17 October 2009

മികച്ച റേഡിയോ ശ്രോതാവിന് പുരസ്ക്കാരം

janardhanan-pazhayangadiദുബായ് : സലഫി ടൈംസ്‌ വായനക്കൂട്ടം സഹൃദയ പുരസ്ക്കാരം 09 മികച്ച റേഡിയോ ശ്രോതാവിനുള്ള പുരസ്ക്കാരം ശ്രീ ജനാര്‍ദ്ദനന്‍ പഴയങ്ങാടി അല്‍ ഹബ്തൂര്‍ ലെയ്ടണ്‍ ഗ്രൂപ്പിലെ എസ്റ്റിമേഷന്‍ ഡയറക്ടര്‍ ശ്രീ സയിദ്‌ അജ്ലാല്‍ ഹൈദറില്‍ നിന്നും ഏറ്റു വാങ്ങി. സലഫി ടൈംസ്‌ അസോസിയേറ്റ്‌ എഡിറ്റര്‍ സി. എച്ച്‌. അഹമദ്‌ കുറ്റ്‌യാടി, കേരള റീഡേഴ്സ്‌ ആന്‍ഡ്‌ റൈറ്റേഴ്സ്‌ സര്‍ക്കിള്‍ ദുബായ്‌ വായനക്കൂട്ടം പ്രസിഡണ്ട്‌ കെ. എ. ജബ്ബാരി എന്നിവര്‍ സന്നിഹിതരായിരുന്നു.
 
പൊന്നാടയും, ആദര ഫലകവും, മികവിനുള്ള സാക്ഷ്യപത്രവും അടങ്ങുന്നതാണ്‌ പുരസ്ക്കാരം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സലഫി ടൈംസിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ്‌ ഈ പുരസ്ക്കാരം നല്‍കിയത്.
 

sahrudaya-radio-award


 
അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റത്തിന്റെ സഹകരണത്തോടെ, നാട്ടിലും ഗള്‍ഫ്‌ നാടുകളിലും വിവിധ സാമൂഹ്യ സാംസ്ക്കാരിക സേവന പരിപാടികളോടെ ഈ വര്‍ഷം വായനാ വര്‍ഷമായി ആചരിക്കുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്