13 October 2009

ഹജ്ജ് സേവനങ്ങള്‍ക്കായി ആയിരത്തോളം വളണ്ടിയര്‍മാരെ അയയ്ക്കാന്‍ തീരുമാനം

ഈ വര്‍ഷത്തെ ഹജ്ജ് സേവനങ്ങള്‍ക്കായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ആയിരത്തോളം വളണ്ടിയര്‍മാരെ അയയ്ക്കാന്‍ സംഘടന തീരുമാനിച്ചു. മക്ക, മദീന, മീന തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുക. രോഗികളായ തീര്‍ത്ഥാടകര്‍ക്ക് വൈദ്യ സഹായം നല്‍കുക, വഴി തെറ്റുന്ന തീര്‍ത്ഥാടകരെ യഥാസ്ഥാനത്തെത്തിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഫോറത്തിന് കീഴില്‍ വരുന്ന സേവനങ്ങള്‍.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്