22 November 2009

ബഹ് റൈനില്‍ മഹിളാ രത്നം 2009 മത്സരത്തിന് തുടക്കമായി.

ബഹ്റിനിലെ കേരളീയ സമാജം വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മഹിളാ രത്നം 2009 മത്സരത്തിന് തുടക്കമായി. സമാജം ഡയമണ്ട് ഹാളില്‍ നടന്ന ചടങ്ങ് ഗായിക ഷീലാ മണി ഉദ്ഘാടനം ചെയ്തു.

നൃത്തം, പാട്ട്, കവിതാ പാരായണം, മോണോ ആക്ട്, പാചകം, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ റൗണ്ടുകള്‍ ഉണ്ടാകും. മത്സരം ഒരു മാസം നീണ്ടു നില്‍ക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്