07 October 2009

പൂക്കള മത്സര വിജയവുമായി ശ്രീനിവാസന്‍ വീണ്ടും

kb-sreenivasanദുബായ് : ഈ വര്‍ഷം അക്കാഫ് ദുബായില്‍ സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സമ്മാനം നേടി. 34 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ക്രൈസ്റ്റ് കോളേജിനു വേണ്ടി സമ്മാനാര്‍ഹമായ പൂക്കളം തയ്യാറാക്കിയത് തൃശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി കെ. ബി. ശ്രീനിവാസനാണ്. കഴിഞ്ഞ വര്‍ഷം മലയാള മനോരമ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിരുന്ന പൂക്കള മത്സരത്തിലും ഒന്നാം സ്ഥാനം നേടിയത് കെ. ബി. ശ്രീനിവാസന്‍ ഒരുക്കിയ പൂക്കളമായിരുന്നു.
 

akcaf-pookkalam-onam


 
പാഴ് വസ്തുക്കളില്‍ നിന്നും ആകര്‍ഷകങ്ങളായ ശില്പങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രാവീണ്യം നേടിയിട്ടുള്ള അദ്ദേഹം നിര്‍മ്മിച്ച ഒട്ടേറെ ശില്പങ്ങളില്‍, കടലാസും കമ്പിയും ഉപയോഗിച്ച് നിര്‍മ്മിച്ച ചലിക്കുന്ന ദിനോസര്‍ (20 അടി നീളത്തിലും 10 അടി ഉയരത്തിലും), ആന (15 അടി ഉയരത്തില്‍), പീലിക്കാവടി (50 അടി ഉയരത്തില്‍) എന്നിവ ഏറെ പ്രശംസ നേടിയിരുന്നു. പൂക്കള മത്സരങ്ങളില്‍ പങ്കെടുത്ത് അഞ്ഞൂറില്‍ അധികം സമ്മാനങ്ങള്‍ നേടിയിട്ടുള്ള ശ്രീനിവാസന്‍, അറിയപ്പെടുന്ന ഒരു ജ്യോത്സ്യന്‍ കൂടിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇദ്ദേഹം ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്