18 November 2009

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ മുഖപത്രമായ പീപ്പിള്‍സ് ഡെയ് ലി അബുദാബിയില്‍ നിന്ന്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ മുഖപത്രമായ പീപ്പിള്‍സ് ഡെയ് ലി അബുദാബിയില്‍ നിന്ന് പുറത്തിറക്കുന്നു. പത്ര പ്രതിനിധികള്‍ തങ്ങളുമായി ചര്‍ച്ച നടത്തിയതായി അബുദാബി നാഷണല്‍ മീഡിയ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍ ആബിദ് പറഞ്ഞു. പത്രത്തിന്‍റെ ഓവര്‍സീസ് എഡിഷനാണ് അബുദാബിയില്‍ നിന്ന് പുറത്തിറക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. യു.എ.ഇയില്‍ ജോലി ചെയ്യുന്ന രണ്ട് ലക്ഷം ചൈനക്കാരെയാണ് പത്രം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്