23 November 2009

ഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

doha-metroഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മ്മന്‍ ദേശീയ റെയില്‍വേ കമ്പനിയായ ഡ്യൂഷെ ബാനുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2016 ഓടെ ഖത്തറില്‍ ആദ്യ ട്രെയിന്‍ ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 2530 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ത്തിലിരിക്കുന്ന ഖത്തര്‍ - ബഹ്റിന്‍ ക്രോസ് വേയുമായും നിര്‍ദ്ദിഷ്ട ജി.സി.സി. റെയില്‍ ശൃംഖലയുമായും പുതിയ റെയില്‍ പാത ബന്ധിപ്പിക്കും. 2026 ഓടെ മൂന്ന് ഘട്ടവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Labels:

  - സ്വന്തം ലേഖകന്‍    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

Deutsche Bahn എന്നതു മലയാളത്തിൽ "ഡൊയിചെ ബാൻ" എന്നു് എഴുതുന്നതായിരിക്കും ശരി.

November 23, 2009 at 11:30 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്