24 November 2009

ശുചിത്വമില്ലെങ്കില്‍ ജയില്‍ ശിക്ഷ

വേണ്ടത്ര ശുചിത്വം സൂക്ഷിക്കാത്ത അടുക്കളകളുള്ള അബുദാബിയിലെ റസ്റ്റോറന്‍റ് ഉടമകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നഗരത്തില്‍ ഭക്ഷ്യ വിഷബാധ തടയുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതെന്നും അബുദാബി ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റി വ്യക്തമാക്കി. ഈ വര്‍ഷം ശുചിത്വ നിയമം ലംഘിച്ച 70 സ്ഥാപനങ്ങള്‍ അബുദാബിയില്‍ അടച്ച് പൂട്ടിയിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്