19 October 2009

ഖത്തറില്‍ കെട്ടിട വാടക കുറയും

2010 ല്‍ ഒട്ടനവധി പാര്‍പ്പിട സമുച്ചയങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഖത്തറില്‍ ഒഴിഞ്ഞ് കിടക്കുന്ന പാര്‍പ്പിട സമുച്ചയങ്ങളുടെ അനുപാതം പത്ത് ശതമാനത്തില്‍ അധികമാവുമെന്ന് പഠന റിപ്പോര്‍ട്ട്.

പാര്‍പ്പിട സമുച്ചയം ഒന്നിച്ച് വാടകയ്ക്ക് കൊടുക്കുന്നതിന് പകരം ഓരോ വീടും വ്യക്തികള്‍ക്ക് കൊടുക്കുവാന്‍ കെട്ടിട ഉടമ താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ വാടകയിലും കാര്യമായ ഇടിവ് ഉണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്