12 November 2009

ഫ്രാക്ടല്‍ ആര്‍ട്ട്‌സിന്റെ പ്രദര്‍ശനം ദുബായില്‍

manaf-edavanakadദുബായിലെ മലയാളി കലാകാരനായ മനാഫ് എടവനക്കാടിന്റെ ഫോട്ടോഗ്രാഫു കളുടെയും, പെയിന്റിംഗു കളുടെയും ഡിജിറ്റല്‍ ആര്‍‌ട്ട്‌സിന്റെയും പ്രദര്‍ശനം നാളെ ദുബായില്‍ ആരംഭിക്കും. ദുബായ് ഇറാനിയന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നാളെ വൈകീട്ട് 7 മണിക്ക് എമിറേറ്റ്സ് ആര്‍ട്ട്‌സ് സൊസൈറ്റി ചെയര്‍‌മാന്‍ ഖലീല്‍ അബ്ദുള്‍ വാഹിദ് ഉദ്ഘാടനം ചെയ്യും.
 
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെ പ്രദര്‍ശനം തുടരും. ദുബായില്‍ ആദ്യമായാണ് ഫ്രാക്ടല്‍ ആര്‍ട്ട്‌സിന്റെ പ്രദര്‍ശനം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്