16 November 2009

ഷാര്‍ജ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം ഇനി മുതല്‍ മരുഭൂമിയിലെ പരുമല

ഷാര്‍ജ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തെ മരുഭൂമിയിലെ പരുമലയായി പ്രഖ്യാപിച്ചു. ഇടവകപെരുന്നാളിനോടും പുതുക്കിപ്പണിത ദേവാലയത്തിന്‍റെ കൂദാശയോടും അനുബന്ധിച്ച് നടത്തെപ്പെട്ട മൂന്നിന്‍മേല്‍ കുര്‍ബാന മദ്ധ്യേയാണ് മരുഭൂമിയിലെ പരുമലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പരിശുദ്ധ കാതോലിക്കാ ബാവയുടെ കല്‍പ്പന വായിച്ചത്. ഇതിനോടനുബന്ധിച്ച് പൊതു സമ്മേളനവും നടന്നു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാ. സജി യോഹന്നാന്‍, ഫാ. ബിജു പി. തോമസ്, കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്