22 November 2009

ഫൈന്‍ ഫെയര്‍ ഗാര്‍ മെന്‍റ്സിന്‍റെ പുതിയ ഷോറൂം ദുബായിലെ അബുഹേലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

യു.എ.ഇയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ഫൈന്‍ ഫെയര്‍ ഗാര്‍ മെന്‍റ്സിന്‍റെ പുതിയ ഷോറൂം ദുബായിലെ അബുഹേലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിറ്റി ബേ സെന്‍ററില്‍ ആരംഭിച്ച ഷോറൂമിന്‍റെ ഉദ്ഘാടനം ശൈഖ അസ്സാ അബ്ദുല്ല അല്‍ നൊയ്മി നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍, സുലൈമാന്‍ അല്‍ ഷിസാവി തുടങ്ങിയവര്‍ പങ്കെടുത്തു. ഫൈന്‍ ഫെയറിന്‍റെ പ്രത്യേക പവിലിയന്‍ ഗ്ലോബല്‍ വില്ലേജിലെ ഗേറ്റ് നമ്പര്‍ നാലില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്