച്ച് 31ന് അബുദാബിയില്‍ നടക്കും. കേരള സോഷ്യല്‍ സെന്‍ററില്‍് രാത്രി ഒമ്പത് മണിക്ക് പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്ററാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
 
യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സി. ഇ. ഓ. സുധീര്‍ കുമാര്‍ ഷെട്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ചടങ്ങില്‍ ആദരിക്കും.
 
പ്രവാസി മലയാളിയും പയ്യന്നൂര്‍ സൗഹൃദ വേദി സ്ഥാപക നേതാവുമായ വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച കേളിപ്പെരുമയുടെ സംവിധാനം ദേശീയ അംഗീകാരം നേടിയ മധു കൈതപ്രമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എം. ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം. നേരത്തെ പയ്യന്നൂരില്‍ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് പ്രമുഖ നടന്‍ മനോജ്. കെ. ജയന്‍ ആണ് കേളിപ്പെരുമയുടെ പ്രകാശനം നിര്‍വഹിച്ചത്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറിലെ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം
ദോഹ: മത സൗഹാര്‍ദ ത്തിന്റെയും സമുദായ സ്‌നേഹത്തിന്റെയും വിളനിലമാണ് കേരളമെന്ന് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ പ്രസ്താവിച്ചു. കേരളവുമായി പ്രത്യേകിച്ച് മലബാറുമായി ഖത്തറിന് പൗരാണിക കാലം മുതല്‍ക്കേ ബന്ധമുണ്ട്. അത് ചരിത്ര പരമാണ്. ഖത്തറില്‍ മലയാളികള്‍ പതിനായിര ക്കണക്കിലുണ്ട്. അവരുടെ സേവനവും സത്യ സന്ധതയും ഞങ്ങള്‍ക്കെന്നും അവരോടുള്ള മതിപ്പ് വര്‍ധിപ്പി ച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മിസൈമീറില്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു മന്ത്രി.
 
പ്രകൃതി വാതക കരാറുമായി ബന്ധപ്പെട്ട് രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചു. ഒരിക്കല്‍ കേരളവും സന്ദര്‍ശി ച്ചിട്ടുണ്ടെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു.
 
ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ അത്തിയയുടെ ഉദാര മനസ്‌കതയും സഹോദര സമുദായങ്ങളോടുള്ള ബഹുമാനവും സ്‌നേഹവുമാണ് ഖത്തര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സൗജന്യമായി സ്ഥലം അനുവദിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അല്‍ അത്തിയ പറഞ്ഞു.
 

 
40 ലക്ഷം ഖത്തര്‍ റിയാല്‍ ചെലവഴിച്ചു നിര്‍മിച്ച ഇന്റര്‍ഡിനോ മിനേഷന്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം അല്‍ അത്തിയ നിര്‍വഹിച്ചു. ഊര്‍ജ വ്യവസായ സഹ മന്ത്രി ഡോ. മുഹമ്മദ് അല്‍സാദാ, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്‌വ എന്നിവര്‍ പ്രസംഗിച്ചു. ഐ. ഡി. സി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ സിബി മാത്യു സ്വാഗതം പറഞ്ഞു. ഐ. ഡി. സി. സി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ എന്‍. ഒ. ഇടിക്കുള പ്രാര്‍ത്ഥിച്ചു. കെ. എം. ചെറിയാന്‍ ഉപ പ്രധാന മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ഊര്‍ജ വ്യവസായ സഹ മന്ത്രിക്ക് പി. കെ. മാത്യുവും ഇന്ത്യന്‍ അംബാസഡര്‍ക്ക് സൂസന്‍ ഡേവിസും ഉപഹാരങ്ങള്‍ സമ്മാനിച്ചു. മാത്യു കുര്യന്‍ പദ്ധതി വിശദീകരിച്ചു. ജോര്‍ജ് പോത്തന്‍ നന്ദി പറഞ്ഞു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



‘THE മൂട്ട ’ ബ്രോഷര്‍ പ്രകാശനം
ജനൂസിന്റെ ബാനറില്‍ ജനാര്‍ദ്ദനന്‍ നായര്‍ നിര്‍മ്മിക്കുന്ന ‘THE മൂട്ട’ യുടെ ബ്രോഷര്‍, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭാവാഭിനയ ചക്രവര്‍ത്തി മധു, പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മക്ക് നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു.
 
പ്രവാസിയുടെ ജീവിതത്തിലെ നിസ്സാരമെന്ന് തോന്നാവുന്ന കാര്യങ്ങളെ ഹാസ്യാ ത്മകമായി ദൃശ്യാ വിഷ്കരിക്കുന്ന ‘THE മൂട്ട’ എന്ന മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ ഗള്‍ഫിലെ സമ്പന്നരായ പ്രവാസികളുടെ ജീവിതത്തിലും സാധാരണക്കാരായ ബാച്ചിലര്‍മാരുടെ ജീവിതത്തിലും അസ്വസ്ഥതകള്‍ വിതക്കുന്ന മൂട്ട എന്ന കൊച്ചു ജീവിയുടെ ലീലാ വിലാസങ്ങളെ ചിത്രീകരിക്കുന്നു.
 
പ്രവാസികള്‍ നിത്യ ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന രസകരമായ സംഭവങ്ങള്‍ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വരച്ചു കാട്ടുകയാണ് സംവിധായകന്‍ ജെന്‍സണ്‍ ജോയ്.
 
സംഗീത സംവിധാനം ധനേഷ്, ഓര്‍ക്കസ്ട്ര സാംസണ്‍ കലാഭവന്‍. പുതുമുഖ ഗായകന്‍ അമല്‍ പാടി അഭിനയി ച്ചിരിക്കുന്നു. കൂടെ ബാബു ഷാജിന്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ഫ്രെഡിന്‍, ഷംജു, റിയാസ്, റോജിന്‍ എന്നിവരും കഥാ പാത്രങ്ങള്‍ക്ക് ജീവനേകുന്നു.
 

 
ചടങ്ങില്‍ ടി. എന്‍. പ്രതാപന്‍ (എം. എല്‍. എ), യു. എ. ഇ. എക്സ്ചേഞ്ച് സി. ഇ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
‘മറിയാമ്മക്കായി’ എന്ന വീഡിയോ ആല്‍ബത്തിലെ ‘അരച്ചോ തിരിച്ചോ’ എന്ന ഗാന ചിത്രീകരണത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാ കര്‍ഷിച്ചിരുന്ന ജെന്‍സണ്‍ ജോയ് അബുദാബിയിലെ കലാ രംഗത്ത് ഇതിനകം തന്നെ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്ന ഒരു കലാ കാരനാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



30 March 2009
ഹ്യൂഗോ ഷാവേസ് ഖത്തറിലേക്ക്
ദോഹ: മാര്‍ച്ച് 31ന് ഖത്തറില്‍ നടക്കുന്ന അറബ്, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വെനിസുല പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ് ഖത്തറില്‍ എത്തുന്നു. ഈജിപ്ത്, ജോര്‍ദ്ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടരുമ്പോഴും കുട്ടികളടക്കം 1300 പേരെ ഗാസയില്‍ കൂട്ട കൊല നടത്തിയ ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള ബന്ധം വേര്‍പെടുത്തിയ വെനിസുലന്‍ പ്രസിഡണ്ടിനെ ഏറെ ബഹുമാനത്തോടെയാണ് അറബ് സമൂഹം നോക്കി കാണുന്നത്. വെനിസുലയുമായി നല്ല സൌഹൃദ ബന്ധമുള്ള രാജ്യമായ ഇറാനിലും അദ്ദേഹം പര്യടനം നടത്തും.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍




Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദര്‍ശന യു.എ.ഇ. സംഗമം
പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശന യുടെ യു.എ.ഇ. ചാപ്റ്ററിന്റെ രണ്ടാം സംഗമം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. മാര്‍ച്ച് 27ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ആയിരുന്നു സംഗമം. അബുദാബി എന്‍‌വയണ്‍‌മെന്റല്‍ ഏജന്‍സിയിലെ വാട്ടര്‍ റിസോഴ്സ് മാനേജര്‍ ഡോ. ദാവൂദ് ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.





യു.എ.ഇ. യിലെ ജല സമ്പത്തിനെ പറ്റി ഡോ. ദാവൂദ് നടത്തിയ അവതരണം ഏറെ വിജ്ഞാനപ്രദം ആയിരുന്നു.




ദര്‍ശനയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ സംഗമം മെംബര്‍മാര്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ ചര്‍ച്ച നടത്തി പാസാക്കുകയുണ്ടായി.




അകാലത്തില്‍ ചരമമടഞ്ഞ ദര്‍ശനയുടെ മെംബര്‍ ഇരയിന്റവിട പ്രഭാകരന്റെ കുടുംബത്തിന് വേണ്ടി സ്വരൂപിച്ച സഹായ നിധിയെ പറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.





ഉച്ചക്ക് ശേഷം മെംബര്‍മാരുടെ കുടുംബാംഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.








Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറില്‍ അനധികൃത വിസാ കച്ചവടം
ദോഹ: അനധികൃത വിസ കച്ചവടം ഖത്തറില്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്. 12,000 റിയാല്‍ മുതല്‍ 14,000 റിയാല്‍ വരെയാണ് (ഏകദേശം 1.68 ലക്ഷം രൂപ മുതല്‍ 1.96 ലക്ഷം രൂപ വരെ) ഇപ്പോള്‍ വില്‍പന നടക്കുന്ന തെന്നാണ് പ്രാദേശിക പത്രം വെളിപ്പെടുത്തുന്നത്.




ഒരു തൊഴില്‍ വിസയ്ക്കായി ഒരു കമ്പനി മാനേജര്‍ക്ക് 12500 റിയാല്‍ നല്‍കിയതിന്റെ രേഖകളുണ്ടെന്ന്‍ റിപ്പോര്‍ട്ട് അവകാശപ്പെട്ടു. താമസ അലവന്‍സോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ പ്രതിമാസം 800 റിയാലാണ് (11,200 രൂപ) കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നും വെളിപ്പെടുത്തി.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



യു.ഡി.എഫിനെ വിജയിപ്പിക്കുക: സീതി സാഹിബ് വിചാര വേദി
ദുബായ് : യു. പി. എ. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തുടരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്നും അതിന് യു. ഡി. എഫ്. സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് ആവശ്യമാണെന്നും സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. നാട്ടിലുള്ള വിചാര വേദി പ്രവര്‍ത്തകര്‍ യു. ഡി. എഫ്. വിജയത്തിനായി രംഗത്തിറങ്ങും.




പ്രസിഡന്റ് ഉബൈദ് ചേറ്റുവ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇസ്മായില്‍ ഏറാമല സ്വാഗതവും ഗഫൂര്‍ പട്ടിക്കര നന്ദിയും പറഞ്ഞു. കെ. എ. ജബ്ബാരി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഹസന്‍ പുതുക്കുളം, സലാം ചിറനല്ലൂര്‍, ടി. കെ. ഉബൈദ്, ഉമ്മര്‍ മണലാടി, പി. എം. മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാചക പ്രേമത്തിന്റെ നിറ സദസ്
ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ) എന്ന പ്രമേയവുമായി, മുസ്വഫ എസ്‌. വൈ. എസ്‌. ഫെബ്രുവരി 3 മുതല്‍ നടത്തി വരുന്ന മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി മീലാദ്‌ സംഗമവും മദ്രസ്സാ വിദ്യാന്‍ത്ഥികളുടെ കലാ വിരുന്നും നടത്തി. മുസ്വഫ ശ അ ബിയ പത്തിലെ എമിറേറ്റ്സ്‌ ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാഡമി ഓഡിറ്റോറിയത്തില്‍ വൈകീട്ട്‌ 4.30 നു ആരംഭിച്ച പരിപാടികള്‍ രാത്രി 11.30 നാണു അവസാനിച്ചത്‌. മുസ്വഫ എസ്‌. വൈ. എസ്‌. നടത്തുന്ന ഇസ്സത്തുല്‍ ഇസ്ലാം മദ്രസ്സകളിലെ വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികളും മുസ്വഫ എസ്‌. ബി. എസ്‌. ദഫ്‌ സംഘം അവതരിപ്പിച്ച ദഫ്‌ പ്രദര്‍ശനവും ശ്രദ്ധേയമായി.




പ്രശസ്ത സൈക്കോളജിസ്റ്റ്‌ അഡ്വ. ഇസ്മയില്‍ വഫ മുഖ്യ പ്രഭാഷണം നടത്തി. ബനിയാസ്‌ സ്പൈക്‌ ഗ്രൂപ്‌ എം. ഡി. കുറ്റൂന്‍ അബ്‌ദു റഹ്‌മാന്‍ ഹാജി, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്‌ദുല്‍ ഖാദിര്‍‍, പ്രോഫ ഷാജു ജമാലുദ്ദീന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. മീലാദ്‌ കാമ്പയി നോടനുബന്ധിച്ച്‌ നടത്തിയ കുടുംബ സംഗമത്തില്‍ നടന്ന മദ്‌ഹ്‌ ഗാന വേദിയുടെയും വി. പി. എ. തങ്ങള്‍ ആട്ടീരി യുടെ പ്രഭാഷണത്തിന്റെ യും വി.സി.ഡി പ്രകാശനവും നടന്നു. മുസ്വഫ എസ്‌. വൈ. എസ്‌. ട്രഷറര്‍ മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞിയില്‍ നിന്ന് ആദ്യ കോപ്പി വി. കെ. ഗ്രൂപ്പ്‌ എം. ഡി. ഫളലുല്‍ ആബിദ്‌ ഓമച്ചപ്പുഴ ഏറ്റു വാങ്ങി.



മുസ്വഫ എസ്‌. ബി. എസ്‌. സംഘം അവതരിപ്പിച്ച ദഫ്‌ പ്രദര്‍ശനം




മീലാദ്‌ കാമ്പയിനോ ടനുബന്ധിച്ച്‌ നടത്തിയ വിവിധ മത്സര പരിപാടികളില്‍ വിജയി കളായവര്‍ക്കും, പൊതു പരീക്ഷയില്‍ ഉന്നത വിജയം കൈ വരിച്ച ഇസ്സത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. മുസ്വഫ എസ്‌. വൈ. എസ്‌. പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മദ്രസ്സ പ്രധാന അധ്യാപകന്‍ അബ്‌ദുല്‍ ഹമീദ്‌ ശന്‍വാനി ഉല്‍ഘാടനം ചെയ്തു. പി. പി. എ. റഹ്‌മാന്‍ മൗലവിയും അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴയും മൗലിദ്‌ മജ്‌ലിസിനു നേതൃത്വം നല്‍കി. ജന. സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി സംഘടനയെ പരിചയപ്പെടുത്തി പ്രസംഗിച്ചു. വര്‍ക്കിങ് പ്രസിഡണ്ട്‌ മുസ്തഫ ദാരിമി ദുആ നിര്‍വഹിച്ചു. കെ. കെ. എം. സഅദി, അബ്‌ദുല്ല കുട്ടി ഹാജി, മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വെള്ളറക്കാട്‌ സ്വാഗതവും ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. മുസ്വഫ യിലേയും പരിസര പ്രദേശങ്ങളിലേയും കുടുംബങ്ങളാല്‍ നിറഞ്ഞ സദസ്സ്‌ തിരു നബി സ്നേഹത്തിന്റെ സുവ്യക്തമായ ഉദാഹരണമായി വിലയിരുത്തപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭക്ഷണവും ഒരുക്കിയിരുന്നു. മീലാദ്‌ കാമ്പയിന്‍ സമാപന ദുആ സമ്മേളനം ഏപ്രില്‍ 2 നു മുസ്വഫ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ നടക്കും. പേരോട്‌ അബ്‌ദു റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.




കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02 5523491 , 055-9134144




- ബഷീര്‍ വെള്ളറക്കാട്‌

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അറബ് ഉച്ചകോടി ഇന്നാരംഭിക്കും
ദോഹ: അറബ് രാജ്യങ്ങള്‍ക്ക് ഇടയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കു ന്നതിനായി 16 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി ദോഹയില്‍ തിങ്കളാഴ്ച ആരംഭിക്കും.




ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനിയും അറബ് ലീഗ് സെക്രട്ടറിയായ അമര്‍ മൂസയും പത്ര സമ്മേളനത്തില്‍ ഉച്ചകോടിയുടെ മുഖ്യ അജന്‍ഡ വിശദീകരിച്ചു. കുവൈത്ത് സാമ്പത്തിക ഉച്ചകോടിയോടെ അറബ് രാജ്യങ്ങള്‍ ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കുറഞ്ഞു വന്നിട്ടുണ്ട്.




വാക്കുകളില്‍ മാത്രം ഒതുങ്ങാതെ അറബ് ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക രിക്കുന്നതിനുള്ള ഐക്യം പ്രാവര്‍ത്തി കമാക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്ന് ഖത്തര്‍ പ്രധാന മന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി പ്രസ്താവിച്ചു. പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രായോഗിക പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.




പലസ്തീന്‍ പ്രശ്‌നങ്ങള്‍, സുഡാനിലെ സ്ഥിതി ഗതികള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉച്ചകോടി ഗൗരവത്തോടെ ചര്‍ച്ച ചെയ്യുക. ഇറാഖില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിനും ഇറാഖിന്റെ സുരക്ഷയും അഖണ്ഡതയും ഉറപ്പു വരുത്തുന്ന തിനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണ യുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.




ഖത്തറില്‍ നിന്നും 16 അംഗ പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക് പങ്കെടുക്കുകയില്ല. അന്താരാഷ്ട്ര കോടതിയുടെ സുഡാന്‍ പ്രസിഡന്റി നെതിരെയുള്ള നീക്കങ്ങള്‍ക്ക് അറബ് ലോകത്തിന്റെ പിന്തുണ യുണ്ടാവില്ല. അന്താരാഷ്ട്ര കോടതി സ്വീകരിച്ച നടപടികള്‍ അവസാനിപ്പി ക്കണമെന്നാണ് ഉച്ചകോടിക്കു മുമ്പില്‍ ചര്‍ച്ചയ്ക്കു വരുന്ന കരടു പ്രമേയം ആവശ്യപ്പെടുന്നത്. ദോഹാ ഷെറാട്ടണിലാണ് ഉച്ചകോടിക്ക് വേദി ഒരുക്കിയത്.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കറുത്ത കണിക്കൊന്ന പ്രകാശനം ചെയ്തു
ബെസി കടവിലിന്‍റെ മലയാള കവിതാ സമാഹാരമായ കറുത്ത കണിക്കൊന്ന പ്രകാശനം ചെയ്തു. മന്ത്രി എം. വിജയകുമാര്‍ ആണ് പ്രകാശനം നിര്‍വഹിച്ചത്. കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ സീനിയര്‍ ടെക്നീക്കല്‍ ഓഫീസര്‍ ആണ് ബെസി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ദുബായ് ലോകകപ്പ് കുതിരയോട്ട മത്സരത്തില്‍ വെല്‍ ആംഡ് എന്ന കുതിര ചാമ്പ്യന്‍
60 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ദുബായ് ലോകകപ്പ് കുതിരയോട്ട മത്സരത്തില്‍ അമേരിക്കയുടെ വെല്‍ ആംഡ് എന്ന കുതിര ചാമ്പ്യനായി. അരോഗ ഗ്രൈഡറാണ് ഈ കുതിയരെ നയിച്ചത്. യു.എ.ഇ സ്വദേശിയായ ജോക്കി അഹ്മദ് അജ്തബ് നയിച്ച ഗ്ലാഡിയേറ്ററസാണ് അഞ്ച് ദശലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടിഫ്രീ കപ്പ് സ്വന്തമാക്കിയത്. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്‍റെ ഉടമസ്ഥതയിലുള്ള ഈ കുതിരയെ പരിശീലിപ്പിച്ചത് മുബാറക് ബിന്‍ ഷഫ് യയാണ്. ദുബായ് ഷീമ ക്ലാസിക് ഗ്രൂപ്പ് ഒന്നില്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്‍റെ ഉടമസ്ഥതയിലുള്ള ഈസ്റ്റേണ്‍ ആന്‍തം എന്ന കുതിര ഒന്നാമതതെത്തി. നാദര്‍ഷിബയിലെ മത്സരവേദിയില്‍ കുതിരയോട്ടം കാണാന്‍ ആയിരങ്ങളാണ് എത്തിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മസ്ക്കറ്റില്‍ പുതിയ ഇടത് പക്ഷം
മസ്ക്കറ്റിലെ ഇടതുപക്ഷ സമാന ചിന്താഗതിക്കാരുടെ പുതിയ സംഘടനയായ ഇടം, ഇ.എം.എസ്-എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. പത്രപ്രവര്‍ത്തകനായ എം.ജി രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



അറബ് ഉച്ചകോടി ഇന്ന് ദോഹയില്‍ ആരംഭിക്കും
21-ാമത് അറബ് ഉച്ചകോടി ഇന്ന് ദോഹയില്‍ ആരംഭിക്കും. അറബ് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഗള്‍ഫിലെ മിക്ക ഭരണത്തലവന്മാരും പങ്കെടുക്കും.


ദോഹയിലെ ഷെരാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഗള്‍ഫിലെ മിക്ക ഭരണത്തലവന്മാരും പങ്കെടുക്കും. ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിന്‍റെ അസാനിധ്യവും വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസിന്‍റെ സാനിധ്യവും ഉച്ചകോടിയില്‍ ശ്രദ്ധേയമാകും. ഇതാദ്യമായാണ് ഒരു ലാറ്റിനമേരിക്കന്‍ രാജ്യ പ്രതിനിധി അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ഫലസ്തീന്‍ പ്രശ്നം, ഇറാന്‍റെ ആണവ പദ്ധതി, ആഗോള സാമ്പത്തിക മാന്ദ്യം, ഇറാഖ് പ്രശ്നം എന്നിവയാണ് ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുക.
ഫലസ്തീന്‍ സമാധാന പ്രക്രിയയില്‍ നിന്ന് ഹമാസിനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ഈ ഉച്ചകോടിയില്‍ ശക്തമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്ക ഗള്‍ഫ് രാജ്യങ്ങളും ഈ നയത്തിലാണ്.
ഇറാന്‍ കൈവശപ്പെടുത്തിയ ദ്വീപുകള്‍ യു.എ.ഇയിക്ക് വിട്ടുകിട്ടാനുള്ള ശ്രമം തുടരുമെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന അറബ് ഉച്ചകോടിക്ക് വന്‍ പ്രാധാന്യമാണ് ഗള്‍ഫ് രാജ്യങ്ങള്‍ കല്‍പ്പിക്കുന്നത്. അറബ് ഉച്ചകോടിയിലെ തീരുമാനങ്ങള്‍ക്ക് ലോക രാജ്യങ്ങളും കാത്തിരിക്കുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



29 March 2009
ജി.സി.സി ഏകീകൃത കറന്‍സി ഉടനുണ്ടാകില്ല
ജി.സി.സി ഏകീകൃത കറന്‍സി 2010 ല്‍ നിലവില്‍ വരില്ലെന്ന് ഉറപ്പായി. ബഹ്റിനിലെ മനാമയില്‍ ചേര്‍ന്ന ജിസിസി ബാങ്കിംഗ് കോണ്‍ഫ്രന്‍സാണ് അടുത്ത വര്‍ഷം ഏകീകൃത കറന്‍സി നടപ്പിലാക്കുക എന്നത് പ്രായോഗികമല്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയത്. ജിസിസി രാജ്യങ്ങള്‍ക്കായി ഏകീകൃത കറന്‍സി 2010 ജനുവരി 1 മുതല്‍ നടപ്പിലാക്കാ നായിരുന്നു അധികൃതരുടെ ആലോചന. എന്നാല്‍ ഇത് അടുത്ത വര്‍ഷം നടപ്പിലാക്കാ നാവില്ലെന്ന് ബഹ്റിനിലെ മനാമയില്‍ ചേര്‍ന്ന ജിസിസി ബാങ്കിംഗ് കോണ്‍ഫ്രന്‍സ് വ്യക്തമാക്കി. ഇതാദ്യമായാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഇത്തരത്തില്‍ ഒരു പ്രഖ്യാപനം ഉണ്ടാവുന്നത്.




കറന്‍സി നടപ്പിലാക്കുന്നതിന് മുമ്പുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. 2010 ആകുന്നതോടെ അക്കൗണ്ടിംഗ് യൂണിറ്റ്, ഏകീകൃത കറന്‍സിയുടെ പേര്, കന്‍സിയുടെ മൂല്യം എന്നിവ തയ്യാറാക്കാനാവുമെന്ന് ജിസിസി ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ കൗദ് വ്യക്തമാക്കി.




അതേ സമയം കറന്‍സി വിതരണം ചെയ്യാനുള്ള രൂപത്തില്‍ ഈ കാലയളവിനുള്ളില്‍ തയ്യാറാവില്ല. എന്ന് ഏകീകൃത കറന്‍സി പ്രാവര്‍ത്തികമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.




ഏകീകൃത കറന്‍സിക്ക് ഏത് പേര് നല്‍കുമെന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനില്‍ക്കു ന്നുണ്ടെന്നാണ് അറിയുന്നത്. ദിനാര്‍, ദിര്‍ഹം, റിയാല്‍ തുടങ്ങിയ പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഇപ്പോള്‍ ജിസിസി രാജ്യങ്ങളില്‍ നിലവിലുള്ള കറന്‍സികളുടെ പേര് വേണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഗള്‍ഫ് എന്ന അര്‍ത്ഥത്തില്‍ ഖലീജി എന്ന് പേരിടണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ.യില്‍ “എര്‍ത്ത് അവര്‍” ആചരിച്ചു
ആഗോള താപനത്തെക്കുറിച്ച് ബോധവത്ക്ക രിക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ. യില്‍ എര്‍ത്ത് അവര്‍ ആചരിച്ചു. ഇന്നലെ രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍ നേരം വിവിധ നഗരങ്ങളിലെ വിളക്കുകള്‍ അണച്ചാണ് എര്‍ത്ത് അവര്‍ ആചരിച്ചത്. ആഗോള താപനത്തെ ക്കുറിച്ചുള്ള ആശങ്കകള്‍ മുന്നോട്ട് വച്ചാണ് യു.എ.ഇ. യിലെ വിവിധ സ്ഥലങ്ങളില്‍ എര്‍ത്ത് ഹവര്‍ ആചരിച്ചത്. രാത്രി എട്ടര മുതല്‍ ഒന്‍പതരെ വരെ ഒരു മണിക്കൂര്‍ നേരം വിവിധ സ്ഥലങ്ങളിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ഭൂമിയുടെ രക്ഷയ്ക്കായ് നിരവധി പേര്‍ ഒത്തൊരുമിച്ചൂ.




ദുബായ്, അബുദാബി, ഷാര്‍ജ, ഫുജൈറ തുടങ്ങിയ ഇടങ്ങളിലെല്ലാം അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ ഈ ഒരു മണിക്കൂര്‍ നേരം അണഞ്ഞു കിടന്നു. ഗവണ്‍ മെന്‍റ് ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം അത്യാവശ്യമല്ലാത്ത വിളക്കുകള്‍ അണച്ച് ഇതില്‍ പങ്കാളികളായി.




കുഞ്ഞു വിളക്കുകളും കൈയിലേന്തിയാണ് ദുബായ് ജുമേറ ബീച്ച് റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ആളുകള്‍ പങ്കെടുത്തത്. ഭൂമിയുടെ രക്ഷയ്ക്കാണ് ഈ കൈ കോര്‍ക്കലെന്ന് ദുബായ് ഹോള്‍ഡിംഗിന്‍റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഖാലിദ് അല്‍ സഫര്‍ പറഞ്ഞു.




വൈദ്യുതി ഉപയോഗം കുറച്ച് പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്നതിന് ആഗോള തലത്തില്‍ 84 രാജ്യങ്ങളില്‍ ആചരിക്കുന്ന കാമ്പയിന്‍റെ ഭാഗമായാണ് യു.എ.ഇ. യിലും എര്‍ത്ത് അവര്‍ ആചരിച്ചത്. 2007 ല്‍ സിഡ്നിയില്‍ ആരംഭിച്ച എര്‍ത്ത് അവര്‍ കാമ്പയിന്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ലോകമെമ്പാടും ആചരിക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് ദുബായി അടക്കമുള്ള യു.എ.ഇ. നഗരങ്ങള്‍ ഭൂമിക്ക് വേണ്ടി ഒരു മണിക്കൂര്‍ ഇരുട്ടത്തിരുന്നത്.




Labels: ,

  - സ്വന്തം ലേഖകന്‍    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

എന്ത് എര്‍ത്ത് ഔര്‍ ? അത് കൊണ്ട് എന്ത് കാര്യമുണ്ട് ? വര്‍ഷങ്ങളിലൊരു ദിവസം ഒരു മണിക്കൂര്‍ ലൈറ്റ് ഓഫ് ആക്കിയിട്ടു എന്ത് കാര്യം ? ശാസ്വത പരിഹാരമല്ലേ വേണ്ടത് ? ഓരോരോ "ലോക വിഡ്ഢിത്തങ്ങള്‍?

April 6, 2009 at 11:16 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



കുവൈറ്റ് - കൊച്ചി വിമാന സമയത്തില്‍ മാറ്റം
ജെറ്റ് എയര്‍ വേയ്സിന്‍റെ കുവൈറ്റ് - കൊച്ചി വിമാന സമയത്തില്‍ മാറ്റം. മാര്‍ച്ച് 29 മുതല്‍ കുവൈറ്റില്‍ നിന്നും പുലര്‍ച്ചെ 1.40 നാണ് വിമാനം കൊച്ചിയിലേക്ക് തിരിക്കുക. കൊച്ചിയില്‍ നിന്നും രാത്രി 10.20 ന് തിരിക്കുന്ന വിമാനം രാത്രി 12.40 ന് കുവൈറ്റില്‍ എത്തും.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



വനിതാ സംരക്ഷണത്തിന് പുതിയ നിയമം
സൗദിയില്‍ വനിതകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി പുതിയ നിയമം വരുന്നു. കുടുംബ കലഹങ്ങള്‍ നിയന്ത്രിക്കുകയും സ്ത്രീകള്‍ ക്കെതിരായ ആക്രമണങ്ങള്‍ തടയുകയുമാണ് നിയമത്തിന്‍റെ ഉദ്ദേശമെന്ന് സൗദി ഷൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ബന്ദര്‍ അല്‍ ഹജ്ജാര്‍ പറഞ്ഞു. ദേശീയ മനുഷ്യാവകാശ സമിതിക്ക് ലഭിച്ച പരാതികളില്‍ 60 ശതമാനത്തിനും തീര്‍പ്പു കല്‍പ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് താമസിക്കുന്ന സൗദി പൗരന്മാര്‍ നല്‍കിയ പരാതികളാണ് ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളില്‍ അധികവും.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ദല ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്ക്കാരം
കഥാകൃത്ത് ടി.വി കൊച്ചുബാവയുടെ സ്മരണാര്‍ത്ഥം ദല ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്ക്കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തു. കഥയില്‍ ഗണേഷ് പന്നിയത്തിന്‍റെ ഗോഡ്രയുടെ ആകാശവും കവിതയില്‍ പുരുഷന്‍ ചെറുകുന്നിന്‍റെ പ്രഛന്നവുമാണ് അവാര്‍ഡിന് അര്‍ഹമായത്. ലേഖനത്തില്‍ അഷറഫ് കാവിലിനാണ് അവാര്‍ഡ്. ഞായറാഴ്ച വൈകുന്നേരം മൂന്നിന് സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ബിനോയ് വിശ്വം അവാര്‍ഡുകള്‍ സമ്മാനിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പബ്ലിക് സ്പീക്കിംഗ് ട്രെയിനിംഗ് ശില്‍പ്പശാല
ഷാര്‍ജ മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ പബ്ലിക് സ്പീക്കിംഗ് ട്രെയിനിംഗ് ശില്‍പ്പശാല സംഘടിപ്പിച്ചു. ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്‍റര്‍നാഷണലുമായി ചേര്‍ന്ന് ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളിലായിരുന്നു പരിപാടി. കെ.ജി ഗുണ, ജോസ് പുവ്വത്തിങ്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സമാജം പ്രസിഡന്‍റ് ജഗദീഷ് ചന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് പി.വി വിവേകാനന്ദ് ഉദ്ഘാടനം നിര്‍വഹിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



28 March 2009
ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു
ദോഹ: എട്ടാമത് ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയമാണ് അസാധാരണമായ ഈ തീരുമാനമെടുത്തത്.




ഏപ്രില്‍ 16 മുതല്‍ 22 വരെ നീണ്ടു നില്‍ക്കുന്ന സാംസ്കാരിക ഉത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍ എത്തിയ സന്ദര്‍ഭത്തിലുണ്ടായ ഈ തീരുമാനം രാജ്യത്തെ സാംസ്കാരിക നേതാക്കളെ ദുഃഖത്തിലാഴ്ത്തി.




ജനുവരിയില്‍ നടക്കേണ്ടി യിരുന്ന സാംസ്കാരിക ഉത്സവം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഏപ്രില്‍ മാസത്തേക്ക് നീട്ടി വച്ചത്. സാംസ്കാരിക ഉത്സവം ഉപേക്ഷി ച്ചേക്കുമെന്ന് ഏതാനും ദിവസങ്ങളായി ഖത്തറി മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയവും ധന കാര്യ മന്ത്രാലയവും തമ്മില്‍ ഫണ്ടിനെ പറ്റിയുള്ള ഭിന്നതയാണ് ഇതിന് കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നത്.




ഫണ്ട് ബജറ്റില്‍ ഏതു സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തിലാണ് തര്‍ക്കം ഉടലെടുത്ത തെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.





സാംസ്കാരിക ഉത്സവം ഉപേക്ഷിച്ച മന്ത്രാലയത്തിന്റെ തീരുമാനം രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും വന്‍ നഷ്ടം രാജ്യത്തിനു ണ്ടാവുമെന്നും അറബ് മാധ്യമങ്ങള്‍ പറയുന്നു.




ആരുടെ വീഴ്ച കാരണമായാലും ദശ ലക്ഷ ക്കണക്കിന് റിയാലാണ് സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചതിലൂടെ രാജ്യത്തിന് നഷ്ടമായ തെന്നാണ് വാര്‍ത്ത. 2010 'ദോഹ അറബ് സംസ്കാരിക തലസ്ഥാനം' എന്ന പ്രമേയത്തില്‍ ആഘോഷിക്കാന്‍ രാജ്യം നടത്തുന്ന തയ്യാറെടുപ്പിനേയും ഇത് ബാധിക്കുമെന്നും സാംസ്കാരിക വൃത്തങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.




മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ഇന്റര്‍ സ്കൂള്‍ മത്സരം
ദോഹ: ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കലാ സാംസ്കാരിക സംഘടനയായ 'ഫ്രണ്ട്സ് ഓഫ് തൃശൂര്‍' (എഫ്.ഒ.ടി.) നാലാമത് ഇന്‍ര്‍ സ്കൂള്‍ പെയിന്റിങ് മത്സരം പ്രഖ്യാപിച്ചു.




ഖത്തറിലെ 7 ഇന്ത്യന്‍ സ്കൂളുകളെയും പങ്കെടുപ്പിച്ചാണ് ഏപ്രില്‍ 17 ന് മത്സരം സംഘടിപ്പിക്കുന്നത്. ബിര്‍ള പബ്ളിക് സ്കൂളിലായിരിക്കും മത്സരം നടക്കുന്നത്. ഒമ്പതംഗ ജൂറി കമ്മിറ്റി മത്സര ഫലം അന്നു തന്നെ ബിര്‍ള സ്കൂളില്‍ നടക്കുന്ന സാംസ്കാരിക സന്ധ്യയില്‍ പ്രഖ്യാപിക്കുകയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും.




മത്സരാ ര്‍ത്ഥികള്‍ക്കു പുറമേ സംഘാടക മികവു പുലര്‍ത്തുന്ന സ്കൂളിനും പ്രത്യേക സമ്മാനമുണ്ട്. വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പായി തിരിച്ചായിരിക്കും മത്സരം. മത്സരത്തിനുള്ള അപേക്ഷാ ഫോറങ്ങളും നിബന്ധനകളും അതാതു സ്കൂളുകളില്‍ നിന്ന് ലഭിക്കും. സ്കൂള്‍ അധികൃതരുടെ ഒപ്പും സീലും ഉള്ള പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 7 ന് മുമ്പ് എഫ്.ഒ.ടി. ഓഫീസില്‍ ലഭിച്ചിരിക്കണം. ഫോട് ഓഫീസില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുമെന്ന് ഫോട് പുറത്തിക്കിയ വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.




മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദോഹയില്‍ വനിതാ സുരക്ഷാ കാര്യാലയം
ദോഹ: അക്രമത്തിന് ഇരയാവുന്ന വനിതകളുടേയും കുട്ടികളുടേയും പരാതികള്‍ സ്വീകരിക്കാനും പരിഹാരം കണ്ടെത്താനും ആഭ്യന്തര മന്ത്രാലയം പ്രത്യേക ഓഫീസ് ആരംഭിച്ചു.



കാപിറ്റല്‍ പോലീസ് സ്റ്റേഷനിലാണ് ഇതിനായി പ്രത്യേക ഓഫീസ് ആരംഭി ച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷ നല്‍കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിപാടിയുടെ ഭാഗമാണിത്. ഓഫീസിന്റെ ഉദ്ഘാടനം കാപ്പിറ്റല്‍ പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ നസ്ര്‍ ജബര്‍ ആല്‍ നുഐമി നിര്‍വ്വഹിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ ചടങ്ങില്‍ സംബന്ധിച്ചു.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറിലെ ഇന്ത്യന്‍ ചര്‍ച്ച് സമുച്ഛയം : ഉദ്ഘാടനം ഇന്ന്
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ക്രൈസ്തവ വിശ്വാസികളുടെ പള്ളി സമുച്ഛയത്തിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ അത്തിയ്യ നിര്‍വഹിക്കും.




സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ ചര്‍ച്ച്, ബ്രദറന്റ് അസംബ്ളി, സെന്റ് മേരീസ് മലങ്കര ചര്‍ച്ച്, പെന്തക്കോസ്റ്റല്‍ അസംബ്ളി തുടങ്ങിയവയുടെ വിവിധ പ്രാര്‍ത്ഥനാ ലയങ്ങളാണ് ഈ സമുച്ഛയ ത്തിലുള്ളത്. വിവിധ മത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മഹ്ദൂല്‍ ഉലൂം ഇന്‍റര്‍നാഷണല്‍ സ്കൂളിലേക്കുള്ള പ്രവേശനം തുടങ്ങി
ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യൂക്കേഷന്‍റെ കീഴില്‍ ജിദ്ദയില്‍ തുടങ്ങുന്ന മഹ്ദൂല്‍ ഉലൂം ഇന്‍റര്‍നാഷണല്‍ സ്കൂളിലേക്കുള്ള പ്രവേശനം തുടങ്ങി. ഏപ്രില്‍ രണ്ടാം വാരം സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനേജ്മെന്‍റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.ബി.എസ്.ഇ സിലബസില്‍ പഠനം നടത്തുന്ന സ്കൂളില്‍ കെ.ജി മുതല്‍ ഏഴാം തരം വരെയുള്ള ക്ലാസുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ കുഞ്ഞു, സുലൈമാന്‍ കിഴിശേരി, മുഹമ്മദലി ഫൈസി, അബ്ദുറൗഫ്, മുജീബ് തുടങ്ങിവയവര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ദുബായിലെ അദ്യത്തെ വനിതാ ജഡ്ജി
എബ്ടിസാം അല്‍ ബെദ്വാവി ദുബായിലെ അദ്യത്തെ വനിതാ ജഡ്ജിയായി. വനിതാ ശാക്തീകരണത്തിന് ഏറെ നടപടികള്‍ സ്വീകരിക്കുന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് എബ്ടിസാം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ലീഗല്‍ റിസര്‍ച്ചറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു എബ്ടിസാം. 2008 മാര്‍ച്ചിലാണ് യു.എ.ഇയില്‍ ആദ്യമായി ഒരു വനിതാ ജഡ്ജി സ്ഥാനമേല്‍ക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ യില്‍ ശക്തമായ മഴ തുടരും, കനത്ത ആലിപ്പഴവര്‍ഷം
അടുത്ത ആഴ്ചയിലും യു.എ.ഇയില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകള്‍ തടയാന്‍ പ്രത്യേക നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാളെ പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിക്കും. ശൈത്യ കാലത്തിനു ശേഷം ഗള്‍ഫിലേക്ക് വേനല്‍ വരുന്നതിന് മുന്നോടിയാണ് മഴയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും ദുബായില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



27 March 2009
ഖത്തറില്‍ ടിവിക്കും റേഡിയോവിനും കൂടുതല്‍ സ്വാതന്ത്ര്യം
ദോഹ: ഖത്തര്‍ ടിവി ആന്‍ഡ് റേഡിയോ കോര്‍പറേഷനു കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു. ഗ്ലോബല്‍ ടിവി ചാനലുകളും റേഡിയോ സ്റ്റേഷനുകളും സ്ഥാപിച്ചു ലാഭകരമായി നടത്താന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അനുവാദം നല്‍കി. ഖത്തര്‍ ടിവി ആന്‍ഡ് റേഡിയോ കോര്‍പറേഷന്റെ പേര് ഖത്തര്‍ ഇന്‍ഫര്‍മേഷന്‍ ഫൌണ്ടേഷന്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. ഖത്തറില്‍ നടക്കുന്ന പ്രധാന കായിക സംരംഭങ്ങളുടെയും മറ്റും സംപ്രേഷ ണാവകാശം ഫൌണ്ടേഷനു വാങ്ങാനാകും. ഷെയ്ഖ് ഹമദ് ബിന്‍ തമീര്‍ അല്‍താനിയെ ചെയര്‍മാനായും ഷെയ്ഖ് ജാബര്‍ ബിന്‍ യൂസഫ് അല്‍താനിയെ വൈസ് ചെയര്‍മാനായും അമീര്‍ നിയമിച്ചു.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മീലാദ്‌ സംഗമം മുസ്വഫയില്‍
“ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ)” എന്ന പ്രമേയവുമായി മുസ്വഫ എസ്‌. വൈ. എസ്‌. ഫെബ്രുവരി 3 മുതല്‍ നടത്തി വരുന്ന നബി ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും മീലാദ്‌ സംഗമവും നടത്തുന്നു.




മുസ്വഫ ശഅബിയ പത്തില്‍ യു. എ. ഇ. എക്സ്ചേഞ്ചിനു പിന്നിലെ എമിറേറ്റ്സ്‌ ഫ്യൂച്ചര്‍ ഇന്‍റര്‍ നാഷണല്‍ അക്കാഡമി ഓഡിറ്റോറിയത്തില്‍ 28-03-2009 ശനിയാഴ്ച 4:30 മുതല്‍ 10:30 വരെ യാണു പരിപാടികള്‍ നടക്കുക.
പ്രമുഖ വാഗ്മിയും, ഗ്രന്ഥകാരനും മന:ശ്ശാസ്ത്ര ജ്ഞനുമായ അഡ്വ. ഇസ്മായില്‍ വഫ മീലാദ്‌ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. മോഡല്‍ സ്കൂല്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്‌ദുല്‍ ഖാദര്‍, പ്രൊഫ. ഷാജു ജമാലുദ്ധീന്‍, ബനിയാസ്‌ ഗ്രൂപ്പ്‌ ഒ‍ാഫ്‌ കമ്പനി എം. ഡി. അബ്‌ദു റഹ്‌മാന്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.




മീലാദ്‌ കാമ്പയിനോട നുബന്ധിച്ച നടത്തിയ വിവിധ മത്സര പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും മുസ്വഫ എസ്‌. വൈ. എസ്‌. നടത്തുന്ന ഇസ്സത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്ന് ഈ വര്‍ഷം സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം വരിച്ച 11 വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും.




മീലാദ്‌ കാമ്പയിന്‍റെ ഭാഗമായി നടന്ന മദ്‌ഹ് ഗാന വേദിയുടെയും വി. പി. എ. തങ്ങള്‍ ആട്ടിരിയുടെ പ്രഭാഷണത്തിന്‍റെ യും വി. സി. ഡി കളും പ്രകാശനം ചെയ്യുന്നതാണ്‌.




(കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050 6720786, 055-5814786 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്‌)
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



26 March 2009
ദുബായില്‍ ബസ് യാത്രയ്ക്ക് കൂടുതല്‍ സൌകര്യങ്ങള്‍
ദുബായിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിന് ബസ് ഗതാഗത സംവിധാനം വര്‍ധിപ്പിക്കാന്‍ വിപുലമായി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിനായി കൂടുതല്‍ ആധുനിക സംവിധാനത്തിലുള്ള ബസുകള്‍ നിരത്തിലിറക്കും. ഒരു ബസ് കൃത്യമായി സര്‍വീസ് നടത്തുന്നതോടെ നിരത്തില്‍ നിന്ന് 40 ചെറുവാഹനങ്ങള്‍ ഒഴിയുന്നുവെന്നാണ് അര്‍ത്ഥമെന്ന് ആര്‍.ടി.എ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ പേമാന്‍ യൂസുഫ് പര്‍ഹാം പറഞ്ഞു. ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കും കൂടുതല്‍ സൗകര്യം ഒരുക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി പ്രധാന റൂട്ടുകളില്‍ 350 മീറ്റര്‍ ഇടവിട്ട് എയര്‍ കണ്ടീഷന്‍ ബസ് വെയിറ്റിംഗ് കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മസ്ക്കറ്റില്‍ തീയറ്റര്‍ മേള
മസ്ക്കറ്റ് ഇന്ത്യന്‍ എംബസിയും ഇവന്‍റ്ഫുളും ചേര്‍ന്ന് തീയറ്റര്‍ മേള സംഘടിപ്പിക്കുന്നു. എംബസി ഓഡിറ്റോറിയത്തില്‍ ഈ മാസം 29 ന് ആരംഭിക്കുന്ന മേള 11 വരെ നീളും. ബോംബെ തീയറ്ററില്‍ നിന്നുള്ള ആറ് നാടകങ്ങളാണ് മേളയില്‍ അവതരിപ്പിക്കുക. പ്രവേശനം ക്ഷണിക്കപ്പെട്ട സദസിന് മാത്രമായിരിക്കുമെന്ന് എംബസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അംബാസഡര്‍ അനില്‍ വാദ് വ അറിയിച്ചു. ഇവന്‍റ്ഫുള്‍ ഡയറക്ടര്‍ ഡോ. സതീശ് നമ്പ്യാരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹ് റൈനില്‍ സ്കൂള്‍ ഫീസ് കൂട്ടി
ബഹ്റിനിലെ ഏഷ്യന്‍ സ്കൂള്‍ ഫീസ് പുതുക്കി നിശ്ചയിച്ചു. ട്യൂഷന്‍ ഫീസ് 20 ദിനാറില്‍ നിന്നും 25 ബഹ്റിന്‍ ദിനാറായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഏപ്രീല്‍ ഒന്ന് മുതല്‍ 50 ശതമാനം ഫീസ് വര്‍ധിപ്പിക്കുമെന്നുള്ള സ്കൂള്‍ ഭരണാധികാരികളുടെ അഭിപ്രായത്തിന് എതിരെ രക്ഷിതാക്കളുടെ കൂട്ടായ്മ പ്രതിഷേധം അറിയിക്കുകയും ഓപ്പണ്‍ ഹൗസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 50 ശതമാനം ഫീസ് വര്‍ധനവ് 25 ശതമാനമായി കുറച്ചതായി രക്ഷിതാക്കളുടെ കൂട്ടായ്മ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ.യില്‍ മഴ
യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. പലയിടത്തും ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്. ഷാര്‍ജ, ഫുജൈറ തുടങ്ങിയ ഇടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. മസാഫിയില്‍ 25 മില്ലീ മീറ്റര്‍ മഴ പെയ്തു. ഇന്നും യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



'ശുചിത്വം, ആരോഗ്യം' കാമ്പയിന്‍
ദോഹ: ആരോഗ്യ സംരക്ഷണത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് പ്രവാസി സമൂഹത്തെ ബോധവല്‍കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ 'ശുചിത്വം ആരോഗ്യം' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 17 മുതല്‍ ഒരു മാസം നീളുന്ന കാമ്പയിന്‍ സംഘടിപ്പിക്കും. കാമ്പയിന്റെ ഓപചാരിക ഉല്‍ഘാടനം വെള്ളിയാഴ്ച ഖത്തര്‍ ചാരിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ ഖത്തര്‍ ഫ്രണ്ട്സ് എന്‍വയണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍ ആദില്‍ അല്‍തിജാനി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ ജന സേവന വകുപ്പ് അധ്യക്ഷന്‍ പി. എം. അബൂബക്കര്‍ മാസ്റ്റര്‍ കാമ്പയിനിന്റെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ചു.




കാമ്പയിനോ ടനുബന്ധിച്ച് അസോസിയേഷന്‍ പുറത്തിറക്കിയ 'ശുചിത്വം നിറ ഭേദങ്ങള്‍' എന്ന ഡിജിറ്റല്‍ ഡോക്യുമെന്ററി ആദില്‍ പ്രകാശനം ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഡോക്ടര്‍ മൊയ്തു ഏറ്റു വാങ്ങി. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ. സി. അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു. പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ അധ്യക്ഷത വഹിച്ചു.




കാമ്പയിനില്‍ വിവിധ ബോധവല്‍കരണ പരിപാടികള്‍ക്ക് പുറമെ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ജന സേവന വകുപ്പ് അധ്യക്ഷന്‍ അറിയിച്ചു. ബോധവല്‍കരണ പൊതു ക്ലാസുകള്‍, പള്ളി ക്ലാസുകള്‍, ഗൃഹ യോഗങ്ങള്‍, ഫ്ളാറ്റ് മീറ്റുകള്‍, കുട്ടികള്‍ക്കായി പ്രബന്ധ ചിത്ര രചനാ മത്സരങ്ങള്‍, സ്ക്വാഡുകള്‍, വ്യക്തി സംഭാഷണങ്ങള്‍, ലഘു ലേഖ, ഡോക്യുമെന്ററി, സ്റ്റിക്കറുകള്‍ എന്നിവയുടെ വ്യാപകമായ വിതരണം, ബീച്ച് ശുചീകരണം, പൊതു ജന പങ്കാളിത്തത്തോടെ താമസ സ്ഥലങ്ങളും പരിസരങ്ങളും വൃത്തിയാക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



25 March 2009
ആഗോള താപനം - കാരണങ്ങളും പ്രതിവിധികളും
വൈദ്യുതി ഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 28ന് ആഗോള തലത്തില്‍ ആചരിക്കുന്ന “എര്‍ത്ത് അവര്‍” പരിപാടിയോട് അനുബന്ധിച്ച് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ വായനക്കൂട്ടം ചര്‍ച്ച സംഘടിപ്പി ക്കുകയുണ്ടായി.

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ഗ്രീന്‍ ഹൌസ് വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ്, എന്നിവ അന്തരീക്ഷത്തില്‍ പെരുകാതിരിക്കാനുള്ള ജീവിത ക്രമം ആഗോള തലത്തില്‍ തന്നെ ചിട്ടപ്പെടുത്തേ ണ്ടിയിരിക്കുന്നു. പ്രകൃതിയുമായി രമ്യപ്പെടുന്ന ഒരു ജീവിത രീതി ആവിഷ്കരിച്ചാല്‍ ഗ്രീന്‍ ഹൌസ് വാതകങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനും അതു വഴി ആഗോള താപനം കുറക്കുവാനും സാധിക്കും. പ്രകൃതിയില്‍ ധാരാളം ഉള്ള കാറ്റും വെളിച്ചവും പരമാവധി ഉപയോഗ പ്പെടുത്തുകയാണ് ഊര്‍ജ്ജോ ല്‍പ്പാദനം കുറക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം. അതു വഴി എയര്‍ കണ്ടീഷനിങ്ങിന്റേയും വൈദ്യുത വിളക്കുകളുടേയും ഉപയോഗം കുറക്കാന്‍ കഴിയുന്നു. ആഗോള താപനത്തെ സാധാരണ വര്‍ത്തമാനമായി കാണാതെ ഗൌരവമായി പരിഗണിക്കേ ണ്ടതാണെന്നും പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ച അഡ്വ. ജയരാജ് തോമസ് അഭിപ്രായപ്പെട്ടു.




Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അലൈനില്‍ ഷോര്‍ട്ട് ഫിലിം മത്സരവും ശില്പശാലയും
അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ഷോര്‍ട്ട് ഫിലിം മത്സരവും ശില്പശാലയും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് ശില്പശാല. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ടിഫിലിമുകളാണ് മത്സരാടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ക്യാമ്പ്. അസോസിയേഷന്‍ അങ്കണത്തില്‍ നടക്കുന്ന ക്യാമ്പില്‍ 1500 ഓളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പെരിങ്ങളം നിയോജക മണ്ഡലത്തിലെ യു.എ.ഇയിലെ പ്രവാസികളുടെ കൂട്ടായ്മ
പാനൂര്‍ എന്‍.ആര്‍.ഐ അസോസിയേഷന്‍ എന്ന പേരില്‍ പെരിങ്ങളം നിയോജക മണ്ഡലത്തിലെ യു.എ.ഇയിലെ പ്രവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. സംഘടനയുടെ ഉദ്ഘാടനവും കുടുംബ സംഗമവും മാര്‍ച്ച് 26 ന് രാത്രി ഏഴിന് ഷാര്‍ജയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടി പെരിങ്ങളം എം.എല്‍.എ കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. മെംബര്‍ഷിപ്പ് വിതരണവും ഇതോടനുബന്ധിച്ചുണ്ടാകും. അബൂബക്കര്‍ കടവത്തൂര്‍, മുനീര്‍ പാലക്കണ്ടി, സുബൈര്‍ പാറാട്ട്, ഫൈസല്‍ കടവത്തൂര്‍, അനസ്ഇബ്രാഹിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



25 കോടി രൂപയുടെ പദ്ധതികളുമായി ആസാദ് എജ്യുക്കേഷന്‍ ട്രസ്റ്റ്
കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വിവിധ ജില്ലകളിലായി 25 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസാദ് എജ്യുക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. സ്മാര്‍ട്ട് സ്കൂള്‍, ഇന്‍റര്‍നാഷണല്‍ സ്കൂള്‍, ബിസിനസ് സ്കൂള്‍, പ്രൊഫഷണല്‍ കോളേജ് എന്നിവയാണ് പ്രഥമ പദ്ധതികളെന്നും ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ വിശദീകരിച്ചു. സാങ്കേതിക സൗകര്യങ്ങളോടെയുള്ള ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ സാര്‍വത്രികമാക്കുകയാണ് ട്രസ്റ്റിന്‍റെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ പി.എസ്.കെ മൊയ്തു ബാഖവി മാടവന പറഞ്ഞു. അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെ സീറ്റുകള്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി ഒഴിച്ചിടുമെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.എം കമറുദ്ദീന്‍, പി.കെ ജഅഫര്‍ ഹുസൈന്‍, ഉസ്മാന്‍ സഖാഫി, അഷ്റഫ് ഹാജി എന്നിവരും പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ രാഷ്ട്രീയം; ബഹ്റിന്‍ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാനുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നിലപാടില്‍ ബഹ്റിന്‍ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു. ഓര്‍ത്തഡോക്സ് സഭയുടെ ലക്ഷ്യങ്ങള്‍ ആരാധനയും ആതുര സേവനവുമാണെന്നും ഇതില്‍ നിന്ന് വ്യതിചലിച്ച് അധികാരത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും പിന്നാലെ നീങ്ങുന്നത് ആശ്വാസമല്ലെന്നും ബഹ്റിനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞു. രാജു കല്ലുപുറം, അബ്രഹാം സാമുവേല്‍, ബെന്നി വര്‍ക്കി, റോയി പുന്നന്‍, മാത്യു തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



24 March 2009
ബുള്‍ ഫൈറ്റര്‍ വിതരണ ഉല്‍ഘാടനം
കഥാകൃത്ത് പുന്നയൂര്‍ക്കുളം സയ്നുദ്ദീന്റെ ബുള്‍ ഫൈറ്ററിന്റെ ഗള്‍ഫിലെ വിതരണ ഉല്‍ഘാടനം പ്രശസ്ത പൊതു പ്രവര്‍ത്തകന്‍ ശ്രീ പുന്നക്കന്‍ മുഹമ്മദാലിക്ക് നല്‍കി കൊണ്ട് സലഫി ടൈംസ് എഡിറ്ററും അക്ഷര മുദ്ര അവാര്‍ഡ് ജേതാവുമായ കെ. എ. ജബ്ബാരി നിര്‍വ്വഹിച്ചു. കോഴിക്കോട് സഹൃദയ വേദിയുടെ സ്നേഹ സംഗമത്തോ ടനുബന്ധിച്ച് നടത്തിയ കഥാ ചര്‍ച്ചയില്‍ കഥാ കൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ബുള്‍ ഫൈറ്റര്‍ എന്ന കഥ അവതരിപ്പിച്ചു. ലാല്‍ ജി. ജോര്‍ജ്ജ്, രമേഷ് പയ്യന്നൂര്‍, ഹബീബ് തലശ്ശേരി, നാസര്‍ പരദേശി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഇ.എം.എസ്, എ.കെ.ജി. അനുസ്മരണം
ഇടം മസ്ക്കറ്റ് സംഘടിപ്പിക്കുന്ന ഇ.എം.എസ്സ്., എ.കെ.ജി. അനുസ്മരണ സമ്മേളനം 2009 മാര്‍ച്ച് 27 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് റൂവിയിലുള്ള ഗോള്‍ഡന്‍ സിറ്റി റെസ്റ്റോറന്റില്‍ വെച്ച് നടത്തപ്പെടുന്നു. പ്രശസ്ത പത്ര പ്രവര്‍ത്തകനായ ശ്രീ. രാധാകൃഷ്ണന്‍ എം.ജി. (ഇന്ത്യ ടുഡെ) അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുന്നു. വിഷയം: ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



വിരുന്നുകാരെ കാത്ത് അല്‍ ജൈസ് പര്‍വത നിരകള്‍
സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് റാസല്‍ ‍ഖൈമയിലെ അല്‍ ജൈസ് പര്‍വത നിരകള്‍ വ്യത്യസ്തമായ അനുഭവമാണ് നല്‍കുക. റാസല്‍ ഖൈമ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലത്തിലാണ് ഈ പര്‍വത നിരകളുടെ ബേസ് ക്യാമ്പ്. പിന്നെ കുത്തനെ മല കയറണം. അല്‍ ജൈസ് പര്‍വത നിരകള്‍ക്ക് മുകളില്‍ കര മാര്‍ഗം എത്തിപ്പെടുക എന്നത് അല്‍പം ദുര്‍ഘടമാണ്. ഇവിടേക്ക് കൃത്യമായ റോഡില്ല എന്നത് തന്നെ കാരണം. 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ഇതിന് മുകളിലേക്ക് നിര്‍മ്മിക്കുന്നത്. രണ്ട് വരിപ്പാതയും മൗണ്ട് ക്ലൈബിംഗ് റോഡും ഉള്‍പ്പെടുന്നതാണ് ഈ റോഡ്. പര്‍വതാ രോഹകര്‍ക്ക് പ്രത്യേക സജ്ജീകരണവും ഇവിടെ ഒരുക്കുന്നുണ്ട്.




യു.എ.ഇ. യിലെ തന്നെ ഏറ്റവും ഉയര്‍ന്ന പര്‍വതങ്ങളില്‍ ഒന്നാണ് അല്‍ ജൈസ് മല നിര. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പര്‍വത നിരകള്‍ ഇഷ്ടപ്പെടും. സര്‍വീസ് റോഡിലൂടെ സഞ്ചരിക്കുകയും ഇടയ്ക്ക് നടന്നു കയറുകയും വേണം മല മുകളിലെത്താന്‍.




താഴെ കടലും റാസല്‍ ഖൈമയുടെ ദൃശ്യങ്ങളും ഒരു വശത്ത് തെളിയും. മറു വശത്ത് മല നിരകളും മനോഹാരിതയും. വൈകുന്നേരങ്ങളില്‍ ഇവിടെ നിന്ന് താഴേക്കുള്ള കാഴ്ച ഏറെ ഹൃദ്യമാണ്.




ഈ മല നിരകള്‍ക്ക് മുകളില്‍ മൗണ്ടന്‍ റിസോര്‍ട്ട് പണിയാനുള്ള പദ്ധതിയിലാണ് അധികൃതര്‍. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, കോണ്‍ഫ്രന്‍സ് സെന്‍റര്‍, റിസോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന കേബിള്‍ കാര്‍ മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ നിര്‍മ്മിക്കാനാണ് അധികൃതരുടെ പദ്ധതി. മനോഹരമായ ഒരു മൗണ്ടന്‍ വിനോദ കേന്ദ്രം നിര്‍മ്മിക്കാനാണ് തീരുമാനം.




മരുഭൂമിയില്‍ മഞ്ഞ് പെയ്യുന്നു എന്ന് പറയുമ്പോള്‍ ആദ്യം വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍ തണുപ്പ് അനുഭവപ്പെടുന്ന അല്‍ ജൈസ് പര്‍വത നിരകളില്‍ പലപ്പോഴും മഞ്ഞ് പെയ്യാറുണ്ട്. കഴിഞ്ഞ ജനുവരിയില്‍ -3 ഡിഗ്രി വരെയെത്തി ഇവിടുത്ത തണുപ്പ്. അന്ന് 10 സെന്‍റീമീറ്ററോളം കട്ടിയില്‍ മഞ്ഞ് വീണിരുന്നു.




അല്‍ ജൈസ് പര്‍വത നിരകളെ ക്കുറിച്ച് സഞ്ചാരികള്‍ അധികം അറിഞ്ഞ് തുടങ്ങിയിട്ടില്ല. ഇവിടേക്കുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാവുകയും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ വരുകയും ചെയ്യുന്നതോടെ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തും. ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് അല്‍ ജൈസ്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ്
കുവൈറ്റിലെ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എക്സ്പ്രാടിയേറ്റ്സ് അസോസിയേഷന്‍ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഏപ്രീല്‍ മൂന്നിന് വെള്ളിയാഴ്ച നടക്കും. ഇതോടൊപ്പെ ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് ദാനവും നടക്കും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസക്കാണ് ഈ വര്‍ഷത്തെ ഗോള്‍ ഡന്‍ ഫോക്ക് അവാര്‍ഡ്. വിവിധ കലാപരിപാടികളും അരങ്ങേറും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കേരളീയ സമാജത്തില്‍ പുതിയ ഭരണ സമിതി
ബഹ്റിന്‍ കേരളീയ സമാജത്തില്‍ പുതിയ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. യുണൈറ്റ്ഡ് പാനലിന്‍റെ എട്ട് പേരും റിഫോമേഴ്സിന്‍റെ നാല് പേരും വിജയിച്ചു. പ്രസിഡന്‍റായി പി.വി മോഹന്‍ കുമാറിനേയും ജനറല്‍ സെക്രട്ടറിയായി എന്‍.കെ മാത്യുവിനേയും തെരഞ്ഞെടുത്തു
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഘടകകക്ഷിയാന്‍ പിഡിപിക്ക് എന്തുകൊണ്ടും യോഗ്യതയുണ്ടെന്ന്
ഇടുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഘടകകക്ഷിയാന്‍ പിഡിപിക്ക് എന്തുകൊണ്ടും യോഗ്യതയുണ്ടെന്നും അവസരം വരുന്ന പക്ഷം പിഡിപി അതിന് തയ്യാറാണെന്നും പിഡിപി മുന്‍ ചെയര്‍മാനും ഉപദേശക സമിതി അംഗവുമായ അബ്ദുല്‍ അസീസ് ഏഷ്യാനെറ്റിനോട് പറഞ്ഞു. ഖത്തറില്‍ സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. പിഡിപിയുടേയും എല്‍ഡിഎഫിന്‍റേയും ആശയങ്ങളില്‍ നിലനില്‍ക്കുന്ന പൊതു സ്വഭാവമാണ് ഇരു ചേരികളേയും അടുപ്പിച്ചത്. പിഡിപിയെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളത് കൊണ്ടാണ് സിപിഎം തങ്ങളുമായി സഹകരിക്കാന്‍ തയ്യാറായതെന്നും അബ്ദുല്‍ അസീസ് വിശദീകരിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



നമ്മുടെ വോട്ട്
നമ്മുടെ വോട്ട് എന്ന വിഷയത്തില്‍ ജിദ്ദയില്‍ ഐ.ഡി.സിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഷറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രൊഫ. അബ്ദുല്‍ അലി, കാസിം ഇരിക്കൂര്‍, കെ.എ.കെ ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാനായി മലയാളിയായ സലാഹ് കാരാടിനെ നോമിനേറ്റ് ചെയ്തു.
ജിദ്ദാ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാനായി മലയാളിയായ സലാഹ് കാരാടിനെ നോമിനേറ്റ് ചെയ്തു. സ്കൂളിന്‍റെ ചീഫ് പാട്രന്‍ ആയ ഇന്ത്യന്‍ അംബാസഡര്‍ എം.ഒ.എച്ച് ഫാറൂഖ് ആണ് അടുത്ത വര്‍ഷത്തേക്കുള്ള പുതിയ ചെയര്‍മാനെ നോമിനേറ്റ് ചെയ്തത്. രണ്ടര വര്‍ഷമായി മാനേജിംഗ് കമ്മിറ്റിയില്‍ അംഗമായ സലാഹ് കാരാടന്‍ തിരൂരങ്ങാടി സ്വദേശിയാണ്. മാര്‍ച്ച് 31 ന് കാലാവധി അവസാനിക്കുന്ന നിലവിലുള്ള ചെയര്‍മാന്‍ അക്ബര്‍ പാഷയുടെ സ്ഥാനത്തേക്കാണ് സലാഹ് തെരഞ്ഞെടുത്തത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ബിഎഡ്
ദോഹ: ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഖത്തര്‍ യൂണിവേഴ്സിറ്റി ബിഎഡ് പ്രോഗ്രാം ആരംഭിക്കുന്നു. 1999ല്‍ നിര്‍ത്തലാക്കിയ ബാച്ചലേഴ്സ് പ്രോഗ്രാം ഇന്‍ എജ്യൂക്കേഷന്‍ അടുത്ത അധ്യയന വര്‍ഷം പുനരാരംഭിക്കും. നിലവില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍, ആര്‍ട് എജ്യൂക്കേഷന്‍ എന്നിവയില്‍ ബാച്ചലേഴ്സ് കോഴ്സ് യൂണിവേഴ്സിറ്റിക്കുണ്ട്.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തര്‍ എയര്‍വെയ്‌സ്‌ ഹൂസ്റ്റണ്‍ സര്‍വീസ്‌ തുടങ്ങുന്നു
ഖത്തര്‍ : ഖത്തര്‍ എയര്‍വെയ്‌സ്‌ മാര്‍ച്ച്‌ 30 മുതല്‍ ദോഹയില്‍ നിന്ന്‌ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്‌ സര്‍വീസ്‌ തുടങ്ങുന്നു. ന്യൂയോര്‍ക്ക്‌, വാഷിങ്‌ടണ്‍ നഗരങ്ങള്‍ക്കു ശേഷം അമേരിക്കയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ മൂന്നാമത്തെ സര്‍വീസാണിത്‌.




ഈ സര്‍വീസ്‌ ആരംഭിക്കുന്നതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ സൗകര്യപ്രദമായി ഹൂസ്റ്റണിലെത്താന്‍ കഴിയുമെന്ന്‌ കമ്പനിയുടെ ഇന്ത്യ റീജനല്‍ മാനേജര്‍ നവീന്‍ ചൗള പത്ര സമ്മേളനത്തില്‍ അറിയിച്ചു.




ഈ പ്രതിദിന നോണ്‍സ്റ്റോപ്പ്‌ സര്‍വീസ്‌ 17 മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട്‌ ദോഹയില്‍ നിന്ന്‌ ഹൂസ്റ്റണിലെത്തും. ഖത്തര്‍ എയര്‍വെയ്‌സിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ സര്‍വീസിന്‌ ബോയിങ്‌ 777200 വിമാനമാണ്‌ ഉപയോഗിക്കുന്നത്‌.




ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ ദോഹയിലെത്തി മൂന്നു മണിക്കൂറിനുള്ളില്‍ ഹൂസ്റ്റണിലേക്കുള്ള കണക്ഷന്‍ ഫൈ്‌ളറ്റ്‌ ലഭ്യമാവുന്ന രീതിയിലാണ്‌ ഷെഡ്യൂള്‍. ഇന്ത്യയില്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം തുടങ്ങി ഒമ്പത്‌ നഗരങ്ങളില്‍ നിന്നായി ഖത്തര്‍ എയര്‍വെയ്‌സ്‌ ആഴ്‌ചയില്‍ 8 സര്‍വീസുകള്‍ ദോഹയിലേക്ക്‌ നടത്തുന്നുണ്ട്‌. 68 വിമാനങ്ങളുള്ള ഖത്തര്‍ എയര്‍വെയ്‌സ്‌ 83 നഗരങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. നടപ്പു വര്‍ഷം ആറ്‌ പുതിയ റൂട്ടുകളില്‍ സര്‍വീസ്‌ ആരംഭിക്കും.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



23 March 2009
ഒളിച്ചോടുന്ന തൊഴിലാളികളെ കുറ്റവാളികളായി കാണാറില്ല : ഖത്തര്‍
ദോഹ : ഖത്തറില്‍ നിര്‍ബന്ധിത തിരിച്ചയക്കല്‍ ഇല്ലെന്നു മന്ത്രി സഭയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്നതു നിയമ ലംഘനമാണെങ്കിലും അത്തരക്കാരെ കുറ്റവാളികളായി കരുതാറില്ല. തിരിച്ചയയ്ക്കല്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് എല്ലാ അവകാശങ്ങളും ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.




ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നു പണം ലഭിക്കാനുണ്ടെങ്കില്‍ അതും കൃത്യമായി കൊടുക്കും. ഇവിടെ നിന്നു പോകാന്‍ ഏറ്റവും കുറഞ്ഞ വിമാന നിരക്കുകള്‍ ലഭ്യമാക്കണമെന്നു വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.




കഴിവതും തിരിച്ചയയ്ക്കല്‍ കേന്ദ്രത്തിലെ താമസ കാലാവധി കുറയ്ക്കാനാണു ശ്രമം. തടങ്കലില്‍ കഴിയുന്നവരെ അതിഥികളെ പോലെയാണു കരുതുന്നത്. കരാര്‍ കാലാവധി കഴിയും മുമ്പേ ജോലിയില്‍ നിന്നു പിരിച്ചു വിട്ട ഒട്ടേറെ പേര്‍ പാസ്പോര്‍ട്ടും കിട്ടാനുള്ള പണവും ആവശ്യപ്പെട്ടു വരാറുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ട്രാഫിക് പിഴകള്‍ പോസ്റ്റ് ഓഫീസിലും അടക്കാം
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റിയുടെ പിഴകള്‍ ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും അടയ്ക്കാം. എമിറേറ്റ്സ് പോസ്റ്റ് വഴിയാണ് പിഴകള്‍ അടയ്ക്കാനുള്ള സംവിധാനം അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്. പോസ്റ്റോ ഫീസുകളില്‍ നിന്ന് ഇനി മുതല്‍ പാര്‍ക്കിംഗ് കാര്‍ഡുകള്‍ ലഭിക്കുകയും ചെയ്യും. പിഴകള്‍ അടയ്ക്കാനായി എമിറേറ്റ്സ് പോസ്റ്റിന്‍റെ ഓഫീസുകളും ആര്‍.ടി.എ.യും തമ്മില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ബന്ധിപ്പിച്ചിട്ടുണ്ട്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മൂന്നാമിടം മസ്ക്കറ്റ്
ഇടതുപക്ഷ ചിന്താഗതി ഉള്ളവരുടെ സംഘടന മസ്ക്കറ്റില്‍ ആരംഭിക്കുന്നു. മൂന്നാമിടം മസ്ക്കറ്റ് എന്ന പേരിലുള്ള സംഘടനയുടെ ആദ്യ പരിപാടി അടുത്ത വെള്ളിയാഴ്ച നടക്കും. ഗോള്‍ഡന്‍ സിറ്റി റസ്റ്റോറന്‍റ് ഹാളില്‍ വൈകീട്ട് ഏഴിന് ഇ.എം.എസ് അനുസ്മരണമാണ് സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ എം.ജി. രാധാകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിക്കും.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മലയാളി കള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു
സൗദിയിലെ മലയാളി കള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതായി ദമാം ശരീഅത്ത് കോടതി അഭിഭാഷകനായ മുഹമ്മദ് നജാത്തി പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സാമൂഹ്യ സംഘടനകള്‍ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മുഹമ്മദ് നജാത്ത് അഭ്യര്‍ത്ഥിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ. യില്‍ മഴ പെയ്തേക്കും
യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂ റിനുള്ളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത യുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായ്, ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ നേരിയ തോതില്‍ മഴ പെയ്തിരുന്നു. വൈകുന്നേരം ദുബായ്, ഷാര്‍ജ, ദൈദ് എന്നിവി ടങ്ങളില്‍ പൊടിക്കാറ്റും അനുഭവപ്പെട്ടു. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില വര്‍ധിക്കാ നിടയുണ്ട്. കടല്‍ ക്ഷോഭത്തിന് സാധ്യത യുള്ളതിനാല്‍ നീന്താന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മലയാളിക്ക് ഷാര്‍ജ പോലീസിന്‍റെ അവാര്‍ഡ്
മികച്ച സേവനത്തിനുള്ള ഷാര്‍ജ പോലീസിന്‍റെ അവാര്‍ഡ് മലയാളിക്ക് ലഭിച്ചു. കണ്ണൂര്‍ ചിറക്കല്‍കുളം സ്വദേശിയും ഷാര്‍ജ പോലീസിലെ ക്രൈം ഫോട്ടോഗ്രാഫറുമായ മഹ്മൂദിനാണ് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ ദിവസം ഷാര്‍ജ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഹദീദിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 21 വര്‍ഷമായി മഹ്മൂദ് ഷാര്‍‍ജ പോലീസില്‍ ജോലി ചെയ്യുന്നു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



21 March 2009
ഉമ്മര്‍ സാഹിബിന് യാത്രയയപ്പ്
ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഐ. എം. സി. സി. അബുദാബി കമ്മിറ്റി പ്രസിഡന്‍റ് ബി. പി. ഉമ്മര്‍ സാഹിബിന് ഹൃദ്യമാ‍യ യാത്രയയപ്പ് നല്‍കി. അബു ദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഐ. എം. സി. സി. ഉപാദ്ധ്യക്ഷന്‍ ഗഫൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. വി. കെ. ഷാഫി, ഇബ്രാഹിം കല്ലായ്ക്കല്‍, ഷിബു എം. മുസ്തഫ തുടങ്ങിയവര്‍ അനുമോദന പ്രസംഗം നടത്തി. എന്‍. എസ്. ഹാഷിം സ്വാഗതവും, എ. പി. ഷമീര്‍ നന്ദിയും പറഞ്ഞു.



Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ബൈക്കില്‍ ഉലകം ചുറ്റുന്ന വ്ലാഡിമര്‍
തന്‍റെ ബൈക്കില്‍ ലോകം കറങ്ങുകയാണ് വ്ളാദിമിര്‍ യാരെറ്റ്സ് എന്ന ബലാറസുകാരന്‍. 45 രാജ്യങ്ങള്‍ താണ്ടി ഇദ്ദേഹം ഇപ്പോള്‍ യു. എ. ഇ. യില്‍ എത്തിയിരിക്കുന്നു. വ്ളാദിമിര്‍ യാരെറ്റ്സിന്‍റെ മോഹം ഗിന്നസ് ബുക്കില്‍ ഇടം നേടുകയെന്നതാണ്. അതിന് അദ്ദേഹം തെരഞ്ഞെടുത്ത മാര്‍ഗം തന്‍റെ മോട്ടോര്‍ ബൈക്കില്‍ ലോകം ചുറ്റി സഞ്ചരിക്കുക എന്നത്.




2000 മെയ് 27 ന് ബെലാറസിലെ മിന്‍സ്ക്കില്‍ നിന്ന് തുടങ്ങിയ യാത്ര ഇപ്പോഴും തുടരുന്നത് അതു കൊണ്ട് തന്നെ. പോളണ്ട്, ജര്‍മ്മനി, നെതര്‍ലന്‍റ്, ബെല്‍ജിയം തുടങ്ങി തായ് വാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ കറങ്ങി ഇപ്പോള്‍ ഇദ്ദേഹം യു. എ. ഇ. യില്‍ എത്തിയിരിക്കുന്നു. മോട്ടോര്‍ ബൈക്കില്‍ ഇദ്ദേഹം എത്തുന്ന 46 മത്തെ രാജ്യമാണ് യു.എ.ഇ.




താന്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ പേരുകളെല്ലാം ഇദ്ദേഹം തന്‍റെ ബൈക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം യാത്ര തുടങ്ങിയ തീയതി, എവിടെയെല്ലാം സഞ്ചരിച്ചു തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ബൈക്ക് നോക്കി ഒരാള്‍ക്ക് മനസിലാക്കാം. ഇത്തരത്തില്‍ ബൈക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു പ്രത്യേക കാരണമുണ്ട്. ബധിരനും മൂകനുമാണ് വ്ളാദിമിര്‍ യാരെറ്റ്. ആംഗ്യ ഭാഷയില്‍ ആരെങ്കിലും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇദ്ദേഹം ബൈക്കില്‍ എഴുതി ഒട്ടിച്ചിരിക്കുന്നത്.




ബൈക്കിന് ഒരു വശത്ത് വലിയ പെട്ടി കെട്ടി വച്ചാണ് ഇദ്ദേഹത്തിന്‍റെ സഞ്ചാരം. തനിക്ക് വേണ്ട വസ്ത്രങ്ങളും ബൈക്ക് നന്നാക്കാനുള്ള ടൂളുകളും മറ്റ് അവശ്യ സാധനങ്ങളുമെല്ലാം സൂക്ഷിക്കുന്നത് ഈ വലിയ പെട്ടിയില്‍. താന്‍ സഞ്ചരിച്ച രാജ്യങ്ങളിലെ റൂട്ട് മാപ്പും ഇദ്ദേഹം കൃത്യമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്.




പെട്രോളിന് വേണ്ട കാശ് യാരെറ്റ്സ് സമ്പാദിക്കുന്നതും ഈ യാത്രകളില്‍ നിന്ന് തന്നെ. അതിനായി തന്‍റെ ഹെല്‍മറ്റ് ബൈക്കിന് മുകളില്‍ വച്ച് അതിന് സമീപം സഹായ അഭ്യര്‍ത്ഥ എഴുതി വയ്ക്കുന്നു ഇദ്ദേഹം. താന്‍ സഞ്ചരിച്ച എല്ലാ സ്ഥലങ്ങളില്‍ നിന്നും ഫോട്ടോയെടുത്ത് സൂക്ഷിക്കാനും ഇദ്ദേഹം മറന്നിട്ടില്ല.




യു.എ.ഇയില്‍ നിന്ന് ഒമാനിലേക്കാണ് വ്ളാദിമിര്‍ യാരെറ്റ്സിന്‍റെ യാത്ര. ഇപ്പോള്‍ 68 വയസുള്ള ഇദ്ദേഹത്തിന് താന്‍ ഗിന്നസ് ബുക്കില്‍ കയറുമെന്ന കാര്യത്തില്‍ സംശയമേയില്ല. അതിന് അദ്ദേഹം ആംഗ്യ ഭാഷയില്‍ വിശദീകരണവും നല്‍കുന്നു. തന്‍റെ ആരോഗ്യത്തിന് ഇപ്പോഴും ഒരു കുഴപ്പവുമില്ല. ഇനിയും ഒരു പാട് രാജ്യങ്ങള്‍ തനിക്ക് താണ്ടാനാവും.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



20 March 2009
സ്നേഹ സംഗമവും കഥാ ചര്‍ച്ചയും
ദുബായ് : കോഴിക്കോട് സഹൃദയ വേദിയുടെ ആഭിമുഖ്യത്തില്‍ അക്ഷര മുദ്ര പുരസ്കാരം നേടിയ കെ. എ. ജെബ്ബാരിക്കും എന്‍ സി പി കോഴിക്കോട് ജില്ല മൈനോറിറ്റി വൈസ് ചെയര്‍മാന്‍ നാസര്‍ പരദേശിക്കും സ്വീകരണം നല്‍കുന്നു.




പ്രശസ്ത കഥാകൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്റെ “ബുള്‍ ഫൈറ്റര്‍” കഥാ സമാഹാരത്തെ കുറിച്ചുള്ള ചര്‍ച്ചയും ഉണ്ടായിരിക്കും. സിനിമാ സംവിധായകനും കഥാകൃത്തുമായ ലാല്‍ജി ജോര്‍ജ് മോഡറേറ്ററായിരിക്കും. കവയത്രി ഷീലാ പോള്‍ കഥയെ കുറിച്ച് ആസ്വാദനം അവതരിപ്പിക്കും.




ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും.




അറബ് ഇന്ത്യാ സാംസ്കാരിക ബന്ധത്തെ കുറിച്ച് ബഷീര്‍ തിക്കൊടി പ്രബന്ധം അവതരിപ്പിക്കും.




ദുബായ് അല്‍ ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ വെള്ളിയാഴ്ച മാര്‍ച്ച് 20ന് അഞ്ചു മണിക്കാണ് പരിപാടി.




- ഹബീബ് തലശ്ശേരി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



19 March 2009
രിസാല വിജ്ഞാന പരീക്ഷ
ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ മീലാദ് കാമ്പയിനോ ടനുബന്ധിച്ച് മാര്‍ച്ച് 27ന് ഗള്‍ഫിലെ പ്രവാസികള്‍ക്ക് വേണ്ടി വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു. കോഴിക്കോട് ഇസ്ലാമിക് പബ്ളിംഷിംഗ് ബ്യൂറോ പ്രസിദ്ധീകരിച്ച 'നിങ്ങളുടെ പ്രവാചകന്‍' എന്ന ലഘു പുസ്തകം അടിസ്ഥാന മാക്കിയാണ് പരീക്ഷ. സൌദി അറേബ്യ, യു. എ. ഇ., ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളി ലുള്ളവര്‍ക്ക് പങ്കെടുക്കാം.




ഒരു മണിക്കൂര്‍ സമയത്തെ എഴുത്തു പരീക്ഷക്ക് ആറ് ജി. സി. സി. രാജ്യങ്ങളിലായി സോണല്‍ തലത്തില്‍ അമ്പതോളം കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 20 വരെ രജിസ്ട്രേഷന് അവസരം ലഭിക്കും. ശരീഫ് കാരശ്ശേരി കണ്‍ട്രോളറും എം. മുഹമ്മദ് സാദിഖ്, വി. പി. എം. ബഷീര്‍, അശ്റഫ് മ, ലുഖ്മാന്‍ പാഴൂര്‍ എന്നിവര്‍ അംഗങ്ങളുമായ എക്സാം ബോര്‍ഡാണ് പരീക്ഷക്കു നേതൃത്വം നല്‍കുന്നത്. ഏകോപനത്തിനായി ഓരോ രാജ്യങ്ങളിലും നാഷണല്‍ എക്സാം ചീഫും, സോണല്‍ കോ - ഓഡിനേറ്റര്‍മാരും പ്രവര്‍ത്തിക്കും. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള എക്സാമിനര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ആര്‍. എസ്. സി. പ്രവര്‍ത്തകര്‍ നേരിട്ടു സമീപിച്ചാണ് പരീക്ഷാര്‍ഥികളെ കണ്ടെത്തുക.




ഓണ്‍ലൈന്‍ വഴിയും രജിസ്ട്രേഷനു സൌകര്യമൊ രുക്കിയിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങളും രിസാല വെബ്സൈറ്റില്‍ (www.risalaonline.com) ലഭിക്കും. പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് ജി. സി. സി., നാഷണല്‍ തലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും.




കഴിഞ്ഞ വര്‍ഷവും മീലാദ് പരിപാടികളോ ടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് തലത്തില്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചിരുന്നു. (കഴിഞ്ഞ വര്‍ഷത്തെ വിജ്ഞാന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ എഞ്ചിനീയര്‍ അബ്‌ ദുസ്സമദ്‌ കാക്കോവ്‌ അവാര്‍ഡ് സ്വീകരിക്കുന്നത് ഫോട്ടോയില്‍ കാണാം)




ഖത്തറില്‍ വിജ്ഞാന പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പരീക്ഷ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 5654123 / 5263001 / 6611672 എന്നീ നമ്പറുകളിലും ഈ ഈമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്: rscqatar at gmail dot com





- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ




Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഡിസൈനിംഗ് : മലയാളി വിദ്യാര്‍ത്ഥിനിക്ക് രണ്ടാം സ്ഥാനം
ദോഹ: ഖത്തര്‍ വെര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഡിസൈനിംഗ് മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. എം. ഇ. എസ്. ഇന്ത്യന്‍ സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിനി ഹെന നജീബിനാണ് വി. സി. ക്യു. ഡിസൈനിംഗ് മത്സരത്തില്‍ സമ്മാനം ലഭിച്ചത്. ഖത്തറിലെ സ്വദേശി സ്കൂളുകളിലേയും വിദേശി സ്കൂളുകളിലേയും 250ല്‍ പരം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. തൃശൂര്‍ നാട്ടിക ചിറക്കുഴി കുടുംബാംഗവും ഫ്രണ്ട്സ് ഓഫ് തൃശൂര്‍ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗവുമായ സി എ നജീബിന്റേയും നസീം ബാനുവിന്റേയും മകളാണ് ഹെന നജീബ്.




- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പത്ത് ലക്ഷം കവിഞ്ഞു
ദുബായില്‍ ആര്‍ടിഎക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ആര്‍ടിഎ അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. 2009 ജനുവരി വരെ ആര്‍ടിഎക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷത്തി എണ്ണൂറ്റി പതിനാറ് ആണ്. ഇതില്‍ എട്ട് ലക്ഷത്തിലധികം കാറുകള്‍ ഉള്‍പ്പടെയുള്ള ചെറിയ വാഹനങ്ങളും ചെറിയ ബസുകളുമാണ്. എഴുപത്തി ഏഴായിരം ലോറികളും വലിയ ബസുകളുമാണ്. നാല്‍പത്തി മൂവായിരത്തോളം മോട്ടോര്‍ സൈക്കിളുകളും മെക്കാനിക്കല്‍ വാഹനങ്ങളും ഉണ്ട്. 2007 നെ അപേക്ഷിച്ച് 15 ശതമാനത്തോളം വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട് 2008ല്‍.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഒമാനിലെ മൂന്നാമത്തെ ഇടവക സൌഹാറില്‍
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒമാനിലെ മൂന്നത്തെ ഇടവക സൊഹാറില്‍ വരുന്നു. മാര്‍ച്ച് 20ന് ഇതിന്‍റെ പ്രഖ്യാപനം ഉണ്ടായിരിക്കും. ഒമാനില്‍ ഉടനീളം പതിനായിരത്തോളം അംഗങ്ങളുള്ള ഓര്‍ത്തഡോക്സ് സഭക്ക് ഇപ്പോള്‍ സലാല, മസ്ക്കറ്റ് എന്നീ ഇടവകകളാണ് ഉള്ളത്. ഇടവക മെത്രോപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കുറിലോസ് സോഹാറില്‍ വൈകീട്ട് ആരംഭിക്കുന്ന കുര്‍ബാന ക്കിടയില്‍ ഇടവക പ്രഖ്യാപനം നടത്തും. തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഫീസ് വര്‍ദ്ധനക്ക് അടിസ്ഥാനം പ്രകടനം
അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പി ക്കണമെങ്കില്‍ സ്ക്കൂളുകള്‍ മികച്ച പ്രകടനം കാഴ്ച്ച വക്കണമെന്ന് കെ. എച്ച്. ഡി. എ. അറിയിച്ചു. പരമാവധി വര്‍ദ്ധിപ്പിക്കാവുന്ന ഫീസ് നിരക്ക് 15 ശതമാനമാണ്. മികച്ച പ്രകടനം കാഴ്ച്ച വച്ചവര്‍ക്കാണ് ഇതിന് കഴിയുക. മോശം പ്രകടനം കാഴ്ച്ച വച്ചവര്‍ക്ക് 7 മുതല്‍ 9 ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പിക്കാം. നാല് വിഭാഗങ്ങളിലാണ് സ്ക്കൂളുകളെ തരം തിരിക്കുക. ഇത് ദുബായ് സ്ക്കൂള്‍ ഇന്‍സ്പെക്ഷന്‍ ബ്യൂറോയുടെ ഉത്തരവാദിത്വമാണ്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹറിനില്‍ സ്ക്കൂള്‍ അപേക്ഷക്ക് വന്‍ തിരക്ക്
ബഹറിന്‍‍ : അര്‍ദ്ധ രാത്രിയില്‍ തന്നെ പല രക്ഷിതാക്കളും സ്ക്കൂളിന് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു. കടുത്ത തണുപ്പിനെ അവഗണിച്ചുമാണ് പലരും രാത്രിയില്‍ ക്യൂ നിന്നിരുന്നത്. രാവിലെ ഏഴ് മണിക്കാണ് അപേക്ഷ ഫോം വിതരണം ചെയ്തത്. കെ. ജി. 1 ലേക്ക് 51 സീറ്റും കെ. ജി. 2 ലേക്ക് 17 സീറ്റും ഒന്നാം ക്ലാസിലേക്ക് 4 സീറ്റുമാണ് ഉള്ളത്. ഇതിനായാണ് നൂറു കണക്കിന് രക്ഷിതാക്കള്‍ രാത്രി തന്നെ എത്തി ച്ചേര്‍ന്നത്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ആര്‍ട്ട് ബയിനിയില്‍ ഇന്ന് തുടങ്ങും. ആര്‍ട്ട് 2009 ആരംഭിച്ചു
ഷാര്‍ജയിലെ കലാപ്രദര്‍ശനമായ ഷാര്‍ജ ആര്‍ട്ട് ബയിനിയല്‍ വ്യാഴാഴ്ച ആരംഭിക്കും. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി ഉദ്ഘാടനം ചെയ്യും. രണ്ട് മാസത്തോളം നീണ്ട് നില്‍ക്കുന്ന സാസ്ക്കാരിക ഉല്‍സവമാണ് ഇത്.

ദുബായ് ആര്‍ട്ട് 2009 ആരംഭിച്ചു. ദുബായ് ഉപ ഭരണാധികാരിയായ ഷേഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത്തവണ 465 കലാകാരന്‍മാരുടെ 2000 അധികം സൃഷ്ടികള്‍ പ്രദര്‍ശനത്തിലുണ്ടാകും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് തിരുമാനം ആയിട്ടില്ലെന്ന് സ്പീക്കര്‍ ജസിം അല്‍ ഖോറ അറിയിച്ചു. മന്ത്രസഭ രാജിവച്ച സാഹചര്യത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുകയോ പാര്‍ലമെന്‍റ് മരവിപ്പിക്കുകയോ, പിരിച്ചുവിടുകയോ ചെയ്യും. കുവൈറ്റ് അമീര്‍ ഉചിതമായ തീരുമാനം എടുക്കും. പാര്‍ലമെന്‍റ് പിരിച്ചു വിടുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.

കുവൈറ്റ് പാര്‍ലിമെന്‍റ് ഏതാനും വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്ന് പറഞ്ഞ് പാര്‍ലമെന്‍റിന് മുന്നില്‍ പ്രകടനം നടന്നു. സര്‍ക്കാറും പാര്‍ലമെന്‍റ് അംഗങ്ങളും തമ്മില്‍ തുടര്‍ന്നു വരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കുവൈറ്റിന്‍റെ വികസനത്തെ ബാധിക്കുന്നു എന്നും അതിനാല്‍ പാര്‍ലമെന്‍റ് മരവിപ്പിച്ച് വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രകടനം. പ്രധാനമന്ത്രിയെ വിചാരണ ചെയ്യണമെന്ന് ഏതാനും അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭ രാജിവച്ചത്.

കുവൈറ്റ് മന്ത്രിസഭ രാജിവച്ചതോടെ പാര്‍ലമെന്‍റ് സമ്മേളനം മാറ്റിവച്ചു. വിദേശികളില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയ പുതിയ തൊഴില്‍ നിയമം, സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പദ്ധതി എന്നിവ ഇതോടെ പാതിവഴിയിലായി. ഈ ബില്ലുകള്‍ പാര്‍ലമെന്‍റ് പരിഗണിക്കാനിരിക്കെയാണ് മന്ത്രിസഭ രാജിവച്ചത്..
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



18 March 2009
ഖത്തറില്‍ പുതിയ ദേവാലയങ്ങള്‍
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ക്രൈസ്തവ വിശ്വാസികളുടെ ദേവാലയ സമുച്ഛയത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 28 ശനിയാഴ്ച കാലത്ത് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ അത്തിയ്യ നിര്‍വഹിക്കും. സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ ചര്‍ച്ച്, ബ്രദറന്റ് അസംബ്ളി, സെന്റ് മേരീസ് മലങ്കര ചര്‍ച്ച്, പെന്തക്കോസ്റ്റല്‍ അസംബ്ളി തുടങ്ങിയവയുടെ വിവിധ പ്രാര്‍ത്ഥനാ ലയങ്ങളാണ് ഈ സമുച്ഛയത്തില്‍ ഉള്ളത്. വിവിധ മത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.




- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഖത്തര്‍ മലയാളികള്‍ക്ക് റോഡ് സുരക്ഷാ ക്ലാസ്
ദോഹ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനു മലയാളി സമൂഹത്തെയും ബോധവത്ക രിക്കുന്നതിനായി മലയാളികളുടെ കലാ വേദിയിലും ഖത്തറിലെ ഗതാഗത വകുപ്പ് ഉദ്യോഗ സ്ഥരെത്തി. രാജ്യത്തെ പ്രവാസി സമൂഹത്തെയും ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണീ പുതിയ നീക്കം.




പുതിയ ഗതാഗത നിയയമത്തിന്റെ വെളിച്ചത്തില്‍ മലയാളി ഡ്രൈവര്‍മാരെയും മലയാളികളെയും ബോധവത്ക രിക്കുന്നതിനു വേണ്ടിയാണ് ഈ ബോധവത്കരണ പരിപാടി ഗള്‍ഫ് സിനിമയിലെ കലാ വേദിയിലും സംഘടിപ്പിച്ചത്. 'സുല്‍ത്താന്മാരുടെ പോരാട്ടം' എന്ന കലാ വേദിയില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഗതാഗത വകുപ്പിലെ ഫസ്റ്റ് വാറന്റ് ഓഫീസറായ ഫഹദ് മുബാറക് അല്‍ അബ്ദുല്ലയാണ് ക്ലാസ്സിനു തുടക്കമിട്ടത്. ആഭ്യന്തര വകുപ്പിലെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ മലയാളിയായ ഫൈസല്‍ ഹുദവി മലയാളത്തില്‍ ബോധവത്കരണ ക്ലാസ്സെടുത്തു.




രാജ്യത്തിലെ ഏറ്റവും വലിയ ജന വിഭാഗമായ വിദേശികളുമായി ഇടപഴകാന്‍ സമൂഹ നേതാക്കളിലൂടെ ബന്ധമു ണ്ടാക്കാനുള്ള പരിപാടികള്‍ക്ക് സമീപ കാലത്താണ് ആഭ്യന്തര വകുപ്പു തുടക്കമിട്ടത്. തങ്ങള്‍ വസിക്കുന്ന രാജ്യത്തിലെ നിയമം പാലിക്കാന്‍ വിദേശ തൊഴിലാളി കള്‍ക്കുള്ള ബാധ്യതയാണ് വിദേശികളായ സാമൂഹിക നേതാക്കളിലൂടെ ആഭ്യന്തര വകുപ്പ് സാധാരണക്കാരില്‍ എത്തിക്കുന്നത്.




- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സൌദിയില്‍ അഭിരുചി ടെസ്റ്റ്
സൗദിയില്‍ സിജിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അഭിരുചി ടെസ്റ്റ് സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ അഭിരുചി നോക്കി താല്‍പര്യവും കഴിവും അനുസരിച്ച് വിദ്യാഭ്യാസ മേഖല തെര‍ഞ്ഞെടുക്കാനുള്ള കൗണ്‍സിലിംങ്ങും പരീക്ഷയും ഇതോട നുബന്ധിച്ച് നടത്തും. ഏപ്രീല്‍ 9 ന് ആരംഭിക്കുന്ന പരിപാടികള്‍ നാട്ടില്‍ നിന്നും വരുന്ന വിദഗ്ധരുടെ നിയന്ത്രണത്തിലായിരിക്കും നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3651158 എന്ന നമ്പറില്‍ വിളിക്കണം.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കസവ് കുടുംബ സംഗമത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം
ജിദ്ദയിലെ ഗ്രീന്‍ അറേബ്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കസവ് കുടുംബ സംഗമത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഏപ്രീല്‍ രണ്ടിന് അബ് ഹൂറില്‍ വെച്ചാണ് മത്സരം. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ 050 0453678 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ മാനസിക പരിശോധന നിര്‍ബന്ധം ആക്കിയേക്കും
വിദേശ തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ ഇഖാമ അടിക്കുന്നതിന് മുമ്പുള്ള വൈദ്യ പരിശോധനയ്ക്കൊപ്പം മാനസികാരോഗ്യ പരിശോധന കൂടി നടത്തുവാന്‍ നിര്‍ദേശം. നിലവില്‍ തൊഴില്‍ തേടി എത്തുന്നവര്‍ക്ക് പകര്‍ച്ച വ്യാധികള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനാണ് വൈദ്യ പരിശോധന നടത്തുന്നത്. എന്നാല്‍ ഇതൊടോപ്പം മാനസിക ആരോഗ്യ പരിശോധന കൂടെ നടത്തുവാന്‍ ആണ് ആലോചിക്കുന്നത്.

Labels: , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റ് മന്ത്രിസഭ രാജിവച്ചു
കുവൈറ്റ് മന്ത്രിസഭ രാജിവച്ചു. ഇന്ന് പാര്‍ലമെന്‍റ് സമ്മേളിക്കാന്‍ ഇരിക്കെയാണ് രാജി. കുവൈറ്റ് അമീര്‍ ശൈഖ് സബാ അല്‍ അഹ് മദ് അല്‍ സബാ രാജി സ്വീകരിച്ചു. പ്രധാനമന്ത്രിയെ പാര്‍ലമെന്‍റില്‍ വിചാരണ ചെയ്യുമെന്ന നിലപാടില്‍ ഏതാനും പാര്‍ലമെന്‍റ് അംഗങ്ങള്‍ ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് മന്ത്രിസഭ രാജി വച്ചത്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹ്റിനിലെ ഇന്ത്യക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നാളെ പ്രഖ്യാപിക്കും
ബഹ്റിനിലെ ഇന്ത്യക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കുന്നു. ഈ മാസം 19 ന് കേരള സമാജത്തില്‍ വച്ച് ഇതിന്‍റെ പ്രഖ്യാപനം നടക്കും. ഇതിന് മുമ്പ് ഖത്തറില്‍ ഈ പദ്ധതി ആവിഷ്ക്കരിച്ച ഇപ്പോഴത്തെ ബഹ്റിന്‍ അംബാസഡര്‍ ഡോ. ജോര്‍ജജ് ജോസഫ് ആണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. 19 ന് രാത്രി 7.45 ന് നടക്കുന്ന ഈ പരിപാടിയില്‍ ഇന്‍ഷുറന്‍സിനെക്കുറിച്ചും മറ്റ് പൊതുപ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അജയകുമാര്‍, സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ് എന്നിവര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



17 March 2009
അന്താരാഷ്ട്ര പുസ്തക ഉത്സവത്തില്‍ മലയാള സാന്നിദ്ധ്യം
അബുദാബി ഇന്‍റര്‍ നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ ഇന്ന് തുടക്കം കുറിക്കുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോ ത്സവത്തില്‍ ഇക്കുറിയും മലയാളത്തിന്‍റെ സാന്നിദ്ധ്യം. സിറാജ് ദിനപ്പത്രവും ഡി. സി. ബുക്സുമാണ് ഇപ്രാവശ്യം കേരളത്തെ പ്രതിനിധീകരിക്കുന്നത്.




മാര്‍ച്ച് 22 വരെ നീളുന്ന പുസ്തകോ ത്സവത്തില്‍ 52 രാജ്യങ്ങളില്‍ നിന്നായി 637 പ്രസാധകരാണ് പങ്കെടുക്കുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായ ഷേയ്ഖ് സായിദ് അവാര്‍ഡ് വിതരണവും, വിശ്വ സാഹിത്യ കാരന്‍മാരുമായി സംവദിക്കുവാനുള്ള അവസരവും ഈ പുസ്തകോ ത്സവത്തിലുണ്ടാവും




പാഠ പുസ്തകങ്ങളുടെ പ്രദര്‍ശനവും, ചില്‍ഡ്രന്‍സ് കോര്‍ണറില്‍ കുട്ടികളില്‍ വായനാ ശീലം വളര്‍ത്തി യെടുക്കുവാനായി വിവിധ പരിപാടികളും ഉണ്ടായിരിക്കും.
പ്രാചീന സംസ്കൃതികളുടേയും ഇസ്ലാമിക നാഗരികതയുടേയും പടിഞ്ഞാറന്‍ നാഗരികതയുടേയും ചരിത്രങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങള്‍ ഇവിടെ ലഭിക്കും. പ്രമുഖ വാഗ്മിയും, ഗ്രന്ഥകാരനും മന:ശ്ശാസ്ത്ര ജ്ഞനുമായ അഡ്വ. ഇസ്മായില്‍ വഫ, മാര്‍ച്ച് 19 വൈകീട്ട് 5 മണിക്ക്, സിറാജ് ദിനപ്പത്രം അവതരിപ്പിക്കുന്ന ട്രെയിന്‍ ദ് ബ്രെയിന്‍ എന്ന പരിപാടിയുമായി പുസ്തകോ ത്സവത്തിലെ ‘ഖിത്താബ് സോഫ’ യില്‍ ഉണ്ടായിരിക്കും.




കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ മകനും കാരന്തൂര്‍ മര്‍ക്കസ്സിന്‍റെ ഡയറക്ടറുമായ പ്രഗല്‍ഭ പണ്ഡിതന്‍ ഡോക്ടര്‍. അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി, വായനയുടെ സംസ്കാരം എന്ന വിഷയവുമായി മാര്‍ച്ച് 20 വൈകീട്ട് 8 മണിക്ക് സംവദിക്കുവാന്‍ ഉണ്ടാവും. മാര്‍ച്ച് 17 മുതല്‍ 20 വരെ നീളുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം, രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെയുമാണ്. നഗരത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും എക്സിബിഷന്‍ സെന്‍ററില്‍ എത്തി ച്ചേരാന്‍ ബസ്സ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പൊതു ജന സുരക്ഷക്കായ് ഇനി അല്‍ ഫസ
ദോഹ: പൊതുജനങ്ങളെ സഹായിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി കാര്യാലയം ഒരു പുതിയ പോലീസ് സേനയ്ക്ക് കൂടി രൂപം നല്‍കി. 'അല്‍ ഫസ' എന്ന ഈ പോലീസ് സേന അവശ്യ ഘട്ടങ്ങളില്‍ അടിയന്തര സഹായത്തിനായി കുതിച്ചെത്തും. 'അല്‍ ഫസ'യുടെ കടും നീലയും വെള്ളയും കലര്‍ന്ന ഫോര്‍വീല്‍ ഡ്രൈവ് ലാന്റ് ക്രൂസറുകള്‍ കഴിഞ്ഞ ദിവസം മുതല്‍ റോഡിലിറങ്ങി.




സാമൂഹിക സേവനങ്ങളും മാനുഷിക പ്രവര്‍ത്തനങ്ങളും പുതിയ പോലീസ് വിഭാഗത്തിന്റെ ചുമതലയില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.




രാജ്യത്തിന്റെ എല്ലാ കോണുകളിലും സുരക്ഷ ഉറപ്പാക്കാനും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണീ വിഭാഗത്തിന് രൂപം നല്‍കിയത്. ഹൈവേകളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കാനും ഗതാഗതം നിയന്ത്രിക്കാനും സാധാരണ പോലീസിന്റെ ചുമതലകള്‍ നിര്‍വഹിക്കാനും ഈ വിഭാഗത്തിന് അധികാരം നല്‍കിയിട്ടുണ്ട്. കുറ്റ കൃത്യങ്ങ ള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുന്ന ഈ പോലീസ് വിഭാഗം സദാ പട്രോളിങ്ങിലായിരിക്കും.




സുരക്ഷാ സംവിധാന ങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്ക് സഹായമെ ത്തിക്കാനുള്ള സംവിധാനങ്ങളും 'അല്‍ ഫസ'യുടെ നിയന്ത്രണത്തി ലായിരിക്കുമെന്നും പത്ര ക്കുറിപ്പില്‍ പറയുന്നു.




- മൊഹമ്മദ് യാസീന്‍ ഒരുമനയൂര്‍, ദോഹ

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ജെബ്ബാരിയെ ആദരിച്ചു
അക്ഷര മുദ്ര പുരസ്കാരം നേടിയ കെ. എ. ജെബ്ബാരിക്ക് സീതി സാഹിബ് വിചാര വേദി സ്വീകരണം നല്‍കി. ദുബായ് കെ. എം. സി. സി. തൃശ്ശൂര്‍ ജില്ല പ്രസിഡണ്ട് ജമാല്‍ മനയത്ത് ശ്രീ ജെബ്ബാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കുടുംബ സംഗമവും മദ്‌ഹ്‌ ഗാന മത്സരവും
മുസ്വഫ എസ്‌.വൈ.എസ്‌. മീലാദ്‌ കാമ്പയിന്‍ 2009 ന്റെ ഭാഗമായി കുടുംബ സംഗമവും മദ്‌ഹ്‌ ഗാന മത്സരവും സംഘടിപ്പിച്ചു. മുസ്വഫ ശഅബിയ പത്തിലെ ശംസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വി.പി.എ. തങ്ങള്‍ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി. മദ്‌ഹ്‌ ഗാന മത്സരവും മൗലിദ്‌ മജ്‌ലിസും തുടര്‍ന്ന് നടന്നു. ഹൈദര്‍ മുസ്ലിയാര്‍ ഒറവില്‍, അബ്‌ദുല്ല കുട്ടി ഹാജി, അബ്‌ദുല്‍ ഹമീദ്‌ ശര്‍വനി, അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. മീലാദ്‌ കാമ്പയിന്റെ ഭാഗമായി നടന്ന കുണ്ടൂര്‍ ഉസ്താദ്‌ അനുസ്മരണ വേദിയുടെയും വിളംബര സംഗമത്തിന്റെയും വി.സി.ഡി. യുടെ ആദ്യ കോപ്പി ആട്ടീരി തങ്ങളില്‍ നിന്ന് അബ്‌ദുല്‍ അസീസ്‌ ഹാജി ഏറ്റു വാങ്ങി.




- ബഷീര്‍ വെള്ളറക്കാട്‌

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



16 March 2009
സൗജന്യ മെഡിക്കല്‍ ക്യാമ്പ് ബഹ് റൈനില്‍
ബഹ്റിനിലെ സമസ്ത കേരള സുന്നി ജമാഅത്തിന്‍റെ ജിദാലി ഘടകം സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ഈ മാസം 20ന് രാവിലെ എട്ട് മുതല്‍ 11 വരെ ജിദാലി സമസ്ത മദ്രസയില്‍ വച്ചാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുക. അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹ് റൈനിലെ ഭക്ഷണ കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന
ബഹ്റിനിലെ ഭക്ഷണ കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന ആരംഭിക്കുന്നു. ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാര സാധനങ്ങള്‍ വില്‍ക്കുന്നത് തടയാനാണ് പരിശോധന. ഇത്തരത്തില്‍ ഏതെങ്കിലും സ്ഥാപനത്തെക്കുറിച്ച് പരാതിയുള്ളവര്‍ക്ക്
394 00949 എന്ന നമ്പറില്‍ വിളിച്ച് പരാതിപ്പെടാവുന്നതാണ്. ജീവനക്കാരുടെ ശുചിത്വവും ഭക്ഷ്യ വസ്തുക്കളുടെ ശുചിത്വവും പരിശോധിക്കാനായി മിന്നല്‍ പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇയില്‍ റോഡപകടങ്ങളില്‍ മരിക്കുന്നത് കൂടുതലും ഏഷ്യക്കാര്‍
കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ ഉണ്ടായ റോഡപകടങ്ങളില്‍ മരിച്ചവരില്‍ ഏറെയും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. അതേ സമയം റോഡപകടങ്ങള്‍ കുറയ്ക്കാനായി അബുദാബിയിലും ദുബായിലും അധികൃതര്‍ കാമ്പയിനുകള്‍ ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ ഉണ്ടായ റോഡപകടങ്ങളില്‍ മരിച്ചവരില്‍ പകുതിയിലേറെയും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതര്‍ വ്യക്തമാക്കുന്നു. 2008 ല്‍ റോഡപകടങ്ങളില്‍ 1071 പേരാണ് മരിച്ചത്. ഇതില്‍ 606 പേരും ഏഷ്യക്കാരാണ്. അതായത് മരണ സംഖ്യയുടെ 57 ശതമാനം.
റോഡപകടങ്ങളെക്കുറ്ച്ച് ബോധവാന്മാരാക്കുന്നതിന് ട്രാഫിക് വാരാചരണം സംഘടിപ്പിച്ചിരിക്കുകയാണ് അബുദാബിയിലേയും ദുബായിലേയും അധികൃതര്‍.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലം ധാരാളം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് തടയാനായി ലക്ഷ്യ സ്ഥാനത്ത് എത്തുന്നത് വരെ ഫോണ്‍ ചെയ്യാതിരിക്കൂ എന്ന പേരിലാണ് കാമ്പയിന്‍.
കഴി‍ഞ്ഞ വര്‍ഷം അബുദാബിയില്‍ മാത്രം 2957 വാഹനാപകടങ്ങളില്‍ 376 പേര്‍ മരിച്ചിട്ടുണ്ട്.
2008 ല്‍ ദുബായില്‍ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 293 ആണ്. ആറ് വര്‍ഷം കൊണ്ട് അപകടങ്ങള്‍ പകുതിയായി കുറയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. 2015 ആകുമ്പോള്‍ റോഡപകടങ്ങളുടെ എണ്ണം 40 ശതമാനമായി കുറയ്ക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഇപ്പോള്‍ 200 ദിര്‍ഹമാണ് പിഴ ശിക്ഷ. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക് പോയന്‍റുകള്‍ ലഭിക്കുകയും ചെയ്യും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



15 March 2009
തന്നെ കുടുക്കിയത് മാധ്യമങ്ങളെന്ന് മഠത്തില്‍ രഘു
തിരുവനന്തപുരം വിമാന താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രശ്നമുണ്ടാക്കിയ മഠത്തില്‍ രഘു ദുബായില്‍ വാര്‍ത്താ സമ്മേളനം നടത്തി. നിസാരമായ കേസ് വലുതാക്കിയത് മാധ്യമങ്ങളാണെന്നും തന്നെ കുടുക്കിയതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും മഠത്തില്‍ രഘു പറഞ്ഞു. സേവി മനോ മാത്യു, സിനിമ നടന്‍ ബൈജു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



14 March 2009
കേരളീയ സമാജം സമാപന സമ്മേളനം
ബഹറൈന്‍ കേരളീയ സമാജത്തിന്‍റെ നിലവിലെ ഭരണ സമിതിയുടെ പ്രവര്‍ത്തന സമാപനം നടന്നു. സമാജം പ്രസിഡന്‍റ് ജി. കെ. നായര്‍, വൈസ് പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകാശ് പദുക്കോണിന്‍റെ പദുക്കോണ്‍ അക്കാദമിയുടെ കേന്ദ്രമായി ബഹ്റിന്‍ കേരളീയ സമാജത്തെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



തിരുവനന്തപുരം കൂട്ടായ്മ മൈത്രി ബഹറൈനില്‍
തിരുവനന്തപുരം സ്വദേശികളുടെ കൂട്ടായ്മ മൈത്രി എന്ന പേരില്‍ ബഹറൈനില്‍ രൂപീകരിച്ചു. കഴിഞ്ഞ ദിവസം മൈത്രിയുടെ ആദ്യ പൊതു യോഗം ചേര്‍ന്നു. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ.യില്‍ മരുന്നുകള്‍ക്ക് നിയന്ത്രണം
ആറ് വയസു വരെയുള്ള കുട്ടികള്‍ക്ക് ചുമക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന എഴുപതോളം മരുന്നുകള്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഇതു പോലെയുള്ള മരുന്നുകള്‍ ആറ് വയസിന് താഴെയുള്ള കുട്ടികളില്‍ ജലദോഷത്തിനും ചുമക്കും ഫലം ഉണ്ടാക്കുന്നില്ല എന്നും അലര്‍ജി, ഉറക്കമില്ലായ്മ, വിഭ്രാന്തി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അന്തര്‍ ദേശീയ ഔഷധ അഥോറിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. നിരോധനം സംബന്ധിച്ച അറിയിപ്പ് ഫാര്‍മസികള്‍, സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രമേ ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കാവൂ എന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ലക്ഷ്യത്തില്‍ എത്തും വരെ ഫോണ്‍ വിളി ഒഴിവാക്കുക
ജി.സി.സി. ട്രാഫിക് വാരാചരണത്തിന്‍റെ ഭാഗമായി കുവൈറ്റ് ഇന്ന് മുതല്‍ 20 വരെ വാരാചരണം സംഘടിപ്പിക്കുന്നു. ലക്ഷ്യത്തില്‍ എത്തും വരെ ഫോണ്‍ വിളി ഒഴിവാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ വര്‍ഷത്തെ ട്രാഫിക് വാരാചരണം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കുവൈറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ റോഡപകടങ്ങള്‍ കുറഞ്ഞതായി ട്രാഫിക് വിഭാഗം തലവന്‍ മേജര്‍ ജനറല്‍ മഹ് മൂദ് അല്‍ ദോസ് രി പറഞ്ഞു. ട്രാഫിക് വാരാചരണത്തോട് അനുബന്ധിച്ച് മറീന മാള്‍, അവന്യൂസ് എന്നിവിടങ്ങളില്‍ ട്രാഫിക് എക്സിബിഷനുകള്‍ നടക്കും.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



12 March 2009
'മുച്ചീട്ടു കളിക്കാരന്‍റെ മകള്‍' സമാജത്തില്‍
അബുദാബി യിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ, നാടക സൌഹ്യദം സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'മുച്ചീട്ടു കളിക്കാരന്‍റെ മകള്‍' രംഗാവിഷ്കാരം അബുദാബി മലയാളി സമാജത്തില്‍ മാര്‍ച്ച് 13 വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിക്ക് അവതരിപ്പിക്കുന്നു. യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖരുടേയും, കലാകാരന്‍മാരുടേയും, മാധ്യമ സുഹൃത്തുക്കളുടേയും, പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ രംഗാവിഷ്കാരം അബുദാബിയിലെ രണ്ടാമത്തെ അവതരണമാണ്.




രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ജാഫര്‍ കുറ്റിപ്പുറം, ഇടവേള റാഫി, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, വിനോദ് കരിക്കാട്, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങീ ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു.




സാക്ഷാല്‍കാരം: ജാഫര്‍ കുറ്റിപ്പുറം.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഷാര്‍ജയില്‍ ദേവ ഗീതികള്‍
ജി. ദേവരാജന്‍ മാസ്റ്ററുടെ മൂന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് പരവൂര്‍ നിവാസികളുടെ യൂ. എ. ഇ. യിലെ കൂട്ടായ്മയായ നോര്‍പയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ദേവ ഗീതികള്‍ എന്ന പേരില്‍ അടുത്ത വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. അനുസ്മരണ സമ്മേളനം, ഗാനമേള, ദേവരാജന്‍ മാസ്റ്ററുടെ ജീവ ചരിത്രം ആസ്പദമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനം, ഡോക്യുമെന്‍ററി പ്രദര്‍ശനം തുടങ്ങിയവ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.




Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഡി.സി.ബുക്സില്‍ കാവ്യസന്ധ്യ
ദുബായ് കരാമയിലുള്ള ഡി.സി കറന്‍റ് ബുക്സില്‍ നടക്കുന്ന കാവ്യ സന്ധ്യയില്‍ കവി മധുസൂദനന്‍ നായര്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04-3979467 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മസ്ക്കറ്റില്‍ ഇന്ത്യന്‍ ചിത്രങ്ങള്‍
ഇന്ത്യയിലെ പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം മസ്ക്കറ്റില്‍ സംഘടിപ്പിക്കുന്നു. ഈ മാസം 15,16 തീയതികളില്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. യൂസുഫ് അറക്കല്‍, മനു പരേഖ്, മാധവി പരേഖ്, സീമ കോഹ് ലി എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഉണ്ടാവുക. ഒമാന്‍ ഉപപ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ജനറല്‍ സയ്യിദ് കാമില്‍ ബിന്‍ ഫഹദ് അല്‍ സെയ്ദ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹ് റൈനില്‍ ചെമ്മീന്‍ പിടിക്കുന്നതിന് നിരോധനം
ബഹ്റിനില്‍ നാല് മാസത്തേക്ക് ചെമ്മീന്‍ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നു. ചെമ്മീന്‍ വന്‍തോതില്‍ കുറഞ്ഞു വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ നടപടി. മാര്‍ച്ച് 15 മുതല്‍ ജൂലൈ 15 വരെയാണ് ഈ നിരോധനം. ഈ സമയത്ത് കടലില്‍ കര്‍ശനമായ നിരീക്ഷണം ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാരണത്താല്‍ ചെമ്മീന് ഇരട്ടിയോളം വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ന് ലോക വൃക്ക ദിനം
ഇന്ന് ലോക വൃക്ക ദിനം. ജിദ്ദയിലെ നൂറ് സ്കൂളുകളിലെ വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ വൃക്ക രോഗത്തെക്കുറിച്ച് ബോധവത്ക്കരണവും സൗജന്യ മെഡിക്കല്‍ പരിശോധനയും നടത്താന്‍ പ്രിന്‍സ് സല്‍മാന്‍ സെന്‍റര്‍ തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസമാണ് കാമ്പയിന്‍. നഗരത്തിലെ സര്‍ക്കാര്‍ - സ്വകാര്യ സ്കൂളുകള്‍ കാമ്പയിനുമായി സഹകരിക്കണമെന്ന് സെന്‍ററിന്‍റെ സൂപ്പര്‍ വൈസര്‍ ഖാലിദ് അല്‍ സഅറാന്‍ അഭ്യര്‍ത്ഥിച്ചു.




ലോക വൃക്ക ദിനാചരണത്തിന്‍റെ ഭാഗമായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിരീക്ഷണത്തില്‍ വിവിധ സെമിനാറുകളും സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പുകളും ഇന്ന് സംഘടിപ്പിക്കും. ഒമാനിലെ പ്രമുഖ ആതുരാലയമായ ബദര്‍ അല്‍ സമാ ഇന്ന് രാവിലെ ഒന്‍പത് മുതല്‍ സൗജന്യമായി വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ബദര്‍ അല്‍ സമയുടെ എല്ലാ പോളി ക്ലിനിക്കുകളിലും ഈ സൗജന്യ വൈദ്യ പരിശോധന നടക്കും.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



11 March 2009
അബുദാബി മലയാളി സമാജം ജനറല്‍ ബോഡി
കഴിഞ്ഞ നാല് പതിറ്റാണ്ടു കളോളമായി അബുദാബിയിലെ കലാ സാംസ്കാരിക രംഗത്ത് വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുകയും, മലയാളി സമൂഹത്തിന് അഭിമാനകരമായ നിരവധി പ്രതിഭകളെ സംഭാവന ചെയ്യുക വഴി ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്ക് മാതൃകയായി തീര്‍ന്നിട്ടുള്ള അബുദാബി മലയാളി സമാജം വാര്‍ഷിക ജനറല്‍ ബോഡിയും, ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും വ്യാഴാഴ്ച നടക്കും.




ഫ്രണ്ട്സ് അറ്റ് എ. ഡി. എം. എസ്, യുവ കലാ സാഹിതി, മലയാളി സോഷ്യല്‍ ഫോറം, എക്കോ അബുദാബി, അരങ്ങ് സാംസ്കാരിക വേദി എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയിട്ടുള്ള മുന്നണിയാണ് നിലവിലുള്ള ഭരണ സമിതിയുടെ മുന്നണിക്കെതിരെ മത്സരിക്കുന്നത്.




അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പതിനഞ്ചംഗ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി.


Click to enlarge



കഴിഞ്ഞ മുപ്പത്തി ഏഴു വര്‍ഷങ്ങളായി അബുദാബിയിലെ പൊതു രംഗത്തു നിറഞ്ഞു നില്‍ക്കുന്ന മുഗള്‍ ഗഫൂര്‍ നേതൃത്വം നല്‍കുന്ന പാനലില്‍ അദ്ദേഹം പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാണ്. കൂടാതെ ഇ. പി. മജീദ്( വൈസ് പ്രസി.), പി. കെ. ജയരാജന്‍ (ജന. സിക്രട്ടറി), പി. കെ. റഫീഖ് (ട്രഷറര്‍), ബാബു വടകര, പുന്നൂസ് ചാക്കോ, എസ്. പി. രാമനാഥ്, കെ. വി. പ്രേം ലാല്‍, എ. നസീബുദ്ദീന്‍, ബാബു ഷാജിന്‍, അബ്ദുല്‍ മനാഫ്, കെ. പി. അനില്‍, റ്റി. എം. ഫസലുദ്ദീന്‍, ടി. എ. അന്‍സാര്‍, മുഹമ്മദ് ഷരീഫ് എന്നിവര്‍ എക്സിക്യൂട്ടീവ് മെംബര്‍മാരായും ജനവിധി തേടുന്നു.




നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി തീരുന്നതോടു കൂടി, മുമ്പൊരിക്കലും കാണാത്ത വിധം വാശിയോടെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തു വന്നു.




സമാജത്തിനു സ്വന്തമായി കെട്ടിടം പണിയണമെന്നുള്ള അജണ്ടയുമായി ഭരണത്തില്‍ വന്നവര്‍, അവസാന നിമിഷം വരെ അതിനു വേണ്ടി ഒന്നും ചെയ്തില്ല എന്നു മാത്രമല്ല, 792 മെംബര്‍മാരുടെയും കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളുമായി രംഗത്തു വന്നതിലും, കാലങ്ങളിലായി സമാജം നിലനിര്‍ത്തി പ്പോന്നിരുന്ന ജനാധിപത്യ മതേതര സ്വഭാവങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും, അംഗങ്ങള്‍ക്കിടയിലെ സൌഹൃദവും ഐക്യവും ശിഥിലമാക്കുകയും ചെയ്തതിന്‍റെ ഫലമായി കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്തതില്‍, അബുദാബിയിലെ പ്രവാസി സമൂഹം അവരോട് ബാലറ്റിലൂടെ പ്രതിഷേധം രേഖപ്പെടുത്തണമെന്നും ജനാധിപത്യ മൂല്യങ്ങളെ പുന:സ്ഥാപിക്കുവാനും സമാജത്തിന് സ്വന്തമായ ഒരു ആസ്ഥാനം എന്ന ആവശ്യം യാഥാര്‍ത്ഥ്യ മാക്കുവാനും മുഗള്‍ ഗഫൂര്‍ നേതൃത്വം നല്‍കുന്ന പാനലിനെ വിജയിപ്പിക്കണം എന്നും സമാജം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.




ചിറയിന്‍കീഴ് അന്‍സാര്‍, എ. എം. മുഹമ്മദ്, സോമരാജ്, ആസിഫ്, ഹുമയൂണ്‍ കബീര്‍, മുഗള്‍ ഗഫൂര്‍, ഇ. പി. മജീദ്, പി. കെ. ജയരാജന്‍, പി. കെ. റഫീഖ്, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഗുരുവായൂര്‍ ശ്രീകൃഷണ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമം
ഗുരുവായൂര്‍ ശ്രീകൃഷണ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമം വെള്ളിയാഴ്ച ദുബായില്‍ നടക്കും. 1995 മുതല്‍ 2005 വരെ കേളേജില്‍ പഠിച്ചവരാണ് ഒത്തു ചേരുന്നത്. ദേര മുത്തീന പാര്‍ക്കില്‍ വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്കാണ് സംഗമം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2265718 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹ് റൈന് വേണ്ടി ക്രിസ്തീയ സഭകളുടെ നേതൃത്വത്തില്‍ സംയുക്ത പ്രാര്‍ത്ഥന
നബിദിനത്തോട് അനുബന്ധിച്ച് രാജ്യത്തിനും ഭരണാധികാരികള്‍ക്കുമായി ക്രിസ്തീയ സഭകളുടെ നേതൃത്വത്തില്‍ ബഹ്റിനില്‍ സംയുക്ത പ്രാര്‍ത്ഥന നടന്നു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. സോമന്‍ ബേബി, ഫാ. സജീ മാത്യു താന്നിമൂട്ടില്‍, ജോണ്‍ ഐപ്പ്, ഡോ. ചെറിയാന്‍, മാത്യുകുട്ടി ജോര്‍ജ്ജ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഒമാന്‍ കേരള സിലബസിനോട് റ്റാറ്റാ പറയുന്നു
ഇന്ന് ആരംഭിക്കുന്ന കേരള സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകളായ എസ്.എസ്.എല്‍.സിയും പ്ലസ് ടുവും ഈ അധ്യയന വര്‍ഷത്തോടെ ഒമാനില്‍ നിന്നും വിടപറയും. കേരള സ്റ്റേറ്റ് ബോര്‍ഡ് സിലബസില്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ഏക വിദ്യാലയമായ ദാര്‍സെയ്ത്ത് ഇന്ത്യന്‍ സ്കൂള്‍ ഇനി മുതല്‍ സി.ബി.എസ്.ഇ സിലബസിലായിരിക്കും പ്രവര്‍ത്തിക്കുക എന്നതു കൊണ്ടാണിത്. ഇന്ന് ഈ സ്കൂളില്‍ 68 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സിയും 59 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പരീക്ഷയും എഴുതും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ടാസ്ക് ഫോഴ്സ് വേണമെന്ന ആവശ്യം ബഹ്റിനില്‍ ശക്തമാകുന്നു
തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധനക്കായി ടാസ്ക് ഫോഴ്സ് വേണമെന്ന ആവശ്യം ബഹ്റിനില്‍ ശക്തമാകുന്നു. ഏതു സമയവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലും മതിയായ സുരക്ഷ ഇല്ലാത്തതുമായ വീടുകളിലാണ് പലയിടത്തും തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അദ് നാന്‍ അല്‍ മാലികി പറഞ്ഞു. ലൈസന്‍സ് ഇല്ലാത്ത ക്യാമ്പുകളില്‍ പരിശോധന നടത്താനും ടാസ്ക് ഫോഴ്സിന് അധികാരം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ജിദ്ദയില്‍ ആറായിരം പേര്‍ പിടിയില്‍
ജിദ്ദയില്‍ ആറ് മാസത്തിനിടയില്‍ ആറായിരം അനധികൃത താമസക്കാര്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിയിലായി. കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജിദ്ദാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ അഭ്യര്‍ത്ഥിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



റിയാദിലും കുവൈറ്റിലും വന്‍ മണല്‍ കാറ്റ്
സൌദി തലസ്ഥാനമായ റിയാദില്‍ വന്‍ മണല്‍ കാറ്റ് വീശി. ഇതിനെ തുടര്‍ന്ന് റിയാദിലെ ഖാലെദ് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും ഉള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. കാഴ്ച പൂര്‍ണ്ണമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വിമാന താവളം അടച്ചിട്ടു. റിയാദില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ദമ്മാമിലേക്കും ജിദ്ദയിലേക്കും തിരിച്ചു വിടുകയുണ്ടായി. മണല്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് കുവൈറ്റില്‍ എണ്ണ കയറ്റുമതി രണ്ട് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വച്ചു. രാജ്യത്തെ മൂന്ന് തുറമുഖങ്ങളുടേയും പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു എന്ന് കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി വക്താവ് അറിയിച്ചു. കാറ്റ് അടങ്ങിയതിനു ശേഷമാണ് ഇവയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



10 March 2009
ബുള്‍ ഫൈറ്റര്‍ - ദലയില്‍ കഥാ ചര്‍ച്ച
മലയാള സാഹിത്യത്തില്‍ ഇതേ വരേ ഉണ്ടായിട്ടില്ലാത്ത മെക്സിക്കന്‍ കാള പോരിന്റെ പ്രമേയമാണ് ശ്രീ പുന്നയൂര്‍ക്കുളം സയ്നുദ്ദീന്റെ ബുള്‍ ഫൈറ്റര്‍ എന്ന കഥയില്‍ പ്രതിപാദിക്കുന്നത്. മലയാളി കടന്നു ചെല്ലാത്ത മേഖലകള്‍ ഇല്ല. ചന്ദ്രനില്‍ ചെന്നാലും തട്ടു കടയുമായി മലയാളി ഉണ്ടാകും എന്നാണല്ലോ പറയാറ്.




മെക്സിക്കന്‍ കാള്‍ പോരിലെ മലയാളി സാന്നിധ്യമാണ് ബുള്‍ ഫൈറ്ററിനെ ശ്രദ്ധേയം ആക്കുന്നത്. കഥയെ അവലോകനം ചെയ്തു കൊണ്ട് പ്രശസ്ത സാഹിത്യ കാരനും സിനിമാ സംവിധായകനും ആയ ശ്രീ ലാല്‍ ജി. ജോര്‍ജ്ജ് പറഞ്ഞു ആഖ്യാന വൈഭവവും രചനാ തന്ത്രങ്ങളും കൊണ്ട് വായനക്കാരനെ കഥക്കുള്ളിലാക്കി കഥാപാത്രങ്ങളോടൊപ്പം സഞ്ചരിപ്പിക്കുന്ന കഥയാണ് ശ്രീ സൈനുദ്ദീന്റെ ബുള്‍ ഫൈറ്റര്‍. കൈരളി ചാനല്‍, വര്‍ത്തമാനം ദിനപത്രം എന്നീ അവാര്‍ഡുകള്‍ ഈ കഥ കരസ്ഥമാക്കി. സൈനുദ്ദീന്റെ ബുള്‍ ഫൈറ്റര്‍ എന്ന കഥാ സമാഹാരത്തിലെ ആദ്യ കഥയാണ് ബുള്‍ ഫൈറ്റര്‍.




ദലയുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ഭാസ്കരന്‍ കൊറ്റമ്പള്ളി, കെ. സി. രവി, ശാരങ്‌ഗധരന്‍ മൊത്തങ്ങ, കാര്‍ട്ടൂണിസ്റ്റ് സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈപ്പന്‍ ചുനക്കര അധ്യക്ഷം വഹിച്ചു. സുരേഷ് ഈശ്വരമംഗലത്ത് നന്ദി പ്രകാശിപ്പിച്ചു.




- ഈപ്പന്‍ ചുനക്കര

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ചങ്ങാത്തം ചങ്ങരംകുളം പ്രഥമ സമ്മേളനം
അബുദാബിയിലെ ചങ്ങരംകുളം നിവാസികളുടെ പ്രവാസി കൂട്ടായ്മയായ 'ചങ്ങാത്തം ചങ്ങരംകുളം' പ്രഥമ സമ്മേളനം മാര്‍ച്ച് 13 വെള്ളിയാഴ്ച ചേരുന്നു. വൈകീട്ട് ഏഴു മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മുന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ചിത്രന്‍ നമ്പൂതിരിപ്പാട്, എഴുത്തുകാരനും ചലചിത്ര പ്രവര്‍ത്തകനും ആയ ആലങ്കോട് ലീലാ കൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാ തിഥികളായി പങ്കെടുക്കും.




യു. എ. ഇ. യിലെ മത സാംസ്കാരിക സാമൂഹിക രംഗത്തെ നിറ സാന്നിദ്ധ്യമായ പി. ബാവാ ഹാജിയെ ആദരിക്കും.




പൊന്നാനി താലൂക്കിലെ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ചങ്ങരംകുളം പ്രദേശത്തെ പ്രവാസികളെ ജാതി മത കക്ഷി രാഷ്ട്രീയ വിവേചനങ്ങള്‍ ഒന്നുമില്ലാതെ ഒരു കുടക്കീഴില്‍ അണി നിരത്തി, ജീവ കാരുണ്യം, വിദ്യാഭ്യാസം, കല സാംസ്കാരിക-സാമൂഹ്യ സേവന രംഗങ്ങളില്‍ പ്രവര്‍ത്തന നിരതമാക്കുവാനും പ്രവാസികളിലെ താഴെക്കിട യിലുള്ളവരുടെ ഉന്നമനത്തിനും ചങ്ങാത്തം മുന്‍ നിരയിലുണ്ടാവും എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




പൊതു സമ്മേളന ത്തോടനു ബന്ധിച്ച് ചങ്ങരം കുളത്തെ ക്കുറിച്ച് ഹ്രസ്വ ചിത്ര പ്രദര്‍ശനവും, ഗാന മേള, കോല്‍ക്കളി, ശാസ്ത്രീയ നൃത്തങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ കലാ പരിപാടികള്‍ ഉള്‍പ്പെടുത്തി ‘കലാ സന്ധ്യ’യും അരങ്ങേറും.




വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്‍റ് ജബ്ബാര്‍ ആലങ്കോട്, ജന. സിക്രട്ടറി നൌഷാദ് യൂസുഫ്, ട്രഷറര്‍ അശോകന്‍ നമ്പ്യാര്‍, പ്രസ്സ് സിക്രട്ടറി താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം എന്നിവര്‍ സംബന്ധിച്ചു.




(വിശദ വിവരങ്ങള്‍ക്ക് : 050 69 29 163, ഇ മെയില്‍ : changaatham at gmail dot com )




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മലയാളി സ്കൂളുകള്‍ക്ക് യോഗ്യത ഇല്ലെന്ന്‍ പരാതി
ജിദ്ദ : ജിദ്ദയില്‍ മലയാളികള്‍ നടത്തുന്ന ഇരുപതോളം സ്കൂളുകളില്‍ പലതിനും സി.ബി.എസ്.ഇ. നിര്‍ദ്ദേശിക്കുന്ന യോഗ്യത ഇല്ലെന്ന പരാതി ശക്തമാവുന്നു. അടുത്ത മാസം ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ പഠന നിലവാരമുള്ള സ്കൂളുകള്‍ അന്വേഷിക്കുകയാണ് രക്ഷിതാക്കള്‍.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ജിദ്ദയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ജിദ്ദ : ഇന്ത്യന്‍ കോണ്‍സുലേറ്റും ഷിഫാ ജിദ്ദാ ക്ലിനിക്കും സംയുക്തമായി വ്യാഴാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ കോണ്‍സുലേറ്റ് അങ്കണത്തിലാണ് ക്യാമ്പ്. സൗദി കേരളാ ഫാര്‍മസിസ്റ്റ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ സൗജന്യ മരുന്നു വിതരണം ഉണ്ടായിരിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ മയക്കുമരുന്ന് പുരട്ടിയ വിസിറ്റിംഗ് കാര്‍ഡുകള്‍
കുവൈറ്റില്‍ മയക്കു മരുന്ന് പുരട്ടിയ വിസിറ്റിംഗ് കാര്‍ഡുകള്‍ നല്‍കി വഞ്ചനാ ശ്രമം നടക്കുന്നതായി പരാതി. ബുറണ്ടങ്ക എന്ന മയക്കു മരുന്നാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം കാര്‍ഡുകള്‍ കൈപ്പറ്റിയാല്‍ നിമിഷങ്ങള്‍ക്കകം തലകറക്കം അനുഭവപ്പെടുമെന്ന് വിദഗ്ധര്‍ പറയുന്നു. റോഡിലോ മറ്റ് പൊതു സ്ഥലങ്ങളില്‍ വച്ചോ അപരിചിതരില്‍ നിന്നും വിസിറ്റിംഗ് കാര്‍ഡുകളോ ഉപഹാരങ്ങളോ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. കുവൈറ്റിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



09 March 2009
സാംസ്കാരിക ഉത്സവത്തിന് തിരശ്ശീല വീണു
ഇന്ത്യാ അറബ് ബന്ധങ്ങളില്‍ പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്ത് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച മൂന്നാമത് ഇന്തോ അറബ് സാംസ്കാരി കോത്സവത്തിന് തിരശ്ശീല വീണു. പത്തു ദിവസങ്ങള്‍ നീണ്ടു നിന്ന സാംസ്കാരി കോത്സവം, വ്യത്യസ്തങ്ങളായ കലാ സാംസ്കാരിക പരിപാടികളും പുസ്തക - ചിത്രകലാ - കാര്‍ട്ടൂണ്‍ - ഫോട്ടോ - സിനിമാ പ്രദര്‍ശനങ്ങളും, സെമിനാറുകള്‍, കഥാ - കാവ്യ സന്ധ്യകള്‍, ചര്‍ച്ചാ വേദികള്‍ എന്നിവ കൊണ്ടും, പ്രഗല്‍ഭരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി, മലയാളി സമൂഹത്തിന് അഭിമാനമായി തിര്‍ന്നു.




യു. എ. ഇ. യിലെയും ഭാരതത്തിലേയും സാംസ്കാരിക - സാഹിത്യ മണ്ഡലങ്ങളില്‍ ഇതിനകം ഏറെ ചര്‍ച്ചാ വിഷയമായി തീര്‍ന്ന ഇന്തോ അറബ് സാംസ്കാരി കോത്സവത്തിന് സമാപനം കുറിച്ചു കൊണ്ട് കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടന്ന പരിപാടികളില്‍, അറബി ഗാനങ്ങള്‍ പാടുന്നതില്‍ പ്രശസ്തനായ മലയാളി ഗായകന്‍ കെ. പി. ജയന്‍ പാട്ടുകള്‍ പാടി.




സാംസ്കാരികോത്സവത്തിന്‍റ ഭാഗമയി നടന്ന മൊബൈല്‍ ഫോണ്‍ ഫോട്ടോ ഗ്രാഫി മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്ക് വി. എസ്. അനില്‍ കുമാര്‍ സമ്മാനങ്ങള്‍ നല്‍കി.




പിന്നീട് നടന്ന സമാപന സമ്മേളനത്തില്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി അധ്യക്ഷത വഹിച്ചു. ഭാരതത്തിന്‍റെ മുന്‍ ചീഫ് ജസ്റ്റിസ് എ. എം. അഹ് മദി മുഖ്യ പ്രഭാഷണം നടത്തി.





യു. എ. ഇ. വിദേശ കാര്യ വകുപ്പ് മന്ത്രിയായിരുന്ന ഡോക്ടര്‍. അബ്ദുള്ള ദാവൂദ് അല്‍ അസ്ദി, ഇന്ത്യന്‍ ബിസിനസ്സ് ഗ്രൂപ്പ് ചെയര്‍ മാന്‍ മോഹന്‍ ജാഷന്‍മാല്‍, ഐ. എസ്. സി. വൈസ് പ്രസിഡന്‍റ് അഡ്വ. പ്രകാശ്, എന്‍. എം. സി. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്റ്റര്‍ ബിനയ് ഷെട്ടി, കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍, കെ. എസ്. സി. ജനറല്‍ സിക്രട്ടറി ടി. സി. ജിനരാജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കെ. എസ്. സി. വൈസ് പ്രസിഡന്‍റ് എ. കെ. ബീരാന്‍ കുട്ടി അതിഥികളെ പരിചയപ്പെടുത്തി. കണ്‍വീനര്‍ ഇ. ആര്‍. ജോഷി സ്വാഗതവും, ഫെസ്റ്റിവല്‍ കോഡിനേറ്റര്‍ ഷംനാദ് നന്ദിയും പറഞ്ഞു.




തുടര്‍ന്ന് ഉസ്താദ് റഫീഖ് ഖാന്‍, പണ്ഡിറ്റ് രാജേന്ദ്ര നകോഡ് എന്നിവര്‍ അവതരിപ്പിച്ച ഹിന്ദുസ്ഥാനി ജൂഗല്‍ ബന്ധിയും അരങ്ങേറി.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മദനിയുടെ സീഡി പ്രകാശനം
പി.സി.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ അബ്ദുള്‍ നാസര്‍ മദനിയുടെ മത പ്രഭാഷണം “ഇതാണ് ഇസ്ലാമിക പാത” എന്ന സീഡി ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ബള്ളൂര്‍ സെന്‍‌ട്രല്‍ കമ്മിറ്റി ജെനറല്‍ സെക്രട്ടറി മുഹമ്മദ് മഹറൂഫിനു നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.




- ബള്ളൂര്‍ മണി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



08 March 2009
മരുഭൂമിയും പുഴയിലെ കുളിരും മികച്ച കഥ
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നടത്തിയ സാഹിത്യ മത്സരത്തില്‍ ഒന്നാം സമ്മാനം സാലി കല്ലട രചിച്ച “മരുഭൂമിയും പുഴയിലെ കുളിരും” എന്ന കഥക്ക് ലഭിച്ചു. ഏറനാടന്‍ എന്ന നാമധേയത്തില്‍ ഇദ്ദേഹം ബൂലോഗത്തിലും പ്രസിദ്ധനാണ്. ഏറനാടന്‍ (കഥകള്‍) ചരിതങ്ങള്‍ എന്ന ബ്ലോഗില്‍ ഈ കഥ പൂര്‍ണ്ണ രൂപത്തില്‍ വായിക്കാവുന്നതാണ്. ഇദ്ദേഹത്തിന്റെ മറ്റ് ബ്ലോഗുകള്‍ ഒരു സിനിമാ ഡയറി കുറിപ്പ്, റെറ്റിനോപതി എന്നിവയാണ്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പയ്യന്നൂര്‍ സൗഹൃദവേദി പുതിയ ഭാരവാഹികള്‍
ബഹറിനിലെ പയ്യന്നൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാലന്‍ പയ്യന്നൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.ആര്‍ നമ്പ്യാര്‍, മാധവന്‍ കല്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് വൃക്കകളും തകരാറിലായ ഷിജു എന്ന യുവാവിന് ചികിത്സ സഹായമായി രണ്ടര ലക്ഷത്തോളം രുപ ചികിത്സ സഹായം നല്‍കാനും മറ്റ് സേവന പ്രവര്‍ത്തനങ്ങള്‍ സംഘടനക്ക് നടത്താനായെന്നും ഭാരവാഹികള്‍ അറിയിച്ചു. പുതിയ ഭാരവാഹികളായി രാജേഷ്, ഹരീഷ്,കിഷോര്‍ എന്നിവരെ തെരഞ്ഞെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ദുബായില്‍ വേഗതാ നിയന്ത്രണം
ദുബായിലെ റോഡുകളിലെ കൂടിയ വേഗത നിയന്ത്രിക്കാനുള്ള സംവിധാനം രണ്ട് മാസത്തിനകം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഷേഖ് സായിദ് റോഡില്‍ വണ്ടിയോടിക്കുന്നവര്‍ കൃത്യമായി സ്പീഡ് ലിമിറ്റ് പാലിക്കണമെന്ന് ആര്‍ടിഎ അറിയിച്ചു. മണിക്കൂറില്‍ 100 കിലോമീറ്ററാണ് ഇവിടുത്തെ കൂടിയ വേഗത. അഞ്ചാമത്തെ ഇന്‍റര്‍ ചേഞ്ച് മുതല്‍ അബുദാബി വരെ 120 കി.മി ആണ് വേഗത. എന്നാല്‍ ഇതില്‍ ഉടന്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. പുതിയ ക്യാമറകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആര്‍ടിഎയുടെ ഈ തീരുമാനം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



07 March 2009
ആഗ്നേയക്ക് അവാര്‍ഡ്
കേരള വനിതാ കമ്മിഷന്‍ സ്‌ത്രീശാക്തീകരണ ബോധവത്‌കരണ പരിപാടിയുടെ ഭാഗമായി യുവ കഥാകാരികള്‍ക്കായി സ്‌ത്രീധനം, വിവാഹധൂര്‍ത്ത്‌, വിവാഹത്തട്ടിപ്പ്‌, പെണ്‍ഭ്രൂണഹത്യ, ലൈംഗീക ചൂഷണം, ആണ്‍-പെണ്‍ സമത്വം തുടങ്ങിയ സന്ദേശങ്ങള്‍ ഇതിവൃത്തമാക്കിയ നടത്തിയ ചെറുകഥ മത്സരത്തില്‍ ആഗ്നേയയുടെ “ജലരേഖകള്‍ “എന്ന കഥ സമ്മാനാര്‍ഹമായി.

അവാര്‍ഡ്ദാനച്ചടങ്ങ് നാളെ( മാര്‍ച്ച് 8 ) തിരുവനന്തപുരത്തുവച്ചു നടക്കും.
ആഗ്നേയയുടെ ബ്ലോഗ് ഇവിടെ
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞു.
കുവൈറ്റില്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞു. 2004 ല്‍ 7.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ 4.5 ശതമാനമായതായി കുറഞ്ഞതായി മന്ത്രിസഭ പാര്‍ലമെന്‍റില്‍ വച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വകാര്യ മേഖലയില്‍ സ്വദേശി പൗരന്മാര്‍ക്ക് ജോലി സാധ്യത വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ നിരക്ക് 2001 ല്‍ 1.5 ശതമാനം ആയിരുന്നത് 2008 ല്‍ 3.9 ശതമാനമായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



എ.പി അസ് ലം പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു
തിരുവനന്തപുരം ക്ഷേമാ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എ.പി അസ് ലം പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃ‍ഷ്ണന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ദുബായിലെ ഡോ. മൂപ്പന്‍സ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും അടിമാലിയിലെ കാര്‍മല്‍ ജ്യോതി സ് പെഷ്യല്‍ സ്കൂളുമാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീറിനെ ആദരിച്ചു. എ.പി ഷംസുദ്ദീന്‍ മുഹ് യുദ്ദീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, ചെര്‍ക്കളം അബ്ദുല്ല, എ.പി റാഷിദ് അസ് ലം എന്നിവര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സൗദി സാംസ്കാരിക ഉത്സവത്തിന് തുടക്കമായി
ഇരുപത്തിനാലാമത് സൗദി സാംസ്കാരിക ഉത്സവത്തിന് പ്രൗഡഗംഭീരമായ തുടക്കം. സൗദി ഭരണാധികാരി അബ്ദുല്ല രാജാവാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. നാഷണല്‍ ഗാര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാംസ്കാരിക പരിപാടിയില്‍ റഷ്യയാണ് ഈ വര്‍ഷത്തെ മുഖ്യ അതിഥി രാജ്യം. ചടങ്ങില്‍ ബഹ്റിന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, യു.എ.ഇ രാജകുടുംബാംഗം ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ വര്‍ഷം കുടുംബസമേതം ഉത്സവം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. തനത് കലാരൂപങ്ങളുടെ പ്രകടനവും വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ഒരുക്കിയ പ്രദര്‍ശനവുമാണ് ഉത്സവത്തിന്‍റെ ആകര്‍ഷണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സാഹിത്യ പുരസ്ക്കാരം സി. രാധാകൃഷ്ണന് സമ്മാനിച്ചു.
ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2008 ലെ സാഹിത്യ പുരസ്ക്കാരം സി. രാധാകൃഷ്ണന് സമ്മാനിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫാണ് പുരസ്ക്കാരം സമ്മാനിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. നിരുപകന്‍ കെ.എസ് രവികുമാര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ജി.കെ നായര്‍, പി.വി രാധാകൃഷ്ണപിള്ള, മധു മാധവന്‍, മനോജ് മാത്യു, കെ.ടി മുഹമ്മദില തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് നൃത്ത സന്ധ്യയും അരങ്ങേറി
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഗള്‍ഫ് കെയര്‍ ഹെയര്‍ ഫിക്സിംഗ് ജിദ്ദയിലെ സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗത്ത് മികച്ച സേവനം ചെയ്തവര്‍ക്ക് പ്രഖ്യാപിച്ച അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമൂഹിക ക്ഷേമ വിഭാഗം കോണ്‍സുല്‍ കെ.കെ വിജയന്‍, കഥാകൃത്ത് സിതാര, ഏഷ്യാനെറ്റ് പ്രതിനിധി ജലീല്‍ കണ്ണമംഗലം തുടങ്ങിയ പത്ത് പേര്‍ക്കാണ് ഗള്‍ഫ് കെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. റബീ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗള്‍ഫ് കെയര്‍ എം.ഡി ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.‍
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മൂന്നാമത് ഇന്തോ അറബ് സാംസ്കാരികോത്സവം ഇന്ന് സമാപിക്കും
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഇന്തോ അറബ് സാംസ്കാരികോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് എട്ടു മണിക്ക് സെന്‍റര്‍ അങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി യായി ജസ്റ്റിസ് എ. എം. അഹ് മദി പങ്കെടുക്കും. പ്രൊഫസര്‍ മധുസൂദനന്‍ നായര്‍, കെ. അജിത, വി. എസ്. അനില്‍ കുമാര്‍,
സുഭാഷ് ചന്ദ്രന്‍ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും. തുടര്‍ന്ന് ഉസ്താദ് റഫീഖ് ഖാന്‍, പണ്ഡിറ്റ് രാജേന്ദ്ര നകോഡ് എന്നിവര്‍ നയിക്കുന്ന ജുഗല്‍ ബന്ധി യും ഉണ്ടായിരിക്കും.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



05 March 2009
ഇറാഖ് കടത്തിക്കൊണ്ടുപോയ ടെലിവിഷന്‍, റേഡിയോ പരിപാടികളുടെ റിക്കോര്‍ഡുകള്‍ തിരിച്ചു നല്‍കി
അധിനിവേശ കാലത്ത് കുവൈറ്റില്‍ നിന്നും ഇറാഖ് കടത്തിക്കൊണ്ടുപോയ ടെലിവിഷന്‍, റേഡിയോ പരിപാടികളുടെ റിക്കോര്‍ഡുകള്‍ തിരിച്ചു നല്‍കി. 650 ടിവി റിക്കോര്‍ഡിംഗുകളും 800 റേഡിയോ റിക്കോര്‍ഡിംഗുകളും ആണ് ഇറാഖ് അധികൃതര്‍ കൈമാറിയത്. ഇവയില്‍ പലതും ഉപയോഗ ശൂന്യമായിട്ടുണ്ടെന്ന് വിവര സാങ്കേതിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫൗസി അല്‍ തമീമി പറഞ്ഞു. മൊത്തം 2000 ത്തോളം ടിവി, റേഡിയോ റെക്കോര്‍ഡിംഗുകള്‍ ഇറാഖ് കടത്തിക്കൊണ്ട് പോയെന്നാണ് കണക്ക്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ദുബായിലെ ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ പാവപ്പെട്ട തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ എനോക്ക് പമ്പിനടുത്തുള്ള സിസ്റ്റം ക്യാമ്പ്-2 ലാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മിഡില്‍ ഈസ്റ്റ് പ്രവാസികള്‍ക്ക് സമ്പാദ്യമില്ല
മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്യുന്ന 25 ശതമാനം പേര്‍ക്കും ചെലവ് കഴിച്ച് തങ്ങളുടെ വരുമാനത്തില്‍ നിന്ന് ഒന്നും നീക്കി വയ്ക്കാന്‍ കഴിയുന്നില്ലെന്ന് സര്‍ വേ റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മാന്ദ്യം തങ്ങളെ പ്രതികൂലമായി ബാധിച്ചതായി 77 ശതമാനം തൊഴിലാളികളും സര്‍വേയില്‍ വെളിപ്പെടുത്തി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പുകയില ഉത്പന്നങ്ങളില്‍ ഇനി ചിത്രങ്ങളും പ്രദര്‍ശിപ്പിക്കണം
യു.എ.ഇയില്‍ വില്‍ക്കുന്ന പുകയില ഉത്പന്നങ്ങളില്‍ ഇവ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പിന് പുറമേ ഇനി ചിത്രങ്ങളും പ്രദര്‍ശിപ്പിക്കണം. അടുത്ത സെപ്റ്റംബര്‍ മുതല്‍ ഇത് ബാധകമാവും.


സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും അനുബന്ധ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അടുത്ത സെപ്റ്റംബര്‍ മുതല്‍ ഈ നിയമം യു.എ.ഇയില്‍ നിലവില്‍ വരും.
സിഗരറ്റ് ഉപയോഗിക്കുന്നത് വിവിധ തരം ക്യാന്‍സറിനും മറ്റ് രോഗങ്ങള്‍ക്കും കാരണമാകും എന്ന മുന്നറിയിപ്പും
ക്യാന്‍സര്‍ ബാധിച്ച ശ്വാസകോശത്തിന്‍റേയും തൊണ്ടയുടേയും മറ്റും ചിത്രങ്ങളുമാണ് സിഗരറ്റ് പാക്കിന്മേല്‍ അച്ചടിക്കേണ്ടത്. പുകയില ഉപയോഗം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തില്‍ നിയമം കര്‍ശനമാക്കുന്നത്.
നാഷണല്‍ ടുബാക്കോ കണ്‍ട്രോല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും ഈ നിയമം നടപ്പിലാക്കുക. ലോകാരോഗ്യ സംഘടനയില്‍ നിന്ന് ലഭിച്ച ചിത്രങ്ങളായിരിക്കും ഇത്തരത്തില്‍ പാക്കിന്മേല്‍ അച്ചടിക്കുകയെന്ന് ടുബാക്കോ കണ്‍ട്രോള്‍ കമ്മിറ്റി മേധാവി ഡോ. വിദാദ് അല്‍ മൈദൂര്‍ പറഞ്ഞു.
ഇപ്പോള്‍ യു.എ.ഇയില്‍ വില്‍ക്കുന്ന പുകയില ഉത്പന്നങ്ങളില്‍ വാക്കാലുള്ള ആരോഗ്യ മുന്നറിയിപ്പ് മാത്രമാണുള്ളത്.
വാക്കാലുള്ള മുന്നറിയിപ്പിനേക്കാളും കൂടുതല്‍ ഫലപ്രദം ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള മുന്നറിയിപ്പാണെന്നതിനാലാണ് നിയമം പരിഷ്ക്കരിക്കുന്നത്. അതേ സമയം പുകയില ഉത്പന്നങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഫെഡറല്‍ നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളുടെ നിരോധനം, ഉത്പന്നങ്ങളുടെ വിലയും ടാക്സും വര്‍ധിപ്പിക്കുക തുടങ്ങിയവയെല്ലാം ഈ നിയമത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



04 March 2009
എഴുത്തുകാരുടെ സംഗമം
ഇന്തോ അറബ് സാംസ്കാരി കോത്സവത്തിന്‍റെ ഒന്‍പതാം ദിവസമായ മാര്‍ച്ച് 6 വെള്ളിയാഴ്ച, മലയാളത്തിലെ പ്രഗല്‍ഭരായ എഴുത്തുകാര്‍ പ്രൊ. മധൂസൂധനന്‍ നായര്‍, സുബാഷ് ചന്ദ്രന്‍, വി. എസ്. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ‘എഴുത്തു കാരുടെ സംഗമം’, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.




സാഹിത്യ ചര്‍ച്ചകളും മുഖാമുഖവും, കഥ, കവിത, അവതരണങ്ങളുമായി ‘എഴുത്തു കാരുടെ സംഗമം’ യു. എ. ഇ. യിലെ സാഹിത്യ പ്രേമികള്‍ക്ക് പുതിയ ഒരു അനുഭവമാക്കി മാറ്റുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. പങ്കെടുക്കുന്നവര്‍ക്ക് അവരവരുടെ ബ്ലോഗു പോസ്റ്റുകളോ രചനകളോ വേദിയില്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്‌. പരമാവധി അഞ്ച് മിനിട്ടാണ് ഓരോന്നിനും അനുവദിച്ചിട്ടുള്ള സമയം.




വെള്ളിയാഴ്ച, വൈകുന്നേരം നാലു മണി മുതല്‍ ഏഴു മണി വരെയാണ് ‘എഴുത്തു കാരുടെ സംഗമം’ തുടര്‍ന്ന്, ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തുന്ന ‘ഫലസ്തീനിലേക്കൊരു പാത’ എന്ന പേരില്‍ സെമിനാര്‍. രാത്രി 7:30 മുതല്‍ ആരംഭിക്കുന്ന ഈ പരിപാടിക്ക് മലയാളത്തിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. പിന്നീട് കഥാ കാവ്യ സായാഹ്നത്തില്‍ ഫലസ്തീന്‍ എഴുത്തുകാരായ മഹ്മൂദ് ദര്‍വീഷ്, ഗസ്സാന്‍ ഘനഫാനി എന്നിവരുടെ കൃതികള്‍ അവതരിപ്പിക്കും.




- പി.എം.അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്