10 October 2009

പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ വിനോദ സഞ്ചാര മേഖല പെട്ടെന്നു തന്നെ കരകയറിയതായി കേന്ദ്ര ടൂറിസം മന്ത്രി

ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ വിനോദ സഞ്ചാര മേഖല പെട്ടെന്നു തന്നെ കരകയറിയതായി കേന്ദ്ര ടൂറിസം മന്ത്രി സുല്‍ത്താന്‍ അഹമ്മദ് വെളിപ്പെടുത്തി. ഇന്ത്യന്‍ ടൂറിസം പ്രചരണത്തിന്‍റെ ഭാഗമായി റിയാദില്‍ സംഘടിപ്പിച്ച ഇന്ത്യാ ടൂറിസം റോഡ്ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയെ സമഗ്രമായി പരിചയപ്പെടുത്തിയ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ എം.ഒ.എച്ച്.ഫാറൂഖ്, ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഒഫ് മിഷന്‍ രാജീവ് ഷഹാറെ, വിവിധ ഇന്ത്യന്‍, സൗദി ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിമാനക്കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്