17 November 2009

ബഹ്റിന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ അടുത്ത വര്‍ഷം തുറക്കും.

ബഹ്റിന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ അടുത്ത വര്‍ഷം തുറക്കും. 1.8 ബില്യണ്‍ ദിനാറിന്‍റെ വന്‍ വികസന പ്രവര്‍ത്തങ്ങളാണ് നടന്ന് വരുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ 110 വിമാനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും. യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി 2014 ല്‍ 70 ലക്ഷത്തില്‍ നിന്നും 1.7 കോടിയാവും. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വിമാനയാത്രക്കാരുടെ എണ്ണം ലോകമെമ്പാടും കുറഞ്ഞപ്പോഴും ബഹ്റിനില്‍ യാത്രക്കാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണത്തില്‍ 13 ശതമാനവും കാര്‍ഗോയില്‍ ഒന്‍പത് ശതമാനവും കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്