19 November 2009

ലേബര്‍ ക്യാമ്പുകള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി കര്‍ശനമാക്കുന്നു.

ബഹ്റിനില്‍ അനധികൃത ലേബര്‍ ക്യാമ്പുകള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി കര്‍ശനമാക്കുന്നു. നിയമ വിരുദ്ധമായി താമസിക്കുന്നവര്‍ക്കും ഇതിന് സൗകര്യം ഒരുക്കുന്നവര്‍ക്കും എതിരെയാണ് നടപടി ശക്തമാക്കുന്നത്. തങ്ങളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കേണ്ട കമ്പനികളും സ്ഥാപനങ്ങളും അവരുടെ തൊഴിലാളികള്‍ക്ക് തുഛമായ തുക നല്‍കി താമസിക്കാനായി പുറത്തേക്ക് അയയ്ക്കുകയും തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സ്ഥലം കുടുംബങ്ങള്‍ക്കും മറ്റും ഉയര്‍ന്ന നിരക്കില്‍ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.

ഇത്തരം ക്യാമ്പുകള്‍ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ താമസ സൗകര്യങ്ങളഅ‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുകയും രജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്