18 October 2009

ട്രാന്‍സ് പോര്‍ട്ടേഷന്‍ പദ്ധതിക്ക് സൗദി ഹജ്ജ് മന്ത്രി ഫുആദ് അല്‍ ഫാര്‍സി അംഗീകാരം

ഇത്തവണത്തെ ഹജ്ജിനുള്ള ട്രാന്‍സ് പോര്‍ട്ടേഷന്‍ പദ്ധതിക്ക് സൗദി ഹജ്ജ് മന്ത്രി ഫുആദ് അല്‍ ഫാര്‍സി അംഗീകാരം നല്‍കി. പദ്ധതിപ്രകാരം വിദേശ തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനായി 19,501 ബസുകളുണ്ടാവും. ആകെ ഒന്‍പത് ലക്ഷത്തി അഞ്ഞൂറ്റി നാല്‍പ്പത്തിമൂന്ന് സീറ്റുകളുള്ള ഈ ബസുകളില്‍ പതിനാറര ലക്ഷം തീര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്യാനാവും. ഇതിന് പുറമേ അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ 300 ബസുകള്‍ വേറെയും തയ്യാറാക്കും. ജിദ്ദ-മക്ക-മദീന നഗരങ്ങളിലേക്കാണ് ഈ ബസുകളില്‍ യാത്രാ സൗകര്യം ഒരുക്കുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്