13 November 2009
വായനക്കൂട്ടം ശിശുദിനം ആഘോഷിക്കുന്നു![]() ചങ്ങാരപ്പിള്ളി നാരായണന്‍ പോറ്റി സ്മാരക പുരസ്ക്കാര ജേതാവ് ആല്‍ബര്‍ട്ട് അലക്സ്, ചിരന്തന മാധ്യമ പുരസ്കാര ജേതാക്കളായ ജലീല്‍ പട്ടാമ്പി, ഫൈസല്‍ ബിന്‍ അഹമ്മദ് എന്നിവര്‍ക്ക് ഇതോടനുബന്ധിച്ച് സ്വീകരണവും നല്‍കുന്നതാണ്. കഴിഞ്ഞ 40 വര്‍ഷമായി മാധ്യമ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രവര്‍ത്തന മികവിന് നല്‍കി വരുന്ന സഹൃദയ പുരസ്കാരങ്ങളില്‍, പരിസ്ഥിതി പത്ര പ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം ലഭിച്ച e പത്രം കോളമിസ്റ്റും, പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവക്കുള്ള പുരസ്കാരവും ചടങ്ങില്‍ സമ്മാനിക്കും. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബ്ദുള്‍ സമദ് സംഗമം ഉല്‍ഘാടനം ചെയ്യും. മുന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, കോഴിക്കോട് ജില്ലാ ശിശു ക്ഷേമ സമിതിയുടെ മുന്‍ ചെയര്‍മാനും ആയിരുന്ന അഡ്വ. മുഹമ്മദ് സാജിദ് പി. ഐക്യ രാഷ്ട്ര സഭാ ബാലാവകാശ പ്രഖ്യാപന പത്രിക യെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ ദിവസം ദുബായ് പോലീസിന്റെ ആഭിമുഖ്യത്തില്‍ ദുബായില്‍ വെച്ചു നടന്ന അന്താരാഷ്ട്ര സ്പോര്‍ട്ട്സ് സെമിനാറില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്ത് സംസാരിച്ച ഒരേ ഒരു പ്രതിനിധി ആണ് അഡ്വ. മുഹമ്മദ് സാജിദ് പി. മാധ്യമ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ബഷീര്‍ മാമ്പ്രയുമായി 050 9487669 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. - ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ് Labels: associations
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്