14 October 2009

സൌദിയില്‍ എത്തിയ മലയാളിയെ തിരിച്ചയച്ചു

അവധി കഴിഞ്ഞ് സൗദിയില്‍ തിരിച്ചെത്തിയ മലയാളിയെ സ്പോണ്‍സര്‍ വിസ റദ്ദാക്കിയത് മൂലം വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച് കയറ്റി വിട്ടു. തൃശൂര്‍ കേച്ചേരി സ്വദേശി ഷൗക്കത്തലിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. റിയാദില്‍ രണ്ട് വര്‍ഷം വീട്ടു ഡ്രൈവറായി ജോലി ചെയ്ത ഷൗക്കത്തലി രണ്ട് മാസത്തെ അവധി കഴിഞ്ഞ് എയര്‍ ഇന്ത്യാ വിമാനത്തില്‍ റിയാദ് വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് വിസ റദ്ദ് ചെയ്ത വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇദ്ദേഹത്തെ തിരിച്ചയച്ചു. നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ തന്നോട് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടതായി ഷൗക്കത്തലി പറഞ്ഞു.

ഇന്നലെ രാവിലെ നെടുമ്പാശേരിയില്‍ എത്തിയ ഷൗക്കത്തലിയില്‍ നിന്നും ടിക്കറ്റ് നിരക്കായും പിഴയായും എയര്‍ ഇന്ത്യാ അധികൃതര്‍ വന്‍ തുക ഈടാക്കിയതായും പരാതിയുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്