22 November 2009

ഐ.എം.എഫിന് പുതിയ ഭാരവാഹികള്‍

യു.എ.ഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബായില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇ.എം അഷ്റഫാണ് പ്രസിഡന്‍റ്. ജോയ് മാത്യുവിനെ ജനറല്‍ സെക്രട്ടറിയായും വി.എം സതീഷിനെ ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റായി ആല്‍ബര്‍ട്ട് അലക്സിനെയും ജോയിന്‍റ് സെക്രട്ടറിയായി സാദിഖ് കാവിലിനെയും ജോയിന്‍റ് ട്രഷററായി ജലീല്‍ പട്ടാമ്പിയേയും തെരഞ്ഞെടുത്തു. 13 അംഗ എക്സുകുട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്