22 November 2009

ഇന്ത്യന്‍ കോഴിമുട്ടക്ക് ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരാന്‍ തീരുമാനം

ഇന്ത്യന്‍ കോഴിമുട്ടക്ക് ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരാന്‍ ഖത്തര്‍ ദേശീയ ഭക്ഷ്യ സുരക്ഷാ സമിതി തീരുമാനിച്ചു. പക്ഷിപ്പനി വ്യാപകമായതിനെ തുടര്‍ന്നാണ് ഖത്തറില്‍ ഇന്ത്യന്‍ കോഴിമുട്ടക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ സ്ഥിതി സാധാരണ നിലയിലായോ എന്ന് അവലോകനം ചെയ്തതിന് ശേഷമേ നിരോധനം പിന്‍വലിക്കേണ്ടതുള്ളൂവെന്നാണ് ഭക്ഷ്യ സുരക്ഷാ സമിതിയുടെ തീരുമാനം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്