11 November 2009

മിഡില്‍ ഈസ്റ്റിലെ ബെസ്റ്റ് അച്ചീവര്‍ അവാര്‍ഡ് മലയാളിക്ക്

അലൈഡ് കംപ്ലയന്‍സ് കണ്‍സള്‍ട്ടന്‍സിന്‍റെ മിഡില്‍ ഈസ്റ്റിലെ ബെസ്റ്റ് അച്ചീവര്‍ അവാര്‍ഡ് മലയാളിക്ക് ലഭിച്ചു. ദുബായ് ആസ്ഥാനമായുള്ള ജെ.ആര്‍.ജി ഇന്‍റര്‍നാഷണല്‍ ബ്രോക്കറേജ് ഡയറക്ടറും സി.ഇ.ഒയുമായ സജിത്ത് കുമാറാണ് അവാര്‍ഡിന് അര്‍ഹനായത്. ലോകത്ത് ആദ്യമായി ക്ലയന്‍റ് സെഗ്രഗേഷന്‍ ബാങ്ക് അക്കൗണ്ട് സിസ്റ്റം നടപ്പിലാക്കിയത് അടിസ്ഥാനമാക്കിയാണ് ഇദ്ദേഹത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അലൈഡ് കംപ്ലയന്‍സ് കണ്‍സള്‍ട്ടന്‍സിന്‍റെ മാനേജിംഗ് പാര്‍ട്ട്ണര്‍ ഹൊസാം ആബിദുല്‍ റഹ്മാന്‍ ദുബായില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. സജിത്ത് കുമാറിന് ഈ വര്‍ഷം തന്നെ ഇന്ത്യന്‍ മുസ്ലീം എജ്യുക്കേഷണല്‍ സൊസൈറ്റി മാനേജ്മെന്‍റ് അസോസിയേഷന്‍റെ ബെസ്റ്റ് സി.ഇ.ഒ അവാര്‍ഡും ലഭിച്ചിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്