18 October 2009

മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കണ്‍വന്‍ഷന്‍ നാളെ

ദുബായ് മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കണ്‍വന്‍ഷന്‍ നാളെ തുടങ്ങും. ഹോളി ട്രിനിറ്റി കമ്യൂണിറ്റി ഹാളില്‍ എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ 10 വരെയാണ് കണ്‍വന്‍ഷന്‍. മാര്‍ത്തോമാ സഭ കോട്ടയം-കൊച്ചി ഭദ്രാസനദ്ധ്യക്ഷന്‍ ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പാ മുഖ്യാതിഥി ആയിരിക്കും. റവ. ഡോ. പി.പി തോമസ് മുഖ്യപ്രഭാഷണം നടത്തും. റവ.വി. കുഞ്ഞുകോശി, റവ.ജോണ്‍ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കും. കണ്‍വന്‍ഷന്‍ 21 വരെ നീളും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്