15 October 2009

ഈ ആഴ്‌ച്ചയിലെ പരിപാടികള്‍

 
അബുദാബി
 
കല അബുദാബിയുടെ ഓണം ഈദ് ആഘോഷങ്ങള്‍

 
കല അബുദാബിയുടെ ഓണം ഈദ് ആഘോഷങ്ങള്‍ അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറുന്നു. ഒക്ടോബര്‍ 15 വ്യഴാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മിനി ഹാളില്‍ നടക്കുന്ന പരിപാടികളില്‍ ചെണ്ട മേളം, പുലിക്കളി, ഓണപ്പാട്ട്, ഒപ്പന, കേരള നടനം, തിരുവാതിരക്കളി, വിവിധ നൃത്തങ്ങള്‍, ചിത്രീകരണം എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ ദീപാവലി ആഘോഷങ്ങള്‍

 
അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴര മുതല്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിലാണ് പരിപാടി. ഇതിനോടനുബന്ധിച്ച് തെയ്യങ്ങളുടെ അപൂര്‍വ ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.


ഇന്ത്യന്‍ ക്ലാസിക്കല്‍ ആന്‍ഡ് ഫോക്ക് ഡാന്‍സ് മത്സരം

 
കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും ഇന്ത്യന്‍ കെ.എസ്.എ ഗ്രൂപ്പ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ വിങ്ങും ഇന്ത്യന്‍ ക്ലാസിക്കല്‍ ആന്‍ഡ് ഫോക്ക് ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ 15 മുതലാണ് മത്സരങ്ങള്‍ അരങ്ങേറുക.


ഷാര്‍ജ
 
ശ്രീകേരള വര്‍മ്മ കോളേജ് കൂട്ടായ്മ ഓണാഘോഷം

 
തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഷാര്‍ജ അറബ് കള്‍ച്ചറല്‍ ക്ലബിലാണ് ആഘോഷ പരിപാടികള്‍. ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 276 8084 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കണം.


അല്‍‌ഐന്‍
 
അലൈനില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്

 
അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഏകദിന ഇന്‍റര്‍ യു.എ.ഇ ഫുട് ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. ഒക്റ്റോബര്‍ 16 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഐ. എസ്. സി ഇന്‍ഡോര്‍ ഗ്രൗണ്ടിലാണ് മത്സരം. യു.എ.ഇയിലെ 12 പ്രമുഖ ക്ലബുകളാണ് മത്സരത്തില്‍ പങ്കെടുക്കുക.


ഉംഅല്‍ക്വൈന്‍‍
 
ഉംഅല്‍ക്വൈന്‍‍ ഇന്ത്യന്‍ സ്കൂള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രദര്‍ശനം

 
ഉംഅല്‍ക്വൈന്‍‍ ഇന്ത്യന്‍ സ്കൂള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രദര്‍ശനം സംഘടിപ്പിക്കുന്നു. അടുത്ത വ്യാഴാഴ്ചയാണ് പ്രദര്‍ശനം. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്