11 October 2009

കെ.എം.സി.സി. പൊളിറ്റിക്കല്‍ ക്ലാസ് നടത്തി

dubai-kmcc-political-classവിജ്ഞാനത്തിന്റെ സാഗരവും, തത്വ ജ്ഞാനിയുമായിരുന്നു സി. എച്ച്. മുഹമ്മദ് കോയയെന്നും, സമുദായത്തിന് ഊര്‍ജം കൊടുക്കുകയും, വിമര്‍ശിക്കുന്നവര്‍ക്ക് നര്‍മത്തില്‍ മറുപടി പറഞ്ഞ് ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രസംഗമായിരുന്നു അദ്ദേഹത്തി ന്റേതെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് ഡയറക്ടര്‍ പി. എച്ച്. അബ്ദുള്ള മാസ്റ്റര്‍ പറഞ്ഞു.
 
“ന്യൂന പക്ഷ രാഷ്ട്രീയത്തില്‍ നാം തിരിച്ചറിയേണ്ടത് ” എന്ന വിഷയത്തില്‍ ദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. രാഷ്ട്രീയ കാര്യ സമിതി സംഘടിപ്പിച്ച പൊളിറ്റിക്കല്‍ ക്ലാസില്‍ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
 

thrissur-kmcc


 
സി. എച്ചിന്റെ ചരമ ദിനമായ സെപ്റ്റെംബര്‍ 28ന് പാണക്കാട് നടന്ന ചടങ്ങില്‍ വെച്ച് ഹൈദരലി തങ്ങള്‍ പൊളിറ്റിക്കല്‍ സ്ക്കൂള്‍ ആരംഭിച്ചതായി ഡയറക്ടര്‍ കൂടിയായ അബ്ദുള്ള മാസ്റ്റര്‍ അറിയിച്ചു. സമുദായത്തെ ഉദ്ധരിക്കാന്‍ നാവിനും തൂലികക്കും കഴിയുമെന്നും നാളേക്കുള്ള ഉല്‍പ്പന്നങ്ങളെ തയ്യാറാക്കുകയാണ് ഈ സ്ക്കൂള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ജില്ലാ പ്രസിഡണ്ട് ജമാല്‍ മനയത്ത് അധ്യക്ഷത വഹിച്ചു. ജന. കണ്‍‌വീനര്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. അബ്ദുള്‍ ഹമീദ് വടക്കേക്കാട് ഖിറാ‌അത്ത് നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ, ഖമറുദ്ദീന്‍ ഹാജി പാവറട്ടി, ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, വി. എം. ബാവ, ഓര്‍ഗ. സെക്രട്ടറി ടി. കെ. അലി, സെക്രട്ടറി എന്‍. കെ. ജലീല്‍, ഉമ്മര്‍ മണലാടി എന്നിവര്‍ സംബന്ധിച്ചു.
 
- അഷ്‌റഫ് കൊടുങ്ങല്ലൂര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്