18 November 2009

യു.എ.ഇയിലെ വൈദ്യുതി ഉപയോഗം ഇരട്ടിയായി വര്‍ധിക്കുമെന്ന് വിദഗ്ധര്‍

അടുത്ത പത്ത് വര്‍ഷത്തിനിടെ യു.എ.ഇയിലെ വൈദ്യുതി ഉപയോഗം ഇരട്ടിയായി വര്‍ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ വ്യാവസായിക,വാണിജ്യ വളര്‍ച്ചയും ജനപ്പെരുപ്പവും പരിഗണിച്ചാണ് വിദഗ്ധരുടെ ഈ മുന്നറിയിപ്പ്. പതിനഞ്ചാമത് വാര്‍ഷിക ഊര്‍ജ്ജ സമ്മേളനത്തില്‍ പങ്കെടുത്ത വിദ്ധരാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഊര്‍ജ്ജ ക്ഷാമം പരിഹരിക്കാന്‍ രാജ്യം ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായി സമ്മേളനത്തില്‍ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗോബാഷ് വ്യക്തമാക്കി. 2010 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് വൈദ്യുത രാജ്യത്ത് വേണ്ടിവരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 20,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി മാത്രമേ രാജ്യത്തുള്ളൂ. ആണവ വൈദ്യുതോത്‍പാദനം രാജ്യത്തെ ഊര്‍ജ്ജക്കമ്മിക്ക് മികച്ച പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്