20 November 2009

ബലി പെരുന്നാള്‍ വെള്ളിയാഴ്ച

kaabaഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാം ബലി പെരുന്നാള്‍ നവംബര്‍ 27 വെള്ളിയാഴ്ച ആയിരിക്കും. ഒമാനില്‍ ദുല്‍ഹജ്ജ് മാസ പ്പിറവി കാണാത്ത തിനാല്‍ ശനിയാഴ്ച യായിരിക്കും പെരുന്നാള്‍ ആഘോഷിക്കുക. കേരളത്തിലും വെള്ളിയാഴ്ച തന്നെയാണ് പെരുന്നാള്‍ എന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവരും ഹിലാല്‍ കമ്മിറ്റിയും പ്രഖ്യാപിച്ചു. കോഴിക്കോട് കാപ്പാട് ചൊവ്വാഴ്ച മാസപ്പിറവി കണ്ടിരുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്