23 November 2009

കെ.എം.സി.സിയും യു.എ.ഇ എക്സ് ചേഞ്ചും സംയുക്തമായി യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു

ദുബായ് കെ.എം.സി.സിയും യു.എ.ഇ എക്സ് ചേഞ്ചും സംയുക്തമായി യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു. ഡിസംബര്‍ നാലിന് ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് ആഘോഷ പരിപാടികള്‍. കലാ-സാഹിത്യ മത്സരങ്ങള്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യു.എ.ഇ പ്രസിഡന്‍റിന്‍റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദുബായ് കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, കെ. സുധാകരന്‍ എം.പി, അബ്ദുല്‍ വഹാബ് എം.പി, ഇബ്രാഹിം ബൂമില്‍ഹ, എം.എ യൂസഫലി, ബി.ആര്‍ ഷെട്ടി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്