11 November 2009

മിനായില്‍ കഞ്ഞി വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍

ജിദ്ദാ ഹജ്ജ് വെല്‍ ഫെയര്‍ ഫോറത്തിന് കീഴില്‍ ഹജ്ജ് വേളയില്‍ മലയാളികളായ തീര്‍ത്ഥാടകര്‍ക്ക് മിനായില്‍ കഞ്ഞി വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 48,000 പേര്‍ക്കായിരിക്കും കഞ്ഞി വിതരണം ചെയ്യുക. വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോറത്തിന് കീഴില്‍ ഇത്തവണ 500 വളണ്ടിയര്‍മാര്‍ മിനായില്‍ ഹാജിമാര്‍ക്ക് സൗജന്യ സേവനം ചെയ്യാനുണ്ടാകുമെന്നും സംഘാടകര്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെമ്പന്‍ അബ്ബാസ്, എന്‍. മുഹമ്മദ് കുട്ടി, നാസര്‍ ചാവക്കാട്, സി.വി അബൂബക്കര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്