18 November 2009

ഡല്‍ഹി പബ്ലിക് സ്കൂള്‍ എട്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു

ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളായ ഡല്‍ഹി പബ്ലിക് സ്കൂള്‍ എട്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ മുഖ്യാതിഥി ആയിരുന്നു. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച സേവനം നടത്തിയ സ്കൂള്‍ ജീവനക്കാര്‍ക്കും അംബാസഡര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ മാഗസിന്‍റെ പ്രകാശനവും നടന്നു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്