07 October 2009

ഇടം രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും

idam-logoമസ്ക്കറ്റ് : 'എന്റെ ജീവിതം തന്നെയാണ്‌ എന്റെ സന്ദേശം' എന്ന് പറയാന്‍ കെല്‍‌പ്പുള്ള എത്ര മനുഷ്യര്‍ ഈ ലോകത്ത്‌ ജീവിച്ചിരിപ്പുണ്ടാവും? ഇവിടെയാണ്‌ ഭാരതത്തിന്റെ പ്രിയ രാഷ്ട്ര പിതാവ്‌ മഹാത്മാ ഗാന്ധിയുടെ പ്രസക്തി. ഒരു ജീവിതം മുഴുവന്‍ മറ്റുള്ളവരുടെ സന്തോഷത്തിനും അവര്‍ക്ക്‌ ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുത്താനും മാറ്റി വെച്ച ആ മഹാത്മാവിന്റെ സ്മരണയില്‍ ഒക്ടോബര്‍ രണ്ടിന്‌ റൂവിയിലെ അല്‍ മാസാ ഹാളില്‍ ഇടം മസ്കറ്റ്‌ സംഘടിപ്പിച്ച രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.
 

idam-blood-donation


 
നേഷണല്‍ അസോസിയേഷന്‍ ഓഫ്‌ കാന്‍സര്‍ അവയര്‍നെസ് മേധാവി ഡോ. യെത്തൂര്‍ മുഹമ്മദ്‌ അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടം പ്രവര്‍ത്തകരുടെ കുട്ടികളെ വിശാലമായ സഹജ സ്നേഹത്തിന്റെ ബോധത്തിലേക്ക്‌ ഉയര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തിനും ഇതിലൂടെ തുടക്കം കുറിച്ചു. കുട്ടികള്‍ തങ്ങള്‍ക്ക്‌ കിട്ടുന്ന പോക്കറ്റ്‌ മണിയില്‍ നിന്ന് മാറ്റി വെയ്ക്കുന്ന സംഖ്യ, ലോകത്തിന്റെ ഏതെങ്കിലും കോണുകളില്‍ ജീവിതത്തിന്റെ പുറമ്പോക്കു കളിലേക്ക്‌ തള്ളപ്പെട്ട ദുരിത ബാല്യത്തിന്‌ വേണ്ടി നീക്കി വെക്കുന്നു. അതു വഴി അവന്‍ സഹജാവ ബോധത്തിന്റെയും സ്നേഹത്തിന്റെയും ആനന്ദ പൂര്‍വ്വമായ ഒരു നവീകരിക്കപ്പെട്ട മാനസികാ വസ്ഥയിലേക്ക്‌ ഉണരുന്നു. ഇടത്തിന്റെ ഈ കാഴ്ചപ്പാടിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ ഈ സംരംഭത്തോടുള്ള പ്രതികരണം. നേരത്തേ തയ്യാറാക്കിയ ശേഖരണ പ്പെട്ടിയില്‍ സംഭാവന ഏറ്റു വാങ്ങി ക്കൊണ്ട്‌ ഈ പദ്ധതിയും മുഖ്യാതിഥിയായ ഡോ. യെത്തൂര്‍ മുഹമ്മദ്‌ അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
 

idam-diabetes-camp


 

idam-gandhi-jayanthi


 
ഡോ. അശോകിന്റെയും ഡോ. ബിനോയിയുടെയും നേതൃത്വത്തില്‍ നടന്ന ഡയബറ്റിക്‌ ബോധവത്കരണ ക്ലാസ്സും, ഡയബറ്റിക്‌ രോഗികള്‍ക്കായ്‌ ഒരുക്കിയ ഡയബറ്റിക്‌ ക്ലിനിക്കും പങ്കാളികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായി.
 
- കെ. എം. മജീദ്
 
 

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്