16 November 2009

ദുബായ് എയര്‍ ഷോ തുടങ്ങി

അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ദുബായ് എയര്‍ ഷോക്ക് തുടക്കമായി. ദുബായ് എയര്‍‍‍പോര്‍‍ട്ട് എക്സ്‍‍പോയില്‍ യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവ കാശിയും ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് എയര്‍‍‍ഷോ ഉദ്ഘാടനം ചെയ്തു.
 
ദുബായ് എയര്‍ ഷോയുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് വിമാനങ്ങളുടെ അഭ്യാസ പറക്കല്‍. ഇനിയുള്ള അഞ്ച് ദിവസവും ഉച്ചക്ക് 2 മണിമുതല്‍ വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ ദുബായ് നിവാസികള്‍ക്ക് കാണാം.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്