പ്രവാസി പുനരധിവാസ പദ്ധതി ഉടന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാന്‍ കാരണം കേരള സര്‍ക്കാറിന്‍റെ അവഗണനയാണെന്നും അദ്ദേഹം പരാതിപ്പെട്ടു. ദുബായില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക മാന്ദ്യം കാരണം തിരിച്ചെത്തുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് പുനരധിവാസ പദ്ധതി തല്‍ക്കാലം നടപ്പിലാക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ദുബായില്‍ പറഞ്ഞു. തിരുവനന്തപുരം പ്രവാസി അസോസിയേഷനായ ടെക്സാസം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട് നിന്ന് ഗള്‍ഫിലേക്കുള്ള ഇന്ത്യന്‍ വിമാനം റദ്ദാക്കുന്നതിനെതിരെ താന്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. 100 കോടിയോളം രൂപ ലാഭം എയര്‍ ഇന്ത്യക്കും ഇന്ത്യനും നേടിക്കൊടുക്കുന്ന സെക്ടറാണ് കോഴിക്കോട്-ഗള്‍ഫ് സെക്ടര്‍. എങ്ങിനെയാണ് ഇങ്ങനെ ഒരു ആശങ്ക ഉയര്‍ന്ന് വന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപും വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാറിന്‍റെ അനാസ്ഥയാണെന്നും ശശി തരൂര്‍ ആരോപിച്ചു.
മുഖാമുഖം പരിപാടിയില്‍ ടെക്സാസ് പ്രസിഡന്‍റ് ആര്‍.നൗഷാദ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ്, കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി എന്നിവരും പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്