19 October 2009
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി പ്രദര്‍ശനം ദുബായില്‍![]() യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി പ്രദര്‍ശനമായ ജൈടെക്സ് ഉദ്ഘാടനം ചെയ്തത്. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 3000 ത്തില്‍ അധികം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയടക്കം 65 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ് ജൈടെക്സിന് എത്തിയിരിക്കുന്നത്. മൈക്രോ സോഫ്ട് തങ്ങളുടെ ഏറ്റവും പുതിയ വിന്‍ഡോസ് സെവന്‍ ഈ മേളയില്‍ പുറത്തിറക്കി. പുതിയ വിന്‍ഡോസ് സെവന്‍ പിസിയെ ക്കുറിച്ച് അറിയാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ലോകത്തിലെ ആദ്യത്തെ ത്രീഡി ടെലിവിഷ നുമായാണ് പാനാസോണിക് ജൈ ടെക്സിന് എത്തിയിരിക്കുന്നത്. ത്രിമാന ചിത്രങ്ങള്‍ കാണാനാവുന്ന ഈ ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും ആറ് മാസത്തിനകം മിഡില്‍ ഈസ്റ്റ് വിപണിയില്‍ ലഭ്യമാക്കുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ആന്‍റണി പീറ്റര്‍ പറഞ്ഞു. അള്‍ട്ര സ്ലിം പ്ലാസ്മ ടിവിയും പാനാസോണിക് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. ജൈ ടെക്സിനോട് അനുബന്ധിച്ച് ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയില്‍ ഐടി അനുബന്ധ ഉത്പന്നങ്ങളുടെ വില്‍പ്പന മേളയായ ഷോപ്പറും സംഘടിപ്പിച്ചിട്ടുണ്ട്. Labels: dubai
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്