24 November 2009

മാര്‍ ത്തോമാ യുവജന സഖ്യം പ്രവര്‍ത്തകരുടെ 15-ാമത് സമ്മേളനം അബുദാബിയില്‍

ജി.സി.സി രാജ്യങ്ങളിലെ മാര്‍ ത്തോമാ യുവജന സഖ്യം പ്രവര്‍ത്തകരുടെ 15-ാമത് സമ്മേളനം അബുദാബിയില്‍ നടക്കും. മൂന്ന് ദിവസം നീളുന്ന സമ്മേളനം ഈ മാസം 26 ന് ആരംഭിക്കും. ജി.സി.സി രാജ്യങ്ങളിലെ 18 ഇടവകകളില്‍ നിന്നായി ആയിരത്തോളം യുവജന പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 ന് രാവിലെ 10.30 ന് മുസഫയിലെ മാര്‍ത്തോമാ ദേവാലയത്തില്‍ നടക്കുന്ന ചടങ്ങ് യു.എ.ഇ പ്രസിഡന്‍റിന്‍റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി‍ അല്‍ ഹാഷ്മി ഉദ്ഘാടനം ചെയ്യും. യുവജനസഖ്യം പ്രസിഡന്‍റ് റവ. ജോസഫ് മാര്‍ ബര്‍ന്നബാസ് അധ്യക്ഷത വഹിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്