15 November 2009

ഇന്ത്യയിലെ വിവിധ മേഖലകളില്‍ ഖത്തറിന്‍റെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കും.

ഇന്ത്യയിലെ വിവിധ മേഖലകളില്‍ ഖത്തറിന്‍റെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കും. ഇത് സംബന്ധിച്ച വാണിജ്യ കരാറില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായരും ഖത്തറിന്‍റെ വിദേശകാര്യ സഹകരണ മന്ത്രി ഖാലിദ് അല്‍ അത്തിയ്യയും ഒപ്പ് വച്ചു.ദോഹയില്‍ ചേര്‍ന്ന ഇരു രാജ്യങ്ങളുടേയും ഹൈലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയാണ് കരാറിന് രൂപം കൊടുത്തത്. 2008 നവംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഖത്തര്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വിപുലീകരിക്കാനും പുതിയ കരാറുകള്‍ ചര്‍ച്ച ചെയ്യാനുമായി കമ്മിറ്റിയെ നിയോഗിച്ചത്.

ഊര്‍ജ്ജ രംഗത്തെ സഹകരണം വിപുലീകരിക്കാനും ഇതിന്‍റെ സാധ്യതകളെക്കുറിച്ച് പഠിക്കാനും ഇന്നത്തെ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഖത്തര്‍ ഗവണ്‍ മെന്‍റിന്‍റെ പ്രത്യേക ക്ഷണിതാവായി പ്രമുഖ വ്യവസായി എം.എ യൂസഫലിയും ചര്‍ച്ചകളില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്