18 November 2009

ഖത്തറില്‍ ആദായ നികുതി നടപ്പിലാക്കുന്നു.

ഖത്തറില്‍ ആദായ നികുതി നടപ്പിലാക്കുന്നു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ആദായ നികുതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഈ നിയമം ലക്ഷ്യം വെക്കുന്നത് വ്യക്തികളെ അല്ലെന്നാണ് അറിയുന്നത്. കമ്പനികള്‍ക്കായിരിക്കും ആദായ നികുതി നടപ്പിലാക്കുക.
അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം ഖത്തര്‍ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്‍കം ടാക്സ് നിയമം പുറത്തിറക്കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി പറയുന്നു. ഈ നിയമം നിലവില്‍ വന്നാല്‍ ആദായ നികുതി നടപ്പിലാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാവും ഖത്തര്‍.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്