31 May 2009
കമല സുരയ്യക്ക് ആദരാഞ്ജലികള്‍
സര്‍ഗ്ഗ ധാര തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയും ദുബായ് വായനക്കൂട്ടവും സംയുക്തമായി കമല സുരയ്യ അനുസ്മരണം സംഘടിപ്പിക്കും. നാളെ ജൂണ്‍ 1 തിങ്കളാഴ്ച്ച രാത്രി എട്ട് മണിക്ക് ദുബായ് ദെയ്‌റയിലെ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. ലീലാ മേനോന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ആര്‍. കെ. മലയത്ത്, എന്നിവരോടൊപ്പം സാഹിത്യ, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
 
- മുഹമ്മദ് വെട്ടുകാട്
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ക്രിസ്തീയ സംഗീത സംഗമം
malayalee-christian-congregationഅബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിച്ച സംഗീത നിശ, ‘ക്രിസ്തീയ സംഗീത സംഗമം’ എന്ന പേരില്‍ മെയ് 29 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറി. പ്രശസ്ത ഗായകരായ ബിനോയ് ചാക്കോ, സ്റ്റെഫി ബെന്‍ ചാക്കോ, സത്ഗമയ എന്ന പരിപാടിയിലൂടെ പ്രശസ്തനായ ലിജു ഫിലിപ്പ് (മുംബൈ) എന്നിവര്‍ മലയാളം, ഹിന്ദി, തമിഴ്, ഗാനങ്ങള്‍ ആലപിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



നന്‍മയുടെ സാന്ത്വനമായി കാരന്തൂര്‍ മര്‍ക്കസ്സ്
c-faizyകാശ്മീ‍രിലേയും ഗുജറാത്തിലേയും കലാപങ്ങള്‍ അനാഥമാക്കിയ മക്കളേയും ബീഹാറിലെ പട്ടിണി പാവങ്ങളേയും സുനാമി ബാധിതരേയും എന്നു മാത്രമല്ല, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനാഥര്‍ക്ക് അര്‍ഹിക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കി സംരക്ഷിക്കുകയും അതിലൂടെ ഭീകര വിഘടന വാദങ്ങള്‍ക്കെതിരെ നന്‍മയുടെ സാന്ത്വനമായി കാരന്തൂര്‍ മര്‍ക്കസ്സു സുഖാഫത്തി സുന്നിയ്യ ലോകത്തിന് മാതൃകയാവുന്നു എന്ന് മര്‍ക്കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി പ്രസ്താവിച്ചു.
 
ഗയാത്തി (യു. എ. ഇ.) എസ്. വൈ. എസ്. സംഘടിപ്പിച്ച സുന്നി ബഹു ജന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
 
മര്‍ക്കസ്സിന്‍റെ ഏറ്റവും പുതിയ സംരംഭമായ “മര്‍ക്കസ്സ് വാലി പ്രൊജക്റ്റ്” ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍ വിശദീകരിച്ചു. അഷ്റഫ് മുസ്ലിയാര്‍, അബൂബക്കര്‍ അസ്ഹരി, അഷ്റഫ് മന്ന, റഫീഖ് എറിയാട്, എ. പി. അബ്ദുല്‍ അസീസ്, അബ്ദു റസാഖ് സഖാഫി എന്നിവര്‍ സംസാരിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാസി പ്രയാസങ്ങളുടെ നടുക്കടലില്‍ - ജ. ബാലകൃഷ്ണന്‍
justice-k-g-balakrishnanദോഹ: ഗള്‍ഫുകാരന്‍ എന്നും പ്രയാസങ്ങളുടെ നടുക്കടലില്‍ ആണെന്ന് ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. കുടുംബത്തില്‍ നിന്ന് അകന്ന് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ച് കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന ഗള്‍ഫുകാര്‍ സ്വദേശത്ത് എത്തിയാല്‍ അവരെ സഹായിക്കാന്‍ സര്‍ക്കാരോ കുടുംബങ്ങളോ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാവുക. ഗള്‍ഫില്‍ നിന്നു സമ്പാദ്യം വാരി കൂട്ടിയ സമ്പന്നനാണെന്ന നിലയ്ക്കാണ് കുടുംബങ്ങള്‍ ശ്രദ്ധിക്കാതെ ഇരിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
 
ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര ലോയേഴ്‌സ് ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനെത്തിയ ചീഫ് ജസ്റ്റിസിനും പത്‌നി നിര്‍മലാ ബാലകൃഷ്ണനും തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ഹോട്ടല്‍ മേരിയട്ടില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു ലോകവും നമ്മുടെ രാജ്യവും താമസിയാതെ കര കയറും. ഇന്ത്യന്‍ ബാങ്കുകളെല്ലാം സുരക്ഷിതമാണ്. ഗള്‍ഫുകാരെ സംഘര്‍ഷ ഭരിതരാക്കുന്നത് അനിശ്ചിതത്വമാണ്. എന്ന് ജോലി നഷ്ടപ്പെടും, എന്ന് കയറ്റി അയയ്ക്കും എന്ന ആശങ്കയില്‍ ആണ് അവര്‍. കേരളീയരെ സംബന്ധിച്ചിടത്തോളം നിഷേധാത്മക നയം സ്വീകരിക്കുന്നവരാണ്. എന്നാല്‍ കേരളത്തിലെ സാംസ്‌കാരിക കേന്ദ്രമായ തൃശ്ശൂര്‍ ജില്ലക്കാര്‍ അവരില്‍ നിന്നു വിഭിന്നരാണ്. സന്തോഷകരമായ ജീവിതം നയിക്കുന്ന ഗള്‍ഫുകാരുമുണ്ട്. സ്വന്തം നാടിന്റെ പ്രശ്‌നങ്ങള്‍ ചിന്തിക്കുന്നത് ആശാവഹമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പ്രസ്താവിച്ചു.
 
ചടങ്ങില്‍ ഐക്യ രാഷ്ട്ര സഭയിലെ കണ്‍ഡക്ട് ആന്‍ഡ് ഡിസില്ലിന്‍ ടീം മുഖ്യന്‍ രാമവര്‍മ രഘു തമ്പുരാന്‍, ലോയേഴ്‌സ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയ അഡ്വ. ചന്ദ്രമോഹന്‍ എന്നിവരും പ്രസംഗിച്ചു. രാമവര്‍മ തമ്പുരാന്റെ പത്മി ലക്ഷ്മീ ദേവി തമ്പുരാനും ചടങ്ങില്‍ പങ്കെടുത്തു. സൗഹൃദ വേദി മുഖ്യ രക്ഷാധികാരി അഡ്വ. സി. കെ. മേനോന്‍ അധ്യക്ഷത വഹിച്ചു. സലിം പൊന്നാമ്പത്ത് സ്വാഗതം പറഞ്ഞു.
 
ജസ്റ്റിസ് ബാലകൃഷ്ണന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്വ സൗഹൃദ വേദി വക ഉപഹാരം നല്‍കി. പത്മശ്രീ ലഭിച്ച വാണിജ്യ വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. സി. കെ. മേനോന് ചീഫ് ജസ്റ്റിസ് ഉപഹാരം നല്‍കി. അതിഥികളെ സൗഹൃദ വേദി ട്രഷറര്‍ പി. ടി. തോമസ്, അഷ്‌റഫ് വാടാനപ്പള്ളി, ഗഫൂര്‍ തുടങ്ങിയവര്‍ ബൊക്ക നല്‍കി സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അനില്‍ നന്ദി പറഞ്ഞു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കൈരളി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തന ഉദ്ഘാടനം
akbar-kakkattilഅബുദാബി മുസ്സഫ കൈരളി കള്‍ച്ചറല്‍ ഫോറം 2009 - 2010 വര്‍ഷത്തെ സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം പ്രശസ്ത കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്‍വ്വഹിച്ചു. ജയിംസ് തോമസ് , ബിജു കിഴക്കനേല എന്നിവര്‍ ആശംസാ പ്രസംഗം ചെയ്തു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ അനന്ത ലക്ഷ്മി, അസ്മോ പുത്തന്‍ചിറ, കമറുദ്ദീന്‍ ആമയം, ഹെര്‍മന്‍ , അശോകന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
 
അയൂബ് കടല്‍മാട് സംവിധാനം ചെയ്ത ‘രാത്രി കാലം’, ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത ‘കഥാപാത്രം’ എന്നീ ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
 
കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് ടെറന്‍സ് ഗോമസ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം കണ്‍വീനര്‍ അഷ്റഫ് ചമ്പാട് സ്വാഗതവും, സെക്രട്ടറി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
 
- പി. എം . അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



30 May 2009
ഫെര്‍റ്റേണിറ്റി നൈറ്റ് -2009
ബഹ്റൈനിലെ എറണാകുളം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ഫെര്‍റ്റേണിറ്റി ഒഫ് എറണാകുളം സംഘടിപ്പിച്ച ഫെര്‍റ്റേണിറ്റി നൈറ്റ് -2009 എന്ന പേരില്‍ കലാസന്ധ്യ സംഘടിപ്പിച്ചു. ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് പരിപാടി നടന്നത്. മുരളീ മേനോന്‍റെ ഏകാംഗ നാടകമായ ഓറംഗുട്ടന്‍, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തരായ രാഹുല്‍ ലക്ഷ്മണ്‍, രാകേഷഅ കിഷോര്‍ എന്നിവരും ഉഷാ ഗോപാലകൃഷ്ണന്‍, പവിത്രാ പത്മകുമാര്‍ എന്നിവരുടേയും ഗാനമേളയും നടന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫിലെ വിദ്യാര്‍ത്ഥികളും മികച്ച വിജയം നേടി
സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയില്‍ ഗള്‍ഫിലെ വിദ്യാര്‍ത്ഥികളും മികച്ച വിജയം നേടി. ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ളിഷ് സ്കൂള്‍ ഷാര്‍ജയും റാസല്‍ ഖൈമ ഇന്ത്യന്‍ സ്കൂളും ഇന്ത്യന്‍ പബ്ളിക് ഹൈസ്കൂള്‍ റാസല്‍ഖൈമയും ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ഷാര്‍ജയും 100 ശതമാനം വിജയം നേടി. റാസല്‍ ഖൈമ ഇന്ത്യന്‍ സ്കൂളില്‍ 106 പേരും ഇന്ത്യന്‍ പബ്ളിക് സ്കൂളില്‍ 47 പേരും ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ളീഷ് സ്കൂളില്‍ 91 പേരുമാണ് പരീക്ഷ എഴുതിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫ് മേഖലയിലെ ഹോട്ടല്‍ വ്യവസായ രംഗത്ത് വന്‍ നഷ്ടം
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ ഹോട്ടല്‍ വ്യവസായ രംഗത്ത് ഈ വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ വന്‍ നഷ്ടം. ഏറ്റവും അധികം നഷ്ടമുണ്ടായത് ദുബായിലെ ഹോട്ടല്‍ രംഗത്തിനാണെന്നും എസ്.ടി.ആര്‍ ഗ്ളോബല്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ നാല് മാസത്തെ അപേക്ഷിച്ച് ദുബായിലെ ഹോട്ടലുകളില്‍ മുറി വാടകയ്ക്കെടുക്കുന്നവരുടെ എണ്ണത്തില്‍ 16 ശതമാനത്തിന്‍റേയും വരുമാനത്തില്‍ 34.5 ശതമാനത്തിന്‍റേയും കുറവാണ് ഉണ്ടായിട്ടുള്ളത്. മേഖലയിലെ ഹോട്ടല്‍ വരുമാനത്തില്‍ ശരാശരി 14.9 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. അബുദാബിയില്‍ 10.5 ശതമാനത്തിന്‍റേയും മസ്കറ്റില്‍ 6.3 ശതമാനത്തിന്‍റേയും കുറവ് ഹോട്ടല്‍ മുറി വരുമാനത്തിലുണ്ടായെന്നും സര്‍വ്വേ ഫലം പറയുന്നു. അതേസമയം, ബെയ്റൂട്ടിലേയും ജിദ്ദയിലേയും ഹോട്ടല്‍ മുറി വാടക വരുമാനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഇറാഖിനുമേലുള്ള ഉപരോധം പിന്‍വലിക്കരുതെന്ന് കുവൈറ്റ്
അധിനിവേശത്തിന്‍റെ നഷ്ടപരിഹാരം മുഴുവന്‍ ഒടുക്കാതെ ഇറാഖിനുമേലുള്ള ഉപരോധം പിന്‍വലിക്കരുതെന്ന് കുവൈറ്റ് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. രണ്ടു പതിറ്റാണ്ടു മുന്‍പ് നടത്തിയ അധിനിവേശത്തിന്‍റെ നഷ്ടപരിഹാരമായി 25.5 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ ഇറാഖ് തങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനുണ്ടെന്ന് കുവൈറ്റ് വിദേശകാര്യ അണ്ടര്‍സെക്രട്ടറി ഖാലിദ് അല്‍ ജറള്ള പറഞ്ഞു. കൂടാതെ 16 ബില്യന്‍ ഡോളര്‍ വായ്പാ തുക മടക്കിനല്‍കാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. അധിനിവേശ സമയത്ത് കാണാതായവരെ കുറിച്ചും യുദ്ധത്തടവുകാരെ കുറിച്ചും രാജ്യത്ത് ഇറാഖ് നടത്തിയ കവര്‍ച്ചയെ കുറിച്ചുമുള്ള വിഷയങ്ങളിലും തീര്‍പ്പാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റ് അധിനിവേശത്തിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്ന ഇറാഖിന്‍റെ അഭ്യര്‍ത്ഥന യു.എന്‍ പരിഗണിക്കാനിരിക്കെയാണ് കുവൈറ്റ് ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



29 May 2009
ദുബായില്‍ പുകവലി വിരുദ്ധ റോഡ് ഷോ
no-tobacco-road-showദുബായ് : പുകവലി വിരുദ്ധ സന്ദേശമെഴുതിയ ടീ‍ ഷര്‍ട്ടിട്ട് ഐ. എം. ബി. വോളണ്ടിയര്‍മാര്‍ റോഡ് ഷോ സംഘടിപ്പിച്ചത് ദുബായ് നഗരത്തിന് ഒരു പുതിയ അനുഭവമായി. ലോക പുകവലി വിരുദ്ധ ദിനത്തോട നുബന്ധിച്ച് ഐ. എം. ബി. യു. എ. ഇ. യില്‍ നടത്തി കൊണ്ടിരിക്കുന്ന കാമ്പയിന്റെ ഭാഗമായിരുന്നു ഈ പരിപാടി.
 
തെരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം വോളണ്ടിയര്‍ മാരായിരുന്നു റോഡ് ഷോയില്‍ പങ്കെടുത്തത്. ദുബായില്‍ മൂന്നിടത്ത് റോഡ് ഷോ നടന്നു. അല്‍ഖൂസില്‍ നടന്ന പരിപാടിക്ക് ദുബായ് ഗ്രാന്റ് സിറ്റി മാള്‍ അധികൃതരാണ് ഐ. എം. ബി. ക്ക് വേദി ഒരുക്കി കൊടുത്തത്. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.
 

imb-no-tobacco-day
അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് ദുബായ് ചാപ്റ്ററിന്റെ പ്രസിഡണ്ട് ഡോ. മുഹമ്മദ് കാസിം പുകവലി വിരുദ്ധ റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്യുന്നു

 
മുഹമ്മദലി പാറക്കടവ്, നസീര്‍ പി. എ., പി. കെ. എം. ബഷീര്‍ തുടങ്ങിയവര്‍ ‍നേതൃത്വം നല്‍കി. എ. കെ. എം. ജി. ദുബായ് സോണല്‍ പ്രസിഡണ്ട് ഡോ. മുഹമ്മദ് കാസിം ദേര ദുബായില്‍ നടന്ന റോഡ് ഷോ ഫ്ലാഗ് ഓഫ് നടത്തി.
അപകട മരണം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് കാന്‍സര്‍ മൂലം ആണെന്നും ഈ രോഗത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്ന് പുകവലി ആണെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍മാര്‍ ഈ ദുശ്ശീലങ്ങളില്‍ നിന്ന് മാറി തുടങ്ങളുമ്പോള്‍ സ്ത്രീകളില്‍ പുകവലി ശീലം വര്‍ദ്ധിച്ചു വരുന്നത് ആശങ്കയോടെ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഐ. എം. ബി. യെ പോലുള്ള ധാര്‍മ്മിക സന്നദ്ധ സംഘടനകള്‍ പുകവലി ഉള്‍പ്പടെയുള്ള ദുശ്ശീലങ്ങളില്‍ നിന്ന് സമൂഹത്തെ മാറ്റി നിര്‍ത്തുവാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ കെ. എ. ജബ്ബാരി അധ്യക്ഷത വഹിച്ചു.
 
നായിഫ് മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ ടീം പുകവലിക്ക് എതിരെ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തി. അബൂബക്കര്‍ സ്വലാഹി കാമ്പയിന്‍ സന്ദേശം നല്‍കി. റഹ്‍മാന്‍ മടക്കര, അഷ്റഫ് വെല്‍കം, അഷ്റഫ് റോയല്‍, എ. ടി. പി. കുഞ്ഞഹമ്മദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
 
- സക്കറിയ മുഹമ്മദ് അബ്ദുറഹിമാന്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സണ്‍‌റൈസ് സ്ക്കൂളിന് വീണ്ടും വിജയ തിളക്കം
Sharon-Marim-Varugheseഅബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ സ്തുത്യര്‍ഹ വിജയം കൈവരിച്ച അബുദാബിയിലെ സണ്‍‌റൈസ് സ്ക്കൂളിന് സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷയിലും ഉജ്ജ്വല വിജയം. മാര്‍ച്ച് 2009 ലെ ഓള്‍ ഇന്ത്യാ സെക്കണ്ടറി സ്ക്കൂള്‍ എക്സാമിനേഷനില്‍ നൂറ് മേനി വിജയവുമായി സ്ക്കൂള്‍ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. 93.2% മാര്‍ക്കുമായി ഷാരോണ്‍ മറിയം വര്‍ഗ്ഗീസാണ് സ്ക്കൂളില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
 

Sherin-Grace-Koshy and Muhsin-Hashim

 
ഷെറിന്‍ ഗ്രേസ് കോശി 91.8% മാര്‍ക്കുമായി രണ്ടാം സ്ഥാനത്തും മുഹ്‌സിന്‍ ഹാഷിം 91.4% മാര്‍ക്കുമായി മൂന്നാം സ്ഥാനത്തും എത്തിയതായി സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ സി. ഇന്‍‌ബനാതന്‍ അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പുകവലി വിരുദ്ധ തെരുവ് നാടകം
world-no-tobacco-dayഈ വര്‍ഷത്തെ ലോക പുകവലി വിരുദ്ധ പക്ഷാചരണ ഉല്‍ഘാടനത്തോടനുബന്ധിച്ച് അല്‍ ഹബ്ത്തൂര്‍ ലൈടണ്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഹബ്ത്തൂര്‍ ദുബായ് ആസ്ഥാനത്ത് ഈദൃശ ബോധ വല്‍ക്കരണ കലാ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറി. പരിപാടിയോട് അനുബന്ധിച്ച് തെരുവ് നാടകം അരങ്ങേറുകയുണ്ടായി.
 

world-no-tobacco-day

 

world-no-tobacco-day

 
ഷാര്‍ജ്ജയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച റോഡ് ഷോ തെരുവ് നാടകത്തില്‍ നിന്നുള്ള ഉദ്വേഗ ജനകമായ ഒരു രംഗം കാണികള്‍ ആകാംക്ഷയോടു കൂടെ വീക്ഷിക്കുന്നത് ചിത്രത്തില്‍ കാണാം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഐ.എം.ബി. റോഡ് ഷോ വെള്ളിയാഴ്ച‌
ദുബൈ: ലോക പുകവലി വിരുദ്ധ ദിനത്തോട നുബന്ധിച്ച് യു.എ.ഇ. ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റെര്‍ മെഡിക്കല്‍ വിഭാഗമായ ഐ.എം.ബി നടത്തുന്ന "റോഡ് ഷോ" വെള്ളിയാഴ്ച ദുബായുടെ മൂന്ന് ഭാഗങ്ങളിലായി നടക്കും. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയുടെ പൂര്‍ണ്ണ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടിയാണ് ഈ പരിപാടി.
 
ദേരയിലെ അല്‍ഫുത്തൈം മസ്ജിദ് പരിസരം മുതല്‍ ഗോള്‍ഡ് സൂക്ക് വരെയും, ബര്‍ദുബായില്‍ മീന ബസാര്‍ മുതല്‍ ഹെറിറ്റേജ് വില്ലേജ് വരെയും, അല്‍ഖൂസിലുമാണ് റോഡ് ഷോ നടക്കുന്നത്.
 
അല്‍ഖൂസിലുള്ള ഗ്രാന്‍റ് മാള്‍ പരിസരത്ത് വൈകുന്നേരം നാലര മണി മുതല്‍ ക്വിറ്റ് & വിന്‍, പ്രസന്റേഷന്‍, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുക്കും. റോഡ് ഷോ വൈകുന്നേരം നാലര മണിക്കാണ് ആരംഭിക്കുക.
 
പുകവലിയുടെ ഭവിഷ്യത്തുകളെ കുറിച്ച് എല്ലാവരിലും അവബോധ മുണ്ടാക്കുകയാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോട് കൂടി ഐ.എം.ബി സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സ്വാഗത സംഘം ഭാരവാഹികളായ വി. കെ. സകരിയ്യ, കെ. എ. ജബ്ബാരി, അസ്‍ലം പട്‍ല‌ എന്നിവര്‍ അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പുകവലി വിരുദ്ധ കാമ്പയിന്‍
no-tobacco-dayലോക പുകവലി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് അസ്സോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് (എ.കെ.എം.ജി.) ന്റെ സഹകരണത്തോടു കൂടി യു.എ.ഇ. യില്‍ ഐ.എം.ബി. യും (ഇന്റഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ്) വായനക്കൂട്ടവും (കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍) സംയുക്തമായി മെയ് 21 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ലോക പുകവലി വിരുദ്ധ കാമ്പയിന് ഗംഭീര തുടക്കമായി.
 
ഈദൃശ പൊതു ജന ആരോഗ്യ ബോധ വല്‍ക്കരണവും ആയി ബന്ധപ്പെട്ട് പുകവലി വിരുദ്ധ പ്രതിജ്ഞ, സ്ലൈഡ് ഷോ, പോസ്റ്റര്‍ പ്രദര്‍ശനം, സെമിനാര്‍, ചര്‍ച്ചാ ക്ലാസ്സ് തുടങ്ങി വിവിധ പരിപാടികള്‍ ഈ ദിവസങ്ങളില്‍ യു.എ.ഇ. യുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും എന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജെബ്ബാരി അറിയിച്ചു.
 
മെയ് 21ന് അല്‍ മനാര്‍ ഖുര്‍‌ആന്‍ സ്റ്റഡി സെന്ററില്‍ ക്യാമ്പയിന്റെ ഉല്‍ഘാടനം പ്രമുഖ എഴുത്തു കാരനും പ്രഭാഷകനും ആയ ബഷീര്‍ തിക്കൊടി നിര്‍വ്വഹിച്ചു.
 
മെയ് 29 വെള്ളിയാഴ്ച്ച ആണ് ക്യാമ്പയിന്റെ ഔദ്യോഗിക സമാപനം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മണലാരണ്യ ത്തിലെ 40 വര്‍ഷങ്ങള്‍
dubai-kmccപൊന്നാനി വി. അബൂബക്കര്‍ ഹാജി (ബാവ ഹാജി) രചിച്ച “മണലാരണ്യ ത്തിലെ 40 വര്‍ഷങ്ങള്‍” എന്ന പുസ്തകം ദുബായ് കെ. എം. സി. സി. ഹാളില്‍ നടന്ന ചടങ്ങില്‍ കേരള മാപ്പിള കല അക്കാദമി ചെയര്‍മാന്‍ പി. എച്ച്. അബ്ദുല്ല മാസ്റ്റര്‍ പ്രകാശനം ചെയ്തു. കെ. എച്ച്. എം. അഷ്രഫ് ആണ് പുസ്തകം ഏറ്റു വാങ്ങിയത്.
 

bava-haji
പൊന്നാനി വി. അബൂബക്കര്‍ ബാവ ഹാജിയെ സീതി സാഹിബ് വിചാര വേദി യു.എ.ഇ. ചാപ്റ്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ കലാ പ്രേമി ബഷീര്‍ പൊന്നാട അണിയിക്കുന്നു.

 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



28 May 2009
കെ.എസ്.സി.‍ സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉല്‍ഘാടനം
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉല്‍ഘാടനത്തില്‍ പ്രമുഖ എഴുത്തുകാരായ സി. വി. ബാലകൃഷ്ണനും അക്ബര്‍ കക്കട്ടിലും മുഖ്യാതിഥികളായി എത്തുന്നു. മെയ് 29 വെള്ളിയാഴ്ച രാത്രി 8:30ന് പൊതു സമ്മേളനവും തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.
 
ഇന്ത്യാ അറബ് ബന്ധങ്ങളില്‍ പുതിയ മാനങ്ങള്‍ നല്‍കിയ, മലയാളികള്‍ക്ക് അഭിമാനമായി മാറിയ, സാംസ്കാരിക രംഗത്ത് പുതിയ ഇതിഹാസം രചിച്ച് മുന്നേറിയ “ഇന്തോ അറബ് സാംസ്കാരികോത്സവം” പ്രവാസി ലോകത്തിനു സംഭാവന നല്‍കിയ കേരളാ സോഷ്യല്‍ സെന്‍റര്‍, സാഹിത്യ വിഭാഗം പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എന്ന് സാഹിത്യ വിഭാഗം സെക്രട്ടറി മാമ്മന്‍ കെ. രാജന്‍ അറിയിച്ചു.

Labels: ,

  - പി. എം. അബ്ദുള്‍ റഹിമാന്‍    

0അഭിപ്രായങ്ങള്‍ (+/-)



കൈരളി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം
kairali-cultural-forumഅബുദാബി മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉല്‍ഘ്ടനം പ്രശസ്ത കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്‍വ്വഹിക്കും. മെയ് 29 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് എന്‍. പി. സി. സി. സീനിയര്‍ റിക്രിയേഷനില്‍ ഒരുക്കുന്ന പരിപാടിയില്‍ കവി അരങ്ങ്, ഹ്രസ്വ സിനിമാ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.
 
പ്രവാസ ലോകത്തെ ശ്രദ്ധേയരായ എഴുത്തുകാരായ ദേവസേന, അസ്മോ പുത്തന്‍ചിറ, കമറുദ്ദീന്‍ ആമയം, ഹെര്‍മന്‍ എന്നിവര്‍ പങ്കെടുക്കും.
 
അല്‍ ഐന്‍ ഐ. എസ്. സി. യുടെ മത്സരത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്ത “രാത്രി കാലം” എന്ന ഹ്രസ്വ സിനിമ പ്രദര്‍ശിപ്പിക്കും.
 
ഈ ചിത്രത്തിലൂടെ മികച്ച നടിയാ‍യി തിരഞ്ഞെടുക്കപ്പെട്ട അനന്ത ലക്ഷ്മി പങ്കെടുക്കും.

Labels: ,

  - പി. എം. അബ്ദുള്‍ റഹിമാന്‍    

0അഭിപ്രായങ്ങള്‍ (+/-)



സി. വി. ബാലകൃഷ്ണനു സ്വീകരണം
cv-balakrishnanഅബുദാബി : പ്രമുഖ നോവലിസ്റ്റും പയ്യന്നൂരിന്‍റെ അഭിമാനവുമായ സി. വി. ബാലകൃഷ്ണന് അബുദാബിയില്‍ സ്വീകരണം നല്‍കുന്നു. മെയ്‌ 29 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്ററാണ് സ്വീകരണം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസാധനത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷിച്ച ബാലകൃഷ്ണന്‍റെ ‘ആയുസ്സിന്‍റെ പുസ്തകം’ എന്ന മലയാളത്തിലെ വിഖ്യാത നോവല്‍ ചലച്ചിത്രമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അദ്ദേഹം ഗള്‍ഫിലെത്തിയത്‌.



Labels: ,

  - പി. എം. അബ്ദുള്‍ റഹിമാന്‍    

0അഭിപ്രായങ്ങള്‍ (+/-)



മസ്ക്കറ്റില്‍ ചെസ്സ് മത്സരം
ഇന്ത്യന് സോഷ്യല് ക്ലബ് മലയാള വിഭാഗം ഒമാനിലുള്ള എല്ലാ ഇന്ത്യന്

സ്കൂളുകളിലേയും വിദ്യാര്‍ത്ഥിക‍ളെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് 29നു

വെള്ളിയാഴ്ച രാവിലെ 8.30 നു ഐ എസ് സി മള്‍ട്ടി പര്‍പസ് ഹാളില് വച്ച് ചെസ്സ്

മത്സരം സംഘടിപ്പിക്കുന്നു.

ഒമാനിലുള്ള ഇന്ത്യന് , അമേരിക്കന്, ബ്രിട്ടീഷ്,

ഫിലിപ്പിന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഒമാന് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഈ

മത്സരത്തില് പങ്കെടുക്കുന്നത്. മുന് വര്‍ഷങ്ങളില് 150-ല് പരം

വിദ്യാര്‍ത്ഥികള് പങ്കെടുത്ത ഈ മത്സരം ഇത്തവണ നയിക്കുന്നത് പ്രശസ്ത ചെസ്സ്

പരിശീലകനായ ശ്രീ ദുര്‍ഗേഷ് ആണ്.


പ്രവേശന ഫാറങ്ങള് ഐ എസ് സി, മലയാളവിഭാഗം ഓഫീസുകളിലും അതാതു
സ്കൂളുകളിലും

ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫാറങ്ങള് മെയ് 28ന് വൈകിട്ട് 9 മണിക്കു

മുന്പായി ഐഎസ് സി/മലയാള വിഭാഗം ഓഫീസില് ലഭിക്കേണ്ടതാണ്.

കൂടുതല് വിവരങ്ങള്‍ക്ക് ഐ എസ് സി മലയാള വിഭാഗം കമ്മിറ്റി അംഗം ശ്രീ

ലാജുദ്ദീനുമായി ( 99331847) ബന്ധപ്പെടേണ്ടതാണ്
--
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ലിവയിലെ ഈന്തപ്പഴ ഉല്‍സവം
ലിവയിലെ ഈന്തപ്പഴ ഉല്‍സവം അടുത്തമാസം ആരംഭിക്കും. ജൂണ്‍ 17ന് ആരംഭിക്കുന്ന ഈന്തപ്പഴ ഉല്‍സവം ജൂലായ് 26വരെ നീണ്ടുനില്‍ക്കും. അബുദാബി സാംസ്ക്കാരിക ചരിത്ര അതോററ്റിയാണ് ഉത്സവം സംഘടിപ്പിക്കുന്നത്. വിവിധ മത്സരങ്ങള്‍ , സാസ്ക്കാരിക പരിപാടികള്‍ എന്നിവ ഇതിനോട് അനുബന്ധിച്ച് നടത്തും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സായിദ് സര്‍വകലാശാല രണ്ട് പുതിയ അക്കാദമികള്‍ തുറക്കുന്നു.
അബുദാബിയിലെ സായിദ് സര്‍വകലാശാല രണ്ട് പുതിയ അക്കാദമികള്‍ തുറക്കുന്നു. നിയമം, ഡിപ്ലോമാറ്റിക്ക് സ്റ്റഡീസ് എന്നിവക്കായാണ് പുതിയ അക്കാദമികള്‍ തുറക്കുന്നത്. അതോടൊപ്പം ഇസ്ലാമിക പഠനം,കമ്യൂണിറ്റി സയന്‍സ്. സാമൂഹ്യ,സാമ്പത്തിക പഠനം എന്നിവക്കായി മൂന്ന് കേന്ദ്രങ്ങളും തുറക്കുന്നുണ്ട്. ന്യായാധിപന്‍മാരേയും അഭിഭാഷകരേയും പരിശീലിപ്പിക്കാനാണ് നിയമ അക്കാദമി തുറക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബരാക്ക് ഒബാമ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. ജൂണ്‍ മൂന്നിനാണ് അദേഹം റിയാദിലെത്തുന്നത്. അബ്ദുള്ള രാജാവുമായി അദേഹം ചര്‍ച്ചകള്‍ നടത്തും. ഈജിപ്ത്, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനിടയിലാണ് അദേഹം സൗദിയിലെത്തുന്നത്. പശ്ചിമേഷ്യന്‍ സമാധാനം, ഇറാന്‍ ആണവ വിഷയം എന്നിവയാണ് പ്രധാനമായും അദേഹം ചര്‍ച്ച ചെയ്യുകയെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് സൗദി ഭരണാധികാരി
ഏകീകൃത കറന്‍സിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് അറിയിച്ചു. ഇതിനായി ഇപ്പോഴുണ്ടാക്കിയ കരട് രേഖയില്‍ തിരുത്തല്‍ വരുത്തുമെന്നും അദേഹം അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



27 May 2009
ഫ്രറ്റേണിറ്റി നൈറ്റ് വ്യാഴാഴ്ച ബഹ്റിനില്‍
ഫ്രറ്റേണിറ്റി ഓഫ് എറണാകുളം സംഘടിപ്പിക്കുന്ന കലാപരിപാടിയായ ഫ്രറ്റേണിറ്റി നൈറ്റ് വ്യാഴാഴ്ച ബഹ്റിനില്‍ നടക്കും. ബഹ്റിന്‍ കേരളീയ സമാജത്തില്‍ വൈകീട്ട് ഏഴര മുതലാണ് പരിപാടി. നടനും സംവിധായകനുമായ മുരളീ മേനോ‍ന്‍റെ ഒറാംഗുട്ടന്‍ എന്ന ഏകാംഗ നാടകം സംഗീത പരിപാടി എന്നിവ ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹ്റൈനിലും പന്നിപ്പനി
യു.എ.ഇക്കും കുവൈറ്റിനും പിന്നാലെ ബഹ്റിനിലും എച്ച് 1 എന്‍ 1 പനി സ്ഥീരികരിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും വന്ന ബഹ്റിന്‍ വിദ്യാര്‍ത്ഥിനിക്കാണ് പനിയുള്ളതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. 21 കാരനായ ഇയാള്‍ രോഗം മുക്തനായിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നേരത്തെ എച്ച് 1 എന്‍ 1 പനിയുണ്ടെന്ന സംശയത്തില്‍ ബഹ്റിനില്‍ പരിശോധനയ്ക്ക് വിധേയരാക്കിയ ഒരു ബ്രിട്ടീഷുകാരിക്കും അമേരിക്കക്കാരനും പനിയില്ലെന്നും സ്ഥീരികരിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം യു.എ.ഇ നടപ്പിലാക്കി;
തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തന്നെ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം യു.എ.ഇ നടപ്പിലാക്കി. ബാങ്കുകള്‍, മണി എക്സ് ചേഞ്ച് സെന്‍ററുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വഴി മാത്രം തൊഴിലാളികളുടെ ശമ്പളം നല്‍കുന്ന സംവിധാനമാണിത്.

നിര്‍മ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന പല തൊഴിലാളികളും ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് യു.എ.ഇ അധികൃതര്‍ നടപടി സ്വീകരിച്ചത്. ശമ്പളം കൃത്യസമയത്ത്, കൃത്യമായി തന്നെ ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ക്ക് ഉറപ്പ് വരുത്താന്‍ കഴിയുന്ന സംവിധാനമാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. അബുദാബിയില്‍ നടന്ന ചടങ്ങിലാണ് യു.എ.ഇ തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ്, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നാസര്‍ അല്‍ സുവൈദി എന്നിവര്‍ ചേര്‍ന്ന് ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിച്ചത്.
വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം എന്ന പേരിലുള്ള സംവിധാന പ്രകാരം ഓരോ തൊഴിലാളിയുടേയും മാസ ശമ്പളം ബാങ്കുകള്‍, മണി എക്സ് ചേ‍ഞ്ച് സെന്‍ററുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ. ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ തൊഴിലാളികളുടെ ശമ്പളം എത്തുമ്പോള്‍ തന്നെ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തില്‍ കൃത്യമായി ലഭിക്കും. അതുകൊണ്ട് തന്നെ കൃത്യമായി ശമ്പളം കൊടുക്കാത്ത തൊഴിലുടമകളെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രാലയത്തിന് എളുപ്പത്തില്‍ സാധിക്കും.
എല്ലാ തൊഴിലുടമകളും തൊഴിലാളികളുടെ പേരും ശമ്പളവും സംബന്ധിച്ചുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതില്‍ പിഴവ് വരുത്തുന്ന തൊഴിലുടമകള്‍ നിയമ നടപടികള്‍ക്ക് വിധേയകരാകേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ തൊഴിലാളികളുടെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള അവസാന തീയതി എന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ഏത് ധനകാര്യ സ്ഥാപനം വഴിയാണ് തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കേണ്ടതെന്ന് തൊഴിലുടമയ്ക്ക് തീരുമാനിക്കാവുന്നതാണ്. ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരവും ഉണ്ടായിരിക്കും.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്നും ഇതോടെ തൊഴില്‍ പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നും തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് പറഞ്ഞു.
യു.എ.ഇയിലെ മൂന്ന് ലക്ഷത്തിലധികം കമ്പനികളിലെ 45 ലക്ഷത്തിലധികം തൊഴിലാളികള്‍ ഈ പുതിയ സംവിധാനത്തിന് കീഴില്‍ വരും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



26 May 2009
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം രൂപീകരിച്ചു.
റിയാദിലെ മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം എന്ന പേരില്‍ രൂപീകരിച്ചു. ദൈനംദിന മാധ്യമ പ്രവര്‍ത്തന രംഗത്തുള്ളവരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. കെ.യു ഇഖ്ബാലിനെ പ്രസിഡന്‍റായും അഷറഫ് വേങ്ങാട്ടിനെ ജനറല്‍ സെക്രട്ടറിയായും നാസര്‍ കാരന്തൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മേതില്‍ രചനകളെക്കുറിച്ച് പുതിയ പുസ്തകം
യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്നാമിടം സാംസ്കാരിക ട്രസ്റ്റ്, ഡി സി ബുക്സുമായി സഹകരിച്ച് മേതിൽ രാധാകൃഷ്ണന്റെ കവിതകളുടെ സമ്പൂർണ സമാഹാരവും മേതിൽ രചനകളെ സംബന്ധിച്ച പഠനഗ്രന്ഥവും പ്രസിദ്ധീകരിക്കുന്നു.

എൻ. എസ്. മാധവൻ, സാറാ ജോസഫ്, കെ. സി. നാരായണൻ, നിസാർ അഹമ്മദ്, കല്പറ്റ നാരായണൻ, ആഷാ മേനോൻ, വി. സി. ഹാരീസ്, ഇ. പി. രാജഗോപാലൻ, കരുണാകരൻ, സുനിൽ പി. ഇളയിടം തുടങ്ങിയവരുടെ ലേഖനങ്ങളും മേതിലുമായുള്ള അഭിമുഖസംഭാഷണങ്ങളും അപൂർവ ചിത്രങ്ങളും കുറിപ്പുകളും അടങ്ങുന്നതാണ് പഠനഗ്രന്ഥം.

എഴുത്തുകാരന്റെ ജീവിതവും കാലവും അടുത്തുകാണാന് ശ്രമിക്കുന്ന ഒരു സമാഹാരമാണ് വിഭാവനം ചെയ്യുന്നത്.

മേതിലിന്റെ അപ്രാകാശിതമോ അസമാഹൃതമോ ആയ കവിതകള്, പഠനങ്ങള്, ചിത്രങ്ങള് തുടങ്ങിയവ കയ്യിലുള്ളവര് അവയുടെ കോപ്പികള് ജൂലായ് 31 ന് മുന്പ് അയച്ചു തന്ന് സഹകരിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.

ഇ-മെയില്: moonnaamidam@gmail.com

തപാല്: പോസ്റ്റ് ബോക്സ് 44086, ദുബായ്, യു.എ.ഇ.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സമൂഹത്തില്‍ അഗതികള്‍ വര്‍ദ്ധിക്കുന്നു
ve-moyi-haji-mukkam-muslim-orphanageദോഹ: സമൂഹത്തില്‍ അനാഥ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്ന് മുക്കം മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി വി. ഇ. മോയി ഹാജി പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളില്‍ അനാഥരുടെ എണ്ണം കൂടി ക്കൂടി വന്നതു കാരണമാണ് അവര്‍ക്കു വേണ്ടി അനാഥാലയങ്ങള്‍ ഉയര്‍ന്നു വന്നത്. ഇന്ന് അനാഥാല യങ്ങളില്‍ അനാഥ ക്കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്.
 
മുക്കം ഓര്‍ഫനേജില്‍ 1400 കുട്ടികളില്‍ 400 കുട്ടികള്‍ മാത്രമാണ് അനാഥര്‍. ശ്രദ്ധിക്കപ്പെടാതെ നടക്കുന്ന വിവാഹം കാരണമാണ് അഗതികളുടെ എണ്ണം കൂടിവരുന്നത്. പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളെ ആര്‍ക്കെങ്കിലും കല്യാണം കഴിച്ചു കൊടുക്കണമെന്ന വേവലാതി കാരണം നടക്കുന്ന കല്യാണങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികളുടെ ഭാവി തന്നെ തകര്‍ക്കുന്നു. അത്തരം ബന്ധങ്ങളില്‍ കുട്ടികള്‍ ഉണ്ടായ ശേഷം ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്നു. അങ്ങനെയാണ് അഗതി ക്കുട്ടികളുടെ എണ്ണം കൂടുന്നത്.
 
moin-haji-qatar

 
ഇതു തടയാന്‍ കഴിയാത്ത പ്രതിഭാസമായി മാറി ക്കൊണ്ടിരി ക്കുകയാണെന്ന് സന്ദര്‍ശനാര്‍ഥ മെത്തിയ മോയി ഹാജി ചൂണ്ടിക്കാട്ടി.
 
മുക്കം ഓര്‍ഫനേജ് വിദ്യാര്‍ഥികളുടെ ഭാവി പഠനത്തിനായി നിരവധി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നു. ബി. എഡ്. കോളേജിന് 50 ലക്ഷം രൂപയും എന്‍ജിനീയറിങ് കോളേജിന് 10 കോടി രൂപയും ചെലവ് വരുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നത്. മണാശ്ശേരിയിലുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് എട്ടര ലക്ഷം രൂപയും പെണ്‍കുട്ടികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് 5 ലക്ഷം രൂപയും ചെലവ് വരും. ആണ്‍കുട്ടി കളുടെയും പെണ്‍കുട്ടി കളുടെയും ഹോസ്റ്റലുകള്‍ക്ക് 75 ലക്ഷം രൂപയും 45 ലക്ഷം രൂപയും ചെലവ് കണക്കാക്കുന്നു. ആംബുലന്‍സ് അടക്കമുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും വന്‍ ചെലവ് കണക്കാ ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
 
പത്ര സമ്മേളനത്തില്‍ കേരള ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ. വി. അബൂബക്കര്‍ ഖാസിമി, എസ്. കെ. ഹാശിം തങ്ങള്‍, മുസ്തഫ ബേപ്പൂര്‍, കെ. ഇക്ബാല്‍ എന്നിവരും പങ്കെടുത്തു.
 
(അയച്ചു തന്നത് : മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍)

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇയില്‍ ആദ്യ എന്‍ 1 എച്ച് 1 പനി സ്ഥീരീകരിച്ചു
യു.എ.ഇയില്‍ ആദ്യ എന്‍ 1 എച്ച് 1 പനി സ്ഥീരീകരിച്ചതോടെ മുന്‍ കരുതല്‍ ശക്തമാക്കി. കാനഡയില്‍ നിന്നെത്തിയ പാക്കിസ്ഥാന്‍ യുവാവിനാണ് പനിയുണ്ടെന്ന് സ്ഥീരികരിച്ചത്.

യു.എ.ഇയിലെ ആദ്യ എന്‍ 1 എച്ച് 1 പനി ഞായറാഴ്ചയാണ് ആരോഗ്യ മന്ത്രാലയം സ്ഥീരികരീച്ചത്. കാനഡയില്‍ നിന്ന് അബുദാബിയില്‍ എത്തിയ പാക്കിസ്ഥാന്‍ യുവാവിനാണ് എന്‍ 1 എച്ച് 1 പനി ബാധിച്ചതായി കണ്ടെത്തിയത്. അലൈനിലെ വിദ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഇപ്പോള്‍ ചികിത്സയിലും നിരീക്ഷണത്തിലുമാണ്.
അതേ സമയം ഇയാളാടൊപ്പം വിമാനത്തില്‍ എത്തിയവരെല്ലാം പനി മുക്തമാണെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനീഫ് ഹസന്‍ വ്യക്തമാക്കി.
കാനഡയില്‍ നിന്നെത്തിക ആള്‍ക്ക് എന്‍ 1 എച്ച് 1 പനിയുള്ളതായി സംശയിക്കുന്നതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. അതാണ് സ്ഥികരീകരിച്ചിരിക്കുന്നത്.

എന്‍ 1 എച്ച് 1 പനി യു.എ.ഇയില്‍ സ്ഥിരീകരിച്ചതോടെ അധികൃതര്‍ മുന്‍ കരുതല്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ യു.എ.ഇയിലെ വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിച്ചിരുന്നു. സംശയമുള്ളവരെയെല്ലാം വിശദമായ പരിശോധനയക്ക് വിധേയമാക്കുന്നുണ്ട്. എന്‍ 1 എച്ച് 1 പനി ബാധ ആദ്യമായി കണ്ടെത്തിയ മെക്സിക്കോ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവരേയും വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ മാത്രമല്ല തുറമുഖങ്ങളിലും പരിശോധനയക്കുള്ള സജ്ജീകരണങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ആവശ്യമായ ആന്‍റി വൈറല്‍ മരുന്നുകള്‍ രാജ്യത്ത് സംഭരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ ദേശാനുസരണമുള്ള മുന്‍കരുതല്‍ എന്‍ 1 എച്ച് 1 പനിക്കെതിരെ കൈക്കൊണ്ടിട്ടുണ്ട്. യു.എ.ഇയും ഇതര അറബ് രാജ്യങ്ങളും ലോകാ രോഗ്യ സംഘടനയുമായി വിവരങ്ങള്‍ കൈറുന്നുമുണ്ട്. പനി നിരീക്ഷിക്കാനും മറ്റ് നടപടികള്‍ക്കുമായി യു.എ.ഇ പ്രത്യേക കമ്മിറ്റിക്ക് തന്നെ രൂപം നല്‍കിയിട്ടുണ്ട്.

അതേ സമയം കുവൈറ്റിലെ 18 സൈനികരില്‍ എന്‍1 എച്ച് 1 പനി കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചയച്ചതായും മറ്റ് സൈനികരിലേക്ക് ഈ പനി പടര്‍ന്നിട്ടില്ലെന്നും കുവൈറ്റ് പൊതു ആരോഗ്യ വിഭാഗം ഉപ മേധാവി യൂസുഫ് മെന്ത്കര്‍ പറഞ്ഞു. കുവൈറ്റിലെ പൊതുജനങ്ങളില്‍ ആര്‍ക്കും എന്‍1 എച്ച് 1 പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളിലും പനി കണ്ടെത്തിയതോടെ എല്ലാ ജിസിസി രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. എല്ലാ രാജ്യങ്ങളിലേയും വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യത്തിന് മരുന്നുകളും ഇവിടങ്ങളിലെല്ലാം സംഭരിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് എല്ലാ ജിസിസി രാജ്യങ്ങളും വ്യക്തമാക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



25 May 2009
യു.എ.ഇയില്‍ പന്നിപ്പനി
യു.എ.ഇയില്‍ പന്നിപ്പനി എത്തിയെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. കാനഡയില്‍ നിന്നെത്തിയ ആളിലാണ് പന്നിപ്പനി വൈറസ് കണ്ടെത്തിയതെന്നും ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി ഡോക്ടര്‍ ഹനീഫ് ഹസ്സന്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഉമ്മന്‍ചാണ്ടി ഈ മാസം 26 ന് മസ്കറ്റില്
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഈ മാസം 26 ന് മസ്കറ്റില് എത്തും. ഒ.ഐ.സി.സിയുടെ 12-ാം വാര്‍ഷിക ആഘോഷങ്ങള് ഉമ്മന്‍ചാണ്ടി മസ്കറ്റില് നിര്‍വ്വഹിക്കും. നേരത്തെ, ഫെബ്രുവരി 12ന് ഉമ്മ‍ന്‍ചാണ്ടി സന്ദര്‍ശനം നടത്താനിരുന്നതാണെങ്കിലും, മസ്കറ്റിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയിലെ വിഭാഗീയത മൂലം അന്ന് അത് റദ്ദാക്കുകയായിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



അബുദാബി മലയാളി സമാജത്തിന്‍റെ കേരളോല്‍സവം
അബുദാബി മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 11,12 തിയ്യതികളില്‍ കേരളോല്‍സവം സംഘടിപ്പിക്കുന്നു. നാടന്‍ കലാമേള,ചന്ത, നൃത്തനൃത്യങ്ങള്‍ , തട്ടുകടകള്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി ഉണ്ടാകും. സമാജത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രസിഡന്‍റ് മനോജ് പുഷ്ക്കര്‍,രാജ്കൃഷ്ണ,നന്ദകുമാര്‍,പ്രശാന്ത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



24 May 2009
സണ്‍‌റൈസ് സ്ക്കൂളിന് സ്തുത്യര്‍ഹ വിജയം
Praveen-Sojan-Mehnaz-Hudaഅബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ അബുദാബി സണ്‍ റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂളിന് സ്തുത്യര്‍ഹമായ നേട്ടം. ഇപ്പോള്‍ പുറത്തു വന്ന മാര്‍ച്ച് 2009ലെ സി. ബി. എസ്. എ. ഗ്രേഡ് XII (എ. ഐ. എസ്. എസ്. സി. ഇ.) പരീക്ഷയുടെ ഫലങ്ങളില്‍ ഈ സ്ക്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്തുത്യര്‍ഹമായ പ്രകടനം ആണ് കാഴ്ച്ച വെച്ചത് എന്ന് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ സി. ഇന്‍‌ബനാതന്‍ അറിയിച്ചു. സയന്‍സ് സ്ട്രീമില്‍ പ്രവീണ്‍ സോജന്‍ എന്ന വിദ്യാര്‍ത്ഥിക്ക് 89.8% മാര്‍ക്കുമായി ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ കൊമ്മേഴ്സ് സ്ട്രീമില്‍ മെഹ്‌ന ഹുദ എന്ന വിദ്യാര്‍ത്ഥിനിക്ക് 84.8% മാര്‍ക്കുമായി ഒന്നാം സ്ഥാനം ലഭിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മര്‍കസ് പ്രചാരണ കണ്‍വെന്‍ഷന്‍
markaz-mussafahമുസ്വഫ ഏരിയ മര്‍കസ് കമ്മിറ്റി എസ്. വൈ. എസ്. ആസ്ഥാനമായ വാദി ഹസനില്‍ സംഘടിപ്പിച്ച മര്‍കസ് പ്രചാരണ കണ്‍വെന്‍ഷനില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി. ഫൈസി സംസാരിക്കുന്നു. മുസ്വഫ എസ്. വൈ. എസ്. വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, അബുദാബി എസ്. വൈ. എസ്. സെക്രട്ടറി ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ സമീപം.
 
- ബഷീര്‍ വെള്ളറക്കാട്‌
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു
തിരുവനന്തപുരം എക്സ്പാട്രി യേറ്റ്സ് അസോസിയേഷന്‍ ഷാര്‍ജ വനിതാ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന മത്സരം ടെക്സാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് ആര്‍. നൗഷാദ് ഉദ്ഘാടനം ചെയ്തു. ടോം ദാസന്‍, റൂബണ്‍ ഗോമസ്, ബീബി ജാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ജിസിസി യൂണിയനില്‍ ചേരാന്‍ യു.എ.ഇ. തയ്യാര്‍
ചില നിബന്ധനകള്‍ പാലിക്കുക യാണെങ്കില്‍ ജിസിസി മോണിറ്ററി യൂണിയനില്‍ വീണ്ടും ചേരാന്‍ തയ്യാറാണെന്ന് യു.എ.ഇ വ്യക്തമാക്കി. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായദ് അല്‍ നഹ്യാനാണ് ഇക്കാര്യം അറിയിച്ചത്.
 
ജിസിസി മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം യു.എ.ഇ. യുടെ പുതിയ അറിയിപ്പ് വന്നിരിക്കുന്നു.
 
ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം യു.എ.ഇ. യ്ക്ക് നല്‍കാന്‍ അയല്‍ രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിക്കുകയും മോണിറ്ററി യൂണിയന്‍ നയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ വീണ്ടും യൂണിയനില്‍ ചേരാമെന്നാണ് യു.എ.ഇ. യുടെ പ്രഖ്യാപനം. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് ലിത്വാനിയയില്‍ വച്ചാണ് യു.എ.ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായദ് അല്‍ നഹ്യാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നയങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് മന്ത്രി വിശദീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യം മാറാതെ മോണിറ്ററി യൂണിയനില്‍ ചേരില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
 
ജിസിസി മോണിറ്ററി യൂണിയനില്‍ നിന്ന് യു.എ.ഇ പിന്മാറാനുള്ള കൃത്യമായ കാരണം എന്താണെന്ന് ആദ്യ ദിവസം യു.എ.ഇ. വ്യക്തമാക്കി യിട്ടില്ലെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു. ആസ്ഥാനത്തിനായി ആദ്യം അപേക്ഷ നല്‍കിയിട്ടും അത് പരിഗണിക്കാതെ ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം സൗദി അറേബ്യയിലെ റിയാദ് ആയി തെരഞ്ഞെടുത്തത് തന്നെ.
 
യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സുല്‍ത്താന്‍ ബിന്‍ നാസര്‍ അള്‍ സുവൈദി ഇക്കാര്യം ദുബായ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി കഴിഞ്ഞു. യു.എ.ഇ. യുടെ മേന്മകളൊന്നും പരിഗണിക്കാതെയാണ് റിയാദിന് ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം നല്‍കിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. ജിസിസിയിലെ അന്താരാഷ്ട്ര സാമ്പത്തിക വിനിമയത്തിലെ 50 ശതമാനവും യു.എ.ഇ. യില്‍ നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം അപേക്ഷ നല്‍കിയിട്ടും സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം റിയാദ് ആയി തെരഞ്ഞെടുത്തതില്‍ താന്‍ അത്ഭുതപ്പെട്ടെന്നും സുല്‍ത്താന്‍ ബിന്‍ നാസര്‍ പറഞ്ഞു.
 
ജി.സി.സി. യിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായ യു.എ.ഇ. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് പിന്മാറിയതോടെ ജി.സി.സി. പൊതു കറന്‍സി എന്ന് നടപ്പിലാവും എന്നത് സംബന്ധിച്ച് ആശങ്ക നില നില്‍ക്കുകയാണ്. 2010 ല്‍ പൊതു കറന്‍സി നടപ്പിലാവു മെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ യു.എ.ഇ. പിന്മാറിയ സാഹചര്യത്തില്‍ അത് 2010 ല്‍ നടപ്പിലാവില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 2006 ല്‍ തന്നെ ഒമാന്‍ ഇതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമായിരിക്കും പൊതു കറന്‍സി നടപ്പിലാവുക. പൊതു കറന്‍സിയുടെ പേര് സംബന്ധിച്ചും ഇതു വരെ തീരുമാനം ആയിട്ടില്ല.
 
ജിസിസി മോണിറ്ററി യൂണിയനില്‍ നിന്ന് യു.എ.ഇ. പിന്‍വാങ്ങി യെങ്കിലും രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ അതു പോലെ തുടരുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇ. ദിര്‍ഹത്തിന്റെ ഡോളറുമായുള്ള പെഗ്ഗിംഗ് തുടരുമെന്നും അധികൃതര്‍ പറയുന്നു.
 
ഏതായാലും ഒത്തു തീര്‍പ്പിനുള്ള വാതില്‍ യു.എ.ഇ. തുറന്നിട്ടതോടെ ഇനി തീരുമാനമെടുക്കേണ്ടത് അംഗ രാജ്യങ്ങളും മോണിറ്ററി യൂണിയനുമാണ്.
 

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



23 May 2009
ഇടം മസ്കറ്റ് നായനാരെ അനുസ്മരിച്ചു.
ek-nayanarമസ്കറ്റിലെ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇടം മസ്കറ്റ് ഇ. കെ. നായനാരുടെ അഞ്ചാം ചരമ വാര്‍ഷികം പ്രമാണിച്ച് നായനാരെ അനുസ്മരിച്ചു. നമ്മുടെ പൊതു ജീവിതത്തിലും രാഷ്ട്രീയ മണ്ഡലങ്ങളിലുമെല്ലാം ഇന്ന് അന്യമായി ക്കൊണ്ടിരിക്കുന്ന നിഷ്കളങ്കത, സുതാര്യത തുടങ്ങിയ മൂല്യങ്ങളായിരുന്നു നാ‍യനാരുടെ പ്രത്യേകത എന്നും അദ്ദേഹത്തിന്റെ സ്മരണ ഈ മൂല്യങ്ങളെ തിരിച്ചു പിടിക്കാന്‍ നമുക്കു പ്രചോദനം ആകട്ടെ എന്നും അനുസ്മരണ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സുനില്‍ മുട്ടാര്‍ പറഞ്ഞു.
 
യോഗത്തില്‍ എ. കെ. മജീദ്, കെ. എം. ഗഫൂര്‍ തുടങ്ങിയവരും സംസാരിച്ചു.
 
 

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



22 May 2009
ഉമാദേവിക്ക് ദുബായില്‍ സ്വീകരണം
umadeviഎന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ മാതൃ സംഘടനയുടെ സെക്രട്ടറിയും കോളജ് ലെക്‍ചററും ആയ ശ്രീമതി ഉമാ ദേവിക്ക് ദുബായിലെ എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. മെയ് 20ന് വൈകീട്ട് എട്ട് മണിക്ക് ദുബായ് ഹോര്‍ അല്‍ അന്‍സിലെ ഫുഡ് ലാന്‍ഡ്സ് റെസ്റ്റോറന്റില്‍ വെച്ചായിരുന്നു സ്വീകരണം.
 
ആലുംനി യു.എ.ഇ. ചാപ്റ്റര്‍ ജന. സെക്രട്ടറി സന്തോഷ് സ്വാഗതം ആശംസിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ പറ്റി കേര (KERA) പ്രസിഡണ്ട്‌ മൊയ്തീന്‍ നെക്കരാജ് വിശദീകരിച്ചു.
 

nss-engineering-college-alumni-uae
ആലുംനി ജന. സെക്രട്ടറി സന്തോഷ്, കേര (KERA) പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജ്, ഉമാദേവി, ആലുംനി പ്രസിഡണ്ട് പ്രേമചന്ദ്രന്‍ എന്നിവര്‍ വേദിയില്‍

 
ഒരു സ്വകാര്യ സന്ദര്‍ശനത്തിനായി യു.എ.ഇ. യില്‍ എത്തിയ ഉമാദേവി തിരക്കുകള്‍ക്കിടയിലും തങ്ങളെ സന്ദര്‍ശിക്കുവാനും കോളജിന്റെ വികസനത്തെ പറ്റിയും മറ്റും തങ്ങളുമായി അനുഭവങ്ങള്‍ പങ്കു വെക്കുവാനും സമയം കണ്ടെത്തിയതില്‍ ഏറെ സന്തോഷം ഉണ്ടെന്ന് നന്ദി പറഞ്ഞു കൊണ്ട് ആലുംനി പ്രസിഡണ്ട് ശ്രീ പ്രേമചന്ദ്രന്‍ അറിയിച്ചു.
 

umadevi

 
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ശ്രമ ഫലമായി കോളജ് ക്യാമ്പസില്‍ ഉയര്‍ന്നു വരുന്ന പുതിയ ബ്ലോക്കിന്റെ വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ലോകമെമ്പാടും ഉള്ള ചെറിയ സംഘങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടു വന്ന് കോളജില്‍ പ്രവര്‍ത്തിക്കുന്ന ആലുംനി മാതൃ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
 





 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ചെവിയില്‍ 11 പുഴുക്കള്‍
worms-in-earറിയാദ്: ഉത്തര്‍ പ്രദേശ് സ്വദേശിയുടെ ചെവിയില്‍ മുട്ടയിട്ട് പെരുകിയ പുഴുക്കളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. റിയാദില്‍ ജോലി ചെയ്യുന്ന വകീല്‍ യാദവിന്റെ ചെവിയില്‍ നിന്നാണ് ബത്ഹ സഫ മക്ക പോളി ക്ലിനിക്കിലെ ഡോ. തോമസ് ജോസഫ് ലഘു ശസ്ത്രക്രിയയിലൂടെ പതിനൊന്ന് പുഴുക്കളെ പുറത്തെടുത്തത്. മുമ്പ് ഉറക്കത്തിനിടയില്‍ ചെവിയില്‍ കയറിയ പൂമ്പാറ്റയാണ് പ്രശ്നമായത്. പൂമ്പാറ്റയെ ഉടനെ തന്നെ പുറത്തെടുത്ത് കളഞ്ഞി രുന്നെങ്കിലും ചെവിയില്‍ പെട്ടു പോയിരുന്ന പൂമ്പാറ്റയുടെ ശരീര ഭാഗങ്ങളില്‍ പറ്റി പിടിച്ചിരുന്ന ചെറു മുട്ടകള്‍ പുഴുക്കളായി വളരുക യായിരുന്നു. ചെവി വേദന അസഹ്യ മായതിനെ തുടര്‍ന്നാണ് വകീല്‍ യാദവ് ഡോക്ടറെ കണ്ടത്. അല്പ ദിവസങ്ങള്‍ കൂടി കഴിഞ്ഞി രുന്നെങ്കില്‍ തലച്ചോറി നുള്ളിലേക്ക് പ്രവേശിക്കു മായിരുന്ന പുഴുക്കളെ പുറത്തെടുക്കാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമാണെന്ന് ഡോ. തോമസ് ജോസഫ് പറഞ്ഞു.
 
- ദാവൂദ് ഷാ
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



21 May 2009
പ്രൊ. എന്‍.കെ. ബേബിക്ക് സ്വികരണം
prof-n-k-babyദുബായില്‍ ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയ പൊന്നാനി എം. ഇ. എസ്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എന്‍. കെ. ബേബിക്ക് ദുബായ് പൊന്നാനി എം. ഇ. എസ്. കോളേജ് അലും‌നി ഹൃദ്യമായ സ്വീകരണം നല്‍കി. യോഗത്തില്‍ പ്രൊഫസര്‍ ഷംസുദ്ദീന്‍, നാരായണന്‍ വെളിയംകോട്, ഷാജി ഹനീഫ, അക്‌ബര്‍ പാറമ്മല്‍, കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഇക്‌ബാല്‍ മൂസ അധ്യക്ഷത വഹിച്ചു. അബുബക്കര്‍ സ്വാഗതവും സലിം ബാബു നന്ദിയും പറഞ്ഞു.
 
mes-ponnani-college-alumni-dubai

 
 
- നാരായണന്‍ വെളിയം‌കോട്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



നൂപുരയില്‍ സിനിമാറ്റിക് ഡാന്‍സ് മത്സരം
malayalam-cinematic-danceബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ ബാല കലോത്സവം ആയ നൂപുരയില്‍ സിനിമാറ്റിക് ഡാന്‍സ്, ഉപകരണ സംഗീതം എന്നിവയില്‍ മത്സരം നടന്നു. സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് ഒന്നില്‍ നന്ദിനി രാജേഷ് നായരും ഗ്രൂപ്പ് രണ്ടില്‍ കാര്‍ത്തിക ബാലചന്ദ്രനും ഒന്നാം സ്ഥാനം നേടി. ഉപകരണ സംഗീതത്തില്‍ ഗ്രൂപ്പ് മൂന്നില്‍ അശ്വിന്‍ കൃഷ്ണ ഒന്നാം സ്ഥാനവും ആനന്ദ് ബിനു ടോം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



വിദേശികള്‍ എത്രയും വേഗം വിരലടയാളം നല്‍കണമെന്ന്
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ വിദേശികള്‍ എത്രയും വേഗം വിരലടയാളം നല്‍കണമെന്ന് ജവാസാത്ത് അധികൃതര്‍ അറിയിച്ചു. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് ജവാസാത്ത് മേധാവി കേണല്‍ ഫഹദ് അല്‍ ഹുമൈദി വ്യക്തമാക്കി. ജവാസാത്ത് ആസ്ഥാനത്തും വാണിജ്യ കേന്ദ്രങ്ങളിലും ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എക്സിറ്റ്, റീ എന്‍ട്രി വിസകള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കിയതായും അടുത്ത അറബിക് മാസം ഒന്നിന് മുമ്പ് ഇത് നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു. വിരലടയാളം നല്‍കാത്തവര്‍ക്ക് അടുത്ത മാസം മുതല്‍ സൗദിയില്‍ നിന്ന് പുറത്ത് കടക്കാന്‍ ആവില്ല.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കേജീസ് ത്രില്ലര്‍ - കെ.ജി കോളേജ് പാമ്പാടി അലുംമ്നി യു.എ.ഇ ചാപ്റ്റര്‍
കെ.ജി കോളേജ് പാമ്പാടി അലുംമ്നി യു.എ.ഇ ചാപ്റ്റര്‍ ദുബായില്‍ ഏഴാം വാര്‍ഷികം ആഘോഷിക്കുന്നു. കേജീസ് ത്രില്ലര്‍ എന്ന പേരിലുള്ള ആഘോഷ പരിപാടികള്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് നടക്കുക. ഗായകരായ ജ്യോത്സ്ന, പ്രദീപ് എന്നിവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലാല്‍ജി മാത്യു, സോനു മാത്യു, ജോത്സ്യന, പ്രദീപ്, രശ്മി വിജയന്‍, തോമസ് ജോണ്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഭരതാഞ്ജലി
ദുബായിലെ കലാമണ്ഡലം മ്യൂസിക് ആന്‍ഡ് ഡാന്‍സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ അരങ്ങേറ്റം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതല്‍ ഖിസൈസിലെ ക്രസന്‍റ് ഇംഗ്ലീഷ് സ്കൂളിലാണ് പരിപാടി. ഭരതാഞ്ജലി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സോമദാസ് മുഖ്യാതിഥി ആയിരിക്കും. അ‍ഡ്വ. ആഷിക്, ടി.കെ.വി സുനില്‍ കുമാര്‍, സോമദാസ്, കലാമണ്ഡലം റജിത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ജിസിസി പൊതു കറന്‍സി യു.എ.ഇ. യില്‍ നടപ്പിലാവില്ല
gcc-currencyജി.സി.സി. രാജ്യങ്ങള്‍ക്ക് പൊതു കറന്‍സി എന്നത് യു. എ. ഇ. യില്‍ നടപ്പിലാവില്ല. ജി. സി. സി. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് യു. എ. ഇ. പിന്മാറിയതോടെ ആണിത്. ജി. സി. സി. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് ഇന്നാണ് യു. എ. ഇ. പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ജി. സി. സി. ജനറല്‍ സെക്രട്ടറിയേറ്റിനെ ഇക്കാര്യം യു. എ. ഇ. വിദേശ കാര്യ മന്ത്രാലയം അറിയിച്ചു കഴിഞ്ഞു.
 
ഇതോടെ ജി. സി. സി. രാജ്യങ്ങള്‍ക്ക് പൊതു കറന്‍സി എന്നത് യു. എ. ഇ. യില്‍ നടപ്പിലാവില്ല എന്ന് ഉറപ്പായി. 2010 ഓടെ ജി. സി. സി. പൊതു കറന്‍സി നടപ്പിലാക്കാന്‍ ആയിരുന്നു ആലോചന. പൊതു കറന്‍സിയുടെ പേര് സംബന്ധിച്ച് ഇതു വരെ തീരുമാനം ആയിട്ടില്ലെങ്കിലും രണ്ടാഴ്ച മുമ്പ് ജി. സി. സി. സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം സൗദി അറേബ്യയിലെ റിയാദ് ആയി അധികൃതര്‍ തെരഞ്ഞെടുത്തിരുന്നു. ഇതിനെതിരെ യു. എ. ഇ. യുടെ അതൃപ്തി അന്ന് തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ജി. സി. സി. സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനം വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് യു. എ. ഇ. യാണ്. 2004 ല്‍ തന്നെ ഇത് സംബന്ധിച്ച് അപേക്ഷയും നല്‍കിയിരുന്നു.
 
ഇപ്പോള്‍ യു. എ. ഇ. യും ജിസിസി മോണിറ്ററി യൂണിയനില്‍ നിന്ന് പിന്മാറിയതോടെ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമായിരിക്കും പൊതു കറന്‍സി നടപ്പിലാവുക. ഒമാന്‍ 2006 ല്‍ തന്നെ പിന്‍വാങ്ങിയിരുന്നു.
ജി. സി. സി. മോണിറ്ററി യൂണിയനില്‍ നിന്ന് യു. എ. ഇ. പിന്‍വാങ്ങി എങ്കിലും രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ അതു പോലെ തുടരുമെന്ന് യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സുല്‍ത്താന്‍ നാസര്‍ അല്‍ സുവൈദി പറഞ്ഞു. യു. എ. ഇ. ദിര്‍ഹത്തിന്റെ ഡോളറുമായുള്ള പെഗ്ഗിംഗ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ജി. സി. സി. യിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായ യു. എ. ഇ. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് പിന്മാറിയതോടെ ജി. സി. സി. പൊതു കറന്‍സി എന്ന് നടപ്പിലാവും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
 
 

Labels:

  - സ്വന്തം ലേഖകന്‍    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ആ.. അമേരിക്ക പേടിപ്പിച്ചു കാണും, അത് കൊണ്ടായിരിക്കും പിന്മാറിയത്.. നമ്മുടെ ഒക്കെ ഒരു ദുരവസ്ഥ.!

May 21, 2009 at 1:43 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



20 May 2009
ശ്രുതിസുധ ഫ്യൂഷന്‍ പരിപാടി
sarathദുബായിലെ ശ്രുതിലയയുടെ ആഭിമുഖ്യത്തില്‍ ശ്രുതിസുധ എന്ന പേരില്‍ ക്ലാസിക്കല്‍ മ്യൂസിക്, ഇന്‍സ്ട്രുമെന്‍റല്‍ ഫ്യൂഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. അടുത്ത വ്യാഴാഴ്ച രാത്രി എട്ട് മുതല്‍ ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് പരിപാടി. സംഗീത സംവിധായകനായ ശരത് കര്‍ണാടക സംഗീത പരിപാടി അവതരിപ്പിക്കും. നവംബറില്‍ വിപുലമായ രീതിയില്‍ സംഗീത പരിപാടി സംഘടിപ്പിക്കാന്‍ പരിപാടിയുണ്ടെന്ന് ശ്രുതിലയ ചെയര്‍മാന്‍ കെ. കെ. നാസര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശരത്, അജയകുമാര്‍, പി. എം. മുരളീധരന്‍, ജയകൃഷ്ണന്‍, കെ. വി. രാധാ കൃഷ്ണന്‍, പി. എസ്. ചന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പാട്ട് പാടി പ്രതിഷേധം
k-p-jayan-arabic-singerദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസ് അധികൃതര്‍ എന്നിവരുടെ അനാസ്ഥയ്ക്ക് എതിരെ ദുബായില്‍ പാട്ടു പാടി പ്രതിഷേധം. അറബിക് ഗാനങ്ങള്‍ പാടുന്ന കെ. പി. ജയനും മകള്‍ തുളസിയുമാണ് ഈ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
 
അറബിക് ഗാനങ്ങള്‍ പാടി പ്രസിദ്ധനായ ആളാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദുബായില്‍ താമസിക്കുന്ന കെ. പി. ജയന്‍. ഇദ്ദേഹത്തിനും മകള്‍ക്കും കുവൈറ്റില്‍ ഒരു പൊതു പരിപാടിയില്‍ പാടാന്‍ ഇക്കഴിഞ്ഞ 15 ന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാത്തത് കൊണ്ട് മാത്രം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും മാനസികവും സാമ്പത്തികവുമായി തങ്ങള്‍ക്ക് നഷ്ടമുണ്ടായതായും ജയന്‍ പറഞ്ഞു.
 
ഇപ്പോള്‍ മദ്രാസില്‍ സംഗീതം പഠിക്കുന്ന തുളസി കോഴിക്കോടാണ് പാസ് പോര്‍ട്ട് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയത്. ദുബായില്‍ പഠിക്കുകയും വളരുകയും ചെയ്ത തുളസിയോട് റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസില്‍ നിന്ന് ആവശ്യപ്പെടുക യായിരുന്നുവത്രെ. 17 വര്‍ഷമായി ദുബായില്‍ റസിഡന്‍റായ മകള്‍ക്ക് റേഷന്‍ കാര്‍ഡോ നാട്ടിലെ മറ്റ് രേഖകളോ ഇല്ല എന്ന് പറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറല്ലായിരുന്നുവെന്ന് ജയന്‍ ആരോപിക്കുന്നു.
 
അവസാനം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഇത് സംബന്ധിച്ച് കത്തയക്കു കയാണെങ്കില്‍ പാസ് പോര്‍ട്ട് നല്‍കാമെന്ന് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് സമ്മതിച്ചു. എന്നാല്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഈ കത്തിനായി നിരവധി ദിവസങ്ങള്‍ കയറി ഇറങ്ങിയെങ്കിലും കത്തയക്കാം എന്ന മറുപടി അല്ലാതെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയന്‍ ആരോപിക്കുന്നു.
 
അതു കൊണ്ട് തന്നെ തുളസിയുടെ പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ വൈകിയെന്നും കുവൈറ്റിലെ പരിപാടിക്ക് പങ്കെടുക്കാ‍ന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു.
 
ഇനി മറ്റൊരാള്‍ക്കും തങ്ങളുടെ അനുഭവം ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് പാട്ടു പാടി ഈ അഛനും മകളും പ്രതിഷേധിച്ചത്.
 
 

Labels: , , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



19 May 2009
നൂപുര 2009 ഭരതനാട്യ മത്സരങ്ങള്‍
bharatanatyam-noopura-2009ബഹറൈന്‍ : ബഹറൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച ബാല കലോത്സവം നൂപുര 2009 ന്‍റെ ഭാഗമായി ഭരതനാട്യ മത്സരങ്ങള്‍ നടന്നു. ഗ്രൂപ്പ് നാലില്‍ സ്വാതി സതീശും ഗ്രൂപ്പ് അഞ്ചില്‍ നീതു സത്യനും ഒന്നാം സ്ഥാനം നേടി. പദ്യ പാരായണത്തില്‍ ഗ്രൂപ്പ് ഒന്നില്‍ വിഘ്നേഷ് പമ്പാവാസനും ഗ്രൂപ്പ് രണ്ടില്‍ പാര്‍വതി സജീവ് കുമാറും ഗ്രൂപ്പ് മൂന്നില്‍ ഗായത്രി സദാനന്ദനും ഒന്നാം സ്ഥാനം നേടി.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മലയാളി ബ്രാഹ്മണന്മാര്‍ പ്രവണം മസ്ക്കറ്റ് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു
ഒമാനിലെ മലയാളി ബ്രാഹ്മണന്മാര്‍ പ്രവണം മസ്ക്കറ്റ് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു. വിഷ്ണു നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. നമ്പൂതിര സമുദായത്തിന്‍റെ സാമൂഹ്യവും സാംസ്കാരികവുമായ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയായിരിക്കും കൂട്ടായ്മയുടെ പ്രവര്‍ത്തനമെന്ന് സംഘാടകര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സ്വരരാഗസുധ ; ആരഭി ടീം ജേതാക്കളായി
മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളി വിഭാഗം സ്വരരാഗസുധ എന്ന പേരില്‍ അന്താക്ഷരി മത്സരം സംഘടിപ്പിച്ചു. ഐ.എസ്.സി ചെയര്‍മാന്‍ ഡെ. സതീഷ് നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട മത്സരത്തില്‍ ടി.എസ് മോഹന്‍, കെ.കെ സാജന്‍, പി.വി സുരേഷ് എന്നിവര്‍ നയിച്ച ആരഭി ടീം ജേതാക്കളായി. രമേശ് കെ. നാരായണന്‍, റാണി വിനോദ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



സുവിശേഷ യോഗം
rev-george-mathewഅബുദാബി മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ മേയ് 22 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബു ദാബി സെന്‍റ്റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി ഹാളില്‍ പ്രാസംഗികനും, എഴുത്തുകാരനുമായ ഫാദര്‍ ജോര്‍ജ് മാത്യു (പുതുപ്പള്ളി അച്ചന്‍) പ്രസംഗിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് - രാജന്‍ തറയശ്ശേരി 050 411 66 53.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



18 May 2009
തൈക്കടവ് വെല്‍‌ഫെയര്‍ കമ്മിറ്റി
ദോഹ: ഒരുമനയൂര്‍ തൈക്കടവ് മഹല്‍ നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ തൈക്കടവ് വെല്ഫെയര്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി വി. അബ്ദുല്‍ നാസിര്‍ (പ്രസിഡണ്ട്), വി. കെ. ഷഹീന്‍ (സിക്രട്ടറി), ആര്‍. ഒ. അഷറഫ് (ട്രഷറര്‍), എം. വി. സലീം (വൈസ് പ്രസിഡണ്ട്), എന്‍. ടി. അബ്ദു റഹീം ബാബു (ജോയിന്റ് സിക്രട്ടറി ), എ. വി. നൂറുദ്ദീന്‍ (അഡ്വൈസര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
 
ദോഹ ടോപ് ഹോം ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ എന്‍. റ്റി. കലീല്‍, പി. വി. സെയ്തു, എ. വി. നൂറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി ; വനിതകള്‍ക്ക് അട്ടിമറി വിജയം.
കുവൈറ്റില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് അട്ടിമറി വിജയം. കുവൈറ്റ് പാര്‍ലമെന്‍റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നാല് വനിതകളാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. 50 അംഗ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ 21 പേരും പുതുമുഖങ്ങളാണ്. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് കുവൈറ്റ് അമീര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പു നടന്നത്.

കുവൈറ്റിന്‍റെ 14-ാം പാര്‍ലമെന്‍റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി. 50 അംഗ പാര്‍ലമെന്‍റിലേക്ക് യാഥാസ്ഥിതിക ഇസ്ലാമിസ്റ്റ് സംഘടനകളില്‍ പെട്ട 11 അംഗങ്ങള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പാര്‍ലമെന്‍റില്‍ ഇവര്‍ക്ക് 21 അംഗങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാരുമായി ഉണ്ടായിരുന്ന കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2006 മുതല്‍ രണ്ടു പ്രാവശ്യം പാര്‍ലമെന്‍റ് പിരിച്ചുവിട്ടിരുന്നു. കുവൈറ്റില്‍ ആദ്യമായി വനിതാ മന്ത്രിയെ നിയമിച്ചതിനേയും വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയതിനേയും മറ്റും എതിര്‍ത്തുവന്നിരുന്ന ഇവര്‍, പാര്‍ലമെന്‍റും സര്‍ക്കാരും തമ്മില്‍ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പ്രേരക ശക്തിയായിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



17 May 2009
താളം തെറ്റാത്ത കുടുംബം
raseena-padmam-friends-cultural-centre-dohaദോഹ: തലമുറകളെ വാര്‍ത്തെടുക്കേണ്ട ആദ്യ വിദ്യാലയമായ വീടുകളിലെ അന്തരീക്ഷം രക്ഷിതാക്കള്‍ മാതൃകാപരം ആക്കുകയാണെങ്കില്‍ നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക് പ്രധാന ചാലകമായി അതു മാറുമെന്ന് ഡോ. റസീന പത്മം അഭിപ്രായപ്പെട്ടു. 'താളം തെറ്റാത്ത കുടുംബം' എന്ന പേരില്‍ ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്. സി. സി.) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
 
നല്ല ഗാര്‍ഹികാ ന്തരീക്ഷത്തില്‍ വളരുന്ന തലമുറ സൃഷ്ടി പരമായ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക പങ്കു വഹിക്കും. കുടുംബത്തിലെ വ്യക്തികളുടെ സ്വഭാവ വ്യത്യാസങ്ങള്‍ പരസ്പരം അംഗീകരി ക്കേണ്ടതുണ്ട്. അതു മാറ്റാന്‍ ശാഠ്യം പിടിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് ഹേതുവാകും - ഡോ. റസീന പത്മം പറഞ്ഞു.
 
എന്‍. കെ. എം. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷമീന ശാഹു സ്വാഗതവും എഫ്. സി. സി. കുടുംബ വേദി കണ്‍വീനര്‍ അബാസ് വടകര നന്ദിയും പറഞ്ഞു. ബിന്ദു സലീമും പങ്കെടുത്തു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സ്ത്രീധന വിരുദ്ധ കുടുംബ സംഗമം
anti-dowry-movement-dubai-epathramദുബായ് : സമൂഹത്തില്‍ വ്യാപകം ആയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സ്ത്രീധനത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യം ആണെന്ന് ഓള്‍ ഇന്‍ഡ്യാ ആന്റി ഡൌറി മൂവ്മെന്റ് ദേര മലബാര്‍ ഹാളില്‍ നടത്തിയ സ്ത്രീധന വിരുദ്ധ കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സംഘടനയുടെ യു. എ. ഇ. കോര്‍ഡിനേറ്റര്‍ ത്രിനാഥ് കെ. അദ്ധ്യക്ഷത വഹിച്ച യോഗം കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ പി. എച്. അബ്ദുല്ല മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ഇന്‍ഡ്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് പി. വി. വിവേകാനന്ദ് മുഖ്യ പ്രഭാഷണം നടത്തി. കേരള കോര്‍ഡിനേറ്റര്‍ നാസര്‍ പരദേശി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഡ്യയില്‍ ഉടനീളം വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചു. സംഘടനാ രക്ഷാധികാരിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ. എ. ജബ്ബാരി പ്രവര്‍ത്തന രേഖ സമര്‍പ്പിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



എസ്.വൈ.എസ്. സംഗമം
kanthapuram-ap-aboobacker-musaliar

 
അജ്മാനിലെ ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എസ്. വൈ. എസ്. യു. എ. ഇ. ദേശീയ പ്രവര്‍ത്തക സംഗമത്തില്‍ അഖിലേന്ത്യാ സുന്നീ ജം ഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു.
 
- ബഷീര്‍ വെള്ളറക്കാട്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ബഷീര്‍ സാഹിത്യം - ചര്‍ച്ച
lalji-george-dubai-kala-sahithya-vediദുബായ് : വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മ ശതാബ്ദിയോട് അനുബന്ധിച്ച് ദുബായ് കലാ സാഹിത്യ വേദി ബഷീര്‍ കഥകളെ കുറിച്ച് ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു. ചര്‍ച്ച ഉല്‍ഘാടനം ചെയ്ത് പ്രശസ്ത കഥാകൃത്ത് ലാല്‍ജി ജോര്‍ജ്ജ് കാലത്തെ അതിജീവിക്കുന്നതാണ് ബഷീറിയന്‍ സാഹിത്യം എന്ന് അനുസ്മരിച്ചു. ചര്‍ച്ചാ സമ്മേളനത്തില്‍ പ്രസിഡണ്ട് ഈപ്പന്‍ ചുനക്കര അദ്ധ്യക്ഷത വഹിച്ചു. ഭാസ്ക്കരന്‍ കൊറ്റമ്പള്ളി, ശാര്‍ങ്ധരന്‍ മൊത്തങ്ങ, സുരേഷ് ഈശ്വരമംഗലത്ത് എന്നിവര്‍ ബഷീര്‍ കഥകളെ കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
 
- ഭാസ്ക്കരന്‍ കൊറ്റമ്പള്ളി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. സ്മരണ 2009 എന്ന പേരിലുള്ള ഈ പരിപാടി ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര വിഭാഗം അധ്യാപകന്‍ ജയപ്രസാദ്, പ്രസിഡന്‍റ് ധര്‍മകീര്‍ത്തി, അക്കാഫ് പ്രസിഡന്‍റ് പോള്‍ എന്നിവര്‍ പങ്കെടുത്തു. ഗായകന്‍ ഉണ്ണിമേനോന്‍ മുഖ്യാതിഥി ആയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ഗള്ഫില് പച്ച ലഡു വിതരണം ചെയ്ത് ആഘോഷം
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം യു.എ.ഇയിലെ യു.ഡി.എഫ് അനുഭാവികള്‍ ആഘോഷമാക്കി മാറ്റി. ഷോപ്പിംഗ് മാളുകളിലും വിവിധ സൂക്കുകളിലും പച്ച ലഡു വിതരണം ചെയ്താണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവച്ചത്.

കേരളത്തില്‍ യു.ഡി.എഫ് വിജയം പ്രത്യേകിച്ച് മുസ്ലീം ലീഗീന്‍റെ വിജയം യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു. കെ.എം.സി.സി പ്രവര്‍ത്തകരാണ് വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
കൊല്‍ക്കളിയും മുദ്രാവാക്യം വിളികളും വിജയാരവങ്ങളുമെല്ലാമായി ആഘോഷം നന്നായി കൊഴുത്തു.

മലപ്പുറത്തെ ഇടത് സ്ഥാനാര്‍ത്ഥി ടി.കെ ഹംസയുടെ പോസ്റ്റര്‍ കത്തിക്കലും ഹുസൈന്‍ രണ്ടത്താണിക്കും മഅദനിക്കും എതിരേയുള്ള മുദ്രാവാക്യം വിളികളും ഇവിടെ ഉയര്‍ന്നു.

വിവിധ ഷോപ്പിംഗ് മോളുകളിലും സൂഖുകളിലും പായസ വിതരണം നടത്തിയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം പങ്കുവച്ചത്.

ലീഗിന്‍റെ വിജയം ആഘോഷിക്കാന്‍ പലയിടത്തും പച്ച ലഡുവിതരണവും നടന്നു. സ്വദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ പച്ച ലഡു വിതരണം ചെയ്യാന്‍ ഇവര്‍ മറന്നില്ല.

പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ തങ്ങളുടെ കടയ്ക്ക് മുന്നില്‍ തൂക്കിയാണ് ദുബായിലെ ചില തുണിക്കടകള്‍ ലീഗിന്‍റെ രണ്ട് മണ്ഡലങ്ങളിലെ വിജയാഘോഷത്തില്‍ പങ്കു ചേര്‍ന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



16 May 2009
പുതിയ അനുഭവമായി “ദുബായ് പുഴ”
അബുദാബിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ 'നാടക സൌഹൃദം' അവതരിപ്പിച്ച “ദുബായ് പുഴ”, നാടക പ്രേമികള്‍ക്ക് ഒരു പുതിയ അനുഭവമായി. കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ യുവ കലാ സാഹിതി സംഘടിപ്പിച്ച തോപ്പില്‍ ഭാസി അനുസ്മരണ ത്തോടനു ബന്ധിച്ച് ആയിരുന്നു നാടകാ വതരണം.
 
കെ. എസ്. സി. യുടെ ആദ്യ കാല പ്രവര്‍ത്ത കനായിരുന്ന കൃഷ്ണദാസ് രചിച്ച ദുബായ് പുഴ എന്ന കൃതിയെ അവലംബിച്ച് ഇസ്കന്തര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ മുപ്പതില്‍പ്പരം കലാകാരന്‍മാര്‍ അണി നിരന്നു.
 
ബേബി ഐശ്വര്യ ഗൌരി, സ്റ്റഫി ആന്റണി, ശദാ ഗഫൂര്‍, ജാഫര്‍ കുറ്റിപ്പുറം, മാമ്മന്‍ കെ. രാജന്‍, മന്‍സൂര്‍, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.
 
അനന്തരം, സംവിധായകന്‍ ഇസ്കന്തര്‍ മിര്‍സ ക്ക് യുവ കലാ സാഹിതി യുടെ ഉപഹാരം കെ. വി. പ്രേംലാല്‍ നല്‍കി.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

അബുദാബി - മേയ് 15 വെള്ളിയാഴ്ച രാത്രി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ യുവ കലാ സാഹിതി യുടെ തോപ്പില്‍ ഭാസി അനുസ്മരണ ത്തോടനുബന്ധിച്ച് അവതരിപ്പിച്ച 'ദുബായ് പുഴ'
അരങ്ങ് തകര്‍ത്തു.
30 ഓളം കലാകാരന്മാരൂടെ ഉറക്കമില്ലാത്ത രാത്രീയുടെ ഫലം 'ദുബായ് പുഴ' SUPER HIT.
പുതുമുഖ നായികാമാര്‍ നാനായി അഭിനയം കഴ്ചവെച്ചു,പി. എം. അബ്ദുല്‍ റഹിമാന്‍ സാര്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ തീ മുനയീല്‍ നിര്‍ത്തിയപ്പ്പോള്‍..ഇതിലെ കൊച്ചു കലാകാരി ഐശ്വര്യ പ്രേക്ഷകരെ കരയിപ്പിച്ചു.
ഈ മാഹാ സംരംഭത്തില്‍ അണിയറയിലെങ്കിലും പങ്കാളിയവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു................
സതീശന്‍ കുണിയേരി
050-9168525

May 16, 2009 at 6:37 PM  

Nataka Sauhrudam is doing excellent job. Lot of talented artists are coming up through these plays (natakam). Keep it up and all the best. Special thanks to e-Pathram for your immediate reporting of these activities.
Devadas

May 18, 2009 at 2:28 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



14 May 2009
“ദുബായ് പുഴ” അബുദാബിയില്‍
അബുദാബിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക സൌഹൃദം' അവതരിപ്പിക്കുന്ന എറ്റവും പുതിയ നാടകം, 'ദുബായ് പുഴ' അബുദാബിയില്‍ അരങ്ങേറുന്നു. മേയ് 15 വെള്ളിയാഴ്ച കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ യുവ കലാ സാഹിതി യുടെ തോപ്പില്‍ ഭാസി അനുസ്മരണ ത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ദുബായ് പുഴ എഴുപതുകളിലേയും എണ്‍പതുകളിലേയും ഗള്‍ഫ് മലയാളികളുടെ പരിഛേദമാണ്.
 
അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ സ്ഥാപക മെംബറും പ്രസിഡന്റുമായിരുന്ന കൃഷ്ണ ദാസിന്റെ അനുഭവ ക്കുറിപ്പുകളായ 'ദുബായ് പുഴ' യെ ആധാരമാക്കി ഇസ്കന്ദര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നാടകം, പ്രണയത്തിന്റെയും പ്രതികാരത്തിന്‍റെയും വിരഹത്തിന്‍റെയും കഥ പറയുന്നതോടൊപ്പം പ്രവാസ ജീവിത ത്തിന്റെ ചൂടും ചൂരും കാണികള്‍ക്ക് പകര്‍ന്നു നല്‍കുന്നു.
 
മുപ്പതോളം കലാ കാരന്മാര്‍ അണിയറയിലു അരങ്ങിലും അണി നിരക്കുന്ന ദുബായ് പുഴയുടെ ഓളങ്ങള്‍ പ്രവാസികളായ നമ്മുടെ ജീവിതത്തിലെ തിരമാലകള്‍ ആയി തീര്‍‍ന്നേക്കാം.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

ദുബായ് പുഴ SUPPER HIT..........!
സതീശന്‍ കുണിയേരി

May 16, 2009 at 9:45 AM  

അബുദാബി - മേയ് 15 വെള്ളിയാഴ്ച രാത്രി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ യുവ കലാ സാഹിതി യുടെ തോപ്പില്‍ ഭാസി അനുസ്മരണ ത്തോടനുബന്ധിച്ച് അവതരിപ്പിച്ച 'ദുബായ് പുഴ'
അരങ്ങ് തകര്‍ത്തു.
30 ഓളം കലാകാരന്മാരൂടെ ഉറക്കമില്ലാത്ത രാത്രീയുടെ ഫലം 'ദുബായ് പുഴ' SUPER HIT.
പുതുമുഖ നായികാമാര്‍ നാനായി അഭിനയം കഴ്ചവെച്ചു,പി. എം. അബ്ദുല്‍ റഹിമാന്‍ സാര്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ തീ മുനയീല്‍ നിര്‍ത്തിയപ്പൊള്‍..ഇതിലെ കൊച്ചു കലാകാരി ഐശ്വര്യ പ്രേക്ഷകരെ കരയിപ്പിച്ചു.
ഈ മാഹാ സംരംഭത്തില്‍ അണിയറയിലെങ്കിലും പങ്കാളിയവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു................

സതീശന്‍ കുണിയേരി
050-9168525

May 16, 2009 at 10:40 AM  

പ്രണയിച്ച പെണ്ണീനെ സ്വപ്നം കണ്ട് അബുദാബിയിലെ ഒരു മുറിയില്‍ കശിയുന്ന അലിങ്ക യുടെ ജിവിത ത്തിലൂടെ......
പ്രണയം ചിലപ്പോള്‍ അങ്ങനെയാണ് അത്.
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു. ചിലര്‍ അന്യോന്യം നിശബ്ദമായി സംസാരിക്കുന്നതും നമ്മുക്കീ നാടക്കത്തില്‍ കാണാം..

"ദൂരെയാണെങ്കിലും നീ എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....
യെന്ന അലിക്കയുടെ മന്ത്രോചാരണം പ്രവാസ മലയാളികളെ കണ്ണലിയിപ്പിച്ചു...!

ദൂബായ്പ്പുഴ ഇന്നിയും ഒരുപ്പാട് സ്റ്റേജില്‍ ഒഴുക്കികെണ്ടൈരിക്കട്ടെ......
യെന്ന്
ഷീബാ ബാലകൃഷ്ണ്‍ന്‍

May 16, 2009 at 7:18 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



സൗഹൃദ വേദി കുടുംബ സംഗമം
Payyanur Souhruda Vediപയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ കുടുംബ സംഗമം മെയ്‌ 15 വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. വിവിധ കലാ സാംസ്കാരിക പരിപാടികളും നാടന്‍ സദ്യയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ഡി. കെ. സുനില്‍ അറിയിച്ചു. പരിപാടികള്‍ രാവിലെ പത്തു മണിക്ക് ആരംഭിക്കുമെന്നും മുഴുവന്‍ സൗഹൃദ വേദി കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



സംഗീത സന്ധ്യ 2009
st-george-orthodox-cathedral-abudhabiഅബുദാബി സെന്‍റ് ജോര്‍ജ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗീത സന്ധ്യ 2009, മെയ് 15 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ അരങ്ങേറും. ചലച്ചിത്ര പിന്നണി ഗായകരായ എം. ജി. ശ്രീകുമാര്‍, സിസിലി എന്നിവരുടെ
നേതൃത്വത്തില്‍ ഗാന മേളയും സാജന്‍ പള്ളുരുത്തി, രമേഷ് പിഷാരടി എന്നിവര്‍ നയിക്കുന്ന മിമിക്രിയും സംഗീത സന്ധ്യ 2009 ലെ മുഖ്യ ആകര്‍ഷണങ്ങളാണ്.
 
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കലാ വിരുന്ന് അസ്വാദകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : റവ. ഫാദര്‍ ജോണ്‍സണ്‍ ഡാനിയേല്‍ 02 44 64 564
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ബഷീര്‍ ജന്മശദാബ്ദി അഘോഷങ്ങളുടെ ഭാഗമായി ഗള്‍ഫ് മേഖലയിലും പരിപാടി സംഘടിപ്പിക്കുന്നു
കേരള സാഹിത്യ അക്കാദമിയുടെ ബഷീര്‍ ജന്മശദാബ്ദി അഘോഷങ്ങളുടെ ഭാഗമായി ഗള്‍ഫ് മേഖലയിലും പരിപാടി സംഘടിപ്പിക്കുന്നു. ദുബായില്‍ ജൂണ്‍ 12 നാണ് ആഘോഷ പരിപാടികള്‍ നടക്കുക. ദുബായ് ആര്‍ട്ട് ലവേവ്സ് അസോസിയേഷനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4956 559 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



13 May 2009
ഒന്നാം റാങ്ക് ദോഹാ മദ്രസയ്ക്ക്‌
fatwima-hanaanദോഹ: ജമാ അത്തെ ഇസ്‌ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗമായ മജ്‌ലിസുത്ത അ്‌ലീമില്‍ ഇസ്‌ലാമി ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ നടത്തിയ 2008-09 വിദ്യാഭ്യാസ വര്‍ഷത്തെ സംസ്ഥാന പൊതു പരീക്ഷയില്‍ പ്രൈമറി വിഭാഗത്തില്‍ ദോഹ അല്‍മദ്രസ അല്‍ ഇസ്‌ലാമിയിലെ ഫാത്വിമ ഹനാന്‍ ഒന്നാം റാങ്ക് നേടി. 500ല്‍ 469 മാര്‍ക്ക് നേടിയാണ് ഒന്നാം റാങ്ക് നേടിയത്. മദ്‌ ഹോസ്പിറ്റലിലെ ഡോക്ടര്‍ ദമ്പതിമാരായ ജഅ്ഫറിന്റെയും സഈദയുടെയും മകളാണ്.
 
doha-madrassa-rank-holdersഒന്നാം റാങ്കിന് പുറമെ നാല്, അഞ്ച് റാങ്കുകളും ദോഹ മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കു തന്നെയാണ്. ക്യുകെമ്മില്‍ ജീവനക്കാരനായ അബ്ദുല്‍ ലത്വീഫിന്റെ മകന്‍ തസ്‌നീം, ഖത്തര്‍ പെട്രോളിയത്തിലെ ജീവനക്കാരനായ അബാസ് വടകരയുടെ മകന്‍ ഫുആദ് എന്നിവരാണ് യഥാക്രമം 4, 5 റാങ്ക് ജേതാക്കള്‍. തസ്‌നിം അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ വക്‌റയിലെ വിദ്യാര്‍ഥിയാണ്. മൊത്തം 92 പേര്‍ പരീക്ഷയെഴുതിയ ദോഹ മദ്‌റസയ്ക്ക് ഇത്തവണ 15 ഡിസ്റ്റിങ്ഷനും 31 ഫസ്റ്റ് ക്ലാസ്സും 17 സെക്കന്‍ഡ് ക്ലാസ്സും 25 തേഡ് ക്ലാസ്സുമുണ്ട്. ഇത് മൂന്നാം തവണയാണ് ദോഹ മദ്രസ ഒന്നാം റാങ്ക് നേടുന്നത്.
 
2005 -06 വര്‍ഷത്തില്‍ ഹുദാ ഹംസയും 2007-08ല്‍ യാസ്മിന്‍ യൂസഫും ഇതിനു മുമ്പ് റാങ്ക് ജേതാക്കളായിട്ടുണ്ട്. ഈ മാസം 15ന് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ 23-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന മദ്രസയ്ക്ക് ഇത്തവണത്തെ റാങ്ക് നേട്ടം ഇരട്ടി മധുരമായി. റാങ്ക് ജേതാക്കളെയും വിജയികളെയും ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ, മദ്രസ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് അബ്ദു റഹ്മാന്‍ പുറക്കാട്, പ്രധാനാ ധ്യാപകന്‍ അബ്ദുല്‍ വാഹിദ് നദ്‌വി എന്നിവര്‍ അഭിനന്ദിച്ചു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



എസ്‌.വൈ.എസ്‌. സഹായ വിതരണം.
musafa-sys-reliefജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി മുസ്വഫ എസ്‌. വൈ. എസ്‌. രൂപീകരിച്ച റിലീഫ്‌ സെല്ലില്‍ നിന്നുള്ള ആദ്യ സഹായം രണ്ട്‌ പേര്‍ക്ക്‌ നല്‍കി സുഹൈല്‍ തങ്ങള്‍ ഉത്ഘാടനം ചെയ്തു. ന്യൂ മുസ്വഫ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ സ്വലാത്തുന്നാരിയ മജ്ലിസിനോട നുബന്ധിച്ചായിരുന്നു വിതരണോ ത്ഘാടനം നടന്നത്‌. മുസ്വഫ എസ്‌. വൈ. എസ്‌. പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅ ദി, റിലീഫ്‌ സെല്‍ ചെയര്‍മാന്‍ മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞി, കണ്‍വീനര്‍ റഷീദ്‌ കൊട്ടില തുടങ്ങിയവര്‍ സംബന്ധിച്ചു.
 
പാവപ്പെട്ടവര്‍ക്ക്‌ വീട്‌ നിര്‍മ്മാണത്തിനും, മാരകമായ രോഗ ബാധിതര്‍ക്ക്‌ ചികിത്സാര്‍ത്ഥവും, വിവാഹ ധന സഹായവുമായാണ്‌ റിലീഫ്‌ വിതരണം ചെയ്യൂക.
 
- ബഷീര്‍ വെള്ളറക്കാട്‌
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ യോഗം
ബഹ്റിനിലെ കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ യോഗം ഈ മാസം 15 ന് ചേരും. കലവറ റസ്റ്റോറന്‍റ് ഹാളില്‍ വൈകീട്ട് നാലിനാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 3976 1919 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



അബുദാബി മോഡല്‍ സ്കൂള്‍ നൂറ് ശതമാനം വിജയം നേടി
പ്ലസ് ടു പരീക്ഷയില്‍ അബുദാബി മോഡല്‍ സ്കൂള്‍ നൂറ് ശതമാനം വിജയം നേടി. 51 വിദ്യാര്‍ത്ഥികള്‍ സയന്‍സ് ഗ്രൂപ്പിലും 40 വിദ്യാര്‍ത്ഥികള്‍ കൊമേഴ്സ് ഗ്രൂപ്പിലും പരീക്ഷ എഴുതി. സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനിയായ ഫര്‍സാറ ഫാറൂഖ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി തിളക്കമാര്‍ന്ന വിജയത്തിന് ഉടമയായി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



നൂപുര ബാലകലോത്സവം വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ ഉദ്ഘാടനം ചെയ്തു.
ബഹ്റിന്‍ കേരളീയ സമാജം സംഘടിപ്പിച്ച നൂപുര ബാലകലോത്സവം വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ ഉദ്ഘാടനം ചെയ്തു. 43 ഇനങ്ങളിലായി മുന്നൂറിലേറെ കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഫിലിം സോംഗ് ഗ്രൂപ്പ് ഒന്നില്‍ വൈഷ്ണവി ശ്രീകുമാറും ഗ്രൂപ്പ് രണ്ടില്‍ റിഥ രാജു വര്‍ഗീസും ഗ്രൂപ്പ് അഞ്ചില്‍ അഭിലാഷ് എസ് മേനോനും ഒന്നാം സ്ഥാനം നേടി. ഫിലിം സോംഗ് ഗ്രൂപ്പ് നാലില്‍ അരവിന്ദ് കൃഷ്ണനും വിദ്യ വിശ്വനാഥും ഒന്നാം സ്ഥാനം പങ്കിട്ടു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മൂവാറ്റുപുഴയുടെ പുരോഗതിക്ക് പ്രവാസി നിക്ഷേപം
മൂവാറ്റുപുഴയുടെ പുരോഗതിക്ക് പ്രവാസി നിക്ഷേപം അനിവാര്യമാണെന്നും വ്യവസായ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി വിപുലമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി വരികയാണെന്നും മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍ പേഴ്സണ്‍ മേരി ജോര്‍ജ്ജ് തോട്ടം പറഞ്ഞു.

എറണാകുളം പ്രവാസി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എറണാകുളം ജില്ലയിലെ എല്ലാവര്‍ക്കും പാസ് പോര്‍ട്ട് എന്ന പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്ന് സംഘടനയുടെ മുഖ്യ രക്ഷാധികാരി ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു.

ഈ വര്‍ഷം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ പ്രസിഡന്‍റ് വി.കെ ബേബി, ജോയിന്‍റ് സെക്രട്ടറി കെ.വി രാജ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



ബഹ്റിനില്‍ നിയമം ലംഘിച്ച 10,792 പേര്‍ക്ക് പിഴ
ബഹ്റിനില്‍ ട്രാഫിക് നിയമം ലംഘിച്ച 10,792 പേര്‍ക്ക് കഴിഞ്ഞ മാസം പിഴ ചുമത്തി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് ഇതില്‍ മൂന്നില്‍ ഒരു വിഭാഗം പിഴ ലഭിച്ചത്.

ഏപ്രീല്‍ മാസത്തില്‍ മാത്രം ബഹ്റിനില്‍ ട്രാഫിക് നിയമം ലംഘിച്ച 10,792 പേരാണ് പിടിയിലായത്. വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഇയര്‍ ഫോണില്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അമിത വേഗത തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങള്‍.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പിഴ ശിക്ഷ ലഭിച്ചത്. 3678 പേരാണ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിടിയിലായത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 2046 പേര്‍ക്ക് പിഴ ചുമത്തി. 1190 പേര്‍ ചുവപ്പ് സിഗ്നല്‍ മറികടന്നതിന് പിടിയിലായി. അമിത വേഗതയില്‍ വാഹനമോടിച്ചതിന് 2765 പേര്‍ക്കും കൃത്യമല്ലാത്ത രീതിയില്‍ വാഹനങ്ങളെ മറികടന്നതിന് 471 പേര്‍ക്കും പിഴ ശിക്ഷ ലഭിച്ചു.
റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ബഹ്റിന്‍ ട്രാഫിക് ഓപ്പറേഷന്‍സ് വിഭാഗം നിയമം ലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്തി പിഴ ശിക്ഷ നല്‍കുന്നത്.

ബഹ്റിനില്‍ നാല് ലക്ഷത്തില്‍ അധികം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. വാഹനപ്പെരുപ്പം പലപ്പോഴും റോഡുകളില്‍ ഗതാഗത തടസത്തിന് കാരണമാകാറുണ്ട്. ഗതാഗത നിയമ ലംഘനം മൂലമുള്ള അപകടങ്ങളും ഗതാഗത തടസവും കുറയ്ക്കാന്‍ അധികൃതര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



12 May 2009
മധുര കാമരാജ് യൂണിവേഴ്സിറ്റി ഫ്രീ സോണ്‍ കാമ്പസ് യുഎഇയില്‍
madhura-kamraj-university-ras-al-khaimahറാസല്ഖൈമമ: മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ യുഎഇയിലെ ആദ്യത്തെ ഫ്രീ സോണ്‍ കാമ്പസ് റാസല്ഖൈരമയിലെ അക്കാദമിക് സോണില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്സലര്‍ ഡോ. കര്പ്പ ഗ കുമാരവേല്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ മധുര കാമരാജ് യൂണിവേഴ്സിറ്റിക്ക് ഫ്രീ സോണുകള്ക്ക് പുറത്ത് യുഎഇയില്‍ കാമ്പസ്സുകളുണ്ടെങ്കിലും ഇതാദ്യമായാണ്‍ വിദ്യാര്ത്ഥി കള്ക്ക്എ സ്റ്റുഡന്റ് വിസകള്‍ നല്കാസനാവുന്ന ഫ്രീ സോണ്‍ കാമ്പസ് പ്രവര്ത്തണനമാരംഭിക്കുന്നത്.
 
മെയ് അവസാനത്തോടെ റാസല്ഖൈരമ കാമ്പസ്സില്‍ അഡ്മിഷന്‍ ആരംഭിക്കുമെന്ന് ഈ കാമ്പസിന്റെ നടത്തിപ്പുകാരായ വിസ്ഡം ഗ്രൂപ്പിന്റെ സി.ഇ.ഒ. അഹമ്മദ് റാഫി ബി. ബെറി പറഞ്ഞു. കാമ്പസ് ഹെഡ്ഡായി മൈസൂര്‍ യുണിവേഴ്സിറ്റി എം.എസ്.സി ഒന്നാം റാങ്ക് ജേതാവും ഒമാനിലെ സുല്ത്താ ന്‍ കാബൂസ് യൂണിവേഴ്സിറ്റിയില്‍ റിസര്ച്ച റുമായിരുന്ന ഡോ. എം. എ. മുഹമ്മദ് അസ് ലം ചാര്ജെദടുത്തിട്ടുണ്ട്.
 
ബി. കോം, ബി. കോം. (സി. എ), ബി. ബി. എ., ടൂറിസം, റീടെയില്‍ ഓപ്പറേഷന്സ് , ബി. സി. എ. തുടങ്ങിയ ഡിഗ്രി പ്രോഗ്രാമുകളും വിവിധ സ്പെഷ്യാലിറ്റികളിലുള്ള റെഗുലര്‍, വീക്കെന്ഡ്ാ എം. ബി. എ. പ്രോഗ്രാമുകളും റാസല്ഖൈളമ ക്യാമ്പസ്സില്‍ ആരംഭിക്കുമെന്ന് മുഹമ്മദ് അസ് ലം പറഞ്ഞു. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്ത്ഥികകളുടെ സൌകര്യാര്ത്ഥംയ വാഹനസൌകര്യവുമുണ്ടായിരിക്കും. കോഴ്സുകള്ക്കി ടെ അവിചാരിത കാരണങ്ങളാല്‍ യു.എ.ഇ. വിടേണ്ടി വരുന്ന വിദ്യാര്ത്ഥി കള്ക്ക്ാ യൂണിവേഴ്സിറ്റിയുടെ മറ്റിടങ്ങളിലുള്ള സെന്ററുകളിലേയ്ക്ക് ട്രാന്സ്ഫ ര്‍ നേടുന്നതിനും സൌകര്യമുണ്ടാവും.
 
- രാം‌മോഹന്‍ പാലിയത്ത്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മാങ്ങകളുമായി അസ്മ
mangoes-ras-al-khaimahഅതിഥികളെ സ്വീകരിക്കുന്ന യു.എ.ഇ. യിലെ ഒരു ഗ്രാമത്തെ പരിചയപ്പെടുക. യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മയില്‍ കേരളത്തെ വെല്ലുന്ന രീതിയിലാണ് ഇപ്പോള്‍ മാങ്ങകള്‍ കായ്ച്ചു നില്‍ക്കുന്നത്. ഇവിടുത്തെ തോട്ടങ്ങളില്‍ ആര്‍ക്കും എപ്പോള്‍ കയറിയും വിഭവങ്ങള്‍ പറിച്ചെടു ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
 
യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മ, പഴം പച്ചക്കറി തോട്ടങ്ങളുടെ ഗ്രാമമാണ്. മാമ്പഴ ക്കാലമായതോടെ ഈ ഗ്രാമത്തിലെ തോട്ടങ്ങളില്‍ മാങ്ങകള്‍ കുല നിറഞ്ഞു നില്‍ക്കുക യാണിപ്പോള്‍. ചെറുതും വലുതുമായി കേരളത്തില്‍ കിട്ടുന്ന എല്ലാ തരം മാങ്ങകളും അസ് മയില്‍ കായ്ക്കുന്നുണ്ട്. വര്‍ഷം മുഴുവനും കായ്ക്കുന്ന ചില പ്രത്യേക ഇനങ്ങളും ഇവിടെയുണ്ട്.
 
മസാഫിയില്‍ നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അസ്മയിലെത്താം.
 
തോട്ടങ്ങളെല്ലാം വേലി കെട്ടി തിരിച്ചിട്ടു ണ്ടെങ്കിലും ആര്‍ക്കും എളുപ്പത്തില്‍ കടക്കാവുന്ന രീതിയില്‍ ഗേറ്റുകള്‍ തുറന്നിട്ടി ട്ടുണ്ടാവും എന്നതാണ് ഇവിടുത്തെ പ്രത്യേകത. തോട്ടങ്ങളില്‍ എത്തി നിങ്ങള്‍ക്ക് മതിയാവോളം വിശ്രമിക്കാം. അവിടുത്തെ വിഭവങ്ങള്‍ ഭക്ഷിക്കാം. നിങ്ങളെ ആരും തടയില്ല.
 
ഗ്രാമത്തിലെ അറബികളുടെ ആതിഥ്യ മര്യാദയാണിത്.
 
അസ്മയെന്ന ഗ്രാമത്തിലെ കടകളില്‍ പച്ചക്കറികളും മാങ്ങകളും ഒന്നും വില്‍പ്പന യ്ക്കുണ്ടാവില്ല. അതിനും കാരണമുണ്ട്. തോട്ടം ഉടമകള്‍ അവിടെ താമസിക്കു ന്നവര്‍ക്കെല്ലാം പച്ചക്കറികളും മറ്റ് വിഭവങ്ങളും സൗജന്യമായി തന്നെ നല്‍കുന്നു. പിന്നെ അത് വില്‍പ്പനയ്ക്ക് വയ്ക്കേണ്ട ആവശ്യമില്ലല്ലോ.
 
വര്‍ഷങ്ങളായി അസ്മയില്‍ കച്ചവടം നടത്തുന്ന മുഹമ്മദിന് അറബികളുടെ ഈ ഗ്രാമീണ മര്യദയെ ക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്.
 


 
ചൂട് കനത്തതോടെ ദുബായ്, അബുദാബി തുടങ്ങിയ ഇടങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇപ്പോള്‍ ഈ മാമ്പഴ ക്കാലവും ശീതള ഛായയും ആസ്വദിക്കാന്‍ അസ്മയില്‍ എത്തുന്നത്. പലരും കുടുംബ സമേതം തന്നെ ഒഴിവ് സമയങ്ങളില്‍ ഇവിടെ എത്തുന്നു. അസ്മ എന്ന ഗ്രാമത്തിന്‍റെ ആതിഥ്യ മര്യാദ ആസ്വദിച്ച് തിരിച്ചു പോകുന്നു.

Labels: , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ.യില്‍ നിന്ന് വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കാതിരിക്കാന്‍ നടപടികള്‍
യു.എ.ഇ. യിലെ ബാങ്കുകളില്‍ വാഹന വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കുമ്പോള്‍ തിരിച്ചടക്കാനുള്ള തുകയുടെ തോതനുസരിച്ചുള്ള സംഖ്യ കെട്ടി വയ്ക്കുകയോ ബാങ്കുകളില്‍ നിന്നുള്ള അനുമതി പത്രം സമര്‍പ്പിക്കുകയോ വേണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ രാജ്യത്തിന് പുറത്ത് പോവുകയും വായ്പ തിരിച്ചടക്കാ തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. എച്ച്. എസ്. ബി. സി., ദുബായ് ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്സ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് വായ്പ തിരിച്ചട ക്കാനുള്ളവര്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കാന്‍ നടപടികള്‍ എടുത്തിരിക്കുന്നത്.

Labels: , ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു
യു.എ.ഇ മന്ത്രിസഭ പുനസംഘടിപ്പിച്ചു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാനെയും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രിയുമായി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെയും തെരഞ്ഞെടുത്തു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ സംഘം പോലീസ് പിടിയിലായി
വ്യാജ യാത്രാ രേഖകള്‍ ചമച്ച് കുവൈറ്റില്‍ നിന്നും രക്ഷപ്പെടുവാന്‍ കുറ്റവാളികളെ സഹായിക്കുന്ന സംഘം പോലീസ് പിടിയിലായി. 12 ഏഷ്യന്‍ വംശജരെയാണ് പോലീസ് പിടികൂടിയത്. കേസുകളില്‍ അകപ്പെട്ട് യാത്രാനിരോധനം നിലനില്‍ക്കുന്ന വ്യക്തികളില്‍ നിന്നും പണം വാങ്ങി വ്യാജ യാത്രാരേഖകളിലൂടെ കുവൈറ്റിന് പുറത്ത് കടത്തുകയാണ് ഈ സംഘം ചെയ്തിരുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



പണം തട്ടുന്ന സംഘം കുവൈറ്റില്‍ സജീവം
പ്രലോഭനങ്ങളിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുന്ന സംഘം കുവൈറ്റില്‍ സജീവമാണെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറരുതെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും ഇ-മെയില്‍, എസ്.എം.എസ് സന്ദേശങ്ങള്‍ വഴി വാഗ്ദാനം നല്‍കിയാണ് സംഘം ആളുകളെ സമീപിക്കുന്നത്. വിവരങ്ങള്‍ കൈമാറുന്നവരുടെ അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ ഇവര്‍ തട്ടിയെടുക്കും. അല്ലെങ്കില്‍ ഈ അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച് അനധികൃത ഇടപാടുകള്‍ നടത്തും.

ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സന്ദേശം ലഭിച്ചാല്‍ സുരക്ഷാ ഏജന്‍സികളെ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



മസ്ക്കറ്റില്‍ കേരളോത്സവം നാളെ മുതല്‍
കേരളത്തില്‍ നിന്നും മുപ്പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന കേരളോത്സവത്തിന്‍റെ ഒരുക്കങ്ങള്‍ മസ്ക്കറ്റില്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന കേരളോത്സവം നാളെ മുതല്‍ ക്വറം മര്‍ഹാ ലാന്‍ഡിലാണ് അരങ്ങേറുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)



11 May 2009
ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനം
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനം മേയ്‌ 14 വ്യാഴാഴ്ച രാത്രി 7:30 ന് കെ. എസ്. സി. മിനി ഹാളില്‍ നടക്കും.
 

kala-abudhabi-films

 
ചിത്രകാരന്‍ കൂടിയായ ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത ചരടുകള്‍, കഥാപാത്രം എന്നീ ഹ്രസ്വ സിനിമ കളാണ് പ്രദര്‍ശിപ്പിക്കുന്നത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



തോപ്പില്‍ ഭാസി അനുസ്മരണം
thoppil-bhasiമലയാള നാടക ചരിത്രത്തിലെ അതികായനായ തോപ്പില്‍ ഭാസിയെ യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ മേയ് 15 വെള്ളിയാഴ്ച വൈകീട്ട് എട്ട് മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അനുസ്മരിക്കുന്നു. കേരളീയ സാംസ്കാരിക ചരിത്ര ത്തില്‍ നവോത്ഥാ നത്തിന്റെ മാറ്റൊലി മുഴക്കിയ വയായിരുന്നു തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍. രാഷ്ട്രീയക്കാരിലെ കലാ കാരനായി അറിയപ്പെടുന്ന തോപ്പില്‍ ഭാസിയെ ആദ്യമായാണ് അബുദാബിയിലെ സാംസ്കാരിക രംഗം അനുസ്മരിക്കുന്നത്.
 
dubai-puzha

 
അനുസ്മരണ ചടങ്ങിനോടനു ബന്ധിച്ച് നാടക സൌഹ്യദം അവതരിപ്പിക്കുന്ന ‘ദുബായ് പുഴ’ എന്ന നാടകവും അരങ്ങേറും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്