20 November 2009

ടി. വി. ചന്ദ്രനുമായി സംവാദം

tv-chandranപ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ “സിനിമ - കലയും സാമ്പത്തിക പരിസരവും” എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. നവംബര്‍ 14 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക്‌, ബര്‍ ദുബായ്‌ എവറസ്റ്റ്‌ ഇന്റ്ര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന സെമിനാറില്‍ പ്രമുഖ മലയാളം സിനിമാ സംവിധായകന്‍ ടി. വി. ചന്ദ്രന്‍ പങ്കെടുത്തു സംസാരിച്ചു.
 
അനീതി നിറഞ്ഞ വ്യവസ്ഥിതി ക്കെതിരെയുള്ള സമരമാണ്‌ തന്റെ ഓരോ സിനിമകളെന്നും, ആ സമരം ഇനിയും തുടരുക തന്നെ ചെയ്യുമെന്നും ടി. വി. ചന്ദ്രന്‍ വ്യക്തമാക്കി. ജനങ്ങളുമായി സംവദിക്കുക എന്നതാണ്‌ സിനിമയിലൂടെ താന്‍ നടത്തുന്ന ദൌത്യം. ഇത്തരം സംവാദ ശ്രമങ്ങളെ പ്രതിരോധിക്കുന്ന പ്രതിലോമ ചിന്തകള്‍ സമൂഹത്തില്‍ ശക്തി യാര്‍ജ്ജിക്കു ന്നതിനെതിരെ പുരോഗമന പ്രസ്ഥാനങ്ങള്‍ ജാഗരൂക രാകേണ്ടതു ണ്ടെന്ന്‌ അദ്ദേഹം സദസ്സിനെ ഓര്‍മ്മിപ്പിച്ചു.
 
സമ്മേളനത്തില്‍ ഡോ.അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. വത്സലന്‍ കനാറ മോഡറേറ്ററുമായിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്