12 October 2009

ആസിയാന്‍ കരാര്‍ - സെമിനാറും ലഘു നാടകവും

prerana-asean-discussionദുബായ് : പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ആസിയാന്‍ കരാറിനെ ക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 2 വെള്ളിയാഴ്ച, 5.30-ന്‌ ദുബായ്‌ ഗിസൈസിലുള്ള റോയല്‍ അപ്പാര്ട്ട്മെന്റ്സിലെ കോഫി ഷോപ്പ്‌ ആഡിറ്റോറിയത്തില്‍ വെച്ച്‌ സംഘടിപ്പിച്ച സെമിനാറില്‍, പ്രദോഷ്‌ കുമാര്‍ സ്വാഗത പ്രസംഗവും, ഡോ. അബ്ദുല്‍ ഖാദര്‍ മുഖ്യ പ്രഭാഷണവും നടത്തി.
 
യാതൊരു വിധത്തിലുള്ള ചര്‍ച്ചയും കൂടാതെ ഇന്ത്യന്‍ ജനതക്കു മേല്‍ അടിച്ചേല്‍പ്പി ക്കപ്പെട്ട ഈ ജന വിരുദ്ധ കരാറിന്റെ പിന്നിലുള്ള അജണ്ട തീരുമാനിക്കുന്നത്‌ സാമ്രാജ്യത്വ താത്‌പര്യങ്ങളും ഇന്ത്യന്‍ കോര്‍പ്പറേറ്റു കളുമാണെന്ന്‌ ഡോ. ഖാദര്‍ വിശദീകരിച്ചു. അധികാരങ്ങള്‍ സാവകാശം കയ്യൊഴിഞ്ഞ് ‌, സ്വദേശത്തെയും വിദേശത്തെയും കോര്‍പ്പറേറ്റുകളുടെ ഏജന്‍സികളായി മാത്രം മാറി ക്കൊണ്ടിരിക്കുന്ന പുത്തന്‍ കൊളോണിയല്‍ സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങളെ പരാജയ പ്പെടുത്തേ ണ്ടതുണ്ടെന്നും, കേന്ദ്രത്തി ലേതു പോലുള്ള സ്വേച്ഛാധിപത്യ സര്‍ക്കാരുകളെ ജനകീയ സമരങ്ങളിലൂടെ അധികാര ഭ്രഷ്ടമാക്കു ന്നതിലൂടെ മാത്രമേ ആ ലക്ഷ്യം നിറവേറ പ്പെടുകയു ള്ളുവെന്നും സെമിനാറില്‍ ചൂണ്ടിക്കാട്ടി.
 
തുടര്‍ന്ന്‌, കരാറിനെ ക്കുറിച്ചുള്ള സജീവമായ ചര്‍ച്ചയും, സജിത്ത് അവതരിപ്പിച്ച നാടോടി പ്പാട്ടും, വിനോജ്‌ വിജയന്‍ സംവിധാനം ചെയ്ത്‌, ഹരിഹരന്‍ ആചാരിയും സംഘവും അവതരിപ്പിച്ച 'നോക്കുകുത്തി' എന്ന ലഘു നാടകവും നടന്നു.
 
പ്രേരണ യു. എ. ഇ. യുടെ കീഴില്‍ ദൃശ്യ - നാട്യ കലകള്‍ക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്ലാറ്റ്ഫോം രൂപീകരി ക്കുന്നതായി ചടങ്ങില്‍ അറിയിച്ചു.
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്