23 November 2009

ഫ്യൂച്ചര്‍ മീഡിയ ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഈദ് സന്ധ്യ സംഘടിപ്പിക്കും

ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ മീഡിയ ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഈദ് സന്ധ്യ സംഘടിപ്പിക്കും. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പെരുന്നാള്‍ ദിനങ്ങളില്‍ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പരിപാടി. വിധു പ്രതാപ്, ജ്യോത്സ്ന, എരഞ്ഞോളി മൂസ, കണ്ണൂര്‍ ഷരീഫ്, രഹ്ന തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അടുത്ത ചൊവ്വാഴ്ച മതം, മാനവകിത എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വൈകുന്നേരം ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. ഡോ. എം.കെ മുനീര്‍ മുഖ്യ പ്രബന്ധം അവതരിപ്പിക്കും. ഫ്യൂച്ചര്‍ മീഡിയ എം.ഡി മുസ്തഫ മജ് ലാല്‍ ഉദ്ഘാടനം ചെയ്യും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്