11 November 2009

ലോക പുസ്തക മേള ഇന്ന് ഷാര്‍ജ എക്സ് പോയില്‍ ആരംഭിക്കും; സുഗതകുമാരി ടീച്ചര്‍ പങ്കെടുക്കും

ഇരുപത്തി എട്ടാമത് ലോക പുസ്തക മേള ഇന്ന് ഷാര്‍ജ എക്സ് പോയില്‍ ആരംഭിക്കും. 49 രാജ്യങ്ങളില്‍ നിന്നായി 178 പ്രസാധകര്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന് ഇന്ത്യയില്‍ നിന്ന് 17 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഇത്തവണയും ഡിസി ബുക്സ്, ഐ.പി.എച്ച്, യുവത ബുക്ക്സ് എന്നീ പുസ്തക പ്രസാധകര്‍ പങ്കെടുക്കും.

കവയിത്രി സുഗതകുമാരി മുഖ്യാതിഥിയായി പുസ്തകമേളയില്‍ പങ്കെടുക്കും. ഇന്നു രാത്രി എട്ടിന് പ്രധാന മീറ്റിംഗ് ഹാളില്‍ സുഗതകുമാരി പൊതുജനങ്ങളുമായി സംവദിക്കും. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി പത്തര വരെ ആയിരിക്കും പ്രദര്‍ശനം. ഈ മാസം 21 വരെ പുസ്തക മേള ഉണ്ടാകും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്