12 November 2009

തണുപ്പ് കാലത്തിന്‍റെ വരവ് അറിയിച്ചു കൊണ്ട് യു.എ.ഇയിലെ മസാഫിയില്‍ മഴ

തണുപ്പ് കാലത്തിന്‍റെ വരവ് അറിയിച്ചു കൊണ്ട് യു.എ.ഇയിലെ മസാഫിയില്‍ മഴ പെയ്തു. ഇടിയോട് കൂടിയ മഴയില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി.

യു.എ.ഇയിലെ കിഴക്കന്‍ പ്രദേശമായ മസാഫിയില്‍ കനത്ത മഴയാണ് പെയ്തത്. തണുപ്പ് കാലത്തിന്‍റെ വരവറിയിച്ചുകൊണ്ടാണ് ഈ പെയ്ത്ത്. അധികം വൈകാതെ തന്നെ യു.എ.ഇയില്‍ തണുപ്പ് ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
മലയോര മേഖലയായ മസാഫിയില്‍ ആലിപ്പഴ വര്‍ഷത്തോടെയായിരുന്നു മഴ പെയ്തത്. കനത്ത ഇടിയും ഉണ്ടായി.
നാട്ടിലെത്തിയ അനുഭവമാണ് ഈ മഴ നല്‍കുന്നതെന്ന് പ്രദേശത്ത് വസിക്കുന്ന മലയാളികള്‍ പറയുന്നു.


കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറി. പല റോഡുകളും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. മലകളില്‍ നിന്ന് ചെറിയ നീര്‍ച്ചാലുകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ഇവിടെ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്